ചെയര്‍മാന്റെ ഓഫീസിലേക്ക് മറ്റ് സ്റ്റാഫംഗങ്ങള്‍ വിരളമായേ കടന്നു വരാറുള്ളു. എക്സിക്യൂട്ടീവ് സെക്രട്ടറി, അഡ്മിനിസ്ട്രേഷന് മാനേജര്‍, പിന്നെ ഞാന്‍ (ഗ്രൂപ് ഇന്റേണല്‍ ആഡിറ്റര്‍) എന്നിവരൊഴിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
ഒരിടനാഴി കഴിഞ്ഞുള്ള ഹാളിലായിരുന്നു മറ്റുള്ളവരുടെ ഇരിപ്പിടങ്ങള്‍.
കൂട്ടം തെറ്റിയെത്തിയ കുട്ടിയെപ്പോലെ, ഓഫീസ് ബോയ് മമ്മൂട്ടിയോട് എന്തോ തിരക്കുന്ന ആ പെണ്‍കുട്ടിയെ അതുകൊണ്ട്തന്നെ, അല്പം കൌതുകത്തോടെയാണ് ഞാന്‍ ശ്രദ്ധിച്ചത്. മമ്മൂട്ടി എന്റെ ക്യാബിന് നേരെ വിരല്‍ ചൂണ്ടുന്നു.
'മെ ഐ കമിന്, സാര്‍?”
വാതില്ക്കല് എത്തിക്കഴിഞ്ഞു, അവള്.
“ഷിപ്പിംഗിലെ പുതിയ സ്റ്റാഫാ... ജോസ്നാ..”
മമ്മൂട്ടി പരിചയപ്പെടുത്തി.
തുടുത്ത വട്ടമുഖം,
കൂട്ടുപുരികങ്ങള്‍,
തിളങ്ങുന്ന കണ്ണുകള്‍,
നിലാവ് പോലത്തെ ചിരി,
ഇടത്തെ കവിളില്‍ ചാര നിറത്തില്‍ ഒരു പാട്.
‘കമിന്, പ്ലീസ് ഹാവെ സീറ്റ്.”
ലിഫ്റ്റില്‍ വച്ചോ ഇടനാഴിയില്‍ വച്ചോ എപ്പോഴാണ് ഈ മുഖം മുന്നില്‍ മിന്നിമറഞ്ഞത് എന്നോര്‍ക്കാന്‍ ശ്രമിച്ചു, ഞാന്‍.
‘അയാം ജ്യോത്സ്ന. പ്ലീസ്ഡ് റ്റു മീറ്റ് യൂ”: അവള് കൈ നീട്ടി.
-പഞ്ചാബിയോ സിന്ധിയോ?
-ഗുജറാത്തിയാണോ?
-കാഷ്മീരി ബ്രാഹ്മിന്‍.....?
പുതുമയുള്ള ഏത് മുഖം കണ്ണില്‍ പെട്ടാലും മനസ്സെന്ന സെര്‍ച്ച് എഞ്ചിന് ഒരായിരം ചോദ്യങ്ങളുമായി കുതിച്ച് ചാടും, ഉത്തരങ്ങള്‍ തേടി.
കാല്‍മുട്ടിന് താഴെയെത്തുന്ന സെല്‍ഫ് ഡിസൈനോട് കൂടിയ വെളുത്ത ഡ്രെസാണവള് ധരിച്ചിരുന്നത്. കാതും കഴുത്തും ശൂന്യം. നീളന്‍ മുടി കഴുത്തിന് താഴെ ഭംഗിയായി കെട്ടി വച്ചിരിക്കുന്നു.
വിശാലമായ ആ നെറ്റിയില്‍ ഒരു ചന്ദനക്കുറി കൂടിയുണ്ടായിരുന്നെങ്കില്‍?
“ചേച്ചിക്ക് കുടിക്കാന്‍ ചായയോ കാപ്പിയോ?”
മമ്മൂട്ടിയുടെ ചോദ്യം കേട്ടെനിക്ക് ചിരി പൊട്ടി.
കൌമാരപ്രായക്കാരിയായ ഈ കുട്ടിയും മമ്മൂട്ടിക്ക് ചേച്ചി തന്നെ.
പക്ഷേ ശുദ്ധ മലയാളത്തിലുള്ള ചോദ്യമോ?
വിഢ്യാസുരന്റെ വങ്കത്തം!
“ഇപ്പോ ഒന്നും വേണ്ടാ, മമ്മൂട്ടി, വേഗം പോണം”
-അപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു.
ഉത്തരേന്ത്യക്കാരിയുടെ സ്ഫുടമായ മലയാളം കേട്ട്!
അറബി ഓഫീസിലേക്കെഴുന്നെള്ളിയത് ആ സമയത്താണ്.
അവള് പെട്ടെന്നെണീറ്റു.
‘സര്, എനിക്ക് താങ്കളെ ഒന്ന് കാണണം. നാളെ കാലത്ത് ഫ്രീയാണോ...?”
‘യേസ്..., പക്ഷേ ഒന്നു വിളിച്ചിട്ട് വരൂ” :
നാളെയെങ്കിലും രസം കൊല്ലിയായി അസമയത്ത് അറബി കേറി വരരുതല്ലോ?
-അവള് പോയിട്ടും ഹൃദയഹാരിയായ അവളുടെ ഗന്ധം ക്യാബിനില്‍ തങ്ങി നിന്നു.
************************************************
“മേ ഐ ജോയിന്‍ യൂ ഫോര്‍ യുവര്‍ മോണിംഗ് റ്റീ, സര്?”
പരിചിതത്വം സ്ഫുരിക്കുന്ന ചിരി എടുത്തണിഞ്ഞുകൊണ്ട്, പിറ്റേന്ന് കാലത്ത് എട്ടു മണിക്ക് തന്നെ അവള് ഹാജര്‍!
ആധികാരികതയുടെ അകല്‍ച്ചയോ പ്രായവ്യത്യാസത്തിന്റെ സങ്കോചമോ അലട്ടാത്ത തുറന്ന സംസാരം കൊണ്ട്, പെട്ടെന്ന് തന്നെ ഞാന്‍ അവളുടെ ആരാധകനായി.
പ്രകാശിക്കുന്ന കണ്ണുകള്‍,
ഹൃദ്യമായ ചിരി,
ഒരു ചുഴി വന്നെത്തി നോക്കി പിന് വാങ്ങുന്ന കീഴ്ത്താടി.
-തൊഴുതാരാധിക്കാന് തോന്നുന്ന ചാരുതയാര്‍ന്ന വിഗ്രഹം.
