Monday, October 8, 2007

ദീപശിഖയുടെ മകള്‍ ഉജ്ജ്വല

ബിസിനസ്സ് ജ്വരം തലക്ക് പിടിച്ച കാലം.

മദ്രാസില്‍ നിന്ന് വന്ന ജൂലി ജോസഫ് പറഞ്ഞു:
“ഏറ്റവും ലാഭം ഫ്രോസന്‍ ഫുഡ് ബിസിനസ്സിലാണ്. സൌത്ത് ഇന്ത്യയിലെ ടോപ് ബില്‍ഡര്‍മാരില്‍ ഒരാളായ എന്റെ പപ്പ മകള്‍ക്ക് വേണ്ടി ഈ ഫീല്‍ഡ് തെരഞ്ഞെടുത്തുവെന്നത് തന്നെ അതിന് തെളിവല്ലേ?“

ദുബായിലെ രണ്ട് ലീഡിംഗ് ഫ്രോസന്‍ ഫുഡ് കമ്പനികളിലെ മാനേജര്‍മാരും ഭംഗ്യന്തരേണ ഇക്കാര്യം സ്ഥിരീകരിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചു: ഇനി സീഫുഡിന്റെ ആഴങ്ങളിലേക്ക് കൂപ്പു കുത്തുക തന്നെ.
ബെറ്റര്‍ ലേറ്റ് താന്‍ നെവര്‍!

-സ്വന്തമായി ഒരു ബ്രാന്‍ഡ്
-അപ്പീലിംഗ് ആയ പേര്
-ആകര്‍ഷകമായ പാക്കിംഗ്!

ഇന്ത്യയിലേയും തയ്‌വാനിലേയും തിരഞ്ഞെടുത്ത സീഫുഡ് പാക്കിംഗ് കമ്പനികളുമായി സഹകരിച്ച് ‘സ്വന്തം ബ്രാന്‍ഡി‘ല്‍ വിവിധ പ്രൊഡക്റ്റുകള്‍ മാര്‍ക്കറ്റിലിറക്കുക.

സെയിത്സ് ആന്‍ഡ് മാര്‍ക്കറ്റിംഗിന്റെ തലവനായി പരിചയസമ്പന്നനായ ശിവറാം സാവന്തിനെ കിട്ടിയപ്പോള്‍ എന്റെ മോഹങ്ങള്‍ പൂവണിയുമെന്നുറപ്പായി.
-കോള്‍ഡ് സ്റ്റോര്‍ വാടകക്കെടുത്തു,
-റെഫ്രിജെറേറ്റഡ് വാനുകള്‍ ഓര്‍ഡര്‍ ചെയ്തു,
-സെയിത്സ് ടീം സജ്ജമാക്കി.

ഫ്രോസന്‍ പ്രോണ്‍സിന്റെ ആദ്യ കണ്ടയ്‌നര്‍ മദ്രാസില്‍ നിന്നെത്തിയപ്പോള്‍ ദുബായിലെ ഞങ്ങളുടെ ‘ഗ്രൌന്‍ഡ് വര്‍ക്സും‘ ഏകദേശം പൂര്‍ത്തിയായിരുന്നു.
U5 ജംബൊ പ്രോണ്‍സ് (ഒരു കിലോയില്‍ 4 അല്ലെങ്കില്‍ 5 പ്രോണ്‍സ് മാത്രം) മുതല്‍ 2 കിലോയുടെ ഷ്രിം‌പ്സ് ബ്ലോക്ക് വരെയുള്ളതായിരുന്നു ആ കണ്‍സൈന്മെന്റ്.

പിന്നെ വന്നു റെഡി ടു ഈറ്റ് പ്രൊഡക്റ്റ്സ്:
ബ്രെഡഡ് ഷ്രിം‌പ്സ്, ഹാമുര്‍, നഗ്ഗട്സ്, ബര്‍ഗര്‍ ആദിയായവ. കസ്റ്റമേര്‍സില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചപ്പോള്‍ സാവന്തിനും ആവേശമായി.
“പ്രൊമോഷനും സാമ്പ്ലിംഗും ഉടന്‍ തുടങ്ങണം“: അയാള്‍ നിര്‍ദ്ദേശിച്ചു.

