Saturday, April 17, 2010

മോഷണക്കാരന്റെ ഭാഷ്യം

(സ്റ്റ്രൈക്കേഴ്സ് & ക്രൂവിന്റെ ഏറ്റവും പുതിയ ചിത്രം - “കള്ളന്‍ ഷബീര്‍ അഥവാ കള്ളന്‍ ഷാസ്”!
സി.ഐ.ഡി.കൈതമുള്ള്

(courtesy:kARNOr (കാര്‍ന്നോര്) )



Binoj P (bangaluru) എന്ന വായനക്കാരനാണ് അറിയിച്ചത്:
എന്റെ ഒരു കഥ (ഓര്‍മയില്‍ ഒരു വിഷു) ആരോ അടിച്ച് മാറ്റി “kaumudi plus"ല്‍ ഇട്ടിരിക്കുന്നുവത്രെ!
(നന്ദി, ബിനോജ്)

നോക്കിയപ്പോ സംഗതി ജോ‍ര്‍.
കോപ്പി പേയ്സ്റ്റ് തന്നെ, തലക്കെട്ടടക്കം.

പ്രതിയെ തിരുവന്തോഒരം നമ്പറില്‍‍ വിളിച്ച് നോക്കി:
‘അയ്യോ പാവ“ത്തിന് ഇതിനെപ്പറ്റി ഒന്നുമറിയില്ല.
ആര്, എന്ത്, ഏത്?
കൌമുദിയോ കഥയോ:
ഏയ്, ഞാന്‍ ആ ടൈപ്പല്ല ട്ടോ!

അല്പം ഒടക്കിയപ്പോ ‘തലയില്‍ തപ്പി നോക്കൂ, പൂടയുണ്ടോ തെളിവിന്‘ എന്നായി ചോദ്യം.

സംസാരം അല്പം കൂടി ഗൌരവത്തിലും വോള്യത്തിലും ആയപ്പോല്‍ ആ ശുദ്ധമനസ്കന്‍‍ പറയുകയാ: ഞാനിപ്പോ പോലീസില്‍ പോകും, എന്നെ പേടിപ്പിക്കുന്നു, വിരട്ടുന്നു എന്നൊക്കെപ്പറഞ്ഞ് നിങ്ങളെ കോടതി കേറ്റും. ഭീഷണിപ്പെടുത്തിയാല് കേസെടുക്കാന്‍ ‘കോ ബ കൃ (ആഭ്യന്തരമന്ത്രി) പ്രകാരം 1&5,#@09‘ എന്നീ വകുപ്പുകളുണ്ട്.

ഞാന്‍ പറഞ്ഞു:‘എന്റെ പുന്നാര മോനെ, അതിലും നല്ല വേറൊരു വഴി പറയാം. ‘സൃ‘ പുത്രാ, എന്റെ ഈ ഫോണ്‍ വിളി മുഴുവന്‍ റെക്കോഡ് ചെയ്യൂ, എന്നിട്ട് തെളിവായി പോലീ‍സില്‍ കൊടുക്കു.‘

ഉടന്‍ ഫോണ്‍ കട്ട് ആയി, പിന്നെ വിളിച്ചപ്പോഴൊക്കെ പാവം പരിധി വിട്ട് നടക്കുകയാണത്രേ....

കൌമുദിയിലെ ശ്രീ പ്രസാദ് ലക്ഷ്മണ‍നുമായി സംസാരിച്ചു.
ഇ മെയിലില്‍ കിട്ടിയ കഥയാണ്. നല്ലതെന്ന് തോന്നി, പ്രസിദ്ധീ‍കരിച്ചു.
മോഷണമെന്ന് അറിവില്ലായിരുന്നു.
നിങ്ങള്‍ എനിക്ക് ഒരു മെയില്‍‍ അയക്കൂ, കഥ നിങ്ങളുടേതാണെങ്കില്‍ ഡിലീറ്റ് ചെയ്തു കൊള്ളാം.

അല്ലാതെന്താ ചെയ്യാ?