അകലങ്ങള്‍ അര നൊടി കൊണ്ട് അപ്രത്യക്ഷമാക്കി, ചിരികളുടെ തമാശകളുടെ നര്മ്മാനുഭവങ്ങുടെ അതിരുകളില്ലാത്ത വിഹായസ്സിലേക്ക് ഞങ്ങള്‍ പറന്നുയരാന്‍ താമസിച്ചില്ല, പിന്നെ.
-ഇന്ത്യന്‍ സ്കൂളില്‍ നിന്ന് +2 പാസായതേയുള്ളു, ജ്യോത്സ്ന. ഡിഗ്രിക്ക് പ്രൈവറ്റായി പഠിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. പപ്പ ഇന്‍ഷൂറന്‍സ് കമ്പനിയില്‍, മമ്മ ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍. ചേട്ടന് ബാംഗളൂരില്‍ പഠിക്കുന്നു.
പോകാനെണീറ്റപ്പോള്‍ ഞാന്‍ ചോദിച്ചു: “ജ്യോതീ, ചാരുതയുള്ള ഈ കാതുകളുടെ ഭംഗിക്ക് ഒരു റിംഗ് പോലും നിഷേധിച്ചിരിക്കുന്നത് ശരിയാണോ?”“ഓ, മനസ്സിലായില്ല, അല്ലേ? ഞങ്ങള്‍ പെന്തിക്കോസ്തുകാരാ. ആഭരണങ്ങള്‍ ഞങ്ങള്‍ക്ക് വര്‍ജ്യം.”
“എന്തതിശയമേ, ദൈവത്തിന് നാമം എത്ര മനോഹരമേ....”: ഞാന്‍ കൈകൊട്ടി, നീട്ടീപ്പാടി. മണികിലുങ്ങും പോലെ അവള് പൊട്ടിച്ചിരിച്ചു.
-അപ്പുറത്തെ ക്യാബിനില്‍ നിന്നും സെക്രട്ടറി രേഷ്മാ എത്തി നോക്കി, എല്ലാം ഭദ്രമെന്നുറപ്പാക്കി തിരിച്ചു പോയി.
“സര്, വന്ന കാര്യം പറയാന്‍ മറന്ന് പോയി..“ : അവള് സീരിയസ്സായി. ഞാനെന്റെ ചെവികള്‍ അവള്ക്കടിയറ വച്ചു.
-ഒരാഴ്ചയായി ഷിപ്പിംഗില്‍ ട്രെയിനിയായി ജോലിക്ക് ചേര്‍ന്നിട്ട്. വന്ന അന്ന് മുതല്‍ കാര്‍ഗോ മാനേജര്‍ സൈമണ്‍ പൊദ്ദാറുടെ ശ്രദ്ധ അവളിലാണ്. വളിച്ച ചിരിയും അതിലും വഷളമായ സംസാരവുമായി ചുറ്റിപ്പറ്റി നടക്കും, ഷിപ്പിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കാനെന്ന ഭാവത്തില്‍. അതിനിടെ അറിയാതെയെന്ന വണ്ണം ചില സ്പര്ശങ്ങള്, തോണ്ടലുകള്‍...
അവളതത്ര കാര്യമായെടുത്തില്ല. പക്ഷെ ഇന്നലെയാണ് സംഭവം വഷളായത്.
“ലിഫ്റ്റില്‍ വച്ചവനെന്നെ ചുംബിക്കാന്‍ ശ്രമിച്ചൂന്നേ...” :അവളുടെ തുടുത്ത മുഖത്തേക്ക് രോഷം കറുത്ത നിഴലുകളായി ഇരച്ചു കയറി.
“ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്. അപ്പോഴാ അമ്മ പറഞ്ഞത്, നമ്മുടെ കൈത ആ ഓഫീസലല്ലേ, ഒന്ന് പോയി കാണരുതോ എന്ന്”“അമ്മ? പേരെന്താ?”: ഞാന്‍ ചോദിച്ചു.
“സൂസമ്മ..സൂസന് മാത്യൂസ്! അമ്മക്കറിയാം കൈതയേ”പെട്ടെന്നെനിക്കോര്‍മ്മ വന്നു:
‘സ്റ്റേജ് ദുബായ്‘ എന്ന ഞങ്ങളുടെ ഗ്രൂപ്പ് ഓര്‍ഗനൈസ് ചെയ്ത പ്രശസ്ത സിനിമാ താരങ്ങള്‍ പങ്കെടുത്ത മെഗാ സ്റ്റേജ് ഷോ. അതിന് മുന്നോടിയായി താരങ്ങള്‍ക്കും സ്പോണ്സേഴ്സിനുമായി നടത്തിയ ക്രൂയിസ് ഡിന്നര്‍ പാര്‍ട്ടി.
അല്പം ലഹരി അകത്തുചെന്നപ്പോള്‍ ഒരു പ്രമുഖ താരത്തിന്, പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയായ വീട്ടമ്മയുടെ അരക്കെട്ടിന്റെ അളവെടുക്കാനൊരാശ! എന്റെ ‘നല്ല പാതി‘ സമീപത്തുതന്നെയുണ്ടായിരുന്നതിനാല് ‘പ്രശ്നം‘ വഷളാകാതെ ഒതുക്കിത്തീര്‍ത്തു.
സൂസമ്മടീച്ചറായിരുന്നു ആ വീട്ടമ്മ!മധ്യവയസ്കയെങ്കിലും വെളുത്ത് തുടുത്ത്, മാദകത്വം വിടപറയാത്ത ആ ശരീരം ആരുടെ കണ്ണിലും ഇത്തിരി നേരത്തേക്കെങ്കിലും പൂത്തിരി കത്തിച്ചെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. വെറുതേയാണോ കഥ, തിരക്കഥ, സംവിധാനം വരെയെത്തി നില്ക്കുന്ന സഹനടന്‍ ഒരു നിമിഷത്തേക്ക് പതറിയത്?
ക്രൂയിസ് പാര്‍ട്ടി തീരുംവരെ ഞങ്ങള്‍ സൂസമ്മാടീച്ചറോട് സംസാരിച്ചിരുന്നു. ജീര്‍ണിച്ച മതവികാരങ്ങള്‍ക്കും അടിച്ചേല്‍പ്പിക്കപ്പെട്ട അനാചാരങ്ങള്‍ക്കും മതമേധാവികളുടെ സങ്കുചിത താല്പര്യങ്ങള്ക്കുമെതിരെ അവരുടെ ധാര്‍മിക രോഷം അണപൊട്ടിയൊഴുകുന്നത് കുതൂഹലത്തോടെ കേട്ടിരുന്നൂ!
