Monday, January 28, 2008
ഗാഥയായ് വന്ന സ്നേഹജ്വാല
മെസ്സിലെ ‘പുല്ല് തോരനും ഉണക്കച്ചപ്പാത്തിയും‘ ഭക്ഷിച്ച്, അമുല്‍ബേബി പോലിരുന്ന പ്രിയപുത്രന്‍ അപ്പോഴേക്കും അഭയാത്രിക്കോലത്തിലായിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോള്‍അമ്പരന്നു നിന്നു, അവന്‍; പിന്നെ ഓടി വന്ന് കെട്ടിപ്പിടിച്ച് തേങ്ങി.
പ്രിന്‍സിപ്പിളച്ചന്റെ കൈയും കാലും പിടിച്ച്, രണ്ട് ദിവസത്തെ ലീവ് വാങ്ങി, ബ്രിഗേഡിയര്‍ റോഡിലെ ഹോട്ടലിലെത്തിയപ്പോള്‍, അവന് സ്വര്‍ഗത്തിലെത്തിയ സന്തോഷം.
"അച്ഛനറിയോ, ഡോര്‍മിറ്ററി നിറയെ മൂട്ടയാ... ഭക്ഷണം കാണുമ്പോഴേ ഛര്‍ദ്ദിക്കാന്‍വരും. പിന്നെ ഒരു ചീഞ്ഞ നാറ്റവും. ഇക്കൊല്ലം എങ്ങിനെയെങ്കിലും സഹിക്കാം. പക്ഷേ അടുത്ത കൊല്ലം എന്നെ വേറെവിടെയെങ്കിലും.....': അവന് ആവശ്യപ്പെട്ടു.
നിറുത്താതെ സംസാരിച്ചും ടീ വി ചാനലുകള്‍മാറി മാറി കണ്ടും രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതിനാല് വൈകിയാണുറക്കമുണര്‍ന്നത്. റെസ്റ്റോറന്റിലെത്തിയപ്പോള്‍ ബുഫേ ബ്രേക്‌ഫാസ്റ്റ് മാറ്റി, ടേബിളില്‍ ലഞ്ച് അറേഞ്ച് ചെയ്യുന്നു, വെയ്റ്റര്‍മാര്‍.
"ഇല്ലാ സാര്‍, ഇനി ലഞ്ച്‌മട്ടും താന്‍': തമിഴന്‍ വെയ്റ്റര്‍ കൈമലര്‍ത്തി.
അപ്പോഴാണു പിന്നില്‍ നിന്നൊരു കളകൂജനം:"മെ ഐ ഹെല്‍പ്‌യൂ, സര്‍?'
ഇളം നീല ഷെര്‍ട്ടും കറുത്ത പാന്റ്സും ബോ ടൈയും ധരിച്ച, വടിവൊത്ത ശരീരഘടനയും ഇരുണ്ട നിറവുമുള്ള, ഒരു തമിഴ് പെണ്‍കൊടി. കൈയില് ഓര്‍ഡര്‍ ബുക്ക്‍, തിളങ്ങുന്ന രണ്ട് താരങ്ങള്‍ മുഖത്ത്.
'റവ ദോശയെടുക്കാം, സര്‍. ബാക്കിയെല്ലാം കഴിഞ്ഞു.'
അത്ഭുതത്തോടെ തിരിഞ്ഞ് നോക്കി:കണ്ടാല്‍തമിഴ്, സംസാരം മലയാളത്തില്‍.
"മലയാളിയെന്ന് എങ്ങനെ മനസ്സിലായി?" : ഞാന്‍ചോദിച്ചു.
'സര്‍ മകനുമായി സംസാരിക്കുന്നത് കേട്ടു. ബ്രേക് ഫാസ്റ്റിന്റെ സമയം കഴിഞ്ഞൂ, സര്‍. സ്റ്റാഫ് മെസ്സില്‍നിന്ന് റവ ദോശ സംഘടിപ്പിച്ച് തരാം, മതിയോ?"
ആളൊഴിഞ്ഞ റെസ്റ്റോറന്റിലിരുന്ന് റവദോശയും കോഫിയും അകത്താക്കുമ്പോള്‍ അവള്‍ ടെബിളിനടുത്ത് തന്നെ നിന്നു, നിഷ്കളങ്കത വാരിപ്പൂശിയ പുഞ്ചിരിയുമായി.
പേര് ഗാഥ.
അനന്തപുരിയില്‍വീട്.
കാറ്ററിംഗ് കോളേജിലെ കോഴ്സ് പൂര്‍ത്തിയാക്കി, ട്രെയിനിയായി ഇവിടെയെത്തിയിട്ട് ഒരാഴ്ചയാകുന്നു.
'ഡ്യൂട്ടിയെത്ര മണി വരേയാ? ഞങ്ങള്‍ ബാംഗളൂര്‍ ചുറ്റാന്‍ പോകുന്നു. കൂടെ വരുന്നോ?' :ഞാന്‍ ചോദിച്ചു.
'സോറി സര്‍, ഗസ്റ്റിന്റെ അടുത്ത് ഒരു പരിധിയില്‍ കൂടുതല് സംസാരിക്ക കൂടി ചെയ്യരുതെന്നാ നിയമം.' : അവള്‍ ഒഴിഞ്ഞ്‌മാറി. "കാര്‍ വേണമെങ്കില് അറേഞ്ച് ചെയ്ത് തരാം.’
തുറന്ന പെരുമാറ്റവും ചടുലമായ സംസാരരീതിയും കൊണ്ട്, ഹോട്ടല്‍വിടും മുന്‍പേ, അവള് ഞാനുമായി വളരെ അടുത്തു. മോനെപ്പറ്റി വിഷമിക്കരുതെന്നും ഹോസ്റ്റലില്‍പോയി ഇടക്കിടെ താനവനെ സന്ദര്‍ശിച്ചു കൊള്ളാമെന്നും ഏറ്റു, അവള്‍.
കത്തുകളിലൂടെ ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു, പരിധികള്‍ ലംഘിക്കുന്നത്ര ഉദാരതയോടെ.
അച്ഛന്‍ സെക്രട്ടേറിയറ്റില്‍ സെക്‍ഷന്‍ഹെഡ്,
അമ്മ ഹൈസ്കൂള്‍ ഹെഡ്‌മിസ്ട്രസ്സ്.
ഇരട്ട പിറന്ന ഗീതയെന്ന ഒരനിയത്തി കൂടിയുണ്ടവള്‍ക്ക്.
'നിറം അല്പം കുറവായതിനാലോ 7 മിനിറ്റ് മുന്‍പേ പിറന്നത് കൊണ്ടോ എന്തോ, ചെറുപ്പം മുതല്‍ ഗീതയാണ് വീട്ടിലെ താരം. ഞാനാണെങ്കില്‍ തന്റേടിയും തല്ലുകൊള്ളിയും. ചുറ്റുവട്ടത്തെ ആണ്‍കുട്ടികളുമൊത്ത് പന്ത് കളിക്കയും അടിപിടികൂടുകയുമൊക്കെ ആയിരുന്നു എന്റെ വിനോദങ്ങള്‍. ഭക്ഷണം കഴിക്കാന്‍ സമയാസമയം വീട്ടിലെത്തുക തന്നെ അപൂര്‍വം‘ :അവളെഴുതി.
പ്ലസ്‌ടുവിനു നല്ല മാര്‍ക്കുണ്ടായിരുന്നിട്ടും ഹോട്ടല്‍ മാനേജ്‌മന്റ് പഠിക്കാനാണവള്‍ നിശ്ചയിച്ചത്.
"എത്രയും വേഗം സ്വന്തം കാലില്‍നില്‍ക്കണമെന്ന വാശിയായിരുന്നെനിക്ക്‘
"നിന്നെ ഐപിയെസ്സും ഗീതയെ ഐയേയെസ്സും ആക്കണമെന്നാ ഞങ്ങളുടെ ആഗ്രഹം" : അച്ഛനമ്മമാര്‍ മനസ്സ് തുറന്നു.
ഉപദേശിച്ചിട്ടും കരഞ്ഞ് കാല്‍പിടിച്ചിട്ടും ഗാഥ തന്റെ തീരുമാനത്തില്‍ ഉറച്ച് നിന്നൂ.
‘ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നാ കാരണവന്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ ഇത് മൂന്നും ചെയ്തതായി ധരിച്ചോളു നീ‘ എന്നാ അവസാനമായി അച്ഛന്‍പറഞ്ഞത്."
മാംഗളൂരിലെ കോളേജിലേക്ക് അപേക്ഷ അയച്ചതും ഇന്റര്‍വ്യൂവിനു പോയതുമെല്ലാം തനിയേയായിരുന്നു.
'ഞാനങ്ങിനേയാ, ഒരു കാര്യം മനസ്സിലുറപ്പിച്ചാല്‍ പിന്നെ പിന്‍മാറില്ല", അവള്‍ തുടര്‍ന്നു: 'അതിനു ശേഷം അച്ഛന്‍എന്നോട് സംസാരിച്ചിട്ടില്ല. വീക്കെന്റുകളിലും വെക്കേഷനുകളിലും ഞാന് ഹോസ്റ്റല്‍ റൂമില്‍തന്നെ ചടഞ്ഞ്‌കൂടും. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ ഇടിച്ച്‌കേറും. വല്ലപ്പോഴും വീട്ടില്‍പോയാല്‍ അമ്മയെ കണ്ട് തിരിച്ച്‌പോരും"
'അനിയത്തിയോ?" :ഞാന്‍തിരക്കി.
മറുപടിക്കത്തില്‍ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
മുടി രണ്ട്‌വശത്തും പിന്നിയിട്ട്, നീല റിബണ്‍കെട്ടി, മജെണ്ട കളറിലുള്ള സ്കൂള്‍യൂണീഫോമണിഞ്ഞ് നില്‍ക്കുന്ന ഗാഥയും ഗീതയും.
പല്ലുകള്‍ വെളിയില്‍കാണും വിധം ചിരിച്ച് ഒരാട്ടിന്‍കുട്ടിയുടെ നിഷ്കളങ്കതയോടെ ഗീത, ഉള്ളിലൊളിപ്പിച്ച കുസൃതിയും കപടഗൗരവുമായി ഗാഥ.
"മനസ്സിലായിക്കാണുമല്ലോ? അവള്‍ ഒരു പാവമാ. എന്നെപ്പോലല്ല."
ബ്ലാക്ക്‌ആന്‍ഡ്‌വൈറ്റ് ചിത്രമായിരുന്നെങ്കില്‍ രണ്ട്‌പേരേയും പരസ്പരം തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ലെന്ന് അത്ഭുതം കൂറീ, ഞാന്‍.അത്ര പ്രകടമാണ് നിറവ്യത്യാസം.
"റെസ്റ്റോറന്റില്‍ ഗസ്റ്റുകളുടെ ഓര്‍ഡര്‍എടുക്കുമ്പോള്‍ എന്റെയുള്ളില്‍ നിന്ന് പലപ്പോഴും ഒരു ചിരി തികട്ടി വരും.": അവളുടെ മറുപടിക്കത്ത്:
"സര്‍, യു വാണ്ട് യുവര്‍ സ്റ്റീക്‘ റെയര്‍, നോര്‍മല് ഓര്‍ വെല്‍ഡണ്‍‘ എന്ന് ചോദിക്കുമ്പോഴാണത്. യു നോ വൈ? ബിക്കാസ്‌മൈ മദര്‍ഈസ്‌റെയര്‍, ഗീത ഈസ് നോര്‍മല്‍ ആന്‍ഡ് അയാം വെല്‍ഡണ്‍!'‘
ലെ മെരിഡിയ‘നില്‍ ജോലി കിട്ടി ചെന്നൈയിലെത്തിയതും സെബി എന്ന് വിളിക്കുന്ന സെബാസ്റ്റ്യനുമായി പ്രണയത്തിലായതും വിശദമയെഴുതി, അവള്‍.
"അച്ചായനല്ലേ? വിശ്വസിക്കാമോ?': ഞാന്‍ചോദിച്ചു.
' ജനിച്ചതും വളര്‍ന്നതും ഹൈദരാബാദിലാ. അതോണ്ടത്ര കളിപ്പീര് പാര്‍ട്ടിയല്ലെന്ന് തോന്നുന്നു."
ക്വിസ്സ് പ്രോഗ്രാമില്‍പങ്കെടുക്കുന്നവരോട് അവതാരകര്‍ചോദിക്കുന്ന ഒരു ചോദ്യം sms ആയി എറിഞ്ഞൂ, ഞാന്‍:"r u confident?'
ഉടന്‍വന്നൂ മറുപടി:
‘yes, i am ! അടുത്ത്‌തന്നെ സെബിക്ക് ഒരു പ്രൊമോഷനുണ്ടാകും. അതിന് ശേഷം ഞങ്ങടെ കാര്യം വീട്ടിലവതരിപ്പിക്കാമെന്നേറ്റിരിക്കയാ, പുള്ളി".‘
നല്ലീസ് സില്‍ക്സി‘ലെ ദൊരൈസ്വാമി അയ്യര്‍(ജീവിച്ചിരിപ്പില്ല) നിര്‍ബന്ധിച്ചതിനാലാണ്, ചെന്നൈയില്‍, അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യന്‍ പണിയുന്ന ബില്‍ഡിംഗില്‍ ഞാനൊരു ഫ്ലാറ്റ് ബുക്ക് ചെയ്തത്."ഫൌണ്ടേഷന്‍ തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും ലൊക്കേഷനും എലിവേഷനും ഒക്കെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാ': സ്വാമി ഉപദേശിച്ചു.
" ഞാന്‍ ലീവെടുക്കാം.രണ്ട് ദിവസം നമുക്കടിച്ച് പൊളിക്കണം": എന്റെ ചെന്നൈ സന്ദര്‍ശനത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഫോണില്‍ അവളുടെ ആഹ്ലാദം തുളുമ്പുന്ന സ്വരം.
"നിന്റെ ഹോട്ടലില്‍ എനിക്കൊരു റൂം ബുക്ക് ചെയ്യൂ': ഞാന് ആവശ്യപ്പെട്ടു.
"എന്റെ ഹോട്ടലില്‍ വേണ്ടാ. അതസൌകര്യമാകും, അറിയാല്ലോ? ഡീ സീ മാനറിന്റെ മാനേജര്‍ പരിചയക്കാരനാ. അവിടെ മതി"
പിരമിഡ് ഫിലിംസ്ന്റെ ഉടമയായ എന്റെ സ്നേഹിതന്‍ നാഗരാജന്റെ കൂടെ, ചെന്നൈ എയര്‍പോര്‍ട്ടില്‍ ഗാഥയും സെബിയും കാമിനിയും കാത്ത് നിന്നിരുന്നു.
തുടുത്ത് സ്ത്രൈണത മുറ്റിയ ശരീരവും നീല കണ്ണുകളുമുള്ള ഒരു കോമ്പ്ലാന്‍ കുട്ടപ്പനായിരുന്നു സെബി. ഗാഥയുടെ റൂം മേറ്റ് കാമിനി എന്ന എലുമ്പി ടാറ്റയില് ഐ ടി പ്രോഗ്രാമര്‍.
ഹോട്ടലില്‍ ‘ചെക്ക്‌ഇന്‍‘ ചെയ്തപ്പോള്‍ രാത്രി 8 മണി.
"കാലത്ത് കാണാം. ബില്‍ഡിംഗ് സൈറ്റ് സന്ദര്‍ശിച്ച ശേഷം എന്നെ ഓഫീസില്‍ ഡ്രോപ് ചെയ്ത്, കാറുമായി നിങ്ങള്‍പൊയ്ക്കോളൂ. അടുത്ത രണ്ട് ദിവസം വണ്ടിയും ഡ്രൈവറും നിങ്ങള്‍ക്ക് സ്വന്തം" : രാജു എന്ന് വിളിക്കുന്ന നാഗരാജന്‍പറഞ്ഞു.
"എങ്കില്‍ കാലത്തേ തന്നെ എത്താം ഞാനും കാമിനിയും. ആദ്യം മഹാബലിപുരത്തേക്ക്, എന്താ?': ഗാഥ പറഞ്ഞു.
"അസ്‌യൂ ലൈക്' : ഞാന്‍ രണ്ട് കൈയും മലര്‍ത്തി.'അയാം അറ്റ് യുവര്‍ ഡിസ്പോസല്‍"
ദാസപ്രകാശയില്‍ നിന്ന് ഡിന്നര്‍ കഴിച്ച്, ഹോട്ടലില്‍ തിരിച്ച് വിട്ട് രാജു പോകുമ്പോള്‍, അര്‍ദ്ധ രാത്രി കഴിഞ്ഞിരുന്നു.ഉറങ്ങാന് തയ്യാറെടുക്കുമ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്.
ചുവന്ന കണ്ണുകളും വിളറിയ ചിരിയുമായി ഗാഥ.
"വീട്ടില്‍ പോയില്ലേ? എന്ത്‌പറ്റി?' : ഞാന്‍ വാതിലില്‍ നിന്നുകൊണ്ട് ചോദിച്ചു.
"ഇതെന്താ, ഋശ്യശൃംഗന്റെ പര്‍ണ്ണകുടീരമോ? സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് എവിടെ?"
വാതില്‍ തള്ളിത്തുറന്നകത്ത് കയറി, ബാഗ് അലക്ഷ്യമായി മേശപ്പുറത്തേക്ക് എറിഞ്ഞുകൊണ്ടവള്‍ പറഞ്ഞു."വല്ലാത്ത ചൂട്. എനിക്കൊന്ന് ഫ്രഷ് ആകണം"
അവളടുത്ത് വന്നപ്പോള്‍ മദ്യത്തിന്റെ മണം.
'ഗാഥേ, നീ കുടിച്ചിട്ടുണ്ടോ?"'ദേ, വീണ്ടും. എന്താ സഖാവേ, പുരുഷന്മാര്‍ക്ക് മാത്രേ മദ്യപിക്കാവൂ? വെറും രണ്ട് പെഗ് ജിന്‍ വിത്ത് ടോണിക്ക്. ഇനി ഞാനെന്റെ തലയൊന്ന് തണുപ്പിക്കട്ടെ. "
കുളിച്ച് ചൂരിദാറിന്റെ ടോപ്‌മാത്രം ധരിച്ച്, പുറത്ത് വന്നപ്പോള്‍ ആ മുഖം ശാന്തമായിരുന്നു.
'നൈറ്റ്‌ഡ്രസ് വല്ലതുമുണ്ടോ കൈയില്‍?': അവള്‍ചോദിച്ചു.
എന്റെ നൈറ്റ് ഡ്രസ് അവളുടെ ശരീരത്തോട് അല്‍പം പോലും കരുണ കാണിച്ചില്ല. സാല്‍വാര്‍ കാല്‍മുട്ട് വരെ കയറി പിണങ്ങി നിന്നു. കമ്മീസ് കഴുത്തിനു താഴോട്ടിറങ്ങാതെ ലജ്ജിച്ച് മുഖം പൊത്തി.
'ഇതെന്റെ ബോഡിഷേയ്പിന് പറ്റിയതല്ലാ, ട്ടോ. ഇയാള് ധരിച്ചിരിക്കുന്ന ആ കൈലിയും ജുബ്ബയും ഇങ്ങ് താ': അവളാവശ്യപ്പെട്ടു.
ദുബായ് ലുങ്കിയും മുട്ടോളമിറങ്ങുന്ന ജുബ്ബായുമണിഞ്ഞ്, നനഞ്ഞ തലമുടി ടവല്‍കൊണ്ട് മൂടി, കണ്ണാടിക്ക് മുന്‍പിലവള്‍ നിന്നപ്പോള്‍ പറയാതിരിക്കാനായില്ല:
"മുടിഞ്ഞ ഫിഗറാണല്ലോടി നിനക്ക്.''വേണ്ടാത്തിടത്തൊന്നും നോക്കണ്ടാ, ട്ടോ" : അവള്‍ തിരിഞ്ഞ് നിന്നു.
'അല്ല ഗാഥേ, നിനക്കിപ്പോ ഒരു ഭാനുപ്രിയ ലുക്ക് ഉണ്ട്. അഴകനില്‍ മമ്മൂട്ടിക്ക് മുന്‍പില്‍ അവരുടെ ഒരു സെഡ്യൂസിംഗ് നമ്പര്‍ ഉണ്ട്. സാരിയില്‍ ഇത്ര സെക്സിയായി തോന്നുന്ന മറ്റൊരു നടിയെ കണ്ടിട്ടില്ല!"
"കൈതേ, സത്യം പറ, സെക്സിയാണോ ഞാന്‍?': അരികില്‍ വന്ന്, കൈകള്‍ രണ്ടും തലക്ക് മുകളിലേക്കുയര്‍ത്തി, അവള്‍ ഒരു ക്യാറ്റ് വാക്ക് നടത്തി.
"സ്വയര്‍ ഡിയര്‍, യു ലുക്ക് റിയലി ഹോട്ട്!" : തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഞാനെന്റെ കഴുത്തില്‍തൊട്ടു.
'അതു കൊണ്ടാണോ ആ കഴുത സെബിക്കെന്നെ വിശ്വാസമില്ലാത്തത്?": അവള്‍ചോദിച്ചു.
"എന്ത്‌പറ്റി?"
"ഇയാളെ എയര്‍പോര്‍ട്ടില്‍ കണ്ട നിമിഷം അവന്റെ മുഖം കടന്നല്‍കുത്തിയ പോലെ വീര്‍ത്തു. ഇവടന്ന് തിരിച്ച്‌പോകും വഴി അവന്‍പറയുകയാ, നിന്റെ ഫ്രണ്ട് ഇത്ര യംഗ് ആണെന്ന് എന്തേ എന്നോട് പറയാതിരുന്നതെന്ന്. മാത്രമല്ല നാളത്തെ നമ്മുടെ ട്രിപ് ക്യാന്‍സല്‍ ചെയ്യാനും അവന്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞപ്പോഴവന്‍ ചൂടായി. ഞാനും എന്തൊക്കേയോ വിളിച്ച് പറഞ്ഞു. ആ ദ്വേഷ്യത്തിലാ കോഫീ ഷോപ്പീന്ന് രണ്ട് പെഗ് അകത്താക്കി ഞാനിങ്ങോട്ട് പോന്നത്."
'രണ്ട് തെറ്റുകള്‍, ഗാഥേ...," ഞാന്‍ സീരിയസ്സായി:
" ഒന്ന്: കള്ള്‌കുടിച്ചത്, രണ്ട്: ഈ സമയത്ത് എന്റെ റൂമില്‍വന്നത്."
'ഇയാക്കറിയാന്‍ മേലാഞ്ഞിട്ടാ...ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ കള്ളുകുടിയും തെറി വിളിയുമൊന്നും പുത്തിരിയല്ല. പിന്നെ കെട്ടിയ ശേഷം മതി എന്റെ മേലുള്ള അവന്റെ ഭരണവും കുതിര കേറലുമൊക്കെ."
"ശരി, സമ്മതിച്ചു. ഗാഥ ഇപ്പോ വീട്ടില്‍പോ.. ഞാന്‍കൂടെ വരണോ?"
"റൂം കുറെ അകലെയാ... ഒരു റിമോട്ട് ഏരിയായില്‍. ഈ സമയത്ത് അങ്ങോട്ടൊരു ഓട്ടോ പോലും കിട്ടില്ല" : അവള്‍പറഞ്ഞു.
"പിന്നെന്ത് ചെയ്യും?"ഒരു കുറ്റവാളിയുടെ മുഖത്തോടെ, എന്നാല്‍ കളിക്കുട്ടിയുടെ കൊഞ്ചലോടെ അവള്‍ചോദിച്ചു:
" ഇവിടെ കിടന്നോട്ടേ, ഞാന്‍, താഴെ... ഒരു ബെഡ് ഷീറ്റ് വിരിച്ച്..."
എന്ത് മറുപടി പറയണമെന്നറിയാതെ അവളെത്തന്നെ നോക്കിയിരുന്നൂ, കുറച്ച് നേരം. പിന്നെ റിസപ്ഷനിലേക്കുള്ള നമ്പര്‍ഡയല്‍ചെയ്തു.ഭാഗ്യത്തിന് തൊട്ടടുത്ത റൂം വേക്കന്റ് ആയിരുന്നു.
‘ഗുഡ് നൈറ്റ്": അവളെ റൂമിനകത്താക്കി കതകടക്കുമ്പോള്‍ ആശംസിച്ചു.
"സ്വീറ്റ് ഡ്രീംസ്" : അവളുടെ നനുത്ത സ്വരം അടയുന്ന വാതിലില്‍തട്ടി പ്രതിധ്വനിച്ചു.
പിറ്റേന്ന്, നീണ്ട അനുനയനങ്ങള്‍ക്കും ഭീഷണികള്‍ക്കും ശേഷം ലീവ് ക്യാന്‍സല്‍ ചെയ്ത് ജോലിക്ക് പോകാമെന്നവള്‍ സമ്മതിച്ചു.
'ആവശ്യമില്ലാതെ ആ പാവം റോമിയോയെ ശുണ്ഠി പിടിപ്പിക്കേണ്ടാ." ഞാന്‍പറഞ്ഞു." മാത്രമല്ല, ഉച്ചക്കുള്ള ഫ്ലൈറ്റില്‍ ഞാന്‍കൊച്ചിക്ക് പോകുന്നു. ഇവിടെ വരെ വന്നിട്ട് അമ്മയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ?"
കാത്തിരുന്ന പ്രൊമോഷനു പകരം, സെബിയെ തേടിയെത്തിയത് ഒരമേരിക്കന്‍വിസയാണ്.
'ആറു മാസത്തിന്നകം നീയും എത്തും എന്റെയടുത്ത്‘: പോകും മുന്‍പ്, ഗാഥക്കവന്‍ ഉറപ്പ് നല്‍കി.