അങ്ങനെ എനിക്കും കിട്ടി ആ ഭാഗ്യം: എന്റെ കഥയും മോഷ്ടിക്കപ്പെട്ടു!
ഫാഗ്യവാന്‍!!

ഇനി കൌമുദിയുടെ മറുപടിക്കായി കാത്തിരിക്കാം.
അല്ലേ?

സ്ക്രീ‍ന്‍ ഷോട്ട് ഫ്രം കൌമുദി പ്ലസ്










--------------------------

നന്ദി, കൌമുദി,
സത്വരമായി നടപടി സ്വീക്കരിച്ച ശ്രീ‍. പ്രസാദ് ലക്ഷ്മണന്‍.

ഇപ്പോള്‍ കൌമുദി പ്ലസില്‍ കഥ ഇങ്ങനെ:

ടൈറ്റില്‍ മാറ്റി:

ഓര്‍മ്മയില്‍ ഒരു വിഷു:
[ Posted on Wed, 14 April 2010, 10:47 PM IST ]
ശശി ചിറയില്‍



അടിയില്‍ ഒരു കുറിപ്പും കൊടുത്തിട്ടുണ്ട്:

ഈ കഥ ശശി ചീറയില്‍ എഴുതിയതാണ്. അത് ഷാബാസ് എന്നയാള്‍ തന്റെ കഥയാണെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ഇ-മെയില്‍ ആയി അയച്ച് തന്നതാണ്.
തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.
എന്ന്
എഡിറ്റര്‍


പിന്നെ എന്റെ പെരും അഡ്രസും:


shashi chirayil
e-mail- shashichirayil@gmail.com
mobile- 00971504521274

15 comments:

kaithamullu : കൈതമുള്ള് said...

ഒരു മോഷണ കഥ!

അനിലന്‍ said...

മിടുക്കന്‍ ഫോണ്‍ നമ്പറടക്കം വച്ചിട്ടുണ്ടല്ലോ!
ഇങ്ങനെ വേണം കള്ളന്മാരായാല്‍!

പോലീസും കോടതിയുമൊന്നും വേണ്ട കണ്ണുരുട്ടിയാല്‍ മതി പൂക്കൈത പേടിച്ചോളുമെന്ന് ആ നമ്പറില്‍ വിളിച്ചു പറയട്ടെ :

ഏറനാടന്‍ said...

മുള്ള് കൊള്ളാതെ ഇത്ര ലാഘവത്തോടെ കൈതപ്പൂ അടിച്ച് എടുത്തെന്നോ? വിടരുത്‌ കൈതമുള്ള് ഏട്ടാ..

kARNOr (കാര്‍ന്നോര്) said...

പോസ്റ്റിന്റെ തലക്കെട്ട് ഒന്നു മാറ്റണം!
സ്റ്റ്രൈക്കേഴ്സ് & ക്രൂവിന്റെ ഏറ്റവും പുതിയ ചിത്രം - “കള്ളന്‍ ഷബീര്‍ അഥവാ കള്ളന്‍ ഷാസ്”!

സി.ഐ.ഡി.കൈതമുള്ള്

::സിയ↔Ziya said...

അവനെ വിടരുത്...സീരിയസ്സായി കൈകാര്യം ചെയ്യണം...ബ്ലഡി റാസ്കല്‍

Team 1 Dubai said...

shashiyetta, bhagyavaan. oru vishumoshanathinte katha ezhuthaan ayaal oravassaram thannu. vidanda, athu thanne aayikkotte adutha kathayude thudakkam.

kaithamullu : കൈതമുള്ള് said...

സൈബെര്‍ സെല്ലിലേക്ക് ഒരു പരാതി അയച്ചിട്ടുണ്ട്, ഡിറ്റെയിത്സ് എല്ലാമടക്കം. എന്ത് ചെയ്യും അവര്‍ എന്നറിയാനുള്ള ഒരാകാംക്ഷ കൊണ്ട് മാത്രം.
----

ഒരു വായനക്കാരന്‍ അയച്ച മെസ്സേജ്, താഴെ:

Hi,

Let me point out one more thing, the thief has added one" anthony " as his contribution. You can check the sentence " kochu kaikkottumayi patikakkalethiyappol kaanamkoodam anthony jose " .