“ ബാംഗളൂരുനിന്ന് മോന് വന്നിട്ടുണ്ട്. സിനിമാ കമ്പക്കാരനാ. അവന്റെ നിര്‍ബന്ധം കൊണ്ടാ ഞാന്‍ വന്നത്. സഭക്കാരറിഞ്ഞാ.....അവര്‍ക്കിതൊക്കെ ‘ടാബൂ’ ആണ്.“ : അവര്‍ വിശദീകരിച്ചു.ഹിപ്പിത്തലമുടിയും കാതിലൊരു വളയവുമൊക്കെയിട്ട നീളം കൂടിയ ഒരു ചെറുപ്പക്കാരനെ അവര്‍ പരിചയപ്പെടുത്തിത്തരികയും ചെയ്തു: “മോന് ഹാരി.”
സൈമണ്‍ പൊദ്ദാറിന് കടിഞ്ഞാണിടുക പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷേ അതോടെ ജ്യോതിയും ഞാനുമായി വളരെ അടുത്തു. ദിവസവും കാണണം, ടെലിഫോണിലായാലും കുറച്ചു നേരം സംസാരിക്കണം... പിടിവാശിയായിരുന്നൂ അവള്‍ക്ക് ഇക്കാര്യങ്ങളില്‍.സര് വിളിയും ബഹുമാനവുമൊക്കെ എവിടെയോ പോയ് മറഞ്ഞു. കൈതേ എന്നും നീയെന്നുമൊക്കെയായി സംബോധന.
***********************************
ഇയര്‍ എന്ഡിംഗ്ന്റെ തിരക്കിലായിരുന്നു, ഞാന്‍.
സ്റ്റോക്കെടുപ്പ്, ബുക്ക് ക്ലോസിംഗ്, ക്യാഷ് വേരിഫിക്കേഷന്..
പെട്ടെന്ന് പുറത്തൊരു ബഹളം കേട്ടു.
എല്ലാരും ഫോട്ടോകോപ്പി റൂമിലേക്കോടുന്നു.
ക്യാബിനില്‍ നിന്നും പുറത്തിറങ്ങി ഞാന്‍ വിളിച്ചൂ: “മമ്മൂട്ടീ...“
“നമ്മുടെ ജോസ്നയാ..എന്താണാവോ ...”: മമ്മൂട്ടി വിളിച്ച് പറഞ്ഞു.
“എല്ലാരും ഒന്ന് മാറി നില്ക്ക്... കാറ്റു കിട്ടട്ടേ, ഭയക്കാനൊന്നുമില്ലാ.....ഷി ഈസ് ഫൈന്‍!" ഓഫീസിലെ കാരണവരായ സൈഫു ഭായിയാണത് പറഞ്ഞത്.
പിടക്കുന്ന ഹൃദയവുമായി ഫോട്ടോകോപ്പി റൂമിലേക്കോടീ, ഞാന്‍.
നിലത്ത് കിടക്കുന്നൂ, ജ്യോത്സ്ന!
തല ഒരു വശത്തേക്ക് തിരിഞ്ഞ്, മിഴികള്‍ മറഞ്ഞ്, മുടി നീണ്ട് പരന്ന്...
കോടി വികൃതമായ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്നൂ. കടിച്ച് പിടിച്ച കീഴ്ചുണ്ടില്‍ നിന്ന് ഇറ്റ് വീഴുന്ന ചോര...കൈകളില്‍ ആരോ പിടിപ്പിച്ച ഒരു താക്കോല്‍ക്കൂട്ടം.....
-സ്കൂളില്‍ എന്റെ ബെഞ്ചില്‍ ഇരിക്കാറുള്ള കൂട്ടുകാരന് അബ്ദുല്‍ മജീദിനെ ഇടക്കിടെ പിടികൂടാറുള്ള ആ അസുഖം എനിക്ക് അപരിചിതമായിരുന്നില്ല:
അപസ്മാരം അഥവാ ചുഴലി!
കുറച്ചു കഴിഞ്ഞപ്പോള്‍ അവള് സ്വയം എണീറ്റിരുന്നു. ആരോ കുറച്ച് വെള്ളം കൊടുത്തു. ആ കണ്ണുകള്‍ എന്നെ തിരഞ്ഞു.
“എന്നെ വീട്ടിലെത്തിക്കാവോ, കൈതേ?”
ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
-സത്വാ കോളനിയിലെ ഫ്ലാറ്റിലെത്തുന്ന വരെ നിശ്ശബ്ദരായിരുന്നു, ഞങ്ങള്‍!
പക്ഷേ സൂസമ്മ ടീച്ചര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചത്ര പരിഭ്രമമൊന്നും കണ്ടില്ല. “നീ വീണ്ടും മരുന്ന് മുടക്കി, അല്ലേ?”:എന്നു മാത്രം ചോദിച്ചു, അവര്‍.
ജ്യോതിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി മരുന്നു കൊടുത്ത് കിടത്തി, അവര്‍ തീരിച്ച് വന്നു. “കൈതേ, ധൃതിയുണ്ടോ, ഒരു ചായയെടുക്കട്ടേ?”
ഞാന്‍ തലയാട്ടി.
ഓഫീസിലെത്തി ജോലികളില്‍ മുഴുകണമെന്നുണ്ടായിരുന്നെങ്കിലും പ്രക്ഷുബ്ധമായ മനോനില അതില്‍ നിന്നെന്നെ വിലക്കി.
“ജ്യോത്സ്നക്ക് 5 വയസ്സുള്ളപ്പോഴാണാ സംഭവം.”
ചായ കുടിക്കാതെ കപ്പ് തെരുപ്പിടിച്ചുകൊണ്ടിരുന്ന എന്നോടവര്‍ പറഞ്ഞ് തുടങ്ങി:
“ ഒരു നോട്ടപ്പിശക്...അല്ല, എന്റെ പിഴ, എന്റെ വലിയ പിഴ...”
ട്രിനിറ്റി ചര്‍ച്ചിലെ പ്രെയര്‍ ഹാളില്‍ നിന്നും പെന്തിക്കോസ്തുകാരുടെ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയതായിരുന്നു, അവര്‍. സഹ സഭക്കാരുടെ കുടുംബവിശേഷങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്ത് നില്‍ക്കെ മകള്‍ റോഡിലേക്കിറങ്ങിയതാരും ശ്രദ്ധിച്ചില്ല.
തിരിച്ച് പോരാന്‍ നേരമാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. നിലവിളിയും നെട്ടോട്ടവുമായി, പിന്നെ. പള്ളിക്കാരും പ്രാര്‍ത്ഥനക്കെത്തിയവരും കാല്‍നടയായും കാറിലും നാലുപാടും പാഞ്ഞു.