പ്രൊമോഷന്‍ ഗേള്‍സിന് മണിക്കൂറൊന്നിന് 30- 40 ദിര്‍ഹമാണ് ഏജന്‍സികള്‍ ചാര്‍ജ് ചെയ്യുന്നത്. നമുക്കത് താങ്ങാനാവില്ല.
പിന്നെന്ത് വഴി?

പ്രശസ്ത സീഫുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദിഷാ പുരോഹിത് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കയാണെന്ന് അപ്പോഴാണ് ആരോ പറഞ്ഞത്.
“അവളെ കിട്ടിയാല്‍ സാമ്പ്ലിംഗും മാര്‍ക്കറ്റിംഗും ഒന്നിച്ച് നടത്താം. മാത്രമല്ല മിക്ക സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്കും പരിചിതയാണവള്‍” : സാവന്ത് വിശദീകരിച്ചു.

പിറ്റേന്നവള്‍ വന്നു: മിസ്സിസ് ദീപ്ശിഖ പുരോഹിത്.
പല സ്ഥലങ്ങളിലും ഫുഡ് ഐറ്റംസ് മൊരിച്ചും പൊരിച്ചും വിതരണവും പ്രചരണവും നടത്തുന്ന അവളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേര്‍ക്കു നേര്‍.

ഹെന്നയിട്ട് മിനുക്കിയ നീളന്‍ മുടി മുഖം പാതിയും മറയ്ക്കും വിധം വിടര്‍ത്തിയിട്ടിരുന്നു.
അല്പം കുഴിഞ്ഞ, ശോകച്ഛവി കലര്‍ന്ന കണ്ണുകള്‍
റൂഷിട്ട് മിനുക്കിയ ഉയര്‍ന്ന കവിള്‍ത്തടങ്ങള്‍
നീല ഷേഡ് പടര്‍‍ത്തിയ ലോലാധരങ്ങള്‍‍
ലോ കട്ട് ബ്ലൌസ്, ലോ വെയ്‌സ്റ്റ് സാരി.
-ആകെക്കൂടി ഒരാനച്ചന്തം!

അടഞ്ഞ് അല്പം പരുഷമായ, എന്നാല്‍ കേള്‍വിക്കാരുടെ അടിവയറ്റില്‍ വരെ അനുരണനം സൃഷ്ടിക്കുന്ന ഒരു പ്രത്യേക ശബ്ദമായിരുന്നു അവളുടെ പ്ലസ് പോയിന്റ്.

പഴയ കമ്പനിയില്‍ നിന്ന് രാജി വച്ചെന്നും ഇന്ത്യയില്‍‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണെന്നും അവളറിയിച്ചപ്പോള്‍ നിരാശ തോന്നി.

"ഒരു മാസത്തെ സാവകാശം തരാമോ? നാട്ടില്‍ പോയി മക്കളെ ബോര്‍ഡിംഗിലാക്കി ‍ തിരിച്ചു വരാം” : കാതിനിമ്പവും കരളിന് കുളിരും പകര്‍ന്നു, നീണ്ട മൌനത്തിന് ശേഷം ഉതിര്‍ന്ന് വീണ അവളുടെ വാക്കുകള്‍.
“മക്കളോ... അതും ബോര്‍ഡിംഗിലാക്കാന്‍ പ്രായമായ‍..”: ഞാനത്ഭുതപ്പെട്ടു.
“അതെ സര്‍”, അല്പം ചമ്മലോടെ അവള്‍ പറഞ്ഞു; :“ മകള്‍ പത്തിലാണ്. റിസല്‍ട്ട് ഈയാഴ് ച വരും. മകന്‍ 4 -ല്‍”

അല്പവും ഉടവു തട്ടാത്ത സമൃദ്ധമായ ഒരു ശരീരത്തിന്നുടമയായ അവളെക്കണ്ടാല്‍ 30 വയസ്സുപോലും തോന്നിക്കില്ലായിരുന്നു.
“18 വയസ്സില്‍ കെട്ടിച്ചു വിട്ടൂ, വീട്ടുകാര്‍; അതാ ......‍” : അവള്‍ വിശദീകരിച്ചു.