Why I'm telling you is ,the extra "anthony " is breaking the flow of that sentence.Moreover it's your creation. It should be yours in totality. don't keep anything of that thief . :) So please check it and ask them to edit the same.

Your reader
-----

-ഇങ്ങനെയുള്ള ഒരു വായനക്കാരനെ കിട്ടാന്‍ പുണ്യം ചെയ്യണം, അല്ലേ?

ദേവന്‍ said...

കണ്ടന്റ് മോഷണത്തില്‍ ഇതുവരെ ഒരു മാര്‍ഗ്ഗദര്‍ശി തീരുമാനം (റൈഡര്‍ കേസ്) ഇല്ലാത്തതുകൊണ്ടാണ്‌ ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. ഏതെങ്കിലും ഒരു കണ്ടന്റ് മോഷ്ടാവ് ജയിലില്‍ പോയാലേ ഇത് അവസാനിക്കൂ :(

സലാഹ് said...

കള്ളന്മാര്ക്കു പേരുദോശം വരുത്താന് ഓരോരുത്തര്

Sathianesan Kovilparambil said...

കൈതമുള്ള് എന്നതിന്‍റെ പൊരുള്‍ ഒന്നു പറഞ്ഞു തരുമോ?.

Sulthan | സുൽത്താൻ said...

മുൾജീ,

ആശംസകൾ, മോഷണത്തിന്‌.

അങ്ങനെയെങ്കിലും അത്‌ പ്ലസിൽ വന്നല്ലോ ജീ.

ദൈവെ, മ്മടെ കഥ ആരും മോഷ്ടിക്കുന്നുല്ല്യ. കഷ്ടം. മ്മക്കും ഫൈമസാവാൻ അഗ്രഹണ്ടെ.

Sulthan | സുൽത്താൻ

ഒഴാക്കന്‍. said...

kalakki!!

കാക്കര - kaakkara said...

കൊള്ളാലൊ മോഷ്ടാവ്‌! കാര്യം പറഞ്ഞപ്പോൾ, ലോ പോയിന്റ് ഭീക്ഷണിയോ?

കുഞ്ഞൻ said...

അങ്ങിനെയിങ്ങനെ ശശിയണ്ണനും കൌമദി പ്ലസ്സിൽ വന്നില്ലെ. അണ്ണാ അണ്ണന്റെ പോസ്റ്റുകൾ ഒരു സിനിമാ തിരക്കഥകൾ പോലെയുള്ളവയാണ്. ഇനി ഈ കഥകളൊക്കെ എന്ന് അഭ്രപാളിയിൽ വരുന്നെണ്ടെന്ന് കൂടി നോക്കിക്കോളണം.

ശശിമാഷെ.. എന്തായാലും നിയമപരമായ വഴിക്ക് നീങ്ങിയത് തന്നെ നല്ല കാര്യം. ഈ കള്ളനെ അങ്ങിനെ വെറുതെ വിട്ടുകൂടാ. തിരുവനന്തപുരത്തുള്ള ബ്ലോഗേഴ്സിനോടൊന്ന് പറയൂ. അവരിലാരെങ്കിലും ഈ ഭവാനെ കാണുകയും ടിയാന്റെ തിരുമോന്ത ഈ ബൂലോഗത്ത് എത്തിക്കുകയും ചെയ്യും. അങ്ങിനെ ഈ കള്ളനെ നമുക്ക് പ്രസിദ്ധനാക്കാം.

കൌമദിയിലെ മേലാധികാരികൾക്ക് അഭിനന്ദനങ്ങൾ, തെറ്റ് തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്തല്ലൊ.

ആയിരത്തിയൊന്നാംരാവ് said...

അതെ ഞാന്‍ ആദ്യമായിട്ടാ ഇവിടെ....... കള്ളനല്ല .