-അവസാനം, രാത്രിയിലെപ്പോഴോ പോലീസിന്റെ പട്രോള്‍ പാര്‍ട്ടിയാണ് റഷീദിയായിലെ അധികമാരും സഞ്ചരിക്കാത്ത ഊടുവഴിയില്‍ നിന്ന് മുക്കാലും നഗ്നമായ ആ കൊച്ച് കുഞ്ഞിന്റെ അബോധാവസ്ഥയിലുള്ള ശരീരം കണ്ടെടുത്തത്.
“പോലീസ് പറഞ്ഞത് കാലിക്കുപ്പികളും കടലാസുമൊക്കെ ശേഖരിച്ച് നടക്കുന്ന ഏതോ ബലൂചിയാണെന്നാ..പക്ഷേ പള്ളിയില്‍ നിന്നും എത്ര അകലേയാണ് റഷീദിയ? എങ്ങനെ അയാള്‍ അവളെ അവിടെ....... ഒരു വിശദീകരണവും തന്നില്ല, അവര്‍.”
നനഞ്ഞ കണ്ണുകള്‍ തുറന്നു കിടന്ന ജനലിലൂടെ ദിയാഫാ തെരുവിലെ വാഹനക്കൂട്ടങ്ങളില് മേയാന്‍ വിട്ട് സോഫയില്‍ ചാരിയിരുന്നൂ, അവര്‍.
“ആ ഒരു പിഴ...എന്റെ നോട്ടക്കുറവ്....അതിന് ശേഷമാണ് അവള്‍ക്കീ അസുഖം തുടങ്ങിയത്.”
അവര്‍ പിറുപിറുത്തു.
******************************അദൃശ്യമായ ഒരു പ്രതിരോധ വ്യൂഹം തീര്‍ത്ത്, അതിന് പിന്നില്‍ മറഞ്ഞിരിക്കാന്‍ വെമ്പീ, മനസ്സ്. ഓഫീസ് ജോലികള്‍ തികച്ചും യാന്തികമായി. ജ്യോത്സ്നയെ കാണാറുണ്ടെങ്കിലും സംസാരിക്കാറുണ്ടെങ്കിലും ഒരു വിളിപ്പാടകലെ ഒളിച്ചു നിന്നൂ, എന്റെ ഹൃദയം.
വ്യാഴാഴ്ച.
‘ഹാഫ്ഡെ‘ ആയിരുന്നെങ്കിലും ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകി. പാര്‍ക്കിംഗില്‍ കാത്തുനില്ക്കയായിരുന്ന്യൂ, ജ്യോത്സ്ന!
“കൈതേ, അയാം കമിങ് വിത്ത് യൂ. ഐ ഫീല്‍ ലൈക് ഹാവിങ് ഫിഷ് കറി ഫോര്‍ ലഞ്ച്!”
എന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. ദേഹമാകെ ഒരു വിറയല്‍. തലേന്ന്, അമ്മക്കസുഖം മൂര്‍ച്ഛിച്ചതിനാല്‍, ഭാര്യ നാട്ടില്‍ പോയതും, രാത്രി സ്വയം പാചകത്തില്‍ പുതിയ ഒരു ഫിഷ് കറി പരീക്ഷിച്ചതുമെല്ലാം ഞാനവളോട് പറഞ്ഞതാണല്ലോ?
അപ്പോള്‍ ....
എന്റെ ഭാവമാറ്റം മനസ്സിലാക്കിയാകണം കൈയില്‍ പിടിച്ച് ഞെക്കിക്കൊണ്ടവള് പറഞ്ഞു: “ “കമോണ്‍, സ്റ്റാര്‍ട്ട് ദ് കാര്‍, യാര്! ഇറ്റ്സ് ഹൈ റ്റൈം വി ഹാഡ് എ ചാറ്റ്...ഹാര്‍ട്ട് ടു ഹാര്‍ട്ട്!”
ഫ്ലാറ്റിലെത്തിയപ്പോള്‍ അവള് ഒരു വീട്ടമ്മയായി മാറി. ഫ്രിഡ്ജില്‍ നിന്നും ചോറും കറികളും എടുത്ത് ചൂടാക്കി, പ്ലേറ്റുകള്‍ കഴുകി, വിളമ്പി തരിക കൂടി ചെയ്തു.
മീന്‍ കറിയെ വാനോളം വാഴ്ത്തി.
“ കൈത ഈ റെസിപി എന്റെ മമ്മക്കൊന്നു പറഞ്ഞു കൊടുക്കണം, കേട്ടൊ. മമ്മ എങ്ങനെ വച്ചാലും മീന്‍ കറിക്ക് ഒരേ ടേസ്റ്റാ...”
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിയ ശേഷം ഒരു നാരങ്ങയെടുത്ത് തൊലികളഞ്ഞുകൊണ്ട് സോഫായില്‍ ചാരിക്കിടന്നൂ, അവള്.
“കൈതേ, ഇവിടെ വന്നിരിക്കൂ, ദാ, നമുക്കീ നാരങ്ങ തിന്നാം. ആദ്യ അല്ലി ഞാന്‍, പിന്നെ നീ. അങ്ങനെ അവസാന അല്ലി കിട്ടുന്നയാള്‍ തോല്ക്കുന്നു. ശിക്ഷ എന്താണെന്നോ: ടെല്‍ എ ജോക് ... ഒരു തമാശ പറയുക!”
-സോഫക്കു താഴെ കാര്‍പെറ്റില്‍ ഇരുന്ന് ഞാനവളുടെ മുഖത്തേക്കു നോക്കി : ‘ദൈവമേ, മാലാഖ പോലുള്ള ഈ കുട്ടിക്കിങ്ങനെയൊരസുഖം....?‘
“അവസാന അല്ലി എനിക്കാ....ശരി, ഞാനൊരു തമാശ പറയാം“ താഴെയിറങ്ങി എന്റരികിലിരുന്നു, അവള്.
“ അല്ലെങ്കി വേണ്ടാ, ഒരു കഥ തന്നെ പറയാം, അല്ലേ? വലിയ തമാശായി മാറിയ എന്റെ കഥ. അതിനു മുന്‍പ് ഒരു കാര്യം.....സംസാരിച്ചിരിക്കെ ഉറക്കം തൂങ്ങിയാല്‍ ഉറങ്ങാന്‍ സമ്മതിക്കരുതെന്നെ. പിഞ്ച് മി.... സ്ലാപ് മി...ഡു എനിതിംഗ്“
വരണ്ട ഒരു ചിരി ആ ചുണ്ടുകളില്‍ വെന്നെത്തി നോക്കി മടങ്ങി.