************************

ദീപ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍ മാര്‍ക്കറ്റിംഗ് ഫീല്‍ഡിലുള്ള സ്നേഹിതര്‍ക്ക് വിശ്വസിക്കാനായില്ല.
"ദീപ പഴയ കമ്പനി വിട്ടെന്നോ? അവിടത്തെ മാനേജര്‍ ദീപക് നരൂലയുടെ ‘പെറ്റും കീപ്പു’മൊക്കെയല്ലായിരുന്നോ അവള്‍?”
അവര്‍ അത്ഭുതം കൂറി.

ദീപക് നരൂല.
ഫ്രോസന്‍ ഫുഡ് രംഗത്തെ അതികായന്‍; രൂപത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും!
“സാബ് ഏക് ചായ് ബോലൊ’ എന്ന് മുഴങ്ങുന്ന സ്വരത്തില്‍ വിളമ്പരം ചെയ്തുകൊണ്ട് ഏത് തിരക്കിന്നിടയിലും, അനുവാദം ചോദിക്കാന്‍ മിനക്കെടാതെ, അകത്ത് വരും ആ പഞ്ചാബി സിംഹം. ‘മാം ...ബേന്‍ ..’എന്നീ വാക്കുകളോടെയാണ് ഹിന്ദിയിലെ എല്ലാ വാചകങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നും അയാളുടെ സംസാരം കേട്ടാല്‍.

എനിക്കിങ്ങനെയുള്ള സംഭാഷണം എന്നറിയിച്ചപ്പോള്‍ അയാള്‍ ഉറക്കെ ഒന്ന് ചിരിച്ചു. പിന്നെ പറഞ്ഞു: “സാബ്, ഞങ്ങള്‍ ‍പഞ്ചാബികള്‍ ഇങ്ങനേയാ. നിങ്ങള്‍ സാലാ മദ്രാസികള്‍ വിചാരിക്കുന്ന ബേം..ചോ...അര്‍ത്ഥങ്ങളൊന്നും ഞങ്ങളുടെ മനസ്സിലില്ലാ, ആ വാക്കുകള്‍ക്ക്.”

****************
ജൂലൈ 1-ന് തന്നെ ദീപ വന്നു.

എല്ലാ പ്രോഡക്റ്റ്സും വളരെ സമര്‍ത്ഥമായിത്തന്നെ അവള്‍ മാര്‍ക്കറ്റില്‍
വിതറി. പലയിടങ്ങളിലും വച്ച് ദീപക് നെരൂല അവളുമായി ഏറ്റുമുട്ടിയെന്നും അവള്‍ അല്പം പോലും വിട്ടുകൊടുത്തില്ലെന്നും സാവന്ത് പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു ദിവസം, പതിവുപോലെ, മുന്നറിയിപ്പില്ലാതെ ദീപക്ക് എന്റെ ഓഫീസിലേക്ക്‍ ഇടിച്ച് കയറി. ആ മുഖം വിവര്‍ണവും കലുഷിതവുമായിരുന്നു.

“സാബ്, ആപ് യെ അച്ചാ‍ നഹീ കര്‍ രഹേ” അയാളലറി. (നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലാ)
“ഹായ് ദീപക് സാബ്... ഇരിക്കൂ’ : ഞാന്‍ തണുപ്പിക്കാന്‍ നോക്കി.
“വേണ്ടാ, എന്നെ ഇരുത്താറായിട്ടില്ല നീ.... ദേഖോ...എനിക്കെതിരെ എന്റെ ലൈനില്‍ നീ‍ ബിസിനസ് തുടങ്ങി. ഞാനെന്തെങ്കിലും പറഞ്ഞോ? ഇല്ല!...എന്നോട് ചോദിക്കാതെ നീയെന്റെ സ്റ്റാഫിനെ തട്ടിയെടുത്തു. ഞാന്‍ പ്രതികരിച്ചോ?...ഇല്ലാ!.... പക്ഷേ ഇപ്പോ നിങ്ങളുടെ ആ രണ്‍‌ഡി (പുലയാടിച്ചി) സുപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് എന്റെ പ്രൊഡക്റ്റ്സ് മാറ്റി പകരം നിങ്ങളുടേത്‍ ഡിസ്പ്ലേ ചെയ്യുന്നു. ഇത് ഞാന്‍ അനുവദിക്കില്ല”
വളരെ പണിപ്പെട്ടാണ് അയാളെ പറഞ്ഞ് വിട്ടത്.