ഒരു മാസത്തിനു ശേഷം വൈകീട്ട് ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ ഗാഥയുടെ ഫോണ്‍:
"കൈതേ, ആകെ കുഴപ്പായല്ലോ.? യു നോ, അയാം പ്രെഗ്നന്റ്"
വികാരലേശമില്ലാത്ത മരവിച്ച സ്വരം.പക്ഷെ എപ്പോഴത്തേയും പോലെ, വളച്ച് കെട്ടില്ലാത്ത തുറന്ന സമീപനം.
"എന്ത്?.......... എങ്ങനെ?': എനിക്ക് വിശ്വസിക്കാനായില്ല.
വിരഹത്തിനു മുന്‍പുള്ള സ്നേഹപ്രകടനങ്ങള്‍ അതിരു വിട്ടതും അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി തെറ്റ് പലകുറി ആവര്‍ത്തിച്ചതും വിവരിച്ചു, അവള്‍.
"അവനെ അറിയിച്ചില്ലേ?"
"ഉവ്വ്, പക്ഷേ അവന്‍ പറയുന്നൂ അബോര്‍ട്ട് ചെയ്യാന്‍. അല്ലെങ്കി രണ്ട്‌പേരുടേയും കരീയറിനെ ബാധിക്കുമെന്ന്....ഞാനെന്താ ചെയ്യുക? ഇയാള്‍തന്നെ പറ. എനിക്ക് ചോദിക്കാന്‍ മറ്റാരാ ഉള്ളത്?"
അവളുടെ ചുടുവീര്‍പ്പ് എന്റെ മുഖം പൊള്ളിക്കും പോലെ.
"ശരി, വിഷമിക്കാതെ, ഗാഥേ; ഞാനൊന്നാലോചിക്കട്ടേ"
ഡേറ്റിംഗും നൈറ്റ് ഔട്ടും കോഹാബിറ്റേഷനുമൊക്കെ, കൌമാരത്തിലെത്തിയ തന്റെ പെണ്മക്കളെ കരണ്ട് തിന്നുമെന്നാശങ്കപ്പെട്ട്, നല്ല ശംബളമുള്ള ജോലിയും സ്വിസ് സിറ്റിസന്‍ഷിപ്പും വേണ്ടെന്ന് വച്ച്, എന്റെ പ്രിയപ്പെട്ട സൂവേച്ചി കൊച്ചിയില്‍ താമസമാക്കിയത് ആയിടെയായിരുന്നു.
"ചേച്ചി, പ്രശ്നം ഗുരുതരം. എന്താ ചെയ്യുക?": ഞാന്‍ ചോദിച്ചു.
‘ സത്യം പറ; ഇത് നിന്റെ ഏടാകൂടമൊന്നുമല്ലല്ലോ’ :ചേച്ചിയുടെ ആദ്യ സംശയം.
അല്ലെന്ന് സത്യം ചെയ്തപ്പോള്‍ പരോപകാരി ആശ്വസിപ്പിച്ചു:
" ഇതിത്ര വല്യ ആനക്കാര്യം വല്ലതുമാണോടാ? അവളോട്‌പറ എന്നെ ഒന്ന് വിളിക്കാന്‍."
രണ്ട് ദിവസത്തെ ലീവെടുത്ത് ഒരു വ്യാഴാഴ്ച ഗാഥ കൊച്ചിയിലെത്തി. തിങ്കളാഴ്ച കാലത്ത് തിരിച്ച്‌പോയി ഡ്യൂട്ടിയില്‍ ചേരുകയും ചെയ്തു.
ഏകാന്തതയേയും നിശ്ശബ്ദതയേയും ഇഷ്ടതോഴികളാക്കി, ഗാഥ. വല്ലപ്പോഴും വരുന്ന ഹൃസ്വ ഇ-മെയിലുകളില്‍ ഒതുങ്ങി ഞങ്ങളുടെ ബന്ധം.അതിനാല്‍ മാസങ്ങള്‍ക്ക് ശേഷം വന്ന അവളുടെ കത്ത് കണ്ടപ്പോള്‍ അതിരറ്റ സന്തോഷം തോന്നി. പക്ഷേ ഉള്ളടക്കം അമ്പരിപ്പിക്കുന്നതായിരുന്നു.
സെബി അച്ചായന്‍ അവളെ ചതിക്കയായിരുന്നു! കോളേജില്‍ പഠിക്കുമ്പോള്‍ സീനിയര് ആയിരുന്ന ഒരു തെലുങ്കത്തിയോടായിരുന്നുവത്രേ അവന്റെ യഥാര്‍ത്ഥ പ്രേമം. അമേരിക്കയില്‍ ചേക്കേറിയ അവളാണ് സ്പോണ്‍സര്‍ ചെയ്ത് അവനെ കൊണ്ട് പോയത്.
ഗാഥയുടെ കത്തുകളും ഫോണുകളും ശല്യമായി മാറിയപ്പോള്‍ അവന്‍ തുറന്ന് പറഞ്ഞു:" എന്റെ വിവാഹം കഴിഞ്ഞു, ഇനി നീയെന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്."
ജോലി ഉപേക്ഷിച്ച് ഒരു യാത്ര പോവുകയാണ് താന്‍ എന്നെഴുതീ, അവള്‍; മറുപടി അയക്കരുതെന്നും. അയച്ച മെയിലുകള്‍ അവള്‍ വായിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മറുപടിയില്ലെന്ന് മാത്രം. പ്രൊജക്റ്റ്‌വര്‍ക്കുമായി കാമിനി ജര്‍മ്മനിക്ക് പോയിരുന്നതിനാല്‍ അവളെപ്പറ്റി അറിയാന്‍ മറ്റ് മാര്‍ഗങ്ങളുമില്ലായിരുന്നു.
തണുപ്പിന്റെ നേര്‍ത്ത കമ്പിളിപ്പുതപ്പില്‍നിന്നും ജ്വലിക്കുന്ന വേനലറുതിയിലേക്കുള്ള വേഷപ്പകര്‍ച്ചയിലാണ് പ്രകൃതിയെന്നറിയിച്ച് കൊണ്ടെത്തിയ പനിയും ജലദോഷവും അവഗണിച്ച് ഓഫീസിലെത്തിയപ്പോള്‍, പരിചയമില്ലാത്ത ഐഡിയില്‍നിന്ന് ഒരു ഇ-മെയില്‍:
'വാട്ട്‌സ് യുവര്‍മൊബെയില്‍ നമ്പര്‍?'
മറുപടി അയച്ച ഉടനെ ഫോണ്‍ റിംഗ് ചെയ്തു.
"ഞാനിതാ എത്തിയിരിക്കുന്നു, ഇവിടെ....നിങ്ങളുടെ നാട്ടില്‍.":
ഗാഥയുടെ കിലുങ്ങുന്ന സ്വരം.
"എവിടെ?": സന്തോഷം പൂത്തിരിയായി മനസ്സില്‍ കത്തി.
"അബുദാബി"
"ഏത് ഹോട്ടലില്‍? എപ്പോഴെത്തി? താമസമെവിടെ?" :ഉദ്വേഗം നിറഞ്ഞ ചോദ്യങ്ങള്‍ ശരവേഗത്തില്‍ പാഞ്ഞൂ.
"ധൃതി വയ്ക്കാതെ; ഒക്കെപ്പറയാം. വെള്ളിയാഴ്ച ഞാന്‍ ദുബായില്‍ എത്തും. ഹോട്ടലിന്റെ ബസ് കരാമ ലുലു സെന്ററിന്റെ മുന്‍പിലാ നിര്‍ത്തുകയെന്ന് പറഞ്ഞു. അവിടെ എത്താറാകുമ്പോള്‍ ഞാന്‍ വിളിക്കാം."
നല്ല തടി വച്ചിരുന്നു, അവള്‍. അത് കൊണ്ട് തന്നെ നിറം അല്‍പം കൂടിയ പോലെ.
ബോയ് കട്ട് ചെയ്ത മുടി.
മുഖത്തെ നിയോണ്‍ദീപങ്ങള്‍ക്ക് പൂര്‍വാധിക ശോഭ!
ആദ്യമായി കാണുകയാണെങ്കിലും നോണ്‍ സ്റ്റോപ് ചിരിയും ഫലിതം നിറഞ്ഞ സംസാരവും കൊണ്ട്, അകന്ന് നില്‍ക്കാന്‍ ശ്രമിച്ച എന്റെ കാന്തയെ, പെട്ടെന്ന് തന്നെ വരുതിയിലാക്കീ, അവള്‍.
"നോക്കൂ, നമ്മടെ സൂവേച്ചീടേ അതേ പ്രകൃതം, അതേ വാചാലത, അല്ലേ?"
നല്ലപാതി എന്റെ നേരെ തിരിഞ്ഞു.
ചേച്ചിയെ അവള്‍ വിശദമായിത്തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് ഞാന്‍ പറയുക?
"ഇയാക്ക് കേക്കണോ... ഒരത്ഭുതം നടന്നു":
വായാടിയുടെ വാചാലത.
" യാത്ര തിരിക്കും മുന്‍പ് ഞാന്‍ ട്രിവാന്‍ഡ്രത്ത് പോയിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ശേഷം അച്ഛനെന്നോട് സംസാരിച്ചു. ജോലിയെങ്ങനെ, ശംബളം എത്ര, താമസസൌകര്യമുണ്ടോ എന്നൊക്കെ തിരക്കി"
സന്തോഷം കൊണ്ടവളൂടെ മുഖം തുടുത്തു.
കണ്ണുകള്‍നിറഞ്ഞൂ.
കണ്ഠമിടറി.
'ഗീത ട്യൂട്ടോറിയല്‍ മാഷടെ കൂടെ ഒളിച്ചോടിയത്‌കൊണ്ടു കൂടിയാകാം എന്നോടുള്ള ഈ പുതിയ സ്നേഹം."
"ഗീത ഒളിച്ചോടിയെന്നോ?"
"അച്ഛന്‍തന്നെ മുങ്കൈയെടുത്ത് കല്യാണം നടത്തിക്കൊടുത്തതിനാല്‍ അതൊരു വാര്‍ത്തയായില്ലെന്ന് മാത്രം. ഒരു കുട്ടിയുമുണ്ട് അവള്‍ക്കിപ്പോള്‍"
അവള്‍ബാഗില്‍നിന്ന് ഒരാല്‍ബമെടുത്തു.
"എന്നാ നിന്റെ കല്യാണം?' :ഞാന്‍ചോദിച്ചു.
‘ എന്റെ കല്യാണമോ, ഈ ജന്മത്തിലോ": അവള്‍പൊട്ടിച്ചിരിച്ചു.
"പ്രേമമൊന്നുമില്ലേ ഇപ്പോള്‍?": ഞാന്‍ വിട്ടില്ല.
"ഉണ്ടല്ലോ" : അവള്‍ ചിരി നിര്‍ത്തിയില്ല.
"മൂന്നെണ്ണം."
"മൂന്നെണ്ണം....?"
"ശരീരത്തിന് മാത്രമല്ലല്ലോ, മനസ്സിനുമില്ലേ വിശപ്പ്? അതവഗണിക്കാനാവുമോ? ഒന്ന് മടുക്കുമ്പോള്‍ മറ്റൊന്ന്. അതാ ഇപ്പോ എന്റെ പോളിസി."
അവളുടെ നിസ്സംഗമായ മറുപടി കേട്ട് അമ്പരന്നിരുന്ന പ്രേയസിയുടെ മുഖത്തൊന്ന് പാളി നോക്കി, ഞാന്‍. പിന്നെ വിഷയം മാറ്റി.
"സെബിയുടെ ന്യൂസ് വല്ലതും?"
" ഓ, അതല്ലേ രസം. തെലുങ്കത്തി അവനെ വീട്ടീന്നിറക്കി വിട്ടു. അവളിപ്പോ ഒരു സായിപ്പിന്റെ കൂടെയാത്രെ. അവന്‍വിളിച്ചിരുന്നു, ഈയിടെ. നീ ദുബായീ പോകുകയാണെങ്കില്‍ എനിക്ക് കൂടി ഒരു ജോലി നോക്കൂ എന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞതൊക്കെ മറന്ന്, ഇനിയുള്ള ജീവിതം നമുക്ക് ഒന്നിച്ചായാലെന്താ എന്നൊര് അഡ്വാന്‍സ് ബുക്കിംഗും.'
"നീയെന്ത് പറഞ്ഞൂ?"
വിജയഭാവത്തിലൂറി ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
" ഞാന്‍ പറഞ്ഞു നീ പോടാ പട്ടീന്ന്"
Friday, December 28, 2007
ജ്വാലയായ് പടര്‍ന്ന ശ്രീ
തലയുയര്‍ത്തിയപ്പോള്‍, തുറന്നു വച്ച ക്യാബിന്‍ ഡോര്‍ നിറഞ്ഞു നില്‍ക്കുന്നൂ, പൂര്‍ണോദയത്തിന്റെ നവജ്യോതിസ്! പൂത്തിരുവാതിര കുളിക്കുന്ന മാദകത്തിടമ്പിന്റെ പൂമേനിയില്‍ കൌമാരത്തിന്റെ കുസൃതി ചാലിച്ചെടുത്ത ചന്ദനക്കൂട്ടിന്റെ പ്രതിഫലനം.
‘വരൂ’ ഞാന്‍ ക്ഷണിച്ചു: ‘വിനോദ് വിളിച്ചിരുന്നു.’
വെള്ള നിറത്തില്‍ മുക്കൂറ്റിപ്പൂക്കളുടെ ഡിസൈനുകളോട് കൂടിയ, സല്‍വാറും കമ്മീസും ധരിച്ച, നെയ്യാമ്പല്‍ പോലെ തുടുത്ത, ഒരു പെണ്‍കൊടി!
ചന്ദനപ്പൊട്ട്,
പീലിക്കണ്ണുകള്‍,
തുടുത്ത ചുണ്ടുകള്‍.
-നീണ്ട് ചുരുണ്ട് ഇടതൂര്‍ന്ന കൂന്തല്‍ ഒരു ക്ലിപ്പിന്റെ ബന്ധനത്തില്‍.
കൈയിലെ ഫയല്‍ തുറന്ന് ബയോഡാറ്റ തിരയുകയായിരുന്നു, അവള്‍.
‘എടുക്കേണ്ടാ, മാനേജര്‍ക്ക് നേരിട്ട് കൊടുത്താല്‍ മതി “
ഞാന്‍ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജര്‍ മന്‍സൂര്‍ ഹക്കീക്കിയുടെ നമ്പര്‍ കറക്കി.
‘നോ പ്രോബ്ലം; സെന്‍ഡ് ഹേര്‍’ : അയാള്‍ പറഞ്ഞു.
ഓഫീസ് ബോയ് മമ്മൂട്ടിയുടെ കൂടെ അവളെ സ്റ്റോറിലേക്ക് പറഞ്ഞയക്കുമ്പോള്‍ കണ്ണിനും മനസ്സിനും നിര്‍മാല്യം തൊഴുത കുളിര്‍മ്മ!
************
കസിന്‍ ബ്രദര്‍ വിനോദാണ് ദിയാഫാ സ്ട്രീറ്റിലെ കാസ്പിയന്‍ റെസ്റ്റോറന്റ്റില്‍
കാഷ്യറായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ കദനകഥ പറഞ്ഞത്. വൈകീട്ട് 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ജോലി സമയമെങ്കിലും വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ 2 മണിയെങ്കിലുമാകും. ശംബളം വെരും 900 ദിര്‍ഹം മാത്രം.
അറബിപ്പിള്ളേരുടെ വികൃതികള്‍ ഏറിവരികയാണെന്നും മറ്റൊരു ജോലി ശരിയാക്കിത്തന്ന് തന്നെ രക്ഷിക്കണമെന്നും അവള്‍ വിനോദിനോടഭ്യര്‍ത്ഥിച്ചു.
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ? അത് പോലാ; ആരും ഇഷ്ടപ്പെട്ടുപോകും, അവളെ’ : അവന്‍ വര്‍ണ്ണിച്ചു.
‘ഫാമിലി?’‘
“ഓര്‍മ്മയില്ലേ, ദുബായിലാദ്യമായി ലോട്ടറിക്കമ്പനി നടത്തിയ ചാലക്കുടിക്കാന്‍ അച്ചായനെ? ഓ, ചേട്ടന്റെ സ്റ്റാര്‍ നൈറ്റിന്റെ സ്പോന്‍സര്‍ കൂടിയായിരുന്നല്ലോ, അയാള്‍? ആ ദേഹത്തിന്റെ വലം കൈയായിരുന്നു ഈ ദേഹത്തിന്റെ അച്ഛന്‍. കോടികളുമായി അയാള്‍ മുങ്ങിയപ്പോള്‍ തെരുവിലായത് അയാളുടെ കൂടെ ജോലിചെയ്തിരുന്ന ഇവര്‍ കുറച്ച് പേരാണ്. കേസിപ്പോഴും തീര്‍ന്നിട്ടില്ലത്രേ! വീട് പട്ടിണിയായപ്പോള്‍ പഠിത്തം നിര്‍ത്തി ജോലിക്കിറങ്ങിയതാ, പാവം കുട്ടി!”
’*****************
ലിസ് എന്നും സബാ എന്നും ബെത് എന്നും വിളിക്കുന്ന ഫിലിപ്പിനോ കാഷ്യര്‍ എലിസബെത് ലീവില്‍ പോകുന്ന ഒഴിവില്‍ ഡിപാര്‍ട്മെന്റ് സ്റ്റോറിലെ കാഷ്യര്‍ തസ്തികയില്‍ ജോലി തുടങ്ങി, ശ്രീദേവി.
‘മിടുക്കിയാ, പെട്ടെന്ന് പഠിച്ചെടുത്തു” : ഹക്കീക്കി പറഞ്ഞു.
ക്യാഷും കളക്‍ഷന്‍ റിപ്പോര്‍ട്ടുമായി എക്കൌണ്ട്സില്‍ വരുമ്പോഴെല്ലാം എന്നെ സന്ദര്‍ശിക്കാനവള്‍ മറന്നില്ല. ’സാര്‍’ വിളി ‘ഏട്ടാ’ എന്നാക്കി മാറ്റിയപ്പോള്‍ കുറച്ച് കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു:“ ശ്രീദേവി, സ്നേഹവും ബന്ധവും ഒക്കെ ഓഫീസിന് പുറത്ത്......’
“പുണ്യം കിട്ടും, ഒരു കുടുംബമാ മോന്‍ രക്ഷിച്ചേ...’ :മാധവിക്കുട്ടിയെന്ന അവളുടെ അമ്മ ഫോണിലൂടെ എന്നെ ആശീര്‍വദിച്ചു.
രണ്ട് മാസങ്ങള്‍ക്ക് ശേഷം എലിസബെത്ത് തിരിച്ചുവന്നപ്പോള്‍ ശ്രീദേവിക്ക് പരിഭ്രമമായി.
‘സാര്‍, ഇനി ഞാന്‍..?’
‘’പേടിക്കണ്ടാ, നിന്റെ ജോലിക്ക് കുഴപ്പമൊന്നും വരില്ല’:ഞാന്‍ ആശ്വസിപ്പിച്ചു.
വൈകീട്ട് വീട്ടിലേക്ക് വിളിച്ചു, മാധവിയമ്മ.
“ മോനേ, എന്തെങ്കിലും ചെയ്യണേ...അവള്‍ക്ക് കിട്ടുന്ന ശംബളം കൊണ്ടാ ഞങ്ങള്‍ ജീവിച്ച് പോകുന്നത്...“
‘ശരിയാക്കാം, അമ്മേ’: ഞാനുറപ്പ് കൊടുത്തു.
‘പക്ഷേ മോനേ, ഓഫീസിനകത്ത് ഒരു ജോലി കൊടുക്കാന്‍ മോന്‍ വിചാരിച്ചാ പറ്റില്ലേ? കല്യാണാലോചനകള്‍ വരുന്ന സമയാ. തറവാട്ടില്‍ പിറന്ന കൊച്ച് , ക്യാഷ് കൌണ്ടറില്‍, എല്ലാര്‍ക്കുമൊരു കാഴ്ചവസ്തുവായി.....മോനറിയോ, പറഞ്ഞു വന്നാ എഴുത്തുകാരന്‍ കേശവദേവിന്റെ തറവാട്ടുകാരാ ഞങ്ങള്‍.’
ആ തറവാട്ട് പുരാണം, ഞാന്‍ ഒരിക്കല്‍ കൂടി കണ്ണടച്ചിരുന്ന് വിഴുങ്ങീ.
ഹക്കീക്കിയുമാലോചിച്ച്, ‘കോ ഓര്‍ഡിനേറ്റര്‍’ എന്ന പുതിയ ഒരു തസ്തികയുണ്ടാക്കി, ശ്രീദേവിയെ ഓഫീസില്‍ പ്രതിഷ്ഠിച്ചു. ക്യാഷും റിപ്പോര്‍ട്ടുകളും ടാലി ചെയ്യുക, ടില്ലുകളില്‍ ചില്ലറ ഉറപ്പാക്കുക, റീ ഓര്‍ഡര്‍ ലവല്‍ സൂപ്പര്‍വൈസ് ചെയ്യുക എന്നിവയായിരുന്നു പ്രധാന ജോലികള്‍.
*******************
വിരസമായ ഒരു പ്രവൃത്തി ദിവസം:
ഒരു കോലാഹലം കേട്ട് ഞാന്‍ ക്യാബിന് വെളിയിലിറങ്ങി.
‘ഒരു കള്ളുകുടിയനാ.... സാറിനെ കാണണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു’ : മമ്മൂട്ടി കൈയില്‍ ട്രേയുമായി ഓടിയെത്തി.
സന്ദര്‍ശകന്‍ കള്ളുകുടിയനാണെങ്കില്‍ ഓഫീസിന് പുറത്ത് വച്ച് കാണുന്നതായിരിക്കും ഭദ്രമെന്ന് ചിന്തിച്ചു, ഞാന്‍.
കോറിഡോറില്‍ ലിഫ്റ്റിന്നരികെ ഉലഞ്ഞ വസ്ത്രങ്ങളും കുറ്റിത്താടിയുമായി നില്‍ക്കുന്നൂ, മെലിഞ്ഞ ഒരു മധ്യവയസ്കന്‍.
‘നീയാണോടാ എന്റെ മോള്‍ടെ രഹസ്യക്കാരന്‍?’: ഇഴഞ്ഞ ശബ്ദത്തിലയാള്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിക്ക് പെട്ടെന്ന് കാര്യം പിടി കിട്ടി:
‘നമ്മുടെ ശ്രീദേവീടെ അച്ഛനാ...“
‘സുന്ദരേശന്‍ നായരാണോ.... എന്താ കാര്യം?” : ഞാനല്പം ഗൌരവം നടിച്ചു.
‘ദാ, ഇത് കണ്ടോ?”: പോക്കറ്റില്‍ നിന്ന് അയാള്‍ എതാനും കടലാസ് കഷണങ്ങള്‍ പുറത്തെടുത്തു.
‘എന്റെ മോള്‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളാ......നീയിതിന് സമാധാനം പറയണം.’
ഞാന്‍ നോക്കി: ഇംഗ്ലീഷിലാണ്, നല്ല വൃത്തിയുള്ള കൈപ്പട.
‘ഞാനെന്ത് വേണമെന്നാ?’ : കോപത്തേക്കാള്‍ തമാശയാണെനിക്ക് തോന്നിയത്.
‘എന്റെ മോളെ ജോലിക്ക് വച്ചത് നീയല്ലേ, അതോണ്ട് ഇതിന് സമാധാനവും നീ തന്നെയുണ്ടാക്കണം‘: കൈചൂണ്ടിക്കൊണ്ടടുത്തൂ, അയാള്‍.
വളരെ പണിപ്പെട്ടാണ് മമ്മൂട്ടിയും വാച്ച്‌മേനും കൂടി അയാളെ പിടിച്ച് പുറത്താക്കിയത്.
‘സാറെ, ഇത് പണ്ടാരോ പറഞ്ഞ പോലെ....പാമ്പിനെയെടുത്ത് വേണ്ടാത്ത എവിടെയോ വച്ചു എന്ന് പറഞ്ഞത് പോലായല്ലോ?’ : മമ്മൂട്ടി സഹതപിച്ചു.
ജാള്യതയോടെ ഒരു ചിരി പാസ്സാക്കി തിരിച്ച് നടക്കവെ ഞാന്‍ ചുറ്റും നോക്കി: ശ്രീദേവിയുടെ നിഴല്‍ പോലുമില്ല, എങ്ങും.
ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ ‘ഗസ്റ്റപോ’കള്‍ താമസിയാതെ തന്നെ കാമുകനെ കണ്ടുപിടിച്ചു: സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന കണ്ണൂര്‍ക്കാരന്‍ നൌഷാദ്. ഉച്ചക്കുള്ള ബ്രേക്കിന് അവന്റെ വാനില്‍ കയറി ശ്രീദേവി പോകുന്നതും വൈകീട്ട് തിരിച്ച് വന്നിറങ്ങുന്നതുമൊക്കെ പലരും കണ്ടിരിക്കുന്നു.
‘അവനെപ്പിടിച്ച് രണ്ട് പൊട്ടിച്ച് വിട്ടാലോ സാറെ?’: മമ്മൂട്ടി ചോദിച്ചു.
‘എന്തിന്? അവളെ പറഞ്ഞു വിട്ടാല്‍ തീരില്ലേ പ്രശ്നം?‘ :ഞാന്‍ പ്രതിവചിച്ചു.
********************
ആഴ്ചകള്‍ക്ക് ശേഷം ഒരു മെട്രിക് ടണ്‍ പ്രസരിപ്പും ഊര്‍ജ്ജവും 55 കിലോയിലൊതുക്കി ശ്രീദേവി എന്റെ ഓഫീസിലെത്തി. സാരിയും ബ്ലൌസുമണിഞ്ഞപ്പോള്‍ അവളൊരു ഒത്ത പെണ്ണായി മാറി.