“ഞാന്‍ കഴിക്കുന്ന മരുന്നിന്റെ കുഴപ്പമാ.....എല്ലാ വ്യാഴാഴ്ചയും മരുന്ന് കഴിച്ച് കിടന്നുറങ്ങുന്ന ഞാന്‍ പിന്നെ എഴുന്നേല്‍ക്കുന്നത് വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച കാലത്തോ ആയിരിക്കും. സഭക്കാര്‍ക്കൊക്കെ കെറുവാ എന്നോട്. വെള്ളിയാഴ്ച പള്ളിയിലെത്താത്ത ഞാന്‍ അവിശ്വാസിയാണെന്നാ അവര്‍ പറയുന്നത്.
ഞാനൊരു നോര്‍മല്‍ ഗേള്‍ അല്ല കൈതേ, ഒരു തരത്തിലും. ബട്ട് ഐ വാണ്ട് ടു ബി വണ്‍. ഐ വാണ്ടൂ ലീഡ് എ നോര്‍മല്‍ ലൈഫ്.
എല്ലാ പ്രാവശ്യവും ഡോക്ടര്‍ ഉറപ്പ് തരും: “ജ്യോത്സ്നാ, ദേര്‍ ഈസ് പ്രോഗ്രസ്...യൂ ക്യാന്‍ ഡൂ ഇറ്റ്” എന്ന്. കഴിക്കുന്ന മരുന്നിന്റെ ഡോസിപ്പൊ ഏകദേശം പകുതിയായി കുറച്ചിട്ടുണ്ട്.
കൈതേ, എന്റെ കൈയേലൊന്ന് പിടിക്കാവോ? ഐ വില്‍ ടെല്‍ യു എ സീക്രറ്റ്. സെക്സില്‍ ഒരു താല്പര്യവുമില്ലെനിക്ക്. ആരൊക്കെ എവിടെയൊക്കെ തൊട്ടാലും പിടിച്ചാലും ഒന്നും തോന്നില്ലെനിക്ക്.
പക്ഷേ എനിക്ക് നിന്നെ ഇഷ്ടമാ...എന്താന്നറിയോ?
ജാഢകളില്ലാത്ത പെരുമാറ്റം, നര്‍മ്മബോധം... മുന്നില്‍ വരുന്ന ഏത് പെണ്ണിനേയും കണ്ണ് കൊണ്ട് വിവസ്ത്രയാക്കുന്ന തരത്തിലല്ല നിന്റെ നോട്ടം. അത് മനസ്സില്‍ നിന്ന് വരുന്നതാണ്....സ്നേഹത്തിന്റേതാണ്.
നിനക്കറിയോ: ചിരിയോ കളിയോ സ്നേഹമോ ലാളനയോ അറിയാതെ വളര്‍ന്ന ഒരു കുട്ടിയാണ് ഞാന്‍. മൈ പപ്പ ഈസ് നോട്ട് ഹ്യൂമന്‍. തിന്നാന്‍ മാത്രം വാ തുറക്കുന്ന, വികാരമോ വിചാരമോ പ്രകടിപ്പിക്കാത്ത, വീടിന്റെ മൂല അലങ്കരിക്കുന്ന പുരാവസ്തുവാണാ ജീവി!
ഐ ഫീല്‍ പിറ്റി ഫോര്‍ മൈ മമ്മ. ജീവിതത്തില്‍ എന്നെങ്കിലും അവര്‍ ഭര്‍തൃസുഖം അനുഭവിച്ചു കാണുമോ? ഒരിക്കല്‍, പപ്പ മുന്‍പിലിരിക്കെ, ഞാന്‍ ചോദിച്ചു: ‘മമ്മാ, സത്യം പറ; ആരാ എന്റെ ശരിക്കുള്ള പപ്പ?‘ എന്ന്.
-അര്‍ഥഗര്‍ഭമായ ഒരു ചിരിയിലൊതുക്കീ, മമ്മ അതിന്റെ ഉത്തരം.
കൈതേ, അതിനാല്‍ നീയെനിക്ക് എന്റെ പപ്പയാണ്, സഹോദരനാണ്, ഗുരുവാണ്.... പിന്നെ ഒരിക്കലും വേര്‍പിരിയാനാവാത്ത സ്നേഹിതനും. ഇംഗ്ലീഷിലെന്താ പറയാ: friend, philosopher and guide എന്ന്. അതില്‍ father എന്ന് കൂടി ചേര്‍ക്കാം, അല്ലേ?
അവള് പറഞ്ഞുകൊണ്ടേയിരുന്നൂ.
-സമയം ഏറെ വൈകിയിരുന്നു. അല്പം പാടുപെട്ടാണെങ്കിലും ഉറങ്ങും മുമ്പ് താങ്ങി ഞാനവളെ വീട്ടീലെത്തിച്ചു.
*********************അധികകാലം ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്തില്ല, അവള്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഓഫീസില്‍ സെക്രട്ടറിയായി ചേര്‍ന്ന ശേഷവും ഞങ്ങളുടെ സൌഹൃദം അഭംഗുരം തുടര്‍ന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അവളുടെ വിവാഹം. തന്റെ അസുഖത്തിന്റെ ഡിറ്റെയിത്സ് അവള് തന്നെ പ്രതിശ്രുതവരനെ അറിയിച്ചു. രണ്ടാളും ഒന്നിച്ച് വെല്ലൂര്‍ പോയി ഡോക്ടറെ കണ്ട്, ഒരു മാസം നീണ്ട കൌണ്സിലിംഗിന് നടത്തിയ ശേഷമായിരുന്നൂ വിവാഹം.
ദുബായില്‍ തിരിച്ചെത്തിയ ഉടനെ അവളെന്നെ വിളിച്ചു. ആദ്യരാത്രിയെപ്പറ്റിയാണ് ഞാന്‍ ചോദിച്ചത്. “ഓ, എന്നാ പറയാനാ, എന്റെ കൈതേ... ഡോക്ടര്‍ ഉപദേശിച്ച പോലെ കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നെ ഞാനെപ്പോഴോ ഉറങ്ങിപ്പൊയി.“
ഇപ്പോ ഒരു മാസമാകുന്നല്ലോ, എന്നിട്ടും.....ഒന്നും...?“
ഒരു പ്രത്യേക ഈണത്തില്‍ നീട്ടിയൊന്നു ചിരിച്ചു, അവള്:
“മാനസികമായ റെസിസ്റ്റന്‍സ് ഇപ്പോഴുമുണ്ട്. പക്ഷേ എത്ര നാളാന്നു വച്ചാ....മനസ്സു സമ്മതിച്ചില്ലെങ്കിലും വേദന തോന്നിയാലും കിടന്ന് കൊടുക്കും. ബാക്കിയൊക്കെ അവന് നോക്കിക്കൊള്ളും.“
ഭര്‍ത്താവും ഒരോമന മകളുമൊത്ത് ജ്യോത്സ്ന ഇപ്പോള്‍ ഖത്തറില്‍.