ദീപയും അയാളും തമ്മിലുള്ള ശത്രുതയുടെ ആഴം അവളുടെ വാക്കുകളിലും പ്രതിധ്വനിച്ചു:
“ഞാനെന്റെ ജോലിയാ ചെയ്യുന്നത്. അയാള്‍ക്കെന്ത് കാര്യം സാറിനോട് കയര്‍ക്കാന്‍? എന്റടുത്ത് വരട്ടെ‍; കാണിച്ച് കൊടുക്കാം‍ ഞാന്‍!”

*********************

ഓരോ സൂപ്പര്‍മാര്‍ക്കറ്റിന്റേയും മാനേജര്‍മാരെ ഞാന്‍ തന്നെ പോയി കാണണമെന്ന് നിര്‍ബന്ധം പിടിച്ചു, അവള്‍‍. “മാനേജരെ കാണാന്‍ മാനേജര്‍ തന്നെ പോകണം, അതാണ് പ്രോട്ടോകോള്‍”

നല്ലൊരു ഗിഫ്റ്റുമായി മുഖം കാണിച്ചാലേ മിക്ക മാനേജര്‍മാരും ഒരു പുതിയ പ്രൊഡക്റ്റ് തന്റെ ഷെല്‍ഫില്‍ വയ്ക്കാനനുവദിക്കൂ.

ഡിസ്പ്ലെ അനുമതി കിട്ടിയാല്‍ പിന്നെന്ത് ചെയ്യണമെന്ന് ദീപക്കറിയാം.
ഷെല്‍ഫ് ബോയിയെ കൈയിലെടുക്കും, അവള്‍. എളുപ്പം വഴങ്ങാത്ത ചിലക്ക് വില്‍ക്കപ്പെടുന്ന ഓരോ യുണിറ്റിനും ഒരു നിശ്ചിത അനുപാതം കമ്മീഷനായി വാഗ്ദാനം ചെയ്യും.

സൂപ്പര്‍മാര്‍ക്കറ്റുകളിലെ ചില സ്റ്റാഫ് നമ്മോട് പറയാറില്ലേ:“ ചേട്ടാ, ചേച്ചീ.... ഒരു പുതിയ ഐറ്റം വന്നിട്ടുണ്ട്. നല്ലതാ...ഒരെണ്ണം എടുക്കട്ടേ?”
എത്ര സ്നേഹമുള്ളവര്‍, അല്ലേ?

***********************
ഓഫീസില്‍ സര്‍വതന്ത്രസ്വതന്ത്രയായിരുന്നു ദീപ.


“സര്‍ എട്ട് മണിക്ക് ഓഫീസില്‍ വരണം, എങ്കിലേ 9 മണിയോടെ പ്രോഗ്രാം ചാര്‍ട്ട് ചെയ്ത് എനിക്കിറങ്ങാന്‍ പറ്റൂ” എന്ന അവളുടെ നിര്‍ബന്ധം മൂലം വൈകി എത്തുന്ന ഞാന്‍, കൃത്യസമയത്തിന് തന്നെ ഓഫീസിലെത്തിത്തുടങ്ങി.


സെയിത്സ് മാനേജരുമായുള്ള ഡിസ്കഷന്‍ 10 മിനിട്ടിനുള്ളില്‍ തീര്‍ത്ത് അവളെന്റെ ക്യാബിനിലെത്തും. കസേരയോട് ചേര്‍ന്നരികില്‍ നിന്ന്, പേപ്പറുകള്‍ ഒന്നൊന്നായി മേശമേല്‍ വച്ച്, ‍ തലേന്നത്തെ പ്രവര്‍ത്തനങ്ങളുടെ ഹൃസ്വ വിവരണം നല്‍കും. ഇടക്കിടെ മേശമേല്‍ കൈമുട്ടുകളൂന്നി, PC യുടെ മോണിട്ടറിലെ ഫിഗേര്‍സുമായി കമ്പെയര്‍ ചെയ്യും.
അപ്പോള്‍ അവളുപയോഗിക്കുന്ന ‘സൈലെന്‍സ്’ പെര്‍ഫ്യൂമിന്റെ ഗന്ധം എന്റെ ശരീരത്തിലും പടരും.