‘എന്തായാലും ഏട്ടനെ മറക്കാന്‍ പറ്റ്വോ, എനിക്ക്?’ : അവള്‍ കൊഞ്ചി.
‘ജോലി കിട്ടി അല്ലേ?‘: ഞാന്‍ ഒരു മഞ്ഞച്ചിരി ചിരിച്ചു.
‘ഇവിടെ അടുത്താ... സെക്രട്ടറിയായി’ : അഭിമാനത്തോടെ അവള്‍ പുതിയ കമ്പനിയുടെ കാര്‍ഡെടുത്ത് നീട്ടി.
‘വെരി ഗുഡ്! അമ്മക്ക് സുഖമല്ലേ?’
‘അതെ, ഇന്നലെ അനിയത്തി വന്നിട്ടുണ്ട്, മദ്രാസീന്ന്”
ഗാനഗന്ധര്‍വനില്‍ നിന്ന് നേരിട്ട് സംഗീതം ‘കത്താന്‍’ വേണ്ടി മദിരാശിയിലേക്ക് ‘വാസം’മാറ്റിയ ‘ശെല്‍വി’യെപ്പറ്റി അമ്മയും മകളും വാചാലരാകാറുള്ളതോര്‍ത്തൂ, ഞാന്‍.
‘അവള്‍ടെ പഠിത്തം കഴിഞ്ഞോ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ല, മലയാളിസമാജത്തിന്റെ പ്രോഗ്രാമിന് പാടാന്‍ വന്നതാ. ഏട്ടന്‍ തീര്‍ച്ചയായും വരണം, ഞാന്‍ VIP പാസ്സ് കൊടുത്ത് വിടാം’
*****************
അമ്മയും മകളും കൂടി വീട്ടിലെത്തിയപ്പോള്‍ ഇനിയെന്ത് പുലിവാലാണോ എന്നത്ഭുതപ്പെട്ടു, ഞാന്‍.
‘ഏട്ടന്റെ കൂട്ടുകാരനല്ലേ മോഹന്‍ദാസ്?’ :അവള്‍ ചോദിച്ചു.
‘ഏത് മോഹന്‍ദാസ്?’
‘ഫിലിം ഡയരക്റ്റര്‍ മോഹന്‍ദാസ്. ദേരയില്‍ അഡ്‌വെര്‍ടൈസിംഗ് കമ്പനിയുള്ള....”
‘അതെ’ : ഞാന്‍ സമ്മതിച്ചു.
അനേക ചിത്രങ്ങളില്‍ പി.ജി.വിശ്വംഭരന്റെ അസിസ്റ്റന്റായിരുന്നു, മോഹന്‍ദാസ്. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ചിരകാലാഭിലാഷം സഫലമാക്കാന്‍ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം വിറ്റ് തുലക്കേണ്ടി വന്ന ഹതഭാഗ്യന്‍. അവശേഷിച്ച ചില സ്നേഹിതരുടെ സഹായത്തോടെ ഒരു അഡ്‌വെര്‍ടൈസിംഗ് കമ്പനിയുമായിദുബായില്‍ കൂടിയിരിക്കയാണിപ്പോള്‍.
‘അവര്‍ ഒരു മോഡലിനെ തേടുകയാണെന്നറിഞ്ഞു. വിനോദാ പറഞ്ഞത് ഏട്ടന് മോഹന്‍ ദാസിനെ അറിയാമെന്ന്.‘
‘അതിനെന്താ? ചോദിക്കാമല്ലോ?”
ഒരു സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടിയായിരുന്നൂ, മോഡല്‍.
“മലയാളിത്തമുള്ള മുഖമാണോ?’ : മോഹന്‍ ദാസ് ചോദിച്ചു.
‘അതെ’
‘എന്നാ നാളെ വൈകീട്ട് വരാന്‍ പറയൂ. ഒരു സ്ക്രീന്‍ ടെസ്റ്റ് നടത്തി നോക്കാം”
***************
പിറ്റേന്ന് 5 മണിക്ക് തന്നെയെത്തി ശ്രീദേവി.
‘നീ തനിയെ പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘ഇല്ല, ഏട്ടന്‍ വരണം’ :അവള്‍ വാശി പിടിച്ചു.”അല്ലെങ്കി പോവില്ല, ഞാന്‍”
അല്‍ നാസര്‍ സ്ക്വയറില്‍ ബ്രിട്ടീഷ് ബാങ്കിന്റെ മുകളിലുള്ള മോഹന്‍ ദാസിന്റെ സ്റ്റുഡിയോക്ക് താഴെ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ അവള്‍ വീണ്ടും ചിണുങ്ങി:
‘ എന്റെ ഒപ്പം നില്‍ക്കണം, ഏട്ടന്‍. ആദ്യമായാ ഞാന്‍ ക്യാമറക്ക് മുന്‍പില്‍...’
മോഹന്‍ ദാസ് പരസ്യത്തെപ്പറ്റി ഒരു ലഘുവിവരണം നല്‍കി.
ആദ്യം ഭരതനാട്യം പോസില്‍ ചില സ്റ്റില്ലുകള്‍,
പിന്നെ മുലക്കച്ച കെട്ടിയ മലയാളിമങ്കയായി,
അവസാനം ആഭരണങ്ങളണിഞ്ഞ് കടല്‍ത്തീരത്ത് കൂടെ സ്ലോ മോഷനില്‍...
മേക്കപ്പ് തുടങ്ങിയപ്പോള്‍ പുറത്ത് കടക്കാനൊരുങ്ങീ, ഞാന്‍. പക്ഷേ അവളെന്നെ പിടിച്ച് നിര്‍ത്തി.
‘നാലു വര്‍ഷം ഡാന്‍സ് പഠിച്ചതാ’ : ഭരതനാട്യം പോസില്‍ നില്‍ക്കാനാവശ്യപ്പെട്ടപ്പോള്‍ അവള്‍ അവകാശപ്പെട്ടു.
‘ശരീരഭാഗങ്ങള്‍... വിവിധ ആംഗിളുകളില്‍”
-സാരിയഴിച്ച്, ബ്ലൌസുയര്‍ത്തിയും താഴ്ത്തിയും അതിര്‍ത്തിരേഖകളെക്കുറിച്ച് ആശങ്കയുളവാക്കുന്ന ഷോട്ടുകള്‍,
-പാവാടയുടെ ചരടഴിച്ച്, എത്ര ഊളിയിട്ടാളും അടി കാണാത്ത കയങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങള്‍,
-നനുത്ത ചെമ്പന്‍ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്ന കണങ്കാലുകളുടേയും മിനുപ്പും കൊഴുപ്പും തുടിക്കുന്ന തുടയുടേയും സ്നാപ്പുകള്‍....
സ്റ്റുഡിയോയുടെ മൂലയിലെ ചുമരില്‍ ചാരി, യോഗനിദ്രയില്‍ അഭയം തേടി ഞാന്‍.
‘ഇനി കടല്‍ക്കരയിലൂടെ സ്ലോമോഷനില്‍ ഓടുന്നത്. ബ്രാ വേണ്ടാ ട്ടോ. നല്ല മൂവ്മെന്റ് കിട്ടണം; സ്കിപ് ചെയ്യുന്ന പോലെ...”
മോഹന്‍ ദാസിന്റെ ശബ്ദം വിദൂരതയില്‍ നിന്നെന്ന പോലെ കര്‍ണപുടങ്ങളില്‍ ...പിന്നെ നുരയുന്ന അലയൊലി പോലെ കരയെ പുണര്‍ന്ന് അകന്ന് പോയി.
******************
“മോനേ, ഇന്ന് ഫ്ലാറ്റിന്റെ വാടക കൊടുക്കേണ്ട ദിവസാ... ദേവി മോന്റടുത്ത് വരുന്നെന്ന് പറഞ്ഞു. പക്ഷെ എനിക്കറിയാം, അവള്‍ മോനോട് ചോദിക്കില്ലെന്ന്. ഒരയ്യായിരം ദിര്‍ഹം കൊടുത്ത് വിടണം. കുറേശ്ശെയായി തന്ന് തീര്‍ത്തോളാം.’
മാധവിയമ്മ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ പരുങ്ങീ, ഞാന്‍.
‘അതിനമ്മേ, എന്റെ കൈയില്‍ പൈസയൊന്നുമില്ലല്ലോ. കൂടി വന്നാ ഒരായിരം..”
“മോന്‍ എങ്ങനെയെങ്കിലും അറേഞ്ച് ചെയ്തേ പറ്റൂ. അല്ലെങ്കി പെരുവഴിയിലാ ഇന്ന് രാത്രി ഞങ്ങളുറങ്ങുക.“
അവര്‍ ഫോണ്‍ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീദേവി വന്നു.
‘മോഹനേട്ടന്‍ വിളിച്ചിരുന്നു. ജ്വല്ലറിയുടെ കൊണ്ട്രാക്റ്റ് ഉറപ്പായെന്ന്. ഏട്ടനെ നേരിട്ടറിയിക്കാന്‍ വന്നതാ’
അവളുടെ കവിളുകളില്‍ അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും റോസാദലങ്ങള്‍! ‘കണ്‍ഗ്രാജുലേഷന്‍സ്‘: ഞാന്‍ കൈ നീട്ടി.
‘ഏട്ടനാ ഇതിന്റെ ക്രെഡിറ്റ്...’ : ആരാധന നിറഞ്ഞ മിഴികള്‍ കൊണ്ടവളെന്നെ തഴുകി:“ഇനി പോകാം’
‘എവിടെ?”
‘എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമല്ലേ? അതോണ്ട് ഏട്ടന്‍ വേണം ഇന്നെന്നെ വീട്ടീല്‍ വിടാന്‍. വഴി നീളെ സംസാരിക്കേം ചെയ്യാല്ലോ. “
‘പക്ഷെ ജോലി...?’
‘ഒരു ജോലിക്കാരന്‍! നാളെ ചെയ്താ പോരേ? .....പ്ലീസ്, എനിക്കു വേണ്ടി”
അവള്‍ കൈയില്‍ പിടിച്ചൂ.
“ശരി, പോകും വഴി ATM ല്‍ നിന്ന് ക്യാഷെടുക്കാം. വാടക കൊടുക്കേണ്ട ദിവസമല്ലേ?’ ഞാന്‍ ചോദിച്ഛു.
“ഓ, ഈയമ്മ....ഞാന്‍ പറഞ്ഞതാ ഏട്ടനെ ബുദ്ധിമുട്ടിക്കരുതെന്ന്.’ : കപടരോഷത്തോടെ ചുണ്ട് കോട്ടി, അവള്.
****************
“മോനെ ശല്യപ്പെടുത്തുകയാണെന്നറിയാം”: പൈസ വാങ്ങുമ്പോള്‍ മാധവിയമ്മയുടെ കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്തു. “ഞങ്ങള്‍ക്ക് ചോദിക്കാന്‍ വേറെ ആരാ ഉള്ളത്? അങ്ങേര്‍ക്കിതെന്തെങ്കിലുമറിയണോ? കുടിച്ച് കൂത്താടി....ഇപ്പോ വല്ലപ്പോഴൊക്കെയാ വീട്ടീ വരുന്നത് തന്നെ“
എന്നിട്ട് തിരിഞ്ഞ് മോളോട് പറഞ്ഞു:‘ പെട്ടെന്ന് തന്നെ സാറിന് തിരിച്ച് കൊടുക്കണം, ട്ടാ!”
ശ്രീദേവി തന്ന ചായയും കായ വറുത്തതും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ അണിഞ്ഞൊരുങ്ങി വന്നൂ, അവര്‍.
“മോനിരിക്ക്, ട്ടാ! അമ്മ ഈ പൈസ അറബിക്ക് കൊടുത്തിട്ട് വരാം’ : എന്നിട്ട് തലയില്‍ കൈ വച്ച് പിരാകി. “കാലമാടന്‍, ഒരു ദിവസം വൈകിയാ മതി, വന്നു കേറും വീട്ടില്‍. പിന്നെ ആ വര്‍ത്താനോം നോട്ടവും വെടലച്ചിരീം....കുടുംബത്തീപ്പിറന്നോര്‍ക്ക് സഹിക്കാനാവ്വോ മോനേ, അതൊക്കെ?’
അമ്മ പോയപ്പോള്‍ ശ്രീദേവി അരികെ വന്നിരുന്നു.
‘ഞാനൊരിക്കലും മറക്കില്ലാട്ടോ’ : അവളുടെ വിടര്‍ന്ന കണ്ണുകളിലെ നീണ്ട പീലികള്‍ കൂട്ടിമുട്ടി, പലവട്ടം. നനഞ്ഞ ചുണ്ടുകള്‍ക്കും നിരയൊത്ത പല്ലുകള്‍ക്കും ഇടയില്‍ ചുവന്ന നാവിന്റെ അറ്റം ത്രസിച്ചു.
ആ കൈകള്‍ എന്റെ കൈകളെ തേടി.
“അമ്മ ...’ : ഞാന്‍ വാതിലിലേക്ക് നോക്കി.
‘അമ്മയിനി വരണമെങ്കില്‍ രണ്ട് മണിക്കൂറെങ്കിലും കഴിയും.’
എഴുന്നേറ്റ് വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടൂ, അവള്‍. എന്നിട്ട് തിരിഞ്ഞ് നിന്ന്, ദഹിപ്പിക്കുന്ന ഒരു ചിരിയോടെ, എന്നെ തന്നിലേക്കാവാഹിച്ചു.
**************
വ്യാജമദ്യവില്‍പ്പന നടത്തിയതിന് സുന്ദരേശന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. 6 മാസം ജയിലും ഡീപോര്‍ട്ടേഷനും. ഫാമിലി വിസയിലായതിനാല്‍ അമ്മക്കും മകള്‍ക്കും അയാളോടൊപ്പം ഗള്‍ഫ് വിടേണ്ടി വന്നു.
ജുവല്ലറിയുടെ പരസ്യം കാണുമ്പോഴൊക്കെ മധുരിക്കുന്ന ഓര്‍മ്മയും പുളകം വിടര്‍ത്തുന്ന ഉന്മാദവുമായി ശ്രീദേവി മനസ്സില്‍ വന്ന് നിറയും.
വിനോദ് ഓര്‍മ്മിപ്പിക്കും: ‘ചേട്ടാ, നമുക്കവളെ കമ്പനി വിസയില്‍ കൊണ്ട് വന്നാലോ?’
“നോക്കാം”: ഞാനെതിരു പറയാറില്ല.
മോഹന്‍ ദാസിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല: ‘രണ്ട് ആഡ് കാമ്പെയിനുകള്‍ക്കുള്ള തുക അവള്‍ അഡ്വാന്‍സ് ആയി വാങ്ങിയിരുന്നൂ!.’
***************
വാല്‍ക്കഷ്ണം:
കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ വല്യേച്ചിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു രമ്യഹര്‍മ്മ്യം എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
‘ചേച്ചി, നമ്മുടെ റപ്പായി മാപ്പിളയുടെ മകന്‍ ആന്‍ഡ്രു ഇത്ര വല്യ വീട് വച്ചോ? ബാംഗ്ലൂരല്ലേ അവനിപ്പോഴും?’ ഞാന്‍ ചോദിച്ചു.
‘ ആന്‍ഡ്രു സ്ഥലം വിറ്റ് അമ്മേനേം കൊണ്ട് ബംഗളൂരീ പോയെടാ. ഈ വീട് പതിയാരത്തെ സുഭദ്രാമ്മേടെ മോന്‍ സതീശന്റേയാ. നീയറിയോ ആവോ. മസ്ക്കറ്റില്‍ ബാങ്കിലോ മറ്റോ ആണ് ജോലി. സുഭദ്രാമ്മേം മരുമോളും കൂടിയാ ഇവിടെ താമസം. മരുമോള്‍ ആളല്പം പെശകാന്നാ ജനസംസാരം. പോരാത്തതിന് യേശുദാസിന്റൊപ്പം പിന്നണി പാടാന്‍ പോയ അനിയത്തീം വന്നിട്ടുണ്ടിപ്പോ. എന്ത് പറയാനാ..... നമ്മുടെ നാടന്‍ പാണന്‍മാര്‍ക്ക് പാടി നടക്കാന്‍ കിട്ടുന്ന ഓരോരോ പുരാണങ്ങളേയ്.......!”
Wednesday, November 21, 2007
ഉമിത്തീയിലെരിയുന്ന അഗ്നിരേഖ
രണ്ട് നിബദ്ധനകള്‍ മുന്നോട്ട് വച്ചു:
കമ്പനി നടത്തിപ്പിന്റെ മേല്‍നോട്ടം തന്റെ P.A.ക്കായിരിക്കും.
തന്റെ അനുവാദമില്ലാതെ ഒരു പ്രോജെക്റ്റും ഏറ്റെടുക്കരുത്.
-അങ്ങനെയാണ് ഒരു ‘നിര്‍മ്മാണ‘ കമ്പനിക്ക് “ബേബിസിറ്ററാ“യി ഞാന്‍ മാറിയത്.
പ്രശസ്ത ലേബര്‍ സപ്ലൈ ഏജന്‍സിയുടെ മാനേജര്‍ ദേവനെ കൊണ്ട് വന്നത് എഞ്ചിനീയര്‍ മോഹനായിരുന്നു. ഓരോ റിക്രൂട്ടിനും എത്ര ശതമാനം കമ്മീഷന്‍ വേണമെന്ന് ഒരു ചെടിപ്പുമില്ലാതെ അയാള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി ഞാന്‍ പറഞ്ഞു: “ദേവന്‍, ഐ തിങ്ക് ഇറ്റ്സ് ടൈം ഫോര്‍ യു ടു ലീവ്!”
വളിച്ച ഒരു ചിരിയോടെ വാതില്‍ക്കല്‍ തിരിഞ്ഞ് നിന്ന്, കൈകള്‍ കൂപ്പി, അയാള്‍ മൊഴിഞ്ഞു: ‘അണ്ണാ, ആളറിയാതെ പറഞ്ഞു പോയതാ; ഷെമീ! ഒരു തെറ്റൊക്കെ ഏത് പോലീസുകാരന്റെ മോനും പറ്റില്ലേ?“
എന്നിട്ട് രഹസ്യം പറയും പോലെ വായ് പൊത്തി, ‘എന്റെ അച്ഛന്‍ ഒരു പോലീസുകാരനായിരുന്നൂ, കേട്ടോ’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗൌരവത്തിന്റെ നീര്‍ക്കുമിളകള്‍ തകര്‍ന്നു വീണത് സൌഹൃദത്തിന്റെ തെളിനീര്‍ പ്രവാഹത്തിലേക്കായിരുന്നു.
"ഞങ്ങളുടെ മദ്രാസ് ഓഫീസില്‍ ഒരു സെക്രട്ടറിയുണ്ട്. വളരെ ഏബിളാ. അവള്‍ക്ക് ഗള്‍ഫില്‍ വന്നാല്‍ കൊള്ളാമെന്നൊരാശ. നിങ്ങളുടെ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കും, അവള്.”
അപ്പോയിന്റ്മെന്റില്ലാതെ ആരാണെന്നത്ഭുതപ്പെട്ടു, ഞാന്.
പാറിപ്പറന്ന മുടി ഒതുക്കി, തോളിലെ വാനിറ്റി ബാഗ് താഴെ വച്ച്, മുന്നിലെ കസേരയില്‍ അവളിരുന്നപ്പോള്‍ ദൃഷ്ടിയില്‍ തടഞ്ഞത് അല്പം ഉയര്‍ന്ന, ഞൊറികളുള്ള വയറാണ്. പിന്നെ തൂങ്ങിക്കിടക്കുന്ന നീര്‍ക്കുടങ്ങളും.
സ്ത്രീസഹജ സ്വാഭാവികതയോടെ സാരി വലത് ഭാഗത്തേക്ക് വലിച്ചിട്ട് കണ്ണുകളുയര്‍ത്തി എന്നെ നോക്കി, അവള്.
‘ഗുഡ് മോണിംഗ് സര്‍” : സ്വരത്തിന് വേദനയുടെ താപം.
അവളുടെ ദൃഷ്ടികള്‍ ദീപ്തമായി. ധ്യാനത്തിലെന്നോണം അവ മുകളിലേക്കുയര്‍ന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ന്നു.
‘തനിക്ക് സ്വന്തമായി റൂമില്ലേ, അവിടെ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ലാ സര്‍; പഴയ ഒരു വില്ലയിലെ ഒറ്റ മുറിയിലാ അവര്‍ താമസിക്കുന്നത്. എന്റെ ഇരിപ്പും കിടപ്പുമെല്ലാം കോറിഡോറിലെ സോഫായിലായിരുന്നു. 300 ദിരംസിന് അതിലും നല്ല സ്ഥലം ദുബായില്‍ കിട്ടുമോ, സര്‍?’
കരുണയുടേയും സ്നേഹത്തിന്റേയും മഞ്ഞുമലകള്‍ ഒന്നിച്ചുരുകീ, എന്റെ മനസ്സില്‍.
“എനിക്ക് താമസിക്കാനൊരു സ്ഥലം ശരിയാക്കിത്തരണം, ഇന്ന് തന്നെ. ഞാനിനി അവിടെ കാല്‍ കുത്തുന്ന പ്രശ്നമില്ല’.
‘ നിന്റെ സാധനങ്ങളെടുക്കാനെങ്കിലും കാല്‍ കുത്തേണ്ടി വരില്ലേ, അവിടെ?’ : പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശ കലര്‍ത്തി ചോദിച്ചു, ഞാന്.
*************
ഗള്‍ഫ് ന്യൂസിന്റേയും ഖലീജ് റ്റൈംസിന്റേയും ക്ലാസ്സിഫൈഡുകള്‍ പരതലായിരുന്നു, പിന്നെ ഞങ്ങളുടെ പണി. വിവരമറിഞ്ഞ മറ്റ് സ്റ്റാഫംഗങ്ങളും കൂടെ കൂടി. അവസാനം കരാമയില്‍ ഷെയ്ക്ക് കോളനിയില്‍ ഒരു ഷയറിംഗ് അക്കൊമൊഡേഷന്‍ ഒത്ത് കിട്ടി.
‘കണ്ടോ, മാതാവെന്നെ കൈവിട്ടില്ല”: അഡ്വാന്‍സ് കൊടുത്ത്, ഫ്ലാറ്റുടമയായ ഗോവാക്കാരിയോട് യാത്ര പറഞ്ഞിറങ്ങവേ, രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കാതര മിഴികള്‍ എന്റേതിലൂന്നി തേങ്ങി, അവള്‍.
“സാറിന്റെ കടമൊക്കെ ഞാന്‍ എങ്ങനേയാ വീട്ടുക?”
അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നതും വലത് കണ്ണിലെ ചാരനിറമുള്ള മറുക് മേല്‍കീഴ് ചാഞ്ചാടുന്നതും നോക്കി നിന്നു ഞാന്‍.അവളുടെ നിശ്വാസങ്ങള്‍ക്കപ്പോള്‍ പ്രചണ്ഢമായ ഒരു മണല്‍ക്കാറ്റിന്റെ ചൂരും ചൂടും ചടുലതയും!
*************
ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ അവളെന്റെ ക്യാബിനിലെത്തും.
‘ദിവസവും കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, സര്‍: ’ അവള്‍ പറയും.” ഈ ഒറ്റപ്പെട്ട ജീവിതമല്ലെങ്കിലെന്നെ ഭ്രാന്തിയാക്കി മാറ്റും.’
ഓഫീസ് കഴിഞ്ഞ് അവളെ റൂമില്‍ കൊണ്ട് വിടുക എന്നതു കൂടി എന്റെ ദിനചര്യയുടെ ഭാഗമാക്കിത്തീര്‍ത്തു, അവള്‍.
‘രാത്രി ഒറ്റക്ക് പോകാനെനിക്ക് പേടിയാ. പിന്നെ അത്രേം സമയം കൂടി സാറിനോട് സംസാരിക്കാല്ലോ?”
ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും കണ്ണൂരിലെ പെരളശ്ശേരിയില്‍ കുടിയേറിപ്പാര്‍ത്ത അവളുടെ പ്രപിതാക്കന്മാരെപ്പറ്റിയും മദ്രാസില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ജോലി നോക്കുന്ന ഭര്‍ത്താവ് തോമസ് ഇടിക്കുളയെന്ന ടോമിച്ചനെപ്പറ്റിയുമൊക്കെ ഞാന്‍ അടുത്തറിയുന്നത് ആ യാത്രകളിലാണ്.
“ടോമിച്ചന്‍ സ്നേഹമുള്ളോനാ‘: ഭര്‍ത്താവിനെപ്പറ്റി പറയുമ്പോള്‍ അവളുടെ സ്വരം അനുരാഗത്തിന്റെ തേനുറവകളുതിര്‍ന്ന് കുതിരും.
“ഒരു ജോലി ശരിയാക്കി അച്ചായനേം ഇങ്ങോട്ട് കൊണ്ട് വരണം. സാറെന്നെ സഹായിക്കില്ലേ?’
ആ കണ്ണുകള്‍ തുറന്നടഞ്ഞു.
വലത് കണ്ണിലെ മറുക് ഒളിച്ചുകളി തുടര്‍ന്നു.
കണ്ണില്‍ മറുകുകളൊ പ്രകടമായ ചിഹ്നങ്ങളോ ഉള്ളവര്‍ അമാനുഷശക്തിയും അതീന്ദ്രീയജ്ഞാനവും ഒക്കെ ഉള്ളവരായിരിത്തീരുമെന്ന് എവിടെയാണ് വായിച്ചത് എന്നോര്‍ക്കാന്‍ ശ്രമിക്കയായിരുന്നൂ, ഞാനപ്പോള്‍.