കഴിഞ്ഞ കൊല്ലം DSF ന് ദുബായില്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ല. തടിച്ച് കൊഴുത്ത് ഒരാനക്കുട്ടിയേപ്പോലെ..
“ഏയ്, വെള്ള ഹിപ്പോ...” : ഞാന്‍ വിളിച്ച് കൂവി.
“പോ കൈതേ, ഹോര്‍മോണ്‍ ചികിത്സയും ഡെലിവറിയുമൊക്കെക്കൂടി ഈ ഷേപ്പായി...ഇനി ഈ ജന്മത്തില് തടി കുറയ്ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല!“
27 comments:
ഐ ഫീല്‍ പിറ്റി ഫോര്‍ മൈ മമ്മ. ജീവിതത്തില്‍ എന്നെങ്കിലും അവര്‍ ഭര്‍തൃസുഖം അനുഭവിച്ചു കാണുമോ? ഒരിക്കല്‍, പപ്പയെ മുമ്പിലിരുത്തി തന്നെ, ഞാനമ്മയോടത് തുറന്നു ചോദിക്കയും ചെയ്തു: മമ്മേ, ആരാ എന്റെ ശരിക്കുള്ള പപ്പ? എന്റെ മാത്രമല്ല ചേട്ടച്ചായിയുടേം. എന്തായാലും ഈ ആളല്ല!
-അര്‍ഥഗര്‍ഭമായ ഒരു ചിരിയിലൊതുക്കീ, മമ്മ അതിന്റെ ഉത്തരം
-ജ്വാലാസീരീസ് -6
സദയം കമന്റുക!
കൈതേ നന്നായി വിവരണം. ജ്വാല തുടരട്ടെ.
കൈതേ കഥ നന്നായി.
ദുബൈയിലെ തെരുവുകളില്‍ നിരവധി കഥാബീജങ്ങള്‍ ചിതരിക്കിടപ്പുണ്ടെന്നു തോന്നുന്നു.ജ്വാല സീരിസിനു ആശംസകള്‍
കൈതേ, ഈ ജ്വാലകള്‍ ഒരു മൃതു വികാരമായിയെന് സിരകളില്‍ പടരുന്നു.
നന്നായി....
ചാത്തനേറ്:
ഭാഗ്യം, കഴിഞ്ഞ തവണത്തത്ര വര്‍ണ്ണനയില്ല, ബാച്ചികള്‍ക്കും വായിക്കാം ;) കണ്ട്രോള് പോവാതെ..
മേന്ന്നേ,
നല്ല വാക്കുകള്‍ക്ക് വളരെ നന്ദി!
കരീം മാഷേ,
“തെരുവില്‍ നിന്ന് പൊക്കിയെടുത്തു എന്ന് പറയാവുന്ന ഒരു കഥാബീജം“
-പക്ഷെ ഇതൊരു യഥാര്‍ഥ അനുഭവ വിവരണം മത്രം ആണു മാഷേ.
“കൈതേ, ഈ ജ്വാലകള്‍ ഒരു മൃതു വികാരമായിയെന് സിരകളില്‍ പടരുന്നു.“എന്നെഴുതിയത് എനിക്ക് തന്ന വലിയ ഒരു അവാര്‍ഡായി കാണുന്നു, മഹിമേ. നന്ദി!
ചാത്തങ്കുട്ടീ,
ബാച്ചീസിനു മാത്രം വായിക്കാം എന്ന വകുപ്പുണ്ടോ? ഞങ്ങള്‍ വിവാഹിതര്‍ക്കും, സകുടുമ്പം, വായിച്ച് രസിക്കണ്ടേ?!
കൈതമുള്ളേ ,
കഥ അല്ലെങ്കില്‍ അനുഭവം അതിനെക്കുറിച്ചൊന്നും പറയാനില്ല , എന്നാല്‍ ഒന്നു പറയാം , അസാമാന്യമായ വിവരണം , വല്ലാത്തൊരു വായനാസുഖം തരുന്നു താങ്കളുടെ എഴുത്ത് ,
അഭിനന്ദനങ്ങള്‍.
കൊള്ളമായിരുന്നു കൈതേ.. ബട്ട് കാണാന്‍ ഇച്ചിരി വൈകി..
ക്ഷമി ആശാനെ..
ഓഫ്: അതേ പലവ്യഞനത്തില് കമ്മന്റാന്‍ സമ്മതിക്കൂലെ?
തറവാടീ,
ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ആലപ്പുഴക്കാരാ,
വൈകിയെങ്കിലും വന്നല്ലോ. നന്ദി!
-അതെന്താ, പലവ്യഞ്ജനത്തില് കമെന്റാന്‍ പറ്റാത്തത്? ഞാനൊന്നു നോക്കട്ടെ,ട്ടോ!
കൈതചേട്ടാ നല്ല വിവരണം. ഇന്നാണിത് വായിച്ചത്.
ഇതിലെ മമ്മൂട്ടി, ജ്യോല്‍സ്ന എന്നിവരെ എനിക്കറിയാം. അവര്‍ക്ക് എന്നെയറിയില്ല. അവരൊക്കെ വല്യ താരങ്ങളല്ലേ!! ഹിഹി
പ്രിയ കൈതമുള്ളേ,
ഇതിന്നാണല്ലോ കണ്ടത്.
‘ഇടക്കു കയറി ഞാന്‍ ചോദിച്ചു: “ജ്യോതീ, ഈ വലിയ കാതുകളില്‍ എന്തേ ഒരു റിംഗ് പോലും ഇടാത്തേ?” ’
ഒരു റൊമാന്റിക്കിന്റെ ചോദ്യം.
ഒരു റിങ്ങിട്ടിരുന്നെങ്കില് നിന്നെ കാണാനെന്തു ചന്തമായിരിക്കും! അയ്യോ മുഖം മങ്ങിയോ? വേണ്ട , ഞാനുദ്ദേശിച്ചത് റിംഗിനൊരു ഭംഗിയുമില്ലെന്നാണ്. ആ റിംഗ് നിന്റെ കാതിലായിരുന്നെങ്കില് അതിനെന്തു ഭംഗിയായിരിക്കും!.