- ഉടയാത്ത മാറിടത്തിന്റെ പെരുമയിലും സ്നിഗ്ധതയാര്‍ന്ന അടിവയറിന്റെ മിനുമിനുപ്പിലും ഒട്ടുന്ന ‍കണ്ണുകളെ വലിച്ചെടുക്കാന്‍ ‍ കഴിയാറില്ല, പലപ്പോഴും.

****************
രാസല്‍ ഖൈമയില്‍ രണ്ട് അപ്പൊയിന്റ്മെന്റുകള്‍ ‍ കണ്‍‍ഫേം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു: “ഇത്ര ദൂരം കാറോടിച്ച് പോകാനോ, ഞാനില്ല. സാവന്തിനെ കൂട്ടിക്കോ”
“അതു പോരാ, കോപറേറ്റിവ് സൊസൈറ്റിയില്‍ സര്‍ തന്നെ വരണം. ഒന്നേ രണ്ടേ എന്നു പറയുമ്പോഴേക്കും അങ്ങെത്തില്ലേ നാം?”

അഡല്‍റ്റ്സ് ഓണ്‍ലി സര്‍ദാര്‍ജി ജോക്സ് പറയാന്‍ അവള്‍ക്ക് നല്ല മിടുക്കായിരുന്നു. രാസല്‍ ഖൈമയിലേക്കുള്ള യാത്രയിക്കിടയില്‍‍‍ അടിവയര്‍ വേദനിക്കും വരെ, തല തല്ലി ചിരിച്ചു, ഞങ്ങള്‍. ഇടക്കെപ്പോഴോ മനസ്സിലായി സ്റ്റീയറിംഗ് വീല്‍ നിയന്ത്രിക്കുന്നത് രണ്ടല്ലാ, നാലു കൈകളാണെന്ന്. അവളുടെ ത്രസിക്കുന്ന ശരീരത്തിന്റെ ചൂടും ചൂരും എന്നിലേക്ക് പകരുന്നതായും.

ഒരു കുന്നിന്നരികെ വലത്തോട്ടുള്ള മണല്‍ത്താര കാട്ടി അവള്‍ പറഞ്ഞൂ:“ കാര്‍ അങ്ങോട്ട് തിരിക്കൂ, ഒരു ‘വാടി’യുണ്ട്, അവിടെ. സര്‍ മുന്‍പ് വന്നിട്ടില്ലല്ലോ?”
ഒരു പൊന്തക്കാടിന്നരികെയെത്തി, ഞങ്ങള്‍. ഏതാനും ഈന്തപ്പനകളും മുള്‍ച്ചെടികളും. താഴെയായി ഉറവയുതിരുന്ന കുഴി, ചെറിയ ഒരു തോട്....

തോട്ടിലിറങ്ങി മുഖം കഴുകി, കൈയും കാലും നനച്ച്, മരച്ചുവട്ടിലെ പച്ചപ്പിലിരുന്നൂ, ഞങ്ങള്‍. അവളൊരു പഴയ ഹിന്ദി പ്രണയ ഗാനത്തിന്റെ വരികള്‍ മൂളി.
പിന്നെ കൈയില്‍ കൈ കോര്‍ത്ത് നടന്ന് കാറില്‍ കയറി.

കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍‍ അവള്‍ വിളിച്ചു: “സര്‍”
ഞാന്‍ നോക്കി, ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വികാരം ആ മുഖത്ത്.
കവിള്‍ത്തടങ്ങള്‍ തുടുത്തിരിക്കുന്നു,
ലോലാധരങ്ങള്‍ വിടര്‍ന്നിരിക്കുന്നു,
ശ്വാസോച്ഛാസത്തിന്ന് താളവേഗം.....


-പെട്ടെന്ന് സീറ്റില്‍ നിന്ന് വഴുതി താഴേയിറങ്ങി അവള്‍. എന്നിട്ട് കാല്‍ മുട്ടുകളിലൂന്നി, ‍ എനിക്കഭിമുഖമായി കാര്‍ മാറ്റിലിരുന്നു.


‘സീറ്റല്പം പിന്നിലേക്ക് നീക്കൂ?’ : അവള്‍ മന്ത്രിച്ചു.


പരിഭ്രമിച്ച് ചുറ്റും നോക്കി ഞാന്‍.


“ഇല്ല, ആരും വരില്ല. എത്ര വട്ടം വന്നിരിക്കുന്നൂ, ഞങ്ങള്‍.”: അവള്‍ പറഞ്ഞു.