**************
‘ഇന്നെന്റെ വെഡ്ഡിംഗ് ആന്നിവേഴ്സറിയാ’..
കൈയില്‍ ഒരു ടിന്‍ ചോക്കളേറ്റുമായിട്ടായിരുന്നു രേഖയുടെ വരവ്.കൈയില്‍ ഭര്‍ത്താവയച്ച ‘ഹാപ്പി ആനിവേഴ്സറി‘ കാര്‍ഡുമുണ്ടായിരുന്നു. ’മിസ് യു, മിസ് യു’ എന്ന് ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്നൂ, കാര്‍ഡിന്റെ നാലു മൂലകളിലും.
“പ്രസവത്തിലേ കുഞ്ഞ് മരിച്ചില്ലായിരുന്നുവെങ്കില്‍ നാട് വിടുകയോ ടോമിച്ചനെ പിരിയുകയോ ചെയ്യേണ്ടി വരില്ലായിരുന്നു.“
ആഹ്ലാദം ജ്വലിച്ച് നിന്ന ആ മുഖത്ത് വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നത് പെട്ടെന്നാണ്.
“അതോടെ ജീവിതം മടുത്തു, സര്‍! ഒളിച്ചോടണമെന്നും സന്യാസിനിയാകണമെന്നും ഒക്കെ തോന്നി. അപ്പോഴാണ് സാറിന്റെ ഓഫര്‍ വന്നത്.’
‘എത്ര കാലമായി?’ : ഞാന്‍ ചോദിച്ചു.
“ആറു മാസം. കുഞ്ഞ് വയറ്റില്‍ വച്ചേ മരിക്കയായിരുന്നൂ.”
സാരി അല്പം മാറ്റി, ഞൊറികളുള്ള വലിയ തന്റെ വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു: ‘ഇത് കണ്ടോ..... മരുന്നുകളേറെ കഴിച്ചിട്ടും ചുരുങ്ങിയിട്ടില്ലിത് വരെ.“
പിന്നെ ഒരു ചെറുചിരിയോടെ ഒളികണ്ണിട്ടെന്നെ നോക്കി, കൈ മാറിടത്തിലേക്കുയര്‍ത്തി ബാക്കി സംശയവും ദൂരീകരിച്ചു: “ ദാ, ഇതിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഇപ്പഴും പാല്‍ ചുരത്തും.”
ഒരു വെള്ളിയാഴ്ച വൈകുന്നേരം:
കൂട്ടുകാരന്റെ വീട്ടില്‍ സൊറപറച്ചിലും സുരപാനവും റമ്മികളിയുമൊക്കെയായി ഒത്ത് കൂടിയിരിക്കയായിരുന്നു, ഞങ്ങള്‍.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവഗണിച്ചു. പക്ഷേ നിര്‍ത്താതെ അത് ചിലച്ചപ്പോള്‍ പ്രിയതമ തന്നെ അതെടുത്ത് തന്നു: “ നോക്ക്, വല്ല അത്യാവശ്യകാര്യവുമാണെങ്കിലോ?”
ഗോവക്കാരി ആന്റിയായിരുന്നു, ലൈനില്‍. രേഖ കാലത്തേമുതല്‍ മുറിക്കുള്ളിലാണത്രേ. ആദ്യം മൌനവൃതത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ വയലന്റ് ആയിരിക്കുന്നു. മുറിയിലെ സാധനങ്ങള്‍ ഒന്നൊന്നായി എറിഞ്ഞുടക്കയാണവള്‍. ‘സര്‍‘ വന്നാലേ കതക് തുറക്കൂ എന്നാണ് നിലപാട്.
‘ഓഫീസ് കാര്യമാ, ഇപ്പോ വരാം’: എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്നിറങ്ങി.
ഞാന്‍ വിളിച്ചതും വാതില്‍ തുറന്നു, അവള്‍. എന്നിട്ട് ഒരു കുഞ്ഞിന്റെ നിഷ്കപടതയോടെ ഓടി വന്നെന്റെ തോളില്‍ ചാരി, തേങ്ങി.
‘സാറിനോട് സംസാരിക്കാതിരുന്നിട്ട് വട്ട് പിടിക്കുന്ന പോലെ... എന്നെ ഈ ഗുഹയില്‍ നിന്നെങ്ങോട്ടെങ്കിലും കൊണ്ട് പോകാമോ?‘
ദുബായ് ക്രീക്കില്‍, വളരെ വൈകും വരെ, കപ്പലണ്ടി കൊറിച്ചും തമാശകള്‍ പറഞ്ഞും നടന്നൂ, ഞങ്ങള്‍.
******************
രേഖയുടെ എമ്പ്ലോയ്മെന്റ് വിസ അപ്ലിക്കേഷന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് റിജെക്റ്റ് ചെയ്തു.
ക്വാളിഫൈഡ് ആയ ധാരാളം പേര്‍ ദുബായില്‍ തന്നെ ഉള്ളപ്പോള്‍ എന്തിന് പുറത്ത് നിന്ന് കൊണ്ട് വരുന്നൂ എന്നായിരുന്നു അവരുടെ ചോദ്യം.
‘സാരമില്ല, റീസബ്മിറ്റ് ചെയ്താല്‍ മതി. ഇതൊക്കെ പതിവാ”: പി ആര്‍ ഒ ആശ്വസിപ്പിച്ചു.
പക്ഷെ അതൊരനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. രേഖയുടെ സ്വഭാവത്തിലെ പെട്ടെന്നുള്ള നിറം മാറ്റങ്ങള്‍ അപ്പോഴേക്കും ആശങ്കയുടെയും ഭീതിയുടെയും മുള്ളുവേലികള്‍ പടര്‍ത്തിയിരുന്നു, എന്റെ മനസ്സില്‍.
‘ഒരു മാസത്തിന് ശേഷം റീ അപ്ലൈ ചെയ്യാം, രേഖാ; കിട്ടാതിരിക്കില്ല. PRO പറഞ്ഞത് നീയും കേട്ടതാണല്ലോ?’ : അവളെ എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഞാനുറപ്പ് നല്‍കി.
മദ്രാസില്‍ എത്തിയ ശേഷം രേഖയുടെ ഫോണ്‍ കോളുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. അപ്ലിക്കേഷന്‍ വീണ്ടും റിജെക്റ്റ് ആയി എന്ന നുണ എനിക്ക് പലവട്ടം ആവര്‍ത്തിക്കേണ്ടി വന്നൂ.
‘വിസ കിട്ടും വരെ ഇവിടെ മറ്റൊരു ജോലി നോക്കിയാലോ?’: അവള്‍ ചോദിച്ചു.
‘അതെ, വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ?” ഞാന്‍ പിന്താങ്ങി.
********
"സര്‍, ടോമിച്ചന്‍ അബുദാബിയിലുണ്ട്, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനീടെ വിസയിലാ“ : ഒരു രാത്രിയില്‍, രേഖയുടെ ഫോണ്‍ കോള്‍.
“ഓ, അഭിനന്ദനങ്ങള്‍’: ഞാന്‍ പ്രതിവചിച്ചു.
“പക്ഷെ ടോമിച്ചന്‍ അത്ര ഹാപ്പിയല്ലെന്ന് തോന്നുന്നു. സാര്‍ ഈ നമ്പറിലൊന്ന് വിളിച്ച് സംസാരിക്കാമോ?”
75000 രൂപാ കൊടുത്ത് ഒരു മലയാളിയുടെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് തോമസ് എത്തിയിരിക്കുന്നത്. പക്ഷേ തന്റേത് വിസിറ്റ് വിസയാണെന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ശേഷമാണയാള്‍ മനസ്സിലാക്കുന്നത്.
ദിവസം 16 മണിക്കൂര്‍ ജോലി. വര്‍ക്ക് ഷോപ്പിന്നകത്താണ് ഓഫീസ്. അതും വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത, ടാക്സി പോലും ചെന്നെത്താത്ത ‘മുസഫ‘യിലെ ഒരു റിമോട്ട് ഏരിയായില്‍.
തിരിച്ച് പോകണമെന്ന് വാശി പിടിച്ചപ്പോള്‍ മുതലാളി പറഞ്ഞത്രേ: ‘തന്ന പണം തിരിയെ പ്രതീക്ഷിക്കണ്ടാ. മാത്രമല്ല വിസക്കും ടിക്കറ്റിനുമായി ചിലവാക്കിയ 5000 ദിര്‍ഹം നഷ്ടപരിഹാരമായി തരികയും വേണം!‘
മുതലാളിയോട് സംസാരിച്ചപ്പോല്‍ നഷ്ടപരിഹാരം 3000 ദിര്‍ഹമില്‍ ഒതുക്കാന്‍ അയാള്‍ തയ്യാറായി. ദുബായില്‍ വന്ന് പൈസ വാങ്ങിപ്പോകാന്‍ തോമസിന് ഒരു ദിവസത്തെ ലീവും അനുവദിച്ചു.
സന്ധ്യയാകാറായിരുന്നു തോമസ് ദുബായിലെത്തിയപ്പോള്‍. മിടുക്കനും മിതഭാഷിയുമായ ഒരു ചെറുപ്പക്കാരന്‍. ടാക്സി സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ പറഞ്ഞു: ‘രാത്രിയായല്ലോ തോമസ്, ഇനി നാളെയേ പോകാനൊക്കൂ”
‘സാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് രേഖ പ്രത്യേകം പറഞ്ഞിട്ടുണ്ട്’: അയാളുടെ ശബ്ദത്തില്‍ കുറ്റബോധം.
‘അബുദാബിയിലെത്തിയാല്‍ പോരല്ലോ? ആ മണല്‍ക്കാട്ടിലെത്തിപ്പെടണ്ടേ?”: എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചൂ, അയാള്‍.
രാത്രി:
രണ്ട് പെഗ്ഗ് മദ്യം അകത്ത് ചെന്നപ്പോഴേക്കും തോമസ് ഇടിക്കുള ഫ്ലാറ്റായി. കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിച്ച് തുടങ്ങി.
“നല്ലൊരു കുടുംബത്തില്‍ പിറന്നോനാ സാറെ ഞാന്‍. MSc പാസ്സാ, അതും ഫസ്റ്റ് ക്ലാസ്സില്‍. പ്രേമിച്ച് , വീട്ടുകാരെയൊക്കെ പിണക്കിയാ, ഞാന്‍ രേഖയെ കല്യാണം കഴിച്ചത്. അന്നൊക്കെ ഞങ്ങടെ വീടൊരു സ്വര്‍ഗമായിരുന്നു. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും ആധിക്യമൊഴിച്ചാല്‍ ഒരു പച്ചപ്പാവമായിരുന്നൂ, അവള്‍.’
നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നൂ, ഞാന്‍.
“പക്ഷെ നാളുകള്‍ ചെല്ലുന്തോറും ഞങ്ങടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നും അവള്‍ക്ക് പള്ളിയില്‍ പോണം. മാസത്തിലൊരിക്കല്‍ വേളാങ്കണ്ണീലും. പല രാത്രികളിലും ഉറങ്ങുകയേ ഇല്ല. എണീറ്റിരുന്ന് പ്രാര്‍ത്ഥിക്കും, ബൈബിള്‍ വായിക്കും, ഗീതങ്ങള്‍ ആലപിക്കും. മാതാവ് ശരീരത്തില്‍ അവേശിച്ചെന്നോണം കല്പനകള്‍ പുറപ്പെടുവിക്കും. എല്ലാം ഞാന്‍ അനുസരിക്കണം; അല്ലേലവള്‍ അക്രമാസക്തയാകും.”
ഒരു പെഗ്ഗ് കൂടി വിഴുങ്ങി, തല കുടഞ്ഞു കൊണ്ടയാള്‍ തുടര്‍ന്നു:
‘മദ്രാസില്‍ ജോലിയുള്ള എന്റെ അനിയത്തി, ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി, രേഖ അവളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. കാരണമറിയോ: എനിക്ക് പെങ്ങളുമായി ലൈംഗിക ബന്ധമുണ്ടത്രേ!
അപ്പോഴേക്കും സഹനശക്തിയുടെ നെല്ലിപ്പലകയും കണ്ടിരുന്ന ഞാന്‍, നിര്‍ബന്ധിച്ച് അവളെ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്, ഏറെക്കാലമായി അവള്‍ സ്കിസോഫ്രീനിയ എന്ന മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കയായിരുന്നെന്ന്. ‘
‘മരുന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ നോര്‍മലായി. പിന്നെ ഗര്‍ഭധാരണം, പ്രസവം, കുട്ടിയുടെ മരണം.....വിഷാദരോഗം വീണ്ടും തലപൊക്കി. ഭക്തിജ്വരത്തില്‍ വീണ് അവളെനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. കുറച്ച് നാള്‍ മാറിനിന്നാല്‍ ശരിയായേക്കുമെന്ന പ്രതീക്ഷയിലാണ് അവളെ ദുബായ്ക്ക് അയച്ചത്. മരുന്നുകള്‍ മുടങ്ങാതിരുന്നാല്‍ പ്രശ്നമില്ലെന്ന് ഡോക്ടറും പറഞ്ഞു.
ഇതാ സര്‍, ഇപ്പോത്തന്നെ നോക്കൂ. റിക്രൂട്ട്‌മെന്റില്‍ എക്സ്പെര്‍ട്ട് ആയ രേഖയാണ് എന്നെ ഇങ്ങോട്ടയച്ചത്. കൈയിലുള്ള പണമെല്ലാം കൊടുത്ത്, ജോലിയെന്തെന്നറിയാതെ, വിസിറ്റ് വിസയാണെന്നറിയാതെ.....
അവള്‍ ചെയ്യുന്നത്, അതെന്തായാലും, അതാണ് ശരി... ആരും ചോദ്യം ചെയ്യാന്‍ പാടില്ല“: അയാള്‍ മുറുമുറുത്തു.
***************
രേഖയെ അവസാനമായി കണ്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരു പ്രോപെര്‍ട്ടിയുടെ സെയിത്സ് ഡീഡില്‍ ഒപ്പ് വയ്ക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍.
ഫോണ്‍ ചെയ്തപ്പോഴവള്‍ വാചാലയായി:
“എന്നെ കാണാതെ പൊയ്ക്കളയരുത്. പിന്നെ ടോമിച്ചന് സാറന്ന് കൊടുത്ത പൈസയും തിരിച്ച് തരണ്ടേ?’
അവള്‍ തുടര്‍ന്നു:
“ഹോട്ടല്‍ സവേരയില്‍ തന്നെ മുറി കിട്ടിയത് നന്നായി. അതിനടുത്താ എന്റെ ഓഫീസ്. ഓഫീസിലേക്ക് പോകും വഴി ഞാന്‍ ഹോട്ടലില്‍ വരാം, കാലത്ത് 8 മണിക്ക്. ഒരു കണ്ടീഷന്‍: ‘മാല്‍ഗുഡി‘യില്‍ നിന്ന് എനിക്ക് മസാലദോശ വാങ്ങി തരണം.”
8 മണിക്കവള്‍ വന്നപ്പോള്‍ റെസ്റ്റോറന്റില്‍ പോകാന്‍ തയ്യാറായിരിക്കയായിരുന്നു, ഞാന്‍.
പക്ഷെ എന്തോ ഒരു പന്തികേടു പോലെ.....
ഉച്ചിയില്‍ കെട്ടിയ മുടി, ഉടഞ്ഞ വസ്ത്രങ്ങള്‍, ഉറപ്പില്ലാത്ത നോട്ടം,
-ഉറക്കത്തില്‍ നിന്നെണിറ്റ് വരും പോലെ.
“എന്താ രേഖേ, സുഖമില്ലേ? “: ഞാന്‍ ഉത്കണ്ഠാകുലനായി.
“ഒന്നുമില്ല“: വാ തുറന്നപ്പോള്‍ അസഹ്യമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ കലര്‍ന്നു.
വാതിലടച്ച് അവള്‍ കട്ടിലില്‍ വന്നിരുന്നു.
പിന്നെ ഒരു കവറെടുത്ത് എനിക്ക് നീട്ടി: ‘ ഇതാ പൈസ, ഇപ്പഴത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം.”
വികാരമറ്റ വാക്കുകള്‍!
പിന്നെ എന്തോ ഓര്‍ത്തെന്നപോലെ പെട്ടെന്നെഴുന്നെറ്റു:“പോട്ടെ, ഓഫീസിലെത്താന്‍ വൈകി’
“ഓഫീസോ..ഇത്ര നേരത്തേയോ?”: ഞാനത്ഭുതപ്പെട്ടു.
കേള്‍ക്കാത്ത മട്ടില്‍, തിരിഞ്ഞ് നോക്കാതെ നടന്നു, അവള്‍.
************
റജിസ്ട്രാഫീസിലെ ജോലി തീര്‍ത്ത് ഹോട്ടലിലെത്തി, റൂം വെക്കേറ്റ് ചെയ്യും മുന്‍പ് എനിക്ക് തോന്നി അവളെ ഒന്ന് വിളിക്കണമെന്ന്.
“രേഖേ, എന്താണ് പ്രശ്നം? : ഞാന്‍ ചോദിച്ചു.
‘പ്രശ്നമോ, എന്ത് പ്രശ്നം? സാറെപ്പോഴാ പോകുന്നേ? ‘
‘പുറപ്പെടുകയായി. രേഖേ, നിനക്കെന്ത് പറ്റി? ഏത് കോലത്തിലാ നീയിന്ന് ഹോട്ടലില്‍ വന്നത്?“
“അതോ” : വരണ്ട ഒരു ചിരിയും അതിന്റെ പ്രതിധ്വനികളും കര്‍ണ്ണങ്ങളില്‍ അലയടിച്ചു. “ഇന്നലെ രാത്രി മാതാവ്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. മാതാവ് പറയുകയാ... മോളെ, ഈ ലോകത്തില്‍ ഒരു പുരുഷനെപ്പോലും വിശ്വസിക്കരുത്; നിന്റെ സാറിനെപ്പോലും. ഹോട്ടലില്‍ നീ ഒറ്റക്കല്ലേ പോകുന്നത്. സൂക്ഷിക്കണം... എന്ന്.
അതാ രാവിലെ എണീറ്റപടി, പല്ലുതേക്കാതെയും കുളിക്കാതെയും വന്നത്. പ്രാകൃതമായ ആ കോലത്തില്‍ എന്നെ പ്രാപിക്കാന്‍ ഒരു പുരുഷനും ശ്രമിക്കയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു!”
Monday, October 8, 2007
ദീപശിഖയുടെ മകള്‍ ഉജ്ജ്വല
മദ്രാസില്‍ നിന്ന് വന്ന ജൂലി ജോസഫ് പറഞ്ഞു:
“ഏറ്റവും ലാഭം ഫ്രോസന്‍ ഫുഡ് ബിസിനസ്സിലാണ്. സൌത്ത് ഇന്ത്യയിലെ ടോപ് ബില്‍ഡര്‍മാരില്‍ ഒരാളായ എന്റെ പപ്പ മകള്‍ക്ക് വേണ്ടി ഈ ഫീല്‍ഡ് തെരഞ്ഞെടുത്തുവെന്നത് തന്നെ അതിന് തെളിവല്ലേ?“
ദുബായിലെ രണ്ട് ലീഡിംഗ് ഫ്രോസന്‍ ഫുഡ് കമ്പനികളിലെ മാനേജര്‍മാരും ഭംഗ്യന്തരേണ ഇക്കാര്യം സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചു: ഇനി സീഫുഡിന്റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുക തന്നെ.
ബെറ്റര്‍ ലേറ്റ് താന്‍ നെവര്‍!
-സ്വന്തമായി ഒരു ബ്രാന്‍ഡ്
-അപ്പീലിംഗ് ആയ പേര്
-ആകര്‍ഷകമായ പാക്കിംഗ്!
ഇന്ത്യയിലേയും തയ്‌വാനിലേയും തിരഞ്ഞെടുത്ത സീഫുഡ് പാക്കിംഗ് കമ്പനികളുമായി സഹകരിച്ച് ‘സ്വന്തം ബ്രാന്‍ഡി‘ല്‍ വിവിധ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലിറക്കുക.
സെയിത്സ് ആന്‍ഡ് മാര്‍ക്കറ്റിംഗിന്റെ തലവനായി പരിചയസമ്പന്നനായ ശിവറാം സാവന്തിനെ കിട്ടിയപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിയുമെന്നുറപ്പായി.
-കോള്‍ഡ് സ്റ്റോര്‍ വാടകക്കെടുത്തു,
-റെഫ്രിജെറേറ്റഡ് വാനുകള്‍ ഓര്‍ഡര്‍ ചെയ്തു,
-സെയിത്സ് ടീം സജ്ജമാക്കി.
ഫ്രോസന്‍ പ്രോണ്‍സിന്റെ ആദ്യ കണ്ടയ്‌നര്‍ മദ്രാസില്‍ നിന്നെത്തിയപ്പോള്‍ ദുബായിലെ ഞങ്ങളുടെ ‘ഗ്രൌന്‍ഡ് വര്‍ക്സും‘ ഏകദേശം പൂര്‍ത്തിയായിരുന്നു.
U5 ജംബൊ പ്രോണ്‍സ് (ഒരു കിലോയില്‍ 4 അല്ലെങ്കില്‍ 5 പ്രോണ്‍സ് മാത്രം) മുതല്‍ 2 കിലോയുടെ ഷ്രിംപ്സ് ബ്ലോക്ക് വരെയുള്ളതായിരുന്നു ആ കണ്‍സൈന്മെന്റ്.
പിന്നെ വന്നു റെഡി ടു ഈറ്റ് പ്രൊഡക്റ്റ്സ്:
ബ്രെഡഡ് ഷ്രിംപ്സ്, ഹാമുര്‍, നഗ്ഗട്സ്, ബര്‍ഗര്‍ ആദിയായവ. കസ്റ്റമേര്‍സില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചപ്പോള്‍ സാവന്തിനും ആവേശമായി.
“പ്രൊമോഷനും സാമ്പ്ലിംഗും ഉടന്‍ തുടങ്ങണം“: അയാള്‍ നിര്‍ദ്ദേശിച്ചു.
പ്രൊമോഷന്‍ ഗേള്‍സിന് മണിക്കൂറൊന്നിന് 30- 40 ദിര്‍ഹമാണ് ഏജന്‍സികള്‍ ചാര്‍ജ് ചെയ്യുന്നത്. നമുക്കത് താങ്ങാനാവില്ല.
പിന്നെന്ത് വഴി?
പ്രശസ്ത സീഫുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദിഷാ പുരോഹിത് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കയാണെന്ന് അപ്പോഴാണ് ആരോ പറഞ്ഞത്.
“അവളെ കിട്ടിയാല്‍ സാമ്പ്ലിംഗും മാര്‍ക്കറ്റിംഗും ഒന്നിച്ച് നടത്താം. മാത്രമല്ല മിക്ക സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്കും പരിചിതയാണവള്‍” : സാവന്ത് വിശദീകരിച്ചു.
പിറ്റേന്നവള്‍ വന്നു: മിസ്സിസ് ദീപ്ശിഖ പുരോഹിത്.
പല സ്ഥലങ്ങളിലും ഫുഡ് ഐറ്റംസ് മൊരിച്ചും പൊരിച്ചും വിതരണവും പ്രചരണവും നടത്തുന്ന അവളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേര്‍ക്കു നേര്‍.
ഹെന്നയിട്ട് മിനുക്കിയ നീളന്‍ മുടി മുഖം പാതിയും മറയ്ക്കും വിധം വിടര്‍ത്തിയിട്ടിരുന്നു.
അല്പം കുഴിഞ്ഞ, ശോകച്ഛവി കലര്‍ന്ന കണ്ണുകള്‍
റൂഷിട്ട് മിനുക്കിയ ഉയര്‍ന്ന കവിള്‍ത്തടങ്ങള്‍
നീല ഷേഡ് പടര്‍ത്തിയ ലോലാധരങ്ങള്‍
ലോ കട്ട് ബ്ലൌസ്, ലോ വെയ്‌സ്റ്റ് സാരി.
-ആകെക്കൂടി ഒരാനച്ചന്തം!
അടഞ്ഞ് അല്പം പരുഷമായ, എന്നാല്‍ കേള്‍വിക്കാരുടെ അടിവയറ്റില്‍ വരെ അനുരണനം സൃഷ്ടിക്കുന്ന ഒരു പ്രത്യേക ശബ്ദമായിരുന്നു അവളുടെ പ്ലസ് പോയിന്റ്.
പഴയ കമ്പനിയില്‍ നിന്ന് രാജി വച്ചെന്നും ഇന്ത്യയില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണെന്നും അവളറിയിച്ചപ്പോള്‍ നിരാശ തോന്നി.
"ഒരു മാസത്തെ സാവകാശം തരാമോ? നാട്ടില്‍ പോയി മക്കളെ ബോര്‍ഡിംഗിലാക്കി തിരിച്ചു വരാം” : കാതിനിമ്പവും കരളിന് കുളിരും പകര്‍ന്നു, നീണ്ട മൌനത്തിന് ശേഷം ഉതിര്‍ന്ന് വീണ അവളുടെ വാക്കുകള്‍.
“മക്കളോ... അതും ബോര്‍ഡിംഗിലാക്കാന്‍ പ്രായമായ..”: ഞാനത്ഭുതപ്പെട്ടു.
“അതെ സര്‍”, അല്പം ചമ്മലോടെ അവള്‍ പറഞ്ഞു; :“ മകള്‍ പത്തിലാണ്. റിസല്‍ട്ട് ഈയാഴ് ച വരും. മകന്‍ 4 -ല്‍”
അല്പവും ഉടവു തട്ടാത്ത സമൃദ്ധമായ ഒരു ശരീരത്തിന്നുടമയായ അവളെക്കണ്ടാല്‍ 30 വയസ്സുപോലും തോന്നിക്കില്ലായിരുന്നു.