പിന്നെ, എനിക്കു നിന്നെ ദേഷ്യം പിടിപ്പിക്കുന്നതെന്തിഷ്ടമാണെന്നോ. ദേഷ്യം നിന്നെ കൂടുതല്‍ സൌന്ദര്യവതിയാക്കുന്നല്ലോ, തങ്കം!
ഈ കൈതക്കു മുള്ളുണ്ടെന്നാരു പറഞ്ഞു? മുള്ളില്ലാതെ പൂവിതള്‍ പോലെ മൃദുവായി ഒഴുകിയൊഴുകി പോകുന്ന ആഖ്യാനശൈലി.
നന്നായിരിക്കുന്നു കൈതേ.
സസ്നേഹം
ആവനാഴി
“.....ഇതിലെ മമ്മൂട്ടി, ജ്യോല്‍സ്ന എന്നിവരെ എനിക്കറിയാം.“
-അവര്‍ക്ക് ഏറനാടനെ അറിയില്ലെന്നാര് പറഞ്ഞൂ? മമ്മൂട്ടി ദേ, മിനിയാന്ന് ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് ചോദിച്ചതേയുള്ളു, സീരിയലിനെപ്പറ്റി.
“ഈ കൈതക്കു മുള്ളുണ്ടെന്നാരു പറഞ്ഞു? മുള്ളില്ലാതെ പൂവിതള്‍ പോലെ മൃദുവായി ഒഴുകിയൊഴുകി പോകുന്ന ആഖ്യാനശൈലി“
-എന്നെയങ്ങ് സുഖിപ്പിച്ച് കൊല്ല്, എന്റെ ആവനാഴി മാഷേ! എന്തൊര് സുഖം, ഇവിടത്തെ ഈ കൊടുംചൂടിലും!
ജ്വാല എല്ലാം വായിക്കുന്നുണ്ട്.
സ്തീപക്ഷത്ത് നിന്നു തന്നെയാണ് കൈതയുടെ എല്ലാ എഴുത്തുകളും (എനിക്കു അങ്ങനെ വിളിക്കാമോ എന്തോ) സ്ത്രീയെ ആദരവോടെ തന്നെ കാണുന്നതാണ് ജീവിത വിജയവും എന്നു തോന്നുന്നു. ഏതു ചീത്തയിലും നല്ലതു തിരയുന്നു.
ജ്വാലയേറ്റ് കരിയുന്ന പുരുഷന്മാരെക്കുറിച്ച് എന്നാണെഴുത്ത്. ആ സീരീസിനു എന്തു പേരിടും. ചാരമെന്നോ ?
എനിക്കേറെ പ്രിയം കൈതയുടെ ഈ വരികള്‍ തന്നെ.
“വെളുപ്പിനേയെണീറ്റ് പണിക്കിറങ്ങിയ ഒരു പ്രവാസി. മൂവന്തിയായി, ഇനി കൂരയിലെത്തണം, കിടന്നുറങ്ങണം!“
അതേ. സര്‍വൈവ് ചെയ്യല്‍.
മനസ്സിന്റെ എന്തൊക്കെയോ അടര്‍ന്നു പോയിട്ടും മിച്ചം വരുന്നതുമായി സര്‍വൈവ് ചെയ്യുന്നത് ഒരു വെല്ലുവിളിയാണ്. ഒരു സാധാരണക്കാരി/കാരന് ആയി തന്നെ സര്‍വൈവ് ചെയ്യുന്നത് അതിലും ഭയങ്കരമായ വെല്ലുവിളിയാണ്.
കൈതമുള്ളുചേട്ടനു എന്തും വഴങ്ങും എഴുത്തില്‍., അതായത് തമിഴു സിനിമയില്‍ ഒരുത്തന് മരിക്കുമ്പോള്‍ അമ്മ നിലത്തു കിടന്നുരുണ്ട് തല പാറയില്‍ അടിച്ചു കരയുന്ന രംഗം വരുന്നത് ആ മരണം സംവിധായകനു വഴങ്ങാത്തതുകൊണ്ടാണ്. വഴങ്ങുന്നവനോ?
... അവള് കരഞ്ഞുകൊണ്ട് അടുക്കളയുടെ അകത്തേക്കോടി വാതിലടച്ചു. ഞാന്‍ വെറുതേയിരുന്നതേയുള്ളു. ഫോണ്‍ ശബ്ദിച്ചത് കേട്ട് റിസീവറെടുത്തപ്പോള്‍ ഒരു ശബ്ദം പറയുന്നു
നിങ്ങളുടെ ഭാര്യയെ ഒരു കാര്‍ വന്നിടിച്ച് ഇതാ റോഡില്‍ മരിച്ചു കിടക്കുന്നു.
"നീ വണ്ടി മുട്ടി ചത്തെന്ന്! ദാ ഒരുത്തന് ഫോണ്‍ ചെയ്യുന്നു." ഞാന്‍ അടുക്കളഭാഗത്തേക്ക് വിളിച്ചു പറഞ്ഞു. അവള് പ്രതികരിച്ചില്ല.
അടുക്കളയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു.
(നബാക്കഫിന്റെ ലോലിതയില്‍ നിന്ന്, എനിക്കു പരാജിതന്റെ പരിഭാഷപ്പനി പകര്‍ന്നു കിട്ടി)
വളരെ നന്നായിട്ടുണ്ട് കൈതമുള്ളേ... വായിക്കാന്‍ നല്ല സുഖമുള്ള എഴുത്ത്!
ഇത് തുടരൂ... അഭിനന്ദനങ്ങള്‍ :)
എഴുത്ത് പോലെ ശീര്‍ഷകവും മനോഹരം ശശിയേട്ടാ.
എഴുത്ത് തുടരുക.
വിത്സാ,കമെന്റിലൂടെയെങ്കിലും കേള്‍ക്കാന്‍ (!) കഴിഞ്ഞതില്‍ സന്തോഷം.
എഴുത്തില്‍ സ്ത്രീപക്ഷം പുരുഷപക്ഷം എന്നിങ്ങനെ രണ്ടുണ്ടോ, വിത്സാ? ഓരോരുത്തര് അവരവരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കനുസരിച്ച് മത്സരിച്ച് വ്യഭിചരിച്ച് (കടുത്ത പ്രയോഗത്തിന് മുങ്കൂര്‍ ജാമ്യം, പ്ലീസ്)ഈ പദങ്ങള്ക്കര്ഥമില്ലാതായിരിക്കുന്നൂ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
ജ്വാലയേറ്റ് കരിഞ്ഞുവീണ ഒട്ടേറെ പുരുഷന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ചാരത്തില്‍ നിന്ന് ഫീനിക്സ് പക്ഷികളേപ്പോലെ ഉയിര്ത്തെഴുന്നേറ്റവരേയും. കുറുമാന് പറഞ്ഞപോലെ ഒരു ദിവസം തോന്നും അതൊക്കെ എഴുതാന്‍. അന്ന് പേരിടാനുള്ള സ്വാതന്ത്ര്യം വിത്സന്!