“ഞങ്ങള്‍?’


“ഓ, സാറിന്നറിയാത്ത പോലെ. ദീപക്കിനോപ്പം. തിരക്കില്‍ നിന്നൊഴിഞ്ഞ്, സ്വസ്ഥമായി, സമാധാനമായി ഞങ്ങള്‍ സംഗമിക്കുന്ന ഞങ്ങളുടെ ഏദന്‍‌തോട്ടമാണിത്.”
ഒരു മണല്‍ക്കാറ്റാഞ്ഞ് വീശി.
കണ്ണുകളില്‍ മിന്നല്‍‍‍, മനസ്സില്‍ കനല്‍, ശരീരമാകെ തരിപ്പ്........

ഇവള്‍ ദീപ...ദീപശിഖ...മിസ്സിസ് ദീപശിഖ പുരോഹിത്.


സ്ത്രീ,ഭാര്യ, അമ്മ.


പിന്നെ ഒരു കാമുകി!


അവളാണ് അല്പവും ലജ്ജയില്ലാതെ, പരസ്യമായി, അതും എനിക്കന്യമായ ഒരു...


മസ്തിഷ്കം മനസ്സിന്റെ കടിഞ്ഞാണ്‍ തപ്പിപ്പിടിച്ചു.


“ദീപാ, സീറ്റില്‍ കയറിയിരിക്ക്”:പരുഷമായിരുന്നു എന്റെ ശബ്ദം.


“എന്താ സര്‍?”


“നമുക്കു പോകാം”


അവിശ്വസനീയമായ എന്തോ കേട്ട പോലെ, കുറച്ചു നേരം അവള്‍ എന്നെത്തന്നെ നോക്കിയിരുന്നു. പിന്നെ സീറ്റില്‍ കയറിയിരുന്ന് മറുവശത്തേക്ക് മുഖം തിരിച്ചിരുന്നവള്‍ തേങ്ങി.


സ്റ്റീയറിംഗ് വീലില്‍ മുഖമമര്‍ത്തി കണ്ണുകളടച്ച് ഞാനുമിരുന്നു.
അവള്‍ പറയുന്നതൊക്കെ കേട്ടു,അനുസരിച്ചു, താളത്തിനൊത്ത് തുള്ളി.

ഇത്ര വലിയ വിഡ്ഢിയാണോ ഞാന്‍?
-സ്നേഹസമ്പന്നയായ പ്രിയതമ, മക്കള്‍, കുടുംബം....എല്ലാം പ്രകാശഗോപുരങ്ങളായി മനസ്സില്‍ ‍‍ തെളിഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനായി.

“സര്‍“: കുറച്ച് സമയത്തിന് ശേഷം അവള്‍ തോളില്‍ തട്ടി വിളിച്ചു.
‘ക്ഷമിക്കണം”: ഇടറിയ ശബ്ദത്തിലുള്ള അടഞ്ഞ സ്വരം.“ദീപക്കിനോട് പകരം വീട്ടാന്‍ സാറിനെ കരുവാക്കിയതിന്.

അയാളെ ഞാന്‍ അത്ര സ്നേഹിച്ചിരുന്നൂ. അത് കൊണ്ടാവണം മനസ്സ് എന്ന വികൃതിക്കുരങ്ങ് എന്നെക്കൊണ്ട് ഇങ്ങനെയൊരു കോലം കെട്ടിച്ചത്. ഞങ്ങള്‍ സംഗമിക്കാറുള്ള അതേ സ്ഥലത്ത്, അതേ പോലെ....അല്പസമയം ഞാന്‍ ഞാനല്ലാതായിത്തീരുകയായിരു‍ന്നു!”