“18 വയസ്സില്‍ കെട്ടിച്ചു വിട്ടൂ, വീട്ടുകാര്‍; അതാ ......” : അവള്‍ വിശദീകരിച്ചു.
************************
ദീപ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍ മാര്‍ക്കറ്റിംഗ് ഫീല്‍ഡിലുള്ള സ്നേഹിതര്‍ക്ക് വിശ്വസിക്കാനായില്ല.
"ദീപ പഴയ കമ്പനി വിട്ടെന്നോ? അവിടത്തെ മാനേജര്‍ ദീപക് നരൂലയുടെ ‘പെറ്റും കീപ്പു’മൊക്കെയല്ലായിരുന്നോ അവള്‍?”
അവര്‍ അത്ഭുതം കൂറി.
ദീപക് നരൂല.
ഫ്രോസന്‍ ഫുഡ് രംഗത്തെ അതികായന്‍; രൂപത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും!
“സാബ് ഏക് ചായ് ബോലൊ’ എന്ന് മുഴങ്ങുന്ന സ്വരത്തില്‍ വിളമ്പരം ചെയ്തുകൊണ്ട് ഏത് തിരക്കിന്നിടയിലും, അനുവാദം ചോദിക്കാന്‍ മിനക്കെടാതെ, അകത്ത് വരും ആ പഞ്ചാബി സിംഹം. ‘മാം ...ബേന്‍ ..’എന്നീ വാക്കുകളോടെയാണ് ഹിന്ദിയിലെ എല്ലാ വാചകങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നും അയാളുടെ സംസാരം കേട്ടാല്‍.
എനിക്കിങ്ങനെയുള്ള സംഭാഷണം എന്നറിയിച്ചപ്പോള്‍ അയാള്‍ ഉറക്കെ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു: “സാബ്, ഞങ്ങള്‍ പഞ്ചാബികള്‍ ഇങ്ങനേയാ. നിങ്ങള്‍ സാലാ മദ്രാസികള്‍ വിചാരിക്കുന്ന ബേം..ചോ...അര്‍ത്ഥങ്ങളൊന്നും ഞങ്ങളുടെ മനസ്സിലില്ലാ, ആ വാക്കുകള്‍ക്ക്.”
****************
ജൂലൈ 1-ന് തന്നെ ദീപ വന്നു.
എല്ലാ പ്രോഡക്റ്റ്സും വളരെ സമര്‍ത്ഥമായിത്തന്നെ അവള്‍ മാര്‍ക്കറ്റില്‍
വിതറി. പലയിടങ്ങളിലും വച്ച് ദീപക് നെരൂല അവളുമായി ഏറ്റുമുട്ടിയെന്നും അവള്‍ അല്പം പോലും വിട്ടുകൊടുത്തില്ലെന്നും സാവന്ത് പറഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം, പതിവുപോലെ, മുന്നറിയിപ്പില്ലാതെ ദീപക്ക് എന്റെ ഓഫീസിലേക്ക്‍ ഇടിച്ച് കയറി. ആ മുഖം വിവര്‍ണവും കലുഷിതവുമായിരുന്നു.
“സാബ്, ആപ് യെ അച്ചാ നഹീ കര്‍ രഹേ” അയാളലറി. (നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലാ)
“ഹായ് ദീപക് സാബ്... ഇരിക്കൂ’ : ഞാന്‍ തണുപ്പിക്കാന്‍ നോക്കി.
“വേണ്ടാ, എന്നെ ഇരുത്താറായിട്ടില്ല നീ.... ദേഖോ...എനിക്കെതിരെ എന്റെ ലൈനില്‍ നീ ബിസിനസ് തുടങ്ങി. ഞാനെന്തെങ്കിലും പറഞ്ഞോ? ഇല്ല!...എന്നോട് ചോദിക്കാതെ നീയെന്റെ സ്റ്റാഫിനെ തട്ടിയെടുത്തു. ഞാന്‍ പ്രതികരിച്ചോ?...ഇല്ലാ!.... പക്ഷേ ഇപ്പോ നിങ്ങളുടെ ആ രണ്‍ഡി (പുലയാടിച്ചി) സുപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് എന്റെ പ്രൊഡക്റ്റ്സ് മാറ്റി പകരം നിങ്ങളുടേത്‍ ഡിസ്പ്ലേ ചെയ്യുന്നു. ഇത് ഞാന്‍ അനുവദിക്കില്ല”
വളരെ പണിപ്പെട്ടാണ് അയാളെ പറഞ്ഞ് വിട്ടത്.
ദീപയും അയാളും തമ്മിലുള്ള ശത്രുതയുടെ ആഴം അവളുടെ വാക്കുകളിലും പ്രതിധ്വനിച്ചു:
“ഞാനെന്റെ ജോലിയാ ചെയ്യുന്നത്. അയാള്‍ക്കെന്ത് കാര്യം സാറിനോട് കയര്‍ക്കാന്‍? എന്റടുത്ത് വരട്ടെ; കാണിച്ച് കൊടുക്കാം ഞാന്‍!”
*********************
ഓരോ സൂപ്പര്‍മാര്‍ക്കറ്റിന്റേയും മാനേജര്‍മാരെ ഞാന്‍ തന്നെ പോയി കാണണമെന്ന് നിര്‍ബന്ധം പിടിച്ചു, അവള്‍. “മാനേജരെ കാണാന്‍ മാനേജര്‍ തന്നെ പോകണം, അതാണ് പ്രോട്ടോകോള്‍”
നല്ലൊരു ഗിഫ്റ്റുമായി മുഖം കാണിച്ചാലേ മിക്ക മാനേജര്‍മാരും ഒരു പുതിയ പ്രൊഡക്റ്റ് തന്റെ ഷെല്‍ഫില്‍ വയ്ക്കാനനുവദിക്കൂ.
ഡിസ്പ്ലെ അനുമതി കിട്ടിയാല്‍ പിന്നെന്ത് ചെയ്യണമെന്ന് ദീപക്കറിയാം.
ഷെല്‍ഫ് ബോയിയെ കൈയിലെടുക്കും, അവള്‍. എളുപ്പം വഴങ്ങാത്ത ചിലക്ക് വില്‍ക്കപ്പെടുന്ന ഓരോ യുണിറ്റിനും ഒരു നിശ്ചിത അനുപാതം കമ്മീഷനായി വാഗ്ദാനം ചെയ്യും.
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചില സ്റ്റാഫ് നമ്മോട് പറയാറില്ലേ:“ ചേട്ടാ, ചേച്ചീ.... ഒരു പുതിയ ഐറ്റം വന്നിട്ടുണ്ട്. നല്ലതാ...ഒരെണ്ണം എടുക്കട്ടേ?”
എത്ര സ്നേഹമുള്ളവര്‍, അല്ലേ?
***********************
ഓഫീസില്‍ സര്‍വതന്ത്രസ്വതന്ത്രയായിരുന്നു ദീപ.
“സര്‍ എട്ട് മണിക്ക് ഓഫീസില്‍ വരണം, എങ്കിലേ 9 മണിയോടെ പ്രോഗ്രാം ചാര്‍ട്ട് ചെയ്ത് എനിക്കിറങ്ങാന്‍ പറ്റൂ” എന്ന അവളുടെ നിര്‍ബന്ധം മൂലം വൈകി എത്തുന്ന ഞാന്‍, കൃത്യസമയത്തിന് തന്നെ ഓഫീസിലെത്തിത്തുടങ്ങി.
അപ്പോള്‍ അവളുപയോഗിക്കുന്ന ‘സൈലെന്‍സ്’ പെര്‍ഫ്യൂമിന്റെ ഗന്ധം എന്റെ ശരീരത്തിലും പടരും.
- ഉടയാത്ത മാറിടത്തിന്റെ പെരുമയിലും സ്നിഗ്ധതയാര്‍ന്ന അടിവയറിന്റെ മിനുമിനുപ്പിലും ഒട്ടുന്ന കണ്ണുകളെ വലിച്ചെടുക്കാന്‍ കഴിയാറില്ല, പലപ്പോഴും.
****************
രാസല്‍ ഖൈമയില്‍ രണ്ട് അപ്പൊയിന്റ്മെന്റുകള്‍ കണ്‍ഫേം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇത്ര ദൂരം കാറോടിച്ച് പോകാനോ, ഞാനില്ല. സാവന്തിനെ കൂട്ടിക്കോ”
“അതു പോരാ, കോപറേറ്റിവ് സൊസൈറ്റിയില്‍ സര്‍ തന്നെ വരണം. ഒന്നേ രണ്ടേ എന്നു പറയുമ്പോഴേക്കും അങ്ങെത്തില്ലേ നാം?”
അഡല്‍റ്റ്സ് ഓണ്‍ലി സര്‍ദാര്‍ജി ജോക്സ് പറയാന്‍ അവള്‍ക്ക് നല്ല മിടുക്കായിരുന്നു. രാസല്‍ ഖൈമയിലേക്കുള്ള യാത്രയിക്കിടയില്‍ അടിവയര്‍ വേദനിക്കും വരെ, തല തല്ലി ചിരിച്ചു, ഞങ്ങള്‍. ഇടക്കെപ്പോഴോ മനസ്സിലായി സ്റ്റീയറിംഗ് വീല്‍ നിയന്ത്രിക്കുന്നത് രണ്ടല്ലാ, നാലു കൈകളാണെന്ന്. അവളുടെ ത്രസിക്കുന്ന ശരീരത്തിന്റെ ചൂടും ചൂരും എന്നിലേക്ക് പകരുന്നതായും.
ഒരു കുന്നിന്നരികെ വലത്തോട്ടുള്ള മണല്‍ത്താര കാട്ടി അവള്‍ പറഞ്ഞൂ:“ കാര്‍ അങ്ങോട്ട് തിരിക്കൂ, ഒരു ‘വാടി’യുണ്ട്, അവിടെ. സര്‍ മുന്‍പ് വന്നിട്ടില്ലല്ലോ?”
ഒരു പൊന്തക്കാടിന്നരികെയെത്തി, ഞങ്ങള്‍. ഏതാനും ഈന്തപ്പനകളും മുള്‍ച്ചെടികളും. താഴെയായി ഉറവയുതിരുന്ന കുഴി, ചെറിയ ഒരു തോട്....
തോട്ടിലിറങ്ങി മുഖം കഴുകി, കൈയും കാലും നനച്ച്, മരച്ചുവട്ടിലെ പച്ചപ്പിലിരുന്നൂ, ഞങ്ങള്‍. അവളൊരു പഴയ ഹിന്ദി പ്രണയ ഗാനത്തിന്റെ വരികള്‍ മൂളി.
പിന്നെ കൈയില്‍ കൈ കോര്‍ത്ത് നടന്ന് കാറില്‍ കയറി.
കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വിളിച്ചു: “സര്‍”
ഞാന്‍ നോക്കി, ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വികാരം ആ മുഖത്ത്.
കവിള്‍ത്തടങ്ങള്‍ തുടുത്തിരിക്കുന്നു,
ലോലാധരങ്ങള്‍ വിടര്‍ന്നിരിക്കുന്നു,
ശ്വാസോച്ഛാസത്തിന്ന് താളവേഗം.....
-പെട്ടെന്ന് സീറ്റില്‍ നിന്ന് വഴുതി താഴേയിറങ്ങി അവള്‍. എന്നിട്ട് കാല്‍ മുട്ടുകളിലൂന്നി, എനിക്കഭിമുഖമായി കാര്‍ മാറ്റിലിരുന്നു.
‘സീറ്റല്പം പിന്നിലേക്ക് നീക്കൂ?’ : അവള്‍ മന്ത്രിച്ചു.
പരിഭ്രമിച്ച് ചുറ്റും നോക്കി ഞാന്‍.
“ഇല്ല, ആരും വരില്ല. എത്ര വട്ടം വന്നിരിക്കുന്നൂ, ഞങ്ങള്‍.”: അവള്‍ പറഞ്ഞു.
“ഞങ്ങള്‍?’
ഒരു മണല്‍ക്കാറ്റാഞ്ഞ് വീശി.
കണ്ണുകളില്‍ മിന്നല്‍, മനസ്സില്‍ കനല്‍, ശരീരമാകെ തരിപ്പ്........
ഇവള്‍ ദീപ...ദീപശിഖ...മിസ്സിസ് ദീപശിഖ പുരോഹിത്.
സ്ത്രീ,ഭാര്യ, അമ്മ.
പിന്നെ ഒരു കാമുകി!
അവളാണ് അല്പവും ലജ്ജയില്ലാതെ, പരസ്യമായി, അതും എനിക്കന്യമായ ഒരു...
മസ്തിഷ്കം മനസ്സിന്റെ കടിഞ്ഞാണ്‍ തപ്പിപ്പിടിച്ചു.
“ദീപാ, സീറ്റില്‍ കയറിയിരിക്ക്”:പരുഷമായിരുന്നു എന്റെ ശബ്ദം.
“എന്താ സര്‍?”
“നമുക്കു പോകാം”
അവിശ്വസനീയമായ എന്തോ കേട്ട പോലെ, കുറച്ചു നേരം അവള്‍ എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ സീറ്റില്‍ കയറിയിരുന്ന് മറുവശത്തേക്ക് മുഖം തിരിച്ചിരുന്നവള്‍ തേങ്ങി.
അവള് പറയുന്നതൊക്കെ കേട്ടു,അനുസരിച്ചു, താളത്തിനൊത്ത് തുള്ളി.
-സ്നേഹസമ്പന്നയായ പ്രിയതമ, മക്കള്‍, കുടുംബം....എല്ലാം പ്രകാശഗോപുരങ്ങളായി മനസ്സില്‍ തെളിഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനായി.
“സര്‍“: കുറച്ച് സമയത്തിന് ശേഷം അവള്‍ തോളില്‍ തട്ടി വിളിച്ചു.
‘ക്ഷമിക്കണം”: ഇടറിയ ശബ്ദത്തിലുള്ള അടഞ്ഞ സ്വരം.“ദീപക്കിനോട് പകരം വീട്ടാന്‍ സാറിനെ കരുവാക്കിയതിന്.
അയാളെ ഞാന്‍ അത്ര സ്നേഹിച്ചിരുന്നൂ. അത് കൊണ്ടാവണം മനസ്സ് എന്ന വികൃതിക്കുരങ്ങ് എന്നെക്കൊണ്ട് ഇങ്ങനെയൊരു കോലം കെട്ടിച്ചത്. ഞങ്ങള്‍ സംഗമിക്കാറുള്ള അതേ സ്ഥലത്ത്, അതേ പോലെ....അല്പസമയം ഞാന്‍ ഞാനല്ലാതായിത്തീരുകയായിരുന്നു!”
“പക്ഷേ എന്തിന് ദീപാ‘:ഞാന്‍ ചോദിച്ചു; “നിനക്കൊരു ഭര്‍ത്താവില്ലേ, കുടുംബമില്ലേ?“
“അങ്ങേര്‍ക്ക് ഓഫ് ഷോറിലാ ജോലിയെന്ന് സാറിന്നറിയമല്ലോ? മൂന്നു മാസത്തിലൊരിക്കല്‍ ലീവ്. വീട്ടിലെത്തിയാ ഷോപ്പിംഗ് നടത്താനാ ധൃതി. പിന്നെ അച്ഛനമ്മമാരെ കാണാന്‍ ബോംബെക്ക് പറക്കും; ലീവ് തീരാറാകുമ്പോള്‍ തിരിച്ച് വരും. എന്നേയും മക്കളേയും പറ്റി അത്ര വേവലാതിയൊന്നും ഇല്ല അങ്ങേര്‍ക്ക്”
നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ തുടര്‍ന്നു:“അപ്പോഴാണ് ഞാന്‍ ദീപക്കിനെ പരിചയപ്പെടുന്നത്. പാര്‍ട്ട് ടൈം ചെയ്തിരുന്ന എനിക്ക് സ്ഥിരം ജോലി തന്നു, അയാള്‍. പിന്നെ കൊട്ടിയടച്ച് താഴിട്ടിരുന്ന എന്റെ ലൌകിക ജീവിതത്തിന്റെ വാതായനങ്ങള്‍ ബലം പ്രയോഗിച്ച് തുറന്നതയാള്‍ അകത്ത് കടന്നു. ജീവിതത്തില്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഉറവകള്‍ വറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് ദീപക്കിനെ പരിചയപ്പെട്ട ശേഷമാണ്”
“പിന്നെന്താ അയാളെ വിട്ടത്?“
“അധികമായാല്‍ അമൃതും വിഷം” : കടുപ്പിച്ച്, ഊഷരസ്വരത്തിലവള്‍ പറഞ്ഞു.
പിന്നെ വിഷയം മാറ്റി:
“സര്‍, ഈ സംഭവം, ഇതാ ഇവിടെ വച്ച്, നാം മറക്കുന്നു. വി ആര്‍ സ്റ്റില്‍ ഫ്രന്‍ഡ്സ്...ഓക്കെ?
നമുക്കിനി പുറപ്പെടാം, അപ്പൊയിന്റ്മെന്റിന്റെ സമയമാകുന്നു”
മാസങ്ങള്‍ക്ക് ശേഷം ചില പ്രത്യേക കാരണങ്ങളാല്‍ സീ ഫുഡ് ഡിവിഷന്‍ നിറുത്തലാക്കിയപ്പോള്‍ ദീപ ഞങ്ങളോട് വിട പറഞ്ഞു.
കുറച്ച് നാള്‍ കൂടി പാര്‍ട് ടൈം ജോലികളുമായി ദുബായില്‍ തങ്ങിയ ശേഷം പൂനയില്‍ സ്ഥിരതാമസമാക്കി, അവള്‍.
ബാംഗളൂരിലേയും ഊട്ടിയിലേയും ബോര്‍ഡിംഗ് സ്കൂളുകളിലെ അനുഭവങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാലാകണം പ്ലസ് ടു കഴിഞ്ഞപ്പോള്‍ മകന്‍ പറഞ്ഞൂ: “എന്നെയിനി പാണ്ടീസിന്റെ കൂടെ പഠിക്കാന്‍ വിടരുത്”
ഫാമിലി ഫ്രണ്ടും പൂനക്കാരിയുമായ സീമകേല്‍ക്കര്‍ പറഞ്ഞു:“ നീ പുനെയിലേക്ക് വാടാ. സിംബയോസിസില്‍ സീറ്റ് കിട്ടിയാ പിന്നൊന്നും നോക്കണ്ടാ. ഇന്ത്യയില്‍ ടോപ് 10 യൂണിവേഴ്‍സിറ്റികളിലൊന്നാ”
അങ്ങനെയാണ് റിസല്‍ട്ടറിഞ്ഞ അന്നു തന്നെ ഇന്റര്‍നെറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റുമായി ഞാന്‍ പൂനക്ക് തിരിച്ചത്. സീമയുടെ മകന്‍ അനീഷിന്റെ സഹായത്തോടെ സിംബയോസിസില്‍ അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തു.
അപ്പോഴൊരു സംശയം: അഥവാ സിംബയോസിസില്‍ സീറ്റ് കിട്ടിയില്ലെങ്കിലോ?
മദ്രാസിലെ ഫ്രണ്ട് നാഗരാജന്‍ പറഞ്ഞു: “ഇങ്ങു പോരെ... ‘ലയോളയില്‍‘ എനിക്ക് പരിചയക്കാരുണ്ട്.“
ഇതിനിടെ സിംബയോസിസില്‍ അഡ്മിഷന്റെ ഫസ്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കട്ടൌട്ട് പോയിന്റ് 85% മാര്‍ക്സ്. മകന് 82.3% മാത്രമാണുള്ളത്. പിന്നെ മൂന്ന് ദിവസത്തിന് ശേഷം സെക്കന്റ് ലിസ്റ്റ് 83% ല്‍ റിലീസായി.ഏഴാം ദിവസം ഫൈനല്‍ ലിസ്റ്റ്- കട്ടൌട്ട്: 82.2%. അവസാനക്കാരന്റെ തൊട്ടു മുന്പിലായി മകന്റെ പേര്‍ നോട്ടീസ് ബോര്‍ഡില്‍.
സന്തോഷവാര്‍ത്ത എല്ലാരേയും വിളിച്ച് അറിയിച്ചുകൊണ്ടിരുന്നപ്പോഴാണോര്‍ത്തത്: ‘ദീപ പൂനയിലല്ലേ?“
വിളിച്ചപ്പോള്‍ പരിഭവങ്ങളുടെ ഭാണ്ടക്കെട്ടഴിച്ചു, അവള്‍.
“നേരെ ഇങ്ങു വാ, ഞാനിവിടെയുള്ളപ്പോള്‍ സര്‍ ഹോട്ടലില്‍ തങ്ങാന്‍ പാടില്ല”
ബാംഗളൂര്‍ വഴിയുള്ള ജെറ്റ് എയറില്‍ പൂനയിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നു ദീപ.
“എനിക്കറിയാം സര്‍ നേരെ ഹോട്ടലില്‍ പോകുമെന്ന്. അതുകൊണ്ടാ ഞാന്‍ കാറുമായി വന്നത്.“
BMC കോളെജ് റോഡില്‍ സമാന്യം നല്ല ഒരു ബില്‍ഡിംഗിലാണ് അവള്‍ താമസിച്ചിരുന്നത്. പ്ലസ് ടുവിനു പഠിക്കുന്ന മകള്‍: ഉജ്ജ്വല എന്ന ഉജ്വല്‍. 6-ല്‍ പഠിക്കുന്ന മകന്‍: തുഷാര്‍.
-സ്വല്പം തടിച്ച ശരീരപ്രകൃതിയൊഴിച്ചാല്‍ അമ്മയുടെ തനി പകര്‍പ്പായിരുന്നു, ഉജ്ജ്വല.
അതേ ചിരി, അതേ പെരുമാറ്റം, അതേ അടഞ്ഞ ശബ്ദം.
കോളേജില്‍ അഡ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനും സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അറ്റസ്റ്റ് ചെയ്യാനും ഫീസടക്കാനും എല്ലാം ഉജ്വലായിരുന്നു മുന്നില്‍. ആദ്യമാദ്യം അവളുടെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യാന്‍ വിമുഖത തോന്നിയെങ്കിലും പിന്നീടെനിക്കത് ഒരസാധാരണ അനുഭവമായി മാറി. പൂനയിലെ ഇടുങ്ങിയ തെരുവുകളീലൂടെ ഒരു സര്‍ക്കസുകാരിയുടെ വിരുതോടെ അവള്‍ ബൈക്ക് പായിച്ചിരുന്നത് കിടിലമുണര്‍ത്തുന്ന ഒരോര്‍മ്മയാണിന്നും.
രാത്രി:
എന്റെ ബാഗിലുണ്ടായിരുന്നു ബക്കാര്‍ഡി ബോട്ടില്‍ ചോദിച്ച് വാങ്ങുകയായിരുന്നു, ദീപ. ഡൈനിംഗ് ടേബിളില്‍ അവളുണ്ടാക്കിയ ‘രഗ്ഡാ പട്ടീസും ടൊമാറ്റോ റൈസും‘ കഴിച്ച് പാതിരാ വരെ സംസാരിച്ചിരുന്നൂ, ഞങ്ങള്‍. അമ്മയുടെ ഗ്ലാസ്സിലെ ഓറഞ്ച് ജ്യൂസ് ചേര്‍ത്ത ബക്കാര്‍ഡി, മകളുടെ വയറ്റിലാണ് ചെന്നെത്തുന്നത് എന്ന് ഞാനറിഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു: “കമോണ്‍ അങ്കിള്‍, ഞാനും മമ്മിയും ഫ്രന്റ്സാ...വി ഹവ് നത്തിംഗ് ടു ഹൈഡ്.”
ചെറിയ ആ അപാര്‍ട്മെന്റിന്റെ ഒരു മുറിയില്‍ ദീപ കിടന്നു. മറ്റേതില്‍ ഉജ്വലും തുഷാറും.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാളിലെ സോഫ മതിയെനിക്കെന്ന് തീര്‍ത്ത് പറഞ്ഞൂ, ഞാന്‍.
ബക്കാര്‍ഡിയുടെ തേരിലേറിയതിനാല്‍ ഉറക്കം പെട്ടെന്ന് പറന്നെത്തി.
സോഫയില്‍ ഒരനക്കമനുഭവപ്പെട്ടപോലെ തോന്നി.
പിന്നെ കാഴ്ച, റൂമില്‍ തങ്ങി നിന്ന അരണ്ട വെട്ടവുമായി താദാത്മ്യം പ്രാപിച്ചപ്പോള്‍, സ്ഥലജല വിഭ്രാന്തി.
എവിടെയാണ് ഞാന്‍? ആരാണ് കൂടെ?
ഓളങ്ങളായെത്തിയ ഓര്‍മ്മകള്‍ നിശ്ചലമായപ്പോള്‍ ഉജ്ജ്വലയെ തിരിച്ചറിഞ്ഞു.
“ നേരം വെളുത്തോ, ഉജ്വല്‍?“: ഞാന്‍ ചോദിച്ചു.
“ഇല്ലാ അങ്കിള്‍, റൂമില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ലാ. ഞാനിവിടെ കിടന്നോട്ടേ?”
വൈദ്യുതാഘാതമേറ്റതുപോലെ പിടഞ്ഞെണീറ്റു, ഞാന്‍.
‘ഉജ്വല്‍, വാട്ട്? വാട്ട് ഡിഡ് യു സേ? പോ... പോയിക്കിടക്ക്”
“ദെന്‍ അങ്കിള്‍, ഗിവ് മി അ ഗുഡ് നൈറ്റ് കിസ്....അ വില്‍ ഗോ...”: അവള്‍ കൊഞ്ചി.