ദേവാ,
ആ പരിഭാഷക്കു മുന്പില് ഞാന്‍ തല കുനിക്കുന്നു.
(നബാക്കഫിന്റെ ലോലിത കോളേജില്‍ പഠിക്കുമ്പോള്‍ വായിച്ചതാണ്. ഒന്നുകൂടി വായിക്കാന്‍ മോഹം!)
നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി!
അഗ്രജാ,
വളരെ നന്ദി. എന്തേ തേങ്ങ എനിക്കിട്ടടിക്കാഞ്ഞത്? (സ്റ്റോക്കില്ലാ അല്ലേ?)
മുസാഫിര്‍,
എന്നാ തിരിച്ച് വരവ്? കാലം കുറെയായപോലെ!
താങ്ക്സ്!
അപാരമായ ജീവിതവീക്ഷന്ണമുള്ളതു കൊണ്ട് കൈതയ്ക്കിങ്ങനെ എഴുതാന്‍ കഴിയുന്നു. സന്തോഷം!. വളരെ ചെറിയ കാര്യങ്ങള്‍ പോലും കണ്ടെടുക്കുന്നതിലാണ് കഥാകാരന്റെ വിജയം കൈതയ്ക്കത് ധാരാളമുണ്ട്.ജ്യോസ്നയെ ഒരു ഭാഗത്തും സ്വന്തം പപ്പയെ വേറൊരു ഭാഗത്തും വച്ചുണ്ടാക്കിയ കഥാഘടന കൊള്ളാം.
ജീവിതം ഓരോരുത്തരെയും എവിടെയൊക്കെയാണ് കൊണ്ടുചെന്നെത്തിക്കുന്നത്. അല്ലേ?
കൈതക്ക്,
നന്നായിട്ടുണ്ട്.
ഒരു നോവല്‍ വായിച്ചു കഴിഞ്ഞ പ്രതീതി. നോവല്‍ വായിക്കുന്ന കൂട്ടത്തില്‍ അല്ലേലും..
ഒരു അഭ്യര്ധന കൂടെ: മറ്റുള്ളോരുടെ ബ്ലോഗ് വായിക്കുമ്പോല്‍ അഭിനന്ദിക്കാന്‍ കഴിഞ്ഞില്ലേലും ദയവു ചെയ്തു നിന്ദിക്കാതിരിക്കുക.
-BS-
നിഴല്‍ നാടകം അല്ലേ ജീവിതം. വെറുതേ വായിച്ചു പോയ ഞാനെന്തെങ്കിലും കുറിക്കാതിരുന്നാല്‍ ഞാനും ഒരു ബൂലൊക ബുജി ആയിപ്പോകില്ലേ.. കാലം കെടുത്തുന്ന കോലങ്ങളെ, തിരിച്ചറിവുകള്ക്കു് പ്രണാമം.
കൈതേ എനിക്കിഷ്ടപ്പെട്ടു.:)
ആരോകറക്കുന്നു പമ്പരം അതുപോലെകറങ്ങുന്നു മനുഷ്യജന്മം
ഈ വൈകിയ വേളയില്‍ ഇതു കാണാന്‍ പറ്റിയല്ലോ..?
മാഷെ ഈ വരികളിലൂടെ ഒരു കുടുംബപശ്ചാത്തലം നേരില്‍ അനുഭവിച്ചപ്പൊലെ.!!എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ സദയം ക്ഷമിക്കുക.!!
ഞാന്‍ ബ്ലോഗ് വായനയില്‍ ഒരുതുടക്കക്കാരന് മാത്രമാണ്.!!
എതിരവന് ചേട്ടായി കതിരവാ,
കമെന്റിനും അഭിനന്ദനത്തിനും നദി.
ജീവിതം മനുഷ്യനെ എതൊക്കെ നലുകെട്ടുകളിലും കുടിലുകളിലുമാണെത്തിക്കുക എന്നറിയില്ലല്ലോ, പടിപ്പുരേ.
ബീനാ(BS)
-ഒരിക്കലുമൊരാളെ നിന്ദിക്കാന്‍ ശ്രമിച്ചതായി ഓര്‍മ്മയില്ലല്ലോ, ബീനേ!ശ്രദ്ധയില്‍ പെട്ട തെറ്റുകള്‍ ചുണ്ടിക്കാണിക്കുന്നതല്ലേ മര്യാദ? പിന്നെ ചില കമെന്റുകളില്‍ അല്പം സര്‍ക്കാസം വന്നിട്ടുണ്ടെങ്കില്‍.. ഓ, അങ്ങനെയൊക്കെയാണ് ഞാന്‍ എന്നേ പറയാനാവൂ!
നന്ദി, വന്നതിനും അഭിനന്ദനങ്ങള്‍ക്കും. (ഏതെങ്കിലും പ്രത്യേക കമെന്റ് തെറ്റായിപ്പോയെന്നു തോന്നിയിട്ടുണ്ടെങ്കില്‍ ചുണ്ടിക്കാണിച്ചു തന്നാല്‍ വളരെ ഉപകാരം, തിരുത്താനും തയ്യാര്‍)
വേണു,
നല്ല വാക്കുകള്‍ സസ്നേഹം ഏറ്റുവാങ്ങുന്നു.
Friendz4ever,
"....മാഷെ ഈ വരികളിലൂടെ ഒരു കുടുംബപശ്ചാത്തലം നേരില്‍ അനുഭവിച്ചപോലെ.!!"
-എന്റെ അനുഭവമായിരുന്നല്ലോ, അത്.
വാ, ധൈര്യമായി തുടങ്ങൂ!എല്ലാ ആശംസകളും!
അതല്ലാ മാഷെ ഞാന്‍ ബ്ലോഗ് വയിക്കുന്നതില്‍ ഒരുതുടക്കക്കാരന് മാത്രം ആണ് അപ്പോള്‍ ചിലതെറ്റുകുറ്റങ്ങള് വന്നേക്കാം അതല്ലേ ഞാന്‍ അദ്യമേ അങ്ങു പറഞ്ഞ് മുന്‍കൂര്‍ജാമ്യം വങ്ങിയത്.!!
Sasiyetta,
nannayittund...
Vallaaththa sankadam. The most touching flame among ur flames.
Post a Comment