“പക്ഷേ എന്തിന് ദീപാ‘:ഞാന്‍ ചോദിച്ചു; “നിനക്കൊരു ഭര്‍ത്താവില്ലേ, കുടും‌ബമില്ലേ?“
“അങ്ങേര്‍ക്ക് ഓഫ് ഷോറിലാ ‍ജോലിയെന്ന് സാറിന്നറിയമല്ലോ? മൂന്നു മാസത്തിലൊരിക്കല്‍ ലീവ്. വീട്ടിലെത്തിയാ ഷോപ്പിംഗ് നടത്താനാ ധൃതി. പിന്നെ അച്ഛനമ്മമാരെ കാണാന്‍‍ ബോംബെക്ക് പറക്കും; ലീവ് തീരാറാകുമ്പോള്‍ തിരിച്ച് വരും. എന്നേയും മക്കളേയും പറ്റി അത്ര വേവലാതിയൊന്നും ഇല്ല അങ്ങേര്‍ക്ക്”

നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ തുടര്‍ന്നു:“അപ്പോഴാണ് ഞാന്‍ ദീപക്കിനെ പരിചയപ്പെടുന്നത്. പാര്‍ട്ട് ടൈം ചെയ്തിരുന്ന എനിക്ക് സ്ഥിരം ജോലി തന്നു, അയാള്‍. പിന്നെ കൊട്ടിയടച്ച് താഴിട്ടിരുന്ന എന്റെ ലൌകിക ജീവിതത്തിന്റെ വാതായനങ്ങള്‍ ബലം പ്രയോഗിച്ച് തുറന്നതയാള്‍ അകത്ത് കടന്നു. ജീവിതത്തില്‍ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഉറവകള്‍ വറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത് ദീപക്കിനെ പരിചയപ്പെട്ട ശേഷമാണ്”
“പിന്നെന്താ അയാളെ വിട്ടത്?“
“അധികമായാല്‍ അമൃതും വിഷം” : കടുപ്പിച്ച്, ഊഷരസ്വരത്തിലവള്‍ പറഞ്ഞു.
പിന്നെ വിഷയം മാറ്റി:
“സര്‍, ഈ സംഭവം, ഇതാ ഇവിടെ വച്ച്, നാം മറക്കുന്നു. വി ആര്‍ സ്റ്റില്‍ ഫ്രന്‍ഡ്സ്...ഓക്കെ?
നമുക്കിനി പുറപ്പെടാം, അപ്പൊയിന്റ്മെന്റിന്റെ സമയമാകുന്നു”

മാസങ്ങള്‍ക്ക് ശേഷം ചില പ്രത്യേക കാരണങ്ങളാല്‍ സീ ഫുഡ് ഡിവിഷന്‍ നിറുത്തലാക്കിയപ്പോള്‍ ‍ ദീപ ഞങ്ങളോട് വിട പറഞ്ഞു.

കുറച്ച് നാള്‍ കൂടി പാര്‍ട് ടൈം ജോലികളുമാ‍യി ദുബായില്‍ തങ്ങിയ ശേഷം ‍ പൂനയില്‍ സ്ഥിരതാമസമാക്കി, അവള്‍.

***************

ബാംഗളൂരിലേയും ഊട്ടിയിലേയും ബോര്‍ഡിംഗ് സ്കൂളുകളിലെ അനുഭവങ്ങള്‍ അത്ര സുഖകരമല്ലാത്തതിനാലാകണം പ്ലസ് ടു കഴിഞ്ഞപ്പോള്‍ മകന്‍ പറഞ്ഞൂ: “എന്നെയിനി പാണ്ടീസിന്റെ കൂടെ പഠിക്കാന്‍ വിടരുത്”

ഫാമിലി ഫ്രണ്ടും പൂനക്കാരിയുമായ സീമകേല്‍ക്കര്‍ പറഞ്ഞു:“ നീ പുനെയിലേക്ക് വാടാ. സിംബയോസിസില്‍‍ സീറ്റ് കിട്ടിയാ പിന്നൊന്നും നോക്കണ്ടാ. ഇന്ത്യയില്‍ ടോപ് 10 യൂണിവേഴ്‍സിറ്റികളിലൊന്നാ”

അങ്ങനെയാണ് റിസല്‍ട്ടറിഞ്ഞ അന്നു തന്നെ ഇന്റര്‍നെറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റുമായി ഞാന്‍ പൂനക്ക് തിരിച്ചത്. സീമയുടെ മകന്‍ അനീഷിന്റെ സഹായത്തോടെ സിംബയോസിസില്‍ അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തു.

പിന്നെ ഊട്ടിയിലെ ബോര്‍ഡിംഗ് സ്കൂളിലേക്ക്: ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റും വാങ്ങാന്‍.
അപ്പോഴൊരു സംശയം: അഥവാ സിംബയോസിസില്‍ സീറ്റ് കിട്ടിയില