എണീറ്റ് ലൈറ്റ് ഓണ്‍ ചെയ്തൂ, ഞാന്‍.“ആ ബക്കാര്‍ഡി കുടിച്ചിട്ടാ ഇങ്ങനെ. പിന്നെ നീ എപ്പഴും കാണുന്നുവെന്ന് മമ്മി പറഞ്ഞ ആ വൃത്തികെട്ട ഫിലിമുകളും. കൊച്ചുകുട്ടിയാ നീ ഉജ്വല്‍, എന്റെ മോളെപ്പോലെ.”
“നോ.. അങ്കിള്‍, യുവാര്‍ മിസ്റ്റേക്കണ്‍. ഞാനൊരു കൊച്ച് കുട്ടിയല്ല. ദുബായില്‍ വച്ച് തന്നെ ഞാന്‍ വലുതായല്ലോ?’
- തല കുമ്പിട്ട് കുറച്ച് നേരം ഇരുന്ന ശേഷം അവള്‍ തുടര്‍ന്നു: “ അതാ അങ്കിള്‍, മമ്മി ആ കമ്പനീന്ന് രാജി വച്ചത്. എന്നെ ഇവിടെ കൊണ്ട് വന്ന് ബോര്‍ഡിംഗിലാക്കിയതും”
വിശ്വസിക്കാനാവാതെ, മരവിച്ച പ്രജ്ഞയുമായി, നിമിഷങ്ങളോളമിരുന്നൂ, ഞാന്‍. ഏറെക്കഴിഞ്ഞ് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ച് കട്ടിലില്‍ കൊണ്ട് പോയിക്കിടത്തി. പുതപ്പെടുത്ത് പുതപ്പിച്ചു. കണ്ണുകളില്‍ തുളുമ്പി നിന്ന ജലകണങ്ങള്‍ തുടച്ചു മാറ്റി.
മനസ്സില്‍ കവിഞ്ഞൊഴുകിയ വാത്സല്യത്തോടെ, കുനിഞ്ഞ് നെറ്റിയില്‍ ഒരുമ്മ വച്ചു.
എന്നിട്ട് പറഞ്ഞു:
“ഉജ്വല്‍ ബേട്ടീ, ഗുഡ് നൈറ്റ്...സ്ലീപ് വെല്‍”
Wednesday, September 12, 2007
മനസ്സിലെരിയും മരതകജ്വാല
ദശകങ്ങള്‍ക്ക് മുന്‍പ്:
ബോംബെയില്‍ നിന്ന് ‘ഗല്‍ഫെയറിന്റെ ട്രൈസ്റ്റാറിലേറി ദുബായിലിറങ്ങിട്ട് ദിവസങ്ങളാകുന്നതേയുള്ളു. കാലത്തെണീറ്റപ്പോള്‍ സുകുവേട്ടന്‍ പറഞ്ഞു:
“ഞങ്ങടെ ഹെഡാഫീസിലൊരൊഴിവുണ്ട്. മ്യൂസിയത്തിന്റെ നേരേ മുന്‍പിലുള്ള ബില്‍ഡിംഗാ. ഗ്രൌണ്ട് ഫ്ലോര്‍. മാനേജര്‍ മിസ്റ്റര്‍ നമ്പ്യാരെ കണ്ടാ മതി.”
റിട്ടയേഡ് ആര്‍മി ഓഫീസറായ നമ്പ്യാര്‍ പ്രാതലിന് അകത്താക്കിയ അരഗ്ലാസ്സ് സ്കോച്ചിന്റെ ചിറകിലേറി, പകുതി ഉണര്‍ന്നും പകുതി പറന്നും, ഏതോ സങ്കല്പ ശത്രുവിനെ പിന്തുടരുകയായിരുന്നു. റൂം എ.സി.യുടെ തണുപ്പ്, മാറി മറിയുന്ന ശരീരോഷ്മാവിനെ തുടര്‍ച്ചയായി തിരസ്കരിക്കുന്നതിനാലാകണം, സെക്രട്ടറി മാധവന്‍ കുട്ടി ഒരു ഫോള്‍ഡറിനെ ഫാനാക്കി, നമ്പ്യാര്‍ സാറിനെ ഭൂമിയുടെ പ്രതലത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ബദ്ധപ്പാടില്‍.
‘ യുവാര്‍ മിസ്റ്റര്‍ സുകുമാരന്‍സ് കസിന്‍?’
ഓഫീസ്‍ കാര്യങ്ങള്‍ ഇംഗ്ലീഷിലേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ട് നമ്പ്യാര്‍ സാറിന്.
‘ പേപ്പേര്‍സ് പ്ലീസ്!’
സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ തുറന്ന് പോലും നോക്കാതെ മാധവന്‍ കുട്ടിക്ക് കൈമാറി, കല്‍പ്പിച്ചു:
‘ഷോ ഹിം ടു മിസ്റ്റര്‍ ഹാത്തിം നള്‍വാല’
നിസ്കാരത്തഴമ്പുള്ള നെറ്റിയും ഗാന്ധിക്കണ്ണടയുമുള്ള ഹാത്തിം നള്‍വാല തീരെ കുറിയ ഒരു മനുഷ്യനായിരുന്നു.
-രാജസ്ഥാനി ബോറി മുസ്ലിം.
-കമ്പനിയുടെ ചീഫ് എക്കൌണ്ടന്റ്.
കണ്ണട മൂക്കിന്നറ്റത്തേക്ക് നീക്കി, ഹിറ്റ്ലര്‍ മോഡല്‍ മീശ വിരലുകള്‍ കൊണ്ട് ഒന്ന് തടവി, കൈമുട്ടുകള്‍ മേശമേല്‍ ഊന്നിയായിരുന്നു ആദ്യ ചോദ്യം :
“യു സ്പീക് ഹിന്ദി?’
‘അറിയാം; ബോംബെയിലായിരുന്നു.... കഴിഞ്ഞ രണ്ട് കൊല്ലം’
‘ബോംബെയിലെവിടെ?’
‘ഓപെറാ ഹൌസില്‍. എസ്‍.എസ്.പൈ & കമ്പനി, ചാര്‍ട്ടേഡ് അക്കൌണ്ടന്‍സ്.’
‘ഓ, ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഒരേയൊരു ചോദ്യം: റ്റെല്‍ മി, വാട്ടീസ് അക്കൌണ്ട്സ്?’
ആദ്യമൊന്ന് പതറിയെങ്കിലും, ക്ഷിപ്രകോപിയും, അതിനാല്‍ ദുര്‍വാസാവ് എന്ന അപരനാമധാരിയുമായ, ബോംബെ ബോസ് ശ്യാം സുന്ദര്‍ പൈ, കൂടെക്കൂടേ ഉരുവിടാറുള്ള ഒരു വാചകം പെട്ടെന്നോര്‍മ്മയില്‍ തടഞ്ഞു:
‘എക്കൌണ്ട്സ് ഈസ് നതിംഗ് ബട്ട് കോമന്‍സെന്‍സ്!
ഇത്തവണ പരുങ്ങിയത് മിസ്റ്റര്‍ നള്‍വാലയായിരുന്നു. കസേരയിലെക്ക് നിരങ്ങി നീങ്ങിയിരുന്ന് സര്‍ട്ടിഫിക്കറ്റുകളിലൂടെ കണ്ണോടിച്ചുകൊണ്ടയാള്‍ പറഞ്ഞു:
‘നോക്കൂ, ഇവിടെ സ്റ്റാഫ് കുറവാണ്. ഓവര്‍റ്റൈം ഇരിക്കേണ്ടി വരും. 1200 ദിറംസ് ശംബളം. സമ്മതമെങ്കില്‍ നാളെ തുടങ്ങാം‘
*******************
ജോയിന്‍ ചെയ്ത് ഏറെക്കഴിയും മുന്‍പ് തന്നെ ഹാത്തിം നള്‍വാലയെന്ന ആ കുറിയ മനുഷ്യന്റെ ഉദാരതയും നര്‍മ്മബോധവും ആവോളം അനുഭവിച്ചറിയാനായി, എനിക്ക്. ഹാത്തിംഭായ്‌യുടെ ഭാര്യ സെബുന്നിസ എനിക്ക് ‘ഭാഭി‘യായി. മകന്‍ കുര്‍ബാന്‍ അലി ‘കുബിബേട്ട’യും.
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അവരുടെ വീട്ടിലായിരിക്കും ഭക്ഷണം. ചിക്കന്‍ ഹരിയാലി, ബോട്ടി കബാബ്, ദാല്‍ മക്കനി, നവരതന്‍ കുര്‍മ...... പുതുമയുള്ള പേരുകളില്‍, ഭാഭിയുടെ കൈപ്പുണ്യം ആവോളം ആവാഹിച്ച, നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ എന്നിലുള്ള പാചകക്കാരനെ തട്ടിയുണര്‍ത്തി. സഹായിയായി ഞാനെത്തിയാല്‍ പിന്നെ വിഭവങ്ങളുണ്ടാക്കാന്‍ ഭാഭിക്കും ഉത്സാഹമായിരിക്കും.
ഇടക്കിടെ ഭാഭി ഹാത്തിംഭായിയെ ശുണ്ഠി പിടിപ്പിക്കുന്നത് കേള്‍ക്കാന്‍ രസമായിരുന്നു:
‘ഭായിജാന്‍, ദേഖോ! ദാ ഇരിക്കുന്ന മനുഷ്യനെ കണ്ടോ : അനങ്ങാപ്പാറ. ഒരു കപ്പ് വെള്ളം സ്വയം എടുത്ത് കുടിച്ചിട്ടുണ്ടോ ഈ മനുഷ്യന്‍? ഒരു ചായയിടാനെങ്കിലും അറിയാമോ?’
*********************
അവിടെ വച്ചാണ് ഞാനവളെ കാണുന്നത്: രുക്സാനയെ!
ഭാഭി പരിചയപ്പെടുത്തി. ‘ഹാത്തിമിന്റെ കസിന്‍ ബാബുഭായിയെ അറിയാമല്ലോ? ബാബുഭായിയുടെ മൂത്ത മോളാ. കറാച്ചിയില്‍ നിന്ന് ഇന്നലെ ലാന്‍ഡ് ചെയ്തേയുള്ളൂ.’
വൈകുന്നേരങ്ങളില്‍ ഹാത്തിംഭായിയുമായി സുലൈമാനി കുടിച്ച് സൊറ പറയനെത്തുന്ന ബാബുഭായിയെ എനിക്കിഷ്ടമായിരുന്നു. പതിഞ്ഞ സ്വരത്തില്‍ തുടങ്ങുന്ന കുശലം പറച്ചിലുകള്‍ പിന്നീട് ഗസലുകളിലും സര്‍ദാര്‍ജിക്കഥകളിലും നീല കലര്‍ന്ന ജോക്കുകളിലുമൊക്കെ എത്തിയാണവസാനിക്കുക. വായ് പൊത്തി ചിരി അടക്കാന്‍ പാടുപെടുന്ന എന്നെ നോക്കി ബാബുഭായ് ചോദിക്കും: ‘ എന്താ ഭയ്യാ കൂടുന്നോ? കണ്ടാലറിയാല്ലോ ധാരാളം സ്റ്റോക്ക് കൈയിലുണ്ടെന്ന്’
ബാബുഭായ് പാക്കിസ്ഥാനിയാണെന്ന് ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍നിന്ന് ഹരിതാഭ തേടിപ്പോയ ഹാത്തിമിന്റെ മുത്തച്ഛന്റെ കസിനാണത്രേ ബാബുഭായ്. ഒരു ജര്‍മന്‍ ‘കിച്ചന്‍ അപ്ലയിന്‍സ്’ കമ്പനിയുടെ ദുബായിലെ ജനറല്‍ മാനേജര്‍.
‘രുക്സാന ദുബായില്‍ ആദ്യമായി വരികയാണോ?’ : ഞാന്‍ ഭാഭിയോട് ചോദിച്ചു.
‘ഏയ്, തൂ ക്യാ ഭാഭീ സേ ബാത്ത് കര്‍ത്തേ? മുജ്സെ പൂഛോ ന!’(ഭാഭിയോടെന്താ കിന്നാരം? എന്നോട് ചോദിക്കെടാ)
‘അല്ലാ, ഞാന്‍ ഇടക്കിടെ വിസിറ്റിന് വരാറുണ്ട്. ഇപ്പോ ബി.എ. പരീക്ഷ എഴുതി വന്നിരിക്യാ. ഇനി ഇവിടെയൊക്കെത്തന്നെ കാണും, എന്താ?’
എന്റെ മുന്‍പില്‍ വന്ന് കണ്ണുകളിലേക്കുറ്റ് നോക്കിക്കൊണ്ടവള്‍ പറഞ്ഞു.
-വെളുത്ത് കൊലുന്നനെയുള്ള ശരീരം,
നല്ല ഉയരം,.
വെള്ളാരം കല്ലുകള്‍ പോലെ കൃഷ്ണമണികള്‍,
ഉരുണ്ട മുഖം,
നീണ്ട മൂക്ക്,
നിരയൊത്ത പല്ലുകള്‍,
ഇരട്ടത്താടി.
ഷാമ്പൂവിന്റെ പരസ്യത്തില്‍ കാണും പോലെ അലകളായൊഴുകിയെത്തുന്ന കറുത്തിടതൂര്‍ന്ന മുടി.
കണ്ണുകള്‍ താഴോട്ടിറങ്ങിയപ്പോള്‍:
‘ക്യാ ദേഖ്താ രേ?’
കുസൃതിയോടെ അവളുടെ ചോദ്യം.
പ്രകടമായ ചമ്മലോടെ മുഖം തിരിച്ചൂ, ഞാന്‍.
‘ഭായിജാന്‍, ദുബായ് മേം മുഝെ കോയി ദോസ്ത് നഹീം; ചല്‍, ഹാഥ് മിലാവോ, ആജ് സെ ഹം ദോസ്ത്.’
(ദുബായിലെനിക്ക് കൂട്ടില്ല. കൈ കൊട്; ഇന്നു തൊട്ട് നീയെന്റെ ചങ്ങായി)
മെലിഞ്ഞ് നീണ്ട വാഴപ്പിണ്ടിക്കൈകള്‍ നീട്ടി, അവള്‍.
പിന്നെ തോളില്‍ പിടിച്ചു.
‘വാ, നമുക്ക് ബാല്‍ക്കണിയിലിരിക്കാം. അല്ലെങ്കിലീ ഭാഭി വാ തുറക്കാനെന്നെ അനുവദിക്കില്ല.’
ശുദ്ധമായ ഉര്‍ദുവില്‍ ആരോഹണാവരോഹണങ്ങളോടെ, സംഗീതാത്മകമായി അവള്‍ സംസാരിച്ചു തുടങ്ങി:
-കുടുംബത്തെപ്പറ്റി,
കൂട്ടുകാരെപ്പറ്റി,
കോളേജിനെപ്പറ്റി...
ഇടക്ക് കയറി ഞാന്‍ പറഞ്ഞു:
‘അരേ രുക്സാനാ, ജരാ രുക് ജാനാ...!
നീ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ എനിക്കൊന്നും മനസ്സിലാവില്ല. നിന്റെ ഒടുക്കത്തെയൊര് ഉര്‍ദു... പിന്നെ രാജധാനി എക്സ്പ്രസ്സിന്റെ സ്പീഡും. ഇനി ഇംഗ്ലീഷില്‍ പറ”
‘ ബീയെക്കാരിയാണെങ്കിലും എന്റെ ഇംഗ്ലീഷ് വളരെ വീക്കാ, മോനേ. അതോണ്ട് വേണമെങ്കില്‍ ഞാന്‍ സ്പീഡല്പം കുറയ്ക്കാം’
**********************
ഒറ്റ ദിവസത്തെ സഹവാസം കൊണ്ട് നല്ല കൂട്ടുകാരായി ഞങ്ങള്‍.
പിറ്റേന്ന് അനിയത്തി ദില്‍ഷാദിനേയും കൂട്ടി ഓഫീസിലെത്തി, അവള്‍.
രുക്സാനയുടെ നേരെ വിപരീതമായിരുന്നു അവളുടെ അനിയത്തി; രൂപത്തില്‍ മാത്രമല്ല, സ്വഭാവത്തിലും.
‘ നിങ്ങള്‍ രണ്ട് സഹോദരികള്‍ എന്താ ഇങ്ങനെ?”
ഉടന്‍ വന്നൂ മറുപടി: ‘അവള്‍ അമ്മീടെ മോളാ, ഞാന്‍ ബാബേടേം’
ഡ്രൈവിംഗ് സ്കൂളില്‍ ചേരാന്‍ പോകുന്ന വഴിക്കാണവര്‍ ഓഫീസിലെത്തിയത്.
‘ഭായിജാന്‍ നമുക്കൊരുമിച്ച് പോകാം ഡ്രൈവിംഗിന്’: അവള്‍ പറഞ്ഞു.
‘വേണ്ടാ, രുക്കൂ. നീ പഠിക്ക്. വണ്ടി വാങ്ങുമ്പോ എനിക്ക് വേറെ ഒരു ഡ്രൈവറെ തേടേണ്ടല്ലോ?’
*******************
ഒരു മാസത്തിന്നകം ലൈസെന്‍സും പുതിയ മസ്ദാ സ്പോര്‍ട്ട്‌സ് കാറുമായി ഓഫീസിലെത്തി, അവള്‍.
“ഹാത്തിം ചാച്ചാ, അങ്ങയുടെ അനുവാദത്തോടെ ഞാനിവനെ ഹൈജാക്ക് ചെയ്തോട്ടേ? :അവള്‍ ചോദിച്ചു.
“ഞങ്ങള്‍ക്കുള്ള ട്രീറ്റെവിടേ?” :ഹാത്തിം ഭായ് ചോദിച്ചു.
“വൈകീട്ട് ബാബാജാന്‍ വരുമ്പോ കൊണ്ട് വരും”
പുതിയ കാറില്‍ ദുബായുടെ തലങ്ങും വിലങ്ങും പലവട്ടം പറന്നു, ഞങ്ങള്‍. അതിനിടെ ‘തോംസനില്‍’ നിന്ന് ഹിന്ദി കാസെറ്റുകളും ‘കിംഗ്സ് ബുത്തീകില്‍‘ നിന്ന് ഒരു ഡ്രസ്സും വാങ്ങി. ‘നിനക്കുള്ള ട്രീറ്റ് അമ്മീടെ വകയാ‘
-വീടിനു താഴെ വണ്ടി നിറുത്തിക്കൊണ്ടവള്‍ പറഞ്ഞു.
തനി യാഥാസ്ഥിതിക മുസ്ലിം വേഷത്തിലായിരുന്നു തടിച്ച് പൊക്കം കുറഞ്ഞ അവളുടെ അമ്മീജാന്‍. ദില്‍ഷാദാകട്ടെ ചെയ്തിരുന്ന ‘ഹോംവര്‍ക്കില്‍’ നിന്ന് തലയുയര്‍ത്തി പിശുക്കോടെ ഒരു പുഞ്ചിരി സമ്മാനിച്ചു.
‘വാ ഭായിജാന്‍, ബാബാ ഇപ്പോ വരും; അത് വരെ നമുക്കെന്റെ റൂമിലിരിക്കാം’ :
സാമാന്യം ഭംഗിയായലങ്കരിച്ച മുറിയില്‍ മത്ത് പിടിപ്പിക്കുന്ന അത്തറിന്റെ ഗന്ധം നിറഞ്ഞ് നിന്നിരുന്നു.
അല്ലെങ്കിലും ഒരു പെണ്‍കുട്ടിയുടെ ‘മട’യില്‍ ആദ്യമായാണല്ലോ ഞാന്‍!
കിംഗ്സില്‍ നിന്നു വാങ്ങിയ മിറര്‍ വര്‍ക്കുകളുള്ള ‘ലാച്ചാ’യെടുത്ത്, കമ്മീസിനു മുകളില്‍ വച്ച് ചാഞ്ഞും ചരിഞ്ഞും നിന്നവള്‍ ചോദിച്ചു:
“ നോക്കൂ, എങ്ങനെയുണ്ട്?’
‘തരക്കേടില്ല, പക്ഷേ ഇട്ടു കാണാതെങ്ങാനാ പറയുക?’
‘ഒരു മിനിറ്റ്’
പെട്ടന്നവള്‍ ധരിച്ചിരുന്ന ഡ്രസ് തലവഴി വലിച്ചൂരി. ബ്രേസ്സിയേര്‍സിനു പകരം ചെറിയ ഒരു ‘സ്ലിപ്’ മാത്രമാണവള്‍ ധരിച്ചിരുന്നത്. അതിന്റെ മുകള്‍ ഭാഗത്ത്, ചെറിയ എന്നാല്‍ കൂര്‍ത്ത് നില്‍ക്കുന്ന രണ്ട് താമരമുകുളങ്ങള്‍.....
“അരേ ഡര്‍പോക്ക്, സീഥാ ബൈഠ്” (പേടിത്തൊണ്ടാ, നേരെയിരി)
*************************
ഞാന്‍ ഡ്രൈവിംഗ് പഠിക്കണമെന്നായി പിന്നെ അവളുടെ ശാഠ്യം. ഓഫീസില്‍ നിന്ന് നേരത്തേ വിളിച്ചിറക്കി, സത്‌വയിലെ ഒഴിഞ്ഞ ഗ്രൌണ്ടില്‍, ഡ്രൈവിംഗ് സ്കൂളുകാര്‍ നാട്ടിയ പോസ്റ്റുകള്‍ക്കുള്ളില്‍, പാര്‍ക്കിംഗും ഗാരേജും പരിശീലിപ്പിക്കാനവള്‍ മുന്‍കൈയെടുത്തു. ജീവിതത്തിലാദ്യമായി ഡ്രൈവിംഗ് സീറ്റിലിരുന്നപ്പോള്‍ തോന്നിയ വിറയല്‍ അവളുടെ ‘പേര്‍സണല്‍ കെയര്‍‘ കൂടിയായപ്പോള്‍ ഉന്മാദമുള്ള ഒരനുഭവമായി മാറി.
കുടുകുടെ ചിരിച്ചുകൊണ്ടവള്‍ അപ്പോഴും കളിയാക്കി:
“ ഡര്‍പോക്ക് കഹീം കാ’
********************
തലത്ത് മഹ്‌മൂദിന്റെ ഗാനങ്ങള്‍ പ്രാണനായിരുന്നു, അവള്‍ക്ക്.
“ഏ ദില്‍ മുഝെ ഐസാ ജഗാ ലേ ചല്‍.....”
‘മേരാ ജീവന്‍ സാഥി ബിഛഡ് ഗയാ....”
“ജല്‍തെ ഹെ ജിസ് കേ ലിയേ...’
-എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും.
കാറില്‍ സദാ സമയവും തലത്ത് മഹ്‌മൂദിന്റെ ഗാനമേളയായിരിക്കും. ഒപ്പം പാടും അവള്‍.
തലത്തിനേക്കാള്‍ ‘സില്‍കി വോയ്സ്‘ തന്റേതല്ലേയെന്നാണവളുടെ ചോദ്യം.
സമ്മതിച്ച് കൊടുക്കാതെന്ത് ചെയ്യും?
********************
കളകളാരവം മുഴങ്ങുന്ന സംസാരപ്പാച്ചിലിന്നിടക്ക് ചിലപ്പോഴവള്‍ നിശ്ശബ്ദയാകും. എന്തോ ആലോചിച്ചിരിക്കും. പിന്നെ നീണ്ട ഒരു നെടുവീര്‍പ്പ്.
‘രുക്കൂ, ഏറെ നാളായി നിന്റെ ഈ സൂക്കേട്..... എന്താ പ്രശ്നം?’
ഞാന്‍ ചോദിച്ചു.
“ഭായിജാന്‍, നിന്നോട് ഞാനെന്തൊളിക്കാനാ?“
എന്റെ നേരെ തിരിഞ്ഞൂ, അവള്‍:
“ നോക്കൂ; ഞാനെന്താ ഇങ്ങനെ? ദില്‍ഷാദ് എന്നേക്കാള്‍ അഞ്ച് വയസ്സിന്നിളയതാണ്. അവളുടെ മുന്‍ഭാഗോം പിന്‍ഭാഗോം ശ്രദ്ധിച്ചിട്ടുണ്ടോ.... എത്ര വലുതാ, എന്ത് ഷേപ്പാ,അല്ലേ?”
“എന്ത് ചെയ്യാനാ, മുളച്ച് വരുമ്പോള്‍ മുതല്‍ ആവശ്യത്തിന് കൈവളം കൊടുക്കാതിരുന്നാ ഇങ്ങനെയൊക്കെ സംഭവിക്കും’
ഒരു തത്വജ്ഞാനിയുടെ ഗൌരവത്തോടെയുള്ള എന്റെ മറുപടി കേട്ടപ്പോള്‍ നിസ്സഹായാവസ്ഥയില്‍ അവള്‍ തലയാട്ടി. ഏറെക്കഴിഞ്ഞ് തലയില്‍ ട്യൂബ്‌ലൈറ്റ് തെളിഞ്ഞപ്പോള്‍ ആര്‍ത്ത് ചിരിച്ചുകൊണ്ട്, എന്റെ കഴുത്തില്‍ പിടിത്തമിട്ടു:
‘ബദ്മാഷ്, മാര്‍ ഡാലൂംഗീ‘
ഒരു വെള്ളിയാഴ്ച:
കുര്‍ബാന് ട്രിഗ്ണോമെട്രിയിലെ ഒരു സംശയം തീര്‍ത്ത് കൊടുക്കുകയായിരുന്നു, ഞാന്‍. ഭാഭി ഗ്രോസറിയില്‍ പോയിരിക്കുന്നു. രുക്സാനയും ദില്‍ഷാദും വാതില്‍ തുറന്നകത്ത് വന്നത് ഞങ്ങള്‍ അറിഞ്ഞില്ല. പിന്നിലൂടെ വന്ന് ചെവിയില്‍ ‘ഡര്‍പോക്ക്’ എന്നവള്‍ മന്ത്രിച്ചപ്പോള്‍ ഞെട്ടിപ്പോയി.
അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നെനിക്ക് തോന്നി. പിന്നിലൂടെ ചെന്ന് അരയില്‍ രണ്ട് കൈകളും ചേര്‍ത്ത് പിടിച്ച് മുകളിലേക്കുയര്‍ത്താന്‍ ശ്രമിച്ചു.
‘എന്താ, തൂക്കം നോക്കുകയാ?’‘ :അവള്‍ ചോദിച്ചു.
“അതെ, കൃത്യമായി പറയും. അറിയാമോ?’
‘എങ്കി പറ....’
അവളെ തറയില്‍ നിന്നും അല്പമുയര്‍ത്തി, സാവധാനം വട്ടം കറക്കി. അതിനിടെ കൈകള്‍ മനപ്പൂര്‍വം മുകളിലേക്കുയര്‍ന്നതും വിരലുകള്‍ വികൃതി കാട്ടിത്തുടങ്ങിയതും അറിയാത്ത മട്ടില്‍ കിലുങ്ങിച്ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
‘പറയ്, എത്ര കിലോ.”
“48 കിലോ’ ഞാന്‍ പറഞ്ഞു.
‘അല്ല തെറ്റാ...ശരിക്കും നോക്ക്’
ഇതിനിടെ ദില്‍ഷാദ് ഇടയില്‍ക്കയറി:
‘ഭായിജാന്‍, കൃത്യമാ പറഞ്ഞത്. ദീദി 49 കിലോയാ..‘
അവള്‍ അനിയത്തിയെ നോക്കി കോക്രി കാട്ടി.
:‘ചല്‍, ഝൂട്ടീ”
“ഭായിജാന്‍ ഇനി എന്റെ തൂക്കം നോക്ക്’: ദിത്ഷാദ് മുന്നിലേക്ക് കയറി വന്നു.
‘വേണ്ടാ, നിന്റെ തൂക്കം ഞാന്‍ പറയാം. 55 കിലോ. ഭാഗ്, ഭാഗ് യഹാം സേ...ഒരുത്തി തൂക്കം നോക്കാന്‍ നടക്കുന്നൂ”
അവള്‍ കോപത്തോടെ ദില്‍ഷാദിനു നേരെ കൈയുയര്‍ത്തി.
എന്നിട്ടെന്നെ നോക്കി ചുണ്ടുകള്‍ വക്രിപ്പിച്ച് കപടഗൌരവത്തോടെ ചോദിച്ചൂ:
‘ഉം...എന്താ, വളം വച്ച് കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ?’
*************************
വളരെ ‘പൊസസീവ്’ കാരക്റ്റര്‍ ആയിരുന്നു, രുക്സാനയുടേത്. എന്ത്, എപ്പോള്‍, എവിടെ എന്നൊന്നും പ്രശ്നമല്ല, കൂടെയുള്ള മുഴുവന്‍ സമയവും എന്റെ ശ്രദ്ധ അവളിലായിരിക്കണം.
ബാബുഭായിയുടേയും ഭാഭിയുടേയും വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി പാര്‍ട്ടി. ആള്‍ക്കൂട്ടത്തില്‍ നിന്നും കൈ പിടിച്ച് എന്നെ ബാല്‍ക്കണിയിലേക്ക് നയിച്ചു, അവള്‍. ‘ഭായിജാന്‍, എത്ര നാളായി കൈരേഖ നോക്കി ഫലം പറയാമെന്നേറ്റിട്ട്” :
അവള്‍ കൈ നീട്ടി.
“തള്ള വിരലിന്റെ താഴെ, ദാ, ഇതാണ് വീനസ്. ഉയര്‍ന്ന് നില്ക്കുന്നതിനാല്‍ ‘വില്‍പവര്‍’ ഉള്ള മനസ്സാണ് നിന്റേത്. ഇവിടന്ന് മേലോട്ട് .. ഇതാണ് ജീവന്‍ രേഖ. പിന്നെ ചെറുവിരലിന്റെ താഴെ ഈ തെളിഞ്ഞ് കാണുന്നത് ഹൃദയരേഖ....’
അവളുടെ മുഖം എന്റെ മുഖത്തോടടുത്തു.
നിശ്വാസങ്ങള്‍ നെറ്റിത്തടത്തെ ചൂടുപിടിപ്പിച്ചു.
“ഇതാ ചെറുവിരലിന്റെ സൈഡില്‍ ഹൃദയരേഖയോട് ചേര്‍ന്ന്...ഇതാണ് വിവാഹരേഖ. 20 വയസ്സില്‍ നടക്കുമെന്നാ രേഖകള്‍ പറയുന്നത്. പക്ഷെ വളരെ നേര്‍ത്ത ഒരു രേഖ മാത്രമായതിനാല്‍ ഉറപ്പില്ല. അല്ലെങ്കില്‍ പിന്നെ 28 കഴിയണം.’‘
“20 വയസ്സ് ഉടനെ ആകുമല്ലോ. എടാ, നിനക്കെന്നെ കെട്ടിക്കൂടെ?’
അവളുടെ ചുണ്ടുകള്‍ എന്റേതിനോട് വളരെ അടുത്തായിരുന്നു.
ആ കണ്ണുകളുടെ തിളക്കം, നിശ്വാസത്തിന്റെ തീഷ്ണത....
അമ്പരപ്പോടെ തലയുയര്‍ത്തിയ എന്നെ നോക്കി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത്, കൈ കൊണ്ട് തലയിലൊന്ന് തട്ടി, പുഞ്ചിരിയോടവള്‍ മന്ത്രിച്ചു:
“ഡര്‍പോക്ക്’
എന്നിട്ട് വിഷയം മാറ്റി:
“ഇനി കുട്ടികളുടെ കാര്യം...പറ, എത്ര കുട്ടികള്‍?“
’‘വിവാഹ രേഖയുടെ താഴെ....അല്പം തടിച്ച രേഖകള്‍ ആണ്‍കുട്ടികളുടേതും നേര്‍ത്തവ പെണ്‍കുട്ടികളുടേതും എന്നാണു ശാസ്ത്രം. പക്ഷേ രേഖകള്‍ ഒന്നും തെളിഞ്ഞ് കാണുന്നില്ലല്ലോ?”
‘കുട്ടികളുണ്ടാവില്ലെന്നാണോ?”
ആകാംക്ഷയേക്കാള്‍ ഉദ്വേഗമായിരുന്നു ആ സ്വരത്തില്‍.
ഒന്നു ചിരിച്ചു, ഞാന്‍.
പിന്നെപ്പറഞ്ഞു:
“എടീ ബുദ്ദൂസെ, കല്യാണം കഴിഞ്ഞിട്ടല്ലേ കുട്ടികളുണ്ടാവൂ? അല്ലാതെ അതിനു മുന്‍പെങ്ങാന്‍ രേഖ തെളിഞ്ഞാല്‍...........ദേ, കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കാനാ നിന്റെ പരിപാടി?”
*********************
അപ്രതീക്ഷിതമായാണ് ബാബുഭായിക്ക് ഹാര്‍ട്ടറ്റാക്ക് വന്നത്.
ബൈപാസ് സര്‍ജറിക്ക് പാക്കിസ്ഥാനിലേക്ക് പോയ ബാബുഭായി രണ്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു, മുഖം നിറയെ ചിരിയും കൈ നിറയെ കറാച്ചി ഹല്‍വായുമായി. അസുഖം മാറിയതിന്റെ മാത്രമല്ലാ മകളുടെ നിക്കാഹ് നടത്തിയതിന്റെ കൂടി സന്തോഷത്തില്‍.
ഹബീബ് ബാങ്കിന്റെ അബുദാബി ബ്രാഞ്ചില്‍ ഓഫീസറായ ഇക്ബാല്‍ ഒരു ബോളിവുഡ് താരത്തേപ്പോലെ സുന്ദരനായിരുന്നു. പക്ഷേ എത്ര നിര്‍ബന്ധിച്ചിട്ടും രുക്സാന വിവാഹത്തിന് തയ്യാറായില്ലത്രേ.
ഒടുവില്‍, ‘അബ്ബാജന്റെ അവസാന ആഗ്രഹം എന്റെ മോള്‍ സാധിച്ച് തരില്ലേ ‘ എന്ന് ബാബ ചോദിച്ചപ്പോള്‍ തനിക്കുത്തരമുണ്ടായില്ലെന്ന് രുക്കു.
ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വച്ചായിരുന്നു മാരിയേജ് റിസപ്ഷന്‍. വിലയേറിയ ആടയാഭരണങ്ങളും, മേക്കപ്പും മെഹന്ദിയുമൊക്കെയണിഞ്ഞ് വന്നപ്പോഴവള്‍ക്ക് ലോകസുന്ദരിയേക്കാള്‍ തിളക്കം.
അവളെ നേരിടാനാവാതെ, എന്തിനെന്നറിയാതെ വിതുമ്പുന്ന ഒരു കുഞ്ഞ് ഹൃദയത്തെ തലോടി ആശ്വസിപ്പിച്ചുകൊണ്ട്, ഹാളിന്റെ മൂലയില്‍ ഒതുങ്ങിക്കൂടി ഞാന്‍. ദില്‍ഷാദ് വന്ന് വിളിച്ചപ്പോഴാണു രുക്കു എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഇക്ബാലിന് എന്നെ പരിചയപ്പെടുത്തിയത് ‘തിസ് ഈസ് മൈ ബെസ്റ്റ് ഫ്രന്റ്’ എന്നു പറഞ്ഞാണ്. കൂടെ നിര്‍ത്തി ഫോട്ടൊയുമെടുത്ത് മടങ്ങാന്‍ നേരം അവളുടെ മൃദുമന്ത്രണം ചെവികളില്‍:
‘ഡര്‍പോക്ക്’
തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടു: ഇളകിയാടുന്ന വെള്ളാരംകല്ലുകള്‍ക്ക് താഴെ തിളങ്ങി നില്‍ക്കുന്ന രണ്ട് വജ്രത്തുള്ളികള്‍.
**********************
അന്നു രാത്രി ബാബുബായ് മരിച്ചു.
റിസപ്ഷന്‍ കഴിഞ്ഞ് കളിയും പാട്ടുമൊക്കെയായി മനസ്സ് നിറഞ്ഞ് വന്നു കിടന്നതായിരുന്നു. പിറ്റേന്ന് കാലത്ത് ഉണര്‍ന്നില്ല.
മൃതദേഹം ദുബായില്‍ തന്നെ കബറടക്കാന്‍ തീരുമാനിച്ചു. എല്ലാ കാര്യങ്ങള്‍ക്കും ഹാത്തിം ഭായിയോടൊപ്പം ഞാനും ഓടി നടന്നു. ഡെത്ത് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടിയപ്പോഴാണ് ബാബുഭായിയുടെ യഥാര്‍ത്ഥ പേരുപോലും ഞാന്‍ മനസ്സിലാക്കിയത്: മീര്‍ സഫറുള്ള സിദ്ദിക്കി.
ചടങ്ങുകള്‍ക്ക് ശേഷം ഇക്ബാല്‍ അബുദാബിയിലേക്ക് മടങ്ങി. രുക്സാന തത്ക്കാലം കുടുംബത്തോടൊപ്പം ദുബായില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ബാബുഭായിക്ക് കമ്പനിയില്‍ നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ വാങ്ങണം, ദില്‍ഷാദിന് പരീക്ഷ എഴുതണം, അവരെ പാക്കിസ്ഥാനില്‍ കൊണ്ട് പോയി സെറ്റില്‍ ആക്കിക്കഴിഞ്ഞാല്‍ പിന്നെ താന്‍ ഫ്രീ എന്നാണവള്‍ പറഞ്ഞത്.
ബാബുബായിക്ക് പകരം അറബിയുടെ മകനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായത്.
14 കൊല്ലങ്ങള്‍ കൊണ്ടാണു ബാബുബായി ആ ജര്‍മ്മന്‍ പ്രൊഡക്ടിനെ ദുബായിലെ ‘ടോപ് ബ്രാന്‍ഡായി’ ഉയര്‍ത്തിക്കൊണ്ട് വന്നത്. ശംബളത്തിനു പുറമെ 10% പ്രോഫിറ്റ് ഷയറും അറബി വാഗ്ദാനം ചെയ്തിരുന്നു.
പക്ഷെ മകന്റെ കണ്ണില്‍ ബാബുഭായി വെറുമൊരു സെയില്‍സ് മാനേജര്‍ മാത്രമായിരുന്നു. പുതിയ കണക്കപ്പിള്ള അച്ചായന്റെ ഉപദേശപ്രകാരം കൊല്ലങ്ങളായി കമ്പനി എഴുതിത്തള്ളിയ ‘ബാഡ് ഡെബ്റ്റ്സ്‘ എല്ലാം ബാബു ഭായിയുടെ പേഴ്സണല്‍ എക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. രേഖകളിലില്ലാത്ത പ്രോഫിറ്റ് ഷയര്‍ എന്ന അറബിയുടെ പ്രോമിസിനെ പറ്റി തനിക്കൊന്നുമറിയില്ലെന്നും അയാള്‍ തുറന്നടിച്ചു.
കാരണോര്‍ അറബിയെ നേരിട്ട് കാണാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ‘ലീഗല്‍‘ ആയിത്തന്നെ കാര്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു, രുക്കു. വക്കീല്‍ നോട്ടീസ് കൈപ്പറ്റിയ അറബിപുത്രന്‍ സിനിമയിലെ വില്ലനെപ്പോലെയാണ് പ്രതികരിച്ചത്.
കമ്പനിയുടെ ‘ആഫ്റ്റര്‍ സെയിത്സ് സെര്‍വീസ് സെന്ററിന്റെ വാടക ശീട്ട് ബാബുഭായിയുടെ പേരിലായിരുന്നു. റിപ്പയറിനു വരുന്ന സാധനങ്ങള്‍ കൂടാതെ കുറെ ഡെഡ് സ്റ്റോക്കും സൂക്ഷിച്ചിരുന്നു, അവിടെ.
ഒരു ദിവസം രാത്രി രുക്കുവിന്റെ ഫോണ്‍.
‘ഭായിജാന്‍, ഒന്നിവിടെ വരെ വരാമോ? വീടു നിറയെ പോലീസ്...’
അടുത്താഴ്ച മുതല്‍ അവളൊരുദ്യോഗസ്ഥയായി, ഒരു മാര്‍ക്കറ്റിംഗ് കമ്പനിയിലെ സെയിത്സില്‍ ഡിവിഷനില്‍.
ഒന്നര കൊല്ലത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിന്റെ അവസാനം ബാബുഭായി നിര്‍ദ്ദോഷിയാണെന്ന് കോടതി വിധിച്ചു. ഗ്രാറ്റുവിറ്റി വക കുറെ പൈസയും കിട്ടി. പക്ഷേ അപ്പോഴേക്കും സാമ്പത്തികമായി ക്ഷയിച്ച് കഴിഞ്ഞിരുന്നു, ആ കുടുംബം.
ഇക്ബാലും രുക്സാനയുമായി ഉയര്‍ന്ന് വന്ന കൊച്ച് കൊച്ച് അഭിപ്രായവ്യത്യാസങ്ങള്‍ അപ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.
രുക്കു തറപ്പിച്ചു പറഞ്ഞു: ‘ ഈ സുന്ദരവിഡ്ഡിയുടെ കൂടെ എനിക്കിനിയും ജീവിക്കാനാവില്ല. കുടുംബമാണു എനിക്ക് വലുത്”
“ഭായിജാന്‍, ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ഞാനയാളെ. ഹി ഈസ് അ പെര്‍ഫക്റ്റ് മെയില്‍ ഷ്യുവനിസ്റ്റ് പിഗ്‘: പിന്നീടവള്‍ വിശദീകരിച്ചു.
ആ സമ്മറില്‍ രുക്സാനയും കുടുംബവും ദുബായിയോട് യാത്ര പറഞ്ഞു.
പല കത്തുകള്‍ അയച്ചപ്പോള്‍ രണ്ടോ മൂന്നോ മറുപടികള്‍ വന്നു. പണത്തിന് മാത്രമല്ല വാക്കുകള്‍ക്കും പിശുക്കു കാണിച്ചു തുടങ്ങിയിരുന്നൂ അവള്‍!
ഹാത്തിംഭായ് ഇപ്പോഴുമുണ്ട് ഷാര്‍ജയില്‍; റോളയില്‍ സ്വന്തമായി ക്ലിനിക് നടത്തുന്ന മകന്‍ ഡോക്ടര്‍ കുര്‍ബാന്റെ കൂടെ.
‘അങ്കിള്‍, എന്നാ ഇനി ഷാര്‍ജക്ക്?”
ഞാന്‍ പറഞ്ഞു: ‘വരാം, ഈയാഴ്ച തന്നെ”
“വരുമ്പോള്‍ അങ്കിളിന്റെ ഒരു ഫാമിലി ഫോട്ടോ കൊണ്ടുവരണം.”
കറാച്ചിയില്‍ രുക്സാനയെ വിസിറ്റ് ചെയ്ത കഥ പറയാനാണവന്‍ വിളിച്ചത്.
‘ എങ്ങിനെയുണ്ടവള്‍? കല്യാണം കഴിച്ചോ? കുട്ടികള്‍?”
ഉണര്‍ന്ന ഔത്സുക്യത്തോടെ ഞാന്‍ തിരക്കി.
‘ കല്യാണം കഴിച്ചിട്ടില്ല. അനിയത്തിയെ പഠിപ്പിച്ചു ഡോക്ടറാക്കി. അവളിപ്പോള്‍ ഭര്‍ത്താവുമൊത്ത് അമേരിക്കയിലാണ്. രുക്കുദീദി അമ്മയുമൊത്ത് കറാച്ചിയിലാണു. സ്വന്തമായി ഒരു റെസ്റ്റാറന്റ് നടത്തുന്നു. മാത്രമല്ല, അനാഥനായ ഒരു അഫ്ഘാന്‍ ബാലനെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്, ദീദി. ഷി് സെയ്സ് ഷി ഈസ് ഹാപ്പി”
അവന്‍ തുടര്‍ന്നു:“പക്ഷെ അതല്ലാ അങ്കിള്‍ എനിക്കറിയേണ്ടത്. അങ്കിളിനോട് ചോദിക്കാന്‍ പാടില്ലാത്തതാ. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം’
“നോ പ്രോബ്ലം, ഷൂട്ട്...”: ഞാന്‍ അനുമതി നല്‍കി.
“അങ്കിളും ദീദിയും പ്രേമത്തിലായിരുന്നോ? അങ്കിളിനെപ്പറ്റി പറയുമ്പോഴുള്ള അവരുടെ കണ്ണുകളുടെ പ്രകാശവും മുഖത്തെ ഭാവഭേദങ്ങളും സംസാരത്തിലെ നനുനനുപ്പും .... പിന്നെ ഫോട്ടോക്ക് വേണ്ടി വീണ്ടും വീണ്ടുമുള്ള ഓര്‍മ്മപ്പെടുത്തലുകളും....!”
എന്താ കുബീ ഞാന്‍ പറയുക?
Tuesday, July 24, 2007
കനല്‍ക്കാറ്റിലുലയാത്ത ജ്വാല
ഉച്ചയൂണ് വീട്ടില്‍ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ടെനിക്ക്. ഓഫീസ് റാഷീദിയായിലേക്ക് മാറ്റിയ ഒരു കൊല്ലമേ അതിന് മാറ്റം വന്നിട്ടുള്ളു. ഭക്ഷണക്കാര്യത്തില്‍ ഇത്ര വാശിയെന്താ എന്ന് ചോദിച്ചാല്‍: ‘ മനുഷ്യന് ഈ അല്ലറ ചില്ലറ കാര്യങ്ങളിലൊക്കെയല്ലേ വാശി പിടിക്കാനാവൂ’ ?
കഴിഞ്ഞ ശനിയാഴ്ച:
ഒരു മണിക്ക് 5 മിനിറ്റ് മുന്‍പ് ഓഫീസില്‍നിന്നിറങ്ങിയാല്‍ രണ്ടുണ്ട് കാര്യം: തിരക്കേറും മുന്‍പ് ബര്‍ജുമാന്‍ റൌണ്ടെബൌട്ട് കടക്കാം; ഒരു മണിക്കുള്ള ഏഷ്യാനെറ്റ് റേഡിയോ ന്യൂസും കേല്‍ക്കാം.
‘സാറേ, കൈതസ്സാറേ’
- കാറിന്റെ തുറന്ന ഡോര്‍ അതേപടി പിടിച്ച് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി. കടുത്ത നിറങ്ങളില്‍ പൂക്കളും പുള്ളികളും കൊണ്ടലംകൃതമായ ഒരു ചൂരിദാര്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളുടെ ഇടയിലൂടെ പാറി പറന്നു വരുന്നു.
നിറുത്താതെയുള്ള വിളി അപ്പോഴും തുടരുന്നുണ്ടായിരുന്നു. ‘സാറേ, പോകല്ലേ, ഒരു മിനിറ്റ്..സാറേ’
കാല്‍നടക്കാരും അടുത്തുള്ള കടയിലെ ജോലിക്കാരും കൌതുകത്തോടെ, എന്നാല്‍ അല്പം പരിഹാസം കലര്‍ന്ന ചിരിയോടെ ഈ സീന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.
‘ ഓ, മിഥുനയോ, എന്താ ഈ സമയത്ത്?”
“ എന്തൊരു ചൂടാ,സാര്‍.... പ്ലീസ്, ഡോര്‍ തുറക്കൂ, എന്നെ ബര്‍ദുബായില്‍ ഒന്ന് വിടണം’: ആധികാരികതയോടെയായിരുന്നു അവളുടെ ആവശ്യം.
അല്ലെങ്കിലും അവള്‍ എന്നും ഇങ്ങിനെയായിരുന്നല്ലോ. ലക്കും ലഗാനുമില്ലാത്ത കാട്ടുകുതിര. എവിടെനിന്നറിയാതെ പ്രത്യക്ഷപ്പെടും, കൂടെക്കൂടും. വിപ്രതിപത്തി വാക്കില്‍ മാത്രമല്ല, പ്രവൃത്തിയില്‍ കാട്ടിയാല്‍ പോലും വിട്ട് പോകില്ല.
‘മോന്റെ ഫീസ് ഡ്യൂ ആയി. തിങ്കളാഴ്ചയാ ലാസ്റ്റ് ഡേറ്റ്. ‘അല്‍റസൂക്കി‘യിലെ ഉണ്ണിയേട്ടന്‍ പറഞ്ഞു ഇപ്പോ ചെന്ന് ഡ്രാഫ്റ്റെടുത്താ വൈകീട്ടത്തെ കുരിയറില്‍ തന്നെ വീടാമെന്ന്.’
അവള്‍ കാറില്‍ക്കയറിയപ്പോള്‍ വിയര്‍പ്പിന്റെ മടുപ്പിക്കുന്ന മണം മൂക്കിലേക്കടിച്ച് കയറി. ഡോറിന്റെ ഗ്ലാസ്സുകളല്‍പ്പം താഴ്ത്തി, ഏസി മാക്സിമത്തിലാക്കി ഞാന്‍.
‘ സാറെ, ഞാന്‍ മായയിലെ കാഷ്യര്‍ ജോലി വിട്ടു. ഇപ്പോ അക്കൌണ്ടന്റാ; സാറിന്റെ സേയിം പ്രൊഫഷന്‍’
സെന്റ് സേവ്യേഴ്സില്‍ FBA ക്ക് പഠിക്കുമ്പോള്‍ കാമുകന്റെ കൂടെ ഒളിച്ചോടിയ, കണക്ക് പോയിട്ട് ഡെബിറ്റും ക്രെഡിറ്റും പരസ്പരം തിരിച്ചറിയാത്ത മിഥുന എക്കൌണ്ടന്റോ?
നല്ല തമാശ തന്നെ.
‘ ഏതു കമ്പനീലാ?’ : ഞാന്‍ ചോദിച്ചു.
‘സാറിനോട് പറഞഞ്ഞിട്ടില്ലേ, പദ്മനാഭ മാമയെപ്പറ്റി? സ്വാമീടെ കമ്പനീലാ.’
എനിക്കോര്‍മ്മ വന്നു അവള്‍ ഇടക്കിടെ പറയാറുള്ള, സ്വാമിയെന്ന് എല്ലാരും വിളിക്കുന്ന പദ്മനാഭ അയ്യരെപ്പറ്റി. വലിയ ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ഫൈനാന്‍സ് കം അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍. ദുബായിലെ അറിയപ്പെടുന്ന അയ്യപ്പഭക്തന്‍!
മന്ദബുദ്ധിയും ഡൈവോര്‍സിയുമായ അങ്ങേരുടെ അനുജനു വേണ്ടിയായിരുന്നല്ലോ ഒരിക്കല്‍ മിഥുനയെ വിവാഹമാലോചിച്ചത്?
‘ സാര്‍, ചേച്ചിയെ കണ്ടിട്ടൊരു പാട് നാളായി. ഇനി ബിരിയാണി വയ്ക്കുന്ന ദിവസം എന്നെ അറിയിക്കാന്‍ പറയണേ. മെസ്സിലെ ദാലും ചപ്പാത്തിയും കഴിച്ചെന്റെ ജീവന്‍ പോകാറായി. വരുമ്പോ സുമേഷിന്റേം സരികേടേം പുതിയ ഫോട്ടോകളും കൊണ്ട് വരാം’ :
റഫാ റോഡില്‍ കാര്‍ നിര്‍ത്തിയപ്പോഴവള്‍ പറഞ്ഞു.
