2009 ഒക്ടൊബര്‍ 6.
കോഴിക്കോട് ടൌണ്‍ ഹാള്‍

‘ജ്യോനവന്റെ (നവീന്‍ ജോര്‍ജ്ജ്) അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ശ്രീ ഗണേഷ് പന്നിയത്ത് (ചിത്രത്തിലില്ല)
ഇടത്ത് നിന്ന് : കൈതമുള്ള്, സിസ്റ്റര്‍ ജെസ്മി, ഡോ.സുകുമാര്‍ അഴീക്കോട്, ശ്രീ.യു എ ഖാദര്‍, ശ്രീ പി കെ പാറക്കടവ്, ഡോ. അസീസ് തരുവണ

ബ്ലോഗ് സാഹിത്യമാണ് നാളത്തെ സാഹിത്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്: യു എ ഖാദര്‍ മാഷ്.

ഉറങ്ങുകയല്ല, അഗാധമായ എന്തോ ചിന്തയിലാണ് ശ്രീ പൊയ്ത്തുംകടവ്.ഇടത് നിന്ന് രണ്ടാമത്: ലിപി അക്ബര്‍.
... കുറു, നിരക്ഷര്‍, ജി.മനു, കുട്ടന്‍ മേനോന്‍, യൂസഫ്പ,പ്രമോദ്, മിന്നാമിനുങ്ങ് ഫാമിലി, ആഗ്നേയ ഫാമിലി, കലേഷ്, കോമരം.....ഒക്കെ എവിടേയാ?......(എന്റെ സ്വിസ് ചേച്ചിയെ കാണാം)

‘അതെ,ഇത് ജ്വാലകള്‍ ശലഭങ്ങള്‍”

“ദേ...എല്ലാരും കണ്ടല്ലോ?”

സന്തോഷത്തിന്റെ, സംതൃപ്തിയുടെ , നിര്‍വൃതിയുടെ നിമിഷം!

ബ്ലോഗെഴുത്തുകാരുടെ പേരുകള്‍ക്കെല്ലാം പുതുമയുണ്ട്: അഴീക്കോട് സാര്‍ പറയുന്നു.

“ജ്വാലകള്‍ ശലഭങ്ങള്‍‘ എന്ന പേര്‍ തന്നെ പുരാണങ്ങളില്‍ നിന്നെടുത്തതാണ്: അഴീക്കോട് സര്‍ തുടരുന്നു.

മലയാളിയുടെ വായന വളരെ ഉപരിപ്ലവമാണ്. മാധവിക്കുട്ടിയെ മലയാളികള്‍ വായിച്ച വിധം തന്നെ ഉദാഹരണമായെടുക്കാം.

.. ശശി ചിറയില്‍ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സാധാരണ സാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്ന തരം ഭാഷയല്ല...’

ഈ പുസ്തകം കൈയിലെടുത്താല്‍ വായിച്ച് തീരാതെ നിലത്ത് വയ്ക്കില്ല. അത് തീര്‍ച്ച: ഡോ അസീസ് തരുവണ.

‘പതിനഞ്ച് പെണ്ണനുഭവങ്ങള്‍ ......ഒരെണ്ണത്തിനെ തന്നെ മേയിക്കുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ”: ഖാദര്‍ മാഷ്.

‘പു ക സാ യുടെ മീറ്റിംഗുണ്ട് മാഷേ’: ഖാദര്‍ മാഷും അഴീക്കോട് സാറും.

“മാഷ് എണിറ്റോളൂ, ഞാനുമുണ്ട്. വീട്ടില്‍ അവള്‍ ഒറ്റക്കാ”: ഖാദര്‍ മാഷ്

‘കണ്ടോ?, കോഴിക്കോട് ഉള്ളവരൊക്കെ സഹൃദയരാ.വടകരയിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു.’

‘എന്താ അക്ബറെ, തന്റെ ‘ഡിസയറൊ‘ക്കെ നന്നായി ഓടുന്നില്ലേ?’

‘തുടര്‍ച്ചയായി എഴുതണം കേട്ടോ...അച്ചടി മാധ്യമങ്ങളില്‍ സജീവമാകൂ ഇനി’

“മാഷേ..എന്റെ മനസ്സ് നിറഞ്ഞു.... “

‘ഈ കുറുമാന്റെ പുസ്തകം കൊള്ളാല്ലോ അല്ലെ, വേണു?”

‘പെണ്ണനുഭവങ്ങള്‍ അല്ലല്ലോ, സത്യത്തില്‍ ഇത് ആണനുഭവങ്ങളല്ലേ?’: സിസ്റ്റര്‍ ജേസ്മി തുടങ്ങുന്നു.

പ്രസംഗം കേള്‍ക്കുന്ന കൈതമുള്ളിന്റെ മകള്‍, ഭാര്യ

പിന്നിലിരിക്കുന്ന കറുത്ത ഷെര്‍ട്ട് ജൂനിയര്‍ കൈതമുള്‍-പ്രശോഭ്.

‘കൈതമുള്ള് സാര്‍ ഒരു കള്ളകൃഷ്ണനേപ്പോലെയാണ്...”: സിസ്റ്റര്‍ ജെസ്മി കത്തിക്കേറുന്നു.

‘അടുത്ത കാലത്തൊന്നും ഇത്ര റീഡബിള്‍ ആയ ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല’: പി കെ പാറക്കടവ് മാഷ്.

‘ബ്ലോഗ് ബന്ധുക്കളേ, സുഹൃത്തുക്കളെ....”മരുവെടി.

എന്നാ എണീക്കാം,ഇനി നാടകം അല്ലേ?

സിസ്റ്ററുടെ ബ്ലോഗിന് ചേരുന്ന പേര്‍ കൈതച്ചക്കയെന്നല്ല, ‘ബബ്ലൂസ്’ എന്നാ.....: സരസമായ ഒരു നിമിഷം!

‘ബസ്തുക്കര’ നാടകത്തില്‍ നിന്ന്.

നാടകം കണ്ട് വികാരാധീനനായ ശ്രീ പൊയ്ത്തുംകടവ് സ്റ്റേജില്‍ ചാടിക്കയറി......(ശ്രീ നരിപ്പറ്റ രാജുവിന്റെ ഗ്രുപ്പിനോടോപ്പം)