സുമേഷ്: മകന്‍
സരിക: മകള്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ്:
“അഛാ, ഇത് സുമേഷ്. എന്റെ ക്ലാസ്മേറ്റ്”
ദിവസത്തില്‍ 14 മണിക്കൂറും ഓഫീസില്‍ ജീവിതം തുലയ്ക്കുന്ന അച്ഛന് കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ വന്നതാണ് എന്റെ മകന്‍.
‘ഹലോ സുമേഷ്’ : ഞാന്‍ അഭിവാദ്യം ചെയ്തു.
“ഇവരും മല്ലൂസാ അച്ഛാ.. ഇവന്റെ മമ്മിയും സിസ്റ്ററും അമ്മേടടുത്തുണ്ട്. വീട് വരെ ഒന്ന്
വര്വോ? പരിചയപ്പെടുത്താനാ.’
വീട് തൊട്ടടുത്തായതിനാലും ഗസ്റ്റിന് വേണ്ടി ഭാര്യ എന്തെങ്കിലും നാടന്‍ പലഹാരം ഉണ്ടാക്കിക്കാണുമെന്നതിനാലും മടി കാണിച്ചില്ല.
‘ഞാന്‍ മിഥുന. ഇത് മോള്‍ സരിക‘ : കണ്ടയുടനെ, എണീറ്റ്, വിശാലമായി ചിരിച്ചു, അവള്‍. വാലിട്ട് മഷിയെഴുതിയ നീളന്‍ കണ്ണുകളും, ചന്ദനമണിഞ്ഞ കുറിയ നെറ്റിത്തടവും, നിഷ്കളങ്കഭാവവും, നാടന്‍ പ്രകൃതവും.... എല്ലാറ്റിലുമുപരി വിടര്‍ത്തിയിട്ട നീളന്‍ മുടിയില്‍ നിന്നുതിര്‍ന്ന കാച്ചെണ്ണയുടെ ഹൃദയഹാരിയായ ഗന്ധവും എനിക്കിഷ്ടപ്പെട്ടു.
‘ സാര്‍, സത്യത്തില്‍ ഒരപേക്ഷയുമായാ ഞാന്‍ വന്നിരിക്കുന്നേ. മക്കള്‍ സ്കൂളിലും ഭര്‍ത്താവ് ജോലിക്കും പോയാ പിന്നെ ഞാന്‍ വീട്ടിലൊറ്റക്കാ. വല്ലാത്ത ബോറഡി. സൂപ്പര്‍ മാര്‍ക്കറ്റിലെനിക്കൊരു ജോലി തര്വോ?”
ജോലിക്കായി പലരും പല വിധത്തിലും സമീപിച്ചിട്ടുണ്ട്; പക്ഷേ ഇത്ര കൌശലകരമായ ജോലി തെണ്ടലിന് ജീവിതത്തിലാദ്യമായി വിധേയനാവുകയായിരുന്നു.
‘ഭര്‍ത്താവിനെന്താ ജോലി?’: ഞാന്‍ ചോദിച്ചു.
“ബീച്ച് ഹോട്ടലിലാ സുകൂന് ജോലി, ഹൌസ് കീപ്പിംഗില്‍. ഷിഫ്റ്റ് ജോലിയായതോണ്ട് മക്കടെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെ നോക്കണം’
‘അപ്പോ താന്‍ കൂടി ജോലിക്ക് പോയാലോ?”
“കാലത്ത് മക്കളെ സ്കൂളീ വിട്ടാ പിന്നെ ഞാന്‍ ഫ്രീയല്ലേ? സ്ട്രൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി തന്നാ മതി, സാര്‍.”
ഓഹോ, കാര്യങ്ങളൊക്കെ തീരുമാനിച്ചപോലാണല്ലോ വരവ്.
‘ശരി, നോക്കാം‘ :എന്നു പറഞ്ഞ് തത്ക്കാലം തലയൂരി.
രണ്ട് ദിവസം കഴിഞ്ഞ് ഭാര്യയും ഭര്‍ത്താവും കൂടി ഓഫീസില്‍ വന്നു.
സദാ ചിരിക്കുന്ന, പ്രസന്നനായ സുകുമാരന് ആ പേര്‍ ശരിക്കും യോജിക്കുമെന്ന് തോന്നി. പതിഞ്ഞ സംഭാഷണശൈലിയും ഭവ്യതയുള്ള പെരുമാറ്റവുമുള്ള ഒരു സാദാ കുന്നംകുളംകാരന്‍.
ദുബായില്‍ വന്നിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. ഇതു വരെ നാട്ടില്‍ പോയിട്ടില്ല. മിഥുന കൊളേജില്‍ പഠിക്കുമ്പോഴായിരുന്നു കോളിളക്കമുണ്ടാക്കിയ ആ പ്രേമവിവാഹം.
‘സാറേ, ബോംബേല് ചേട്ടന്റെ വീട്ടീലായിരുന്ന ഞാന്‍ ഇയ്യാടെ കൂടെ ഒളിച്ചോടുകയായിരുന്നു. ഒന്നാം നമ്പ്ര് പാലക്കാടന്‍ അയ്യരുകുട്ടിയാ, ഞാന്‍. ഇയാള്‍ വെറും വെളക്കത്തല നായരാന്ന് പിന്നെയല്ലേ അറിയുന്നത്‘
അവളുടെ തുറന്നടിച്ച സംസാരം അയാളുടെ മുഖത്ത് വിളര്‍ച്ച കലര്‍ന്ന ചുവപ്പ് രാശി പടര്‍ത്തി.
“ഓ, അങ്ങനെയോ?‘: കൂടുതല്‍ കേള്‍ക്കാന്‍ ഉത്സുകനായി, ഞാന്‍.
‘ബാംഗ്ലൂരാ അപ്പക്ക് ജോലി. സ്കൂള്‍ കഴിഞ്ഞപ്പോ കോളേജീ ചേരാന്‍ അപ്പയാ എന്നെ ബോംബേലുള്ള ചേട്ടന്റെ അടുത്തേക്കയച്ചത്. സെന്റ് സെവ്യേറ്സില്‍ ചേരുകേം ചെയ്തു. അയ്യര് കുട്ടിയായതോണ്ട് എനിക്ക് അമ്പലത്തീ പോക്ക് നിര്‍ബന്ധമായിരുന്നു. മഹാലക്ഷ്മി ടെമ്പിളിന്റെ നടയില്‍ കാത്ത് നിന്ന് നിന്നാ ഇയാളെന്നെ വളച്ചെടുത്തത്’.
ഡ്യൂട്ടിക്ക് സമയമായെന്ന സുകുമാരന്റെ മനഃപ്പൂര്‍വമായ ഇടപെടലാണാ ആ ‘നോണ്‍ സ്റ്റോപ്’ വാചകമടിക്കൊരറുതിയിട്ടത്.
ഭാര്യയുടെയും മകന്റേയും റെക്കമെന്റേഷന്‍ കൂടിയായപ്പോല്‍ മിഥുനക്ക് സുപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ഉറപ്പായി. അധികം തിരക്കില്ലാത്ത ‘ഹൌസ് ഹോള്‍ഡ്’ സെക്‍ഷനിലാക്കി, തത്ക്കാലം. കസ്റ്റമേര്‍സിനോട് കലപില സംസാരിച്ചും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓടി നടന്നും, നീല സ്കേര്‍ട്ടും വെള്ളയില്‍ ചുവപ്പ് വരകളുള്ള ബ്ലൌസുമടങ്ങിയ യൂണിഫോമില്‍ ഒരു കൊച്ചു കുട്ടിയായി മാറിയ മിഥുന, സൂപ്പര്‍ മാര്‍ക്കറ്റിന്റെ തന്നെ ‘ഫോക്കല്‍ പോയിന്റ്‘ ആയി മാറി.
ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞൊന്ന് മയങ്ങാന്‍ കിടന്ന എന്നെ നല്ലപാതി തട്ടിയുണര്‍ത്തി. “ദീപ വിളീക്കുന്നു, സുപ്പര്‍ മാര്‍ക്കറ്റിലെന്തോ പ്രശ്നം“
തലേന്നത്തെ പോലെ അന്നും മുനിസിപ്പലിറ്റി ഹെല്‍ത്ത് ഡിപാര്‍ട്മെന്റുകാര്‍ പ്രശ്നമുണ്ടാക്കിയോ എന്ന ഭയമായിരുന്നു, മനസ്സില്‍.
കാഷ്യറൊഴികെ കൌണ്ടറിലാരേയും കണ്ടില്ല. എല്ലാരും കൂടി നില്‍ക്കുന്നു ഹൌസ് ഹോള്‍ഡ് സെക്‍ഷനില്‍. അവര്‍ക്ക് നടുവില്‍ ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും പാറിപ്പറന്ന മുടിയുമായി മിഥുന.
വിവരമറിഞ്ഞ് എനിക്ക് മുന്‍പേ എത്തിയിരുന്ന സെക്രട്ടറി ദീപ സംക്ഷിപ്ത വിവരണം നല്‍കി:
ഹൌസ് ഹോള്‍ഡ് സെക്‌ഷനിലെ അവിനാശ് നവ്‌ലേക്കര്‍ കൊച്ച് പയ്യനാണ്. കല്യാണം കഴിഞ്ഞ് വന്നിട്ട് അധിക നാളായിട്ടില്ല. ബെല്ലും ബ്രേക്കുമില്ലാത്ത മിഥുനയുടെ സംസാരവും പെരുമാറ്റവും അവനെ മത്തു പിടിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല.
ഡയറക്റ്റ് ഷിഫ്റ്റായിരുന്നു, മിഥുനക്ക്. കാലത്ത് 9 മുതല്‍ വൈകീട്ട് 6 വരെ.
ഉച്ചക്ക് കസ്റ്റമേര്‍സ് കുറവുള്ള സമയത്താണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഒഴിഞ്ഞ ഷെല്‍ഫുകള്‍ നിറയുന്നത്. ഡെലിവറിയെടുത്ത സാധനങ്ങള്‍ അണ്‍പാക്ക് ചെയ്ത് പ്രൈസ് ടാഗടിച്ച് ഷെല്‍ഫില്‍ യഥാസ്ഥാനങ്ങളില്‍ ഡിസ്പ്ലേ ചെയ്യണം. പലപ്പോഴും നിലത്ത് ചമ്രം പടിഞ്ഞിരുന്നാണു അണ്‍പാക്കിംഗും പ്രൈസിംഗുമൊക്കെ നടത്തുന്നത്.
ഇതിനിടയില്‍ ചെറിയ ചില വസ്തുക്കള്‍ മിഥുനയുടെ സ്കെര്‍ട്ടിനുള്ളിലേക്ക് ഉരുട്ടിയിട്ട് അതെടുക്കാനെന്ന വ്യാജേന അവളെ സ്പര്‍ശിക്കുക അവിനാശിന്റെ വിനോദമായിരുന്നു. അവളത് തമാശയായി എടുത്തപ്പോള്‍ പ്രോത്സാഹനമെന്നവന്‍ തെറ്റിധരിച്ചു.
രണ്ട് മുതിര്‍ന്ന കുട്ടികളുടെ അമ്മയായിട്ടും കുനിയാത്ത ശിരസ്സോടെ നില്‍ക്കുന്ന അവളുടെ മാറിടങ്ങളുടെ നിജസ്ഥിതിയില്‍ അവന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സ്വയം പരിശോധിച്ച് ബോധ്യപ്പെട്ടുകൊള്ളാന്‍ അവള്‍ വെല്ലുവിളിച്ചുവത്രേ!
പക്ഷേ അന്നു സംഭവിച്ചത് മറ്റൊന്നായിരുന്നു.
നിലത്തിരുന്ന് കട്ട്ലറി ഐറ്റംസില്‍ പ്രൈസ് ഒട്ടിക്കുന്നതിനിടെ അറിയാതെയെന്ന വണ്ണം അവിനാശ് തന്റെ പുരുഷത്വം അവള്‍ക്ക് മുന്‍പില്‍ അനാവൃതമാക്കി. ചിരിച്ച് കൊണ്ടവളത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തുംഗമായ അതില്‍ തൊട്ട് സായൂജ്യമടയാന്‍ കിട്ടുന്ന ചാന്‍സ് പാഴാക്കരുതെന്ന് പറഞ്ഞവളുടെ കൈയില്‍ പിടിച്ചത്രേ!
അവന്റെ വാക്കുകളും പ്രവൃത്തികളും ‘മിമിക്‘ ചെയ്തവളവതരിപ്പിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങീ, ഞാന്‍.
മിഥുനയെ ഒരുവിധം ആശ്വസിപ്പിച്ച് വീട്ടിലയച്ചു, അവിനാശിനെ ഇനിയൊരറിയിപ്പു വരെ സസ്പെന്‍ഡും ചെയ്തു.
പക്ഷേ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അന്നു രാത്രി നടന്നത്. മിഥുനയും ഭര്‍ത്താവും കൂടി വീട്ടില്‍ വന്നു, പിന്നാലെ അവിനാശും. എന്റെ മുന്പില്‍ വച്ച് അവിനാശ് മിഥുനയുടെ കാലില്‍ വീണ് ക്ഷമ യാചിച്ചു.
‘ഞാന്‍ മൂലം അവന്റെ കുടുംബം വഴിയാധാരമാകരുത്. സാര്‍ അവനെ തിരിച്ചെടുക്കണം.നാളെ മുതല്‍ ഞാന്‍ ജോലിക്ക് വരാതിരുന്നാല്‍ പോരെ?’.
അവിനാശ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച നാടകമാണ് അതെന്ന് അറിയാമായിരുന്നെങ്കിലും, തത്ക്കാലം മിഥുനയെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നെനിക്കും തോന്നി.
കാലമേറെ കഴിഞ്ഞു. അവിനാശിനെ കാണുമ്പോള്‍ മാത്രം കുസൃതിയോടെ നുരയിട്ടുണരുന്ന ഒരോര്‍മ്മയായി മിഥുന മാറി.
അങ്ങനെയിരിക്കെ ഒരു ദിവസം മകന്റെ ഫോണ്‍:
‘അച്ഛനൊന്ന് വേഗം വീട്ടീ വാ.. സുമേഷും സരികേം മിഥുനാന്റിയും വന്നിട്ടുണ്ട്. എന്തോ പ്രശ്നമുണ്ട്.’
കലങ്ങിയതെങ്കിലും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകളും ഉറച്ച മുഖഭാവവുമായി, അകലെയുള്ള ശ്മശാനത്തിലെ സ്മാരക ശിലകളില്‍ കണ്ണും നട്ട് ബാല്‍ക്കണിയിലിരിക്കയായിരുന്നു, മിഥുന.
‘പിള്ളേര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കട്ടെ, നിങ്ങള്‍ സംസാരിക്കൂ’ : എന്ന് പറഞ്ഞ് , ധര്‍മ്മപത്നി അനുതാപത്തിന്റെ നനഞ്ഞ കണ്ണുകള്‍ എന്റെ നേരെ നീട്ടി, അടുക്കളയിലേക്ക് മുങ്ങി.
മിഥുന പറഞ്ഞ കഥ:
ഹോട്ടല്‍ വക 2brk ഫ്ലാറ്റിലെ ഒരു മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്. മറ്റെ മുറിയില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ലിന്‍ഡ എന്ന കൃശഗാത്രി. ബുദ്ധിമതിയും സമര്‍ത്ഥയുമായ ലിന്‍ഡയെ സുകുവിന്നും മിഥുനക്കും വല്യ പഥ്യമായിരുന്നു. മക്കള്‍ക്ക് മമ്മിയേക്കാളിഷ്ടം ലിന്‍ഡാ ആന്റിയെ ആയിരുന്നു.
യാഥാസ്ഥിതികയുടെ നാലതിരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന മിഥുനയെ ഒരു മോഡേണ്‍ ലേഡിയാക്കാന്‍ കഴിവതൊക്കെ ചെയ്തു, ലിന്‍ഡ.
റൂഷ്, മസ്ക്കാര, ഫൌണ്ടേഷന്‍ ക്രീം, മേക്ക് അപ്പ്, ഹെയര്‍ റിമൂവര്‍: ഇവയൊക്കെയുമായി തന്നെ പരിചയപ്പെടുത്തിയത് ലിന്‍ഡയാണെന്ന് മിഥുന.
രാത്രി, പലപ്പോഴും തങ്ങളുടെ റൂമില്‍ വന്ന് മാംഗളൂര്‍ വിശേഷങ്ങളും തമാശകളും പറഞ്ഞ്, ഭര്‍ത്താവിനോടൊപ്പം ബീര്‍ നുണഞ്ഞ്, നേരം വെളുക്കും വരെ ഇരിക്കാറുണ്ടായിരുന്നു, അവള്‍. എന്തിനേയും ഏതിനേയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു ‘കണ്ട്രി ഇന്ത്യാക്കാരി‘യെ വിശാലമനസ്കയായ ‘ലണ്ടന്‍ ഗേള്‍‘ ആക്കാനാണ് ലിന്‍ഡ ശ്രമിച്ചത്.
ഇതിനിടെ ഒരു ചെറിയ പരസ്യക്കമ്പനിയില്‍ മിഥുനക്ക് ജോലി ശരിയാക്കിക്കൊടുക്കയും ചെയ്തു, അവള്‍.
ട്യൂഷനില്ലാത്ത ദിവസങ്ങളില്‍ സ്കൂളില്‍ നിന്ന് നേരത്തേ എത്തിയാല്‍ ലിന്‍ഡാന്റിയുടെ റൂമില്‍ വിസിറ്റേഴ്സ് കയറിയിറങ്ങുന്നത് കാണാറുണ്ടെന്ന് മകന്‍ പറഞ്ഞപ്പോള്‍ മിഥുന അത് കാര്യമായെടുത്തില്ല. എന്നാല്‍ അപ്രതീക്ഷിതമായി ജോലി സ്ഥലത്ത് നിന്ന് ഒരു ദിവസം നേരത്തെയെത്തിയ അവളും കണ്ടു, തന്റെ ഫ്ലാറ്റില്‍ നിന്ന് പരസ്പരബോധമില്ലാതെ, കാമചേഷ്ടകളില്‍ മുഴുകി നടന്ന് പോകുന്ന സായിപ്പിനേയും മദാമ്മയേയും.
ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു:‘ ഓ, സ്വസ്ഥമായിരുന്ന് മദ്യപിക്കാന്‍ പറ്റിയ സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അയച്ചതല്ലേ, അവരെ. ഹോട്ടലില്‍ കള്ളിനൊക്കെ ഇപ്പോ എന്താ വെല!”
ഇത്തവണ മിഥുനക്ക് ആ ഭാഷ്യം അത്ര ദഹിച്ചില്ല. പിറ്റേന്ന് എല്ലാവരും പോയ ശേഷം ലിന്‍ഡയുടെ മുറി ബലമായി തുറന്ന് അവളകത്ത് കേറി.
-അമ്പരന്ന് നിന്നു പോയി, അവള്‍:
കട്ടിലിന്നടിയിലും റൂമിന്റെ മൂലയിലും നിറയെ വിദേശമദ്യങ്ങളുടെ കാര്‍ട്ടണുകള്‍, കപ് ബോര്‍ഡിലും കിടക്കയിലും ബ്ലൂ ഫിലിം സീഡികള്‍, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍.....
ചന്തമുള്ള പുതിയ LCD ടീവി അവളോണ്‍ ചെയ്തു നോക്കി. ഇല്ല, ഒന്നുമില്ല. വിഡിയോ പ്ലേയര്‍ കൂടി ഓണ്‍ ചെയ്തപ്പോള്‍ അതാ തെളിയുന്നൂ ദൃശ്യങ്ങള്‍ ...നാഗങ്ങളെപ്പോലെ കെട്ടിപ്പിണയുന്ന നഗ്നമേനികള്‍!
ലിന്‍ഡയല്ലേ അത്?
പക്ഷെ കൂടെ?
സുകു..... സുകുമാരന്‍ എന്ന തന്റെ ഭര്‍ത്താവ്!
പിന്നെയൊന്നുമവള്‍ ആലോചിച്ചില്ല.
മുറി പൂട്ടി നേരെ ചെന്ന് കേറിയത് റഫാ പോലീസ് സ്റ്റേഷനില്‍. കൌണ്ടറിലിരുന്ന പോലീസുകാരനോടവള്‍ വിവരങ്ങള്‍ പറഞ്ഞു. അയാള്‍ അവളെ ഒരു സീനിയര്‍ ഓഫീസറുടെ അരികിലയച്ചു.
ഹോട്ടല്‍ സ്റ്റോര്‍ റൂമില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന വിദേശമദ്യങ്ങളും വിസിറ്റേഴ്സില്‍ നിന്ന് പലപ്പോഴായി കളെക്റ്റ് ചെയ്തതും ലോക്കലായി റെക്കോഡ് ചെയ്തതുമായ ബ്ലൂ ഫിലിമുകളും പോലീസ് കസ്റ്റഡിയിലായി. സുകുമാരനേയും ലിന്‍ഡയേയും അറസ്റ്റ് ചെയ്തു.
ഒരാഴ്ചയാകുന്നു ഈ സംഭവങ്ങള്‍ നടന്നിട്ട്. ഇപ്പോള്‍ മിഥുനക്കാവശ്യം ഒരു വക്കീലിനെയാണ്. തങ്ങളുടെ പാസ്പോര്‍ട്ട് എവിടെയാണെന്നറിയണം. അധ്യയനവര്‍ഷം കഴിയും വരെ മക്കളോടൊപ്പം ദുബായില്‍ കഴിയാന്‍ അനുമതി വാങ്ങണം.
പരിചയമുള്ള ഒരു മലയാളി വക്കീലിനെ ഏര്‍പ്പാടാക്കീ, ഞാന്‍.
കേസ് വിളംബമില്ലാതെ വിധിയായി.
-സുകുമാരനും ലിന്‍ഡക്കും മൂന്നു മാസം വീതം തടവും ഡിപോര്‍ട്ടേഷനും.
ഹോട്ടലില്‍ നിന്നും മോഷ്ടിച്ച മദ്യത്തിന്റെ കേസ് ഹോട്ടലുകാര്‍ പ്രസ്സ് ചെയ്യാതിരുന്നതാണ് ശിക്ഷ കുറയാന്‍ കാരണമെന്ന് മിഥുന പറഞ്ഞു. ഹോട്ടല്‍ വിസിറ്റേഴ്സിനെ ഉപയോഗിച്ച് ‘വേശ്യാലയം’ നടത്തിയെന്നതിനും തെളിവുകളില്ലല്ലോ?
ഏകദേശം ഒരുകൊല്ലത്തിന് ശേഷമാണ് മിഥുന വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വളരെ സന്തോഷവതിയായി കാണപ്പെട്ടു അവള്‍. മായാഗ്രൂപ്പിന്റെ ഡിപ്പാര്‍ട്മെന്റ് സ്റ്റോറികളിലേക്ക് മുംബായില്‍ നിന്നും റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളില്‍ ഏക മദ്രാസി അവളാണത്രേ!
‘ഡിവോര്‍സ്‘ കേസ് നാട്ടില്‍ പുരോഗമിക്കയാണെന്നും സുകുമാരനും ലിന്‍ഡയും ഒന്നിച്ച് ഇപ്പോള്‍ കുന്നംകുളത്താണ് താമസമെന്നും അവള്‍ പറഞ്ഞു.
‘യു നോ, അയാം മിഥുന അയ്യര്‍ നൌ, നോട്ട് മിഥുന സുകുമാരന്‍; ഐ ഗോട്ട് എ ന്യൂ പാസ്പോര്‍ട്ട്’
മകനെ ഊട്ടിയില്‍ ഗുഡ് ഷെപ്പേഡില്‍ ചേര്‍ത്തി, മകളെ മുംബയിലെ ഒരു കോണ്‍വെന്റിലും.
‘അവരെ പഠിപ്പിക്കണം, വലിയവരാക്കണം.......ആരുടെയും സഹായമില്ലാതെ. അതിനാ വീണ്ടും ഞാന്‍ ദുബായ്ക്ക് വന്നേ....”
-മിഥുനയില്‍ ഒരു സ്ത്രീയെ, അമ്മയെ, കുടുംബനാഥയെ കണ്ടെത്തുകയായിരുന്നു, ഞാന്‍.
ഇടക്കിടെ അവള്‍ ഓഫീസില്‍ വരും. പണം കടം ചോദിക്കാനായിരിക്കും, അധികവും. ഒരിക്കല്‍ അവള്‍ പറഞ്ഞു, അച്ഛനമ്മമാര്‍ തന്നെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന്!
‘എന്താ, നല്ല കാര്യമല്ലേ?’: ഞാന്‍ ചോദിച്ചു.“ജീവിതാവസാനം വരെ ഒറ്റക്ക് കഴിയാനാ പ്ലാന്‍?”
‘സാറിനോടയതിനാല്‍ സത്യം പറയാം’: ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ലെന്നുറപ്പ് വരുത്തി അവള്‍ തുടര്‍ന്നു:
“മോളെ പ്രസവിച്ചതോടെ സെക്സ് ആസ്വദിക്കാനുള്ള കഴിവെനിക്ക് നഷ്ടപ്പെട്ടു. ഡോക്ടര്‍ പറഞ്ഞത് “ഫ്രിജിഡ്“ എന്ന ഈ അവസ്ഥ ക്രമേണ മാറുമെന്നാണ്. പക്ഷെ ലൈംഗിക വികാരം ഇന്നും എനിക്കന്യമാണ്. പിന്നെ ഞാനെങ്ങനെ പുനര്‍ വിവാഹത്തിന് സമ്മതിക്കും?”
അപ്പോള്‍ പെട്ടെന്നൊരു മുഖം മനസ്സിലേക്കോടിക്കയറി വന്നു: സദാ പുഞ്ചിരിക്കുന്ന, പ്രസന്നത മുഖമുദ്രയാക്കിയ സുകുമാരന്‍ എന്ന സാദാ കുന്നംകുളംകാരന്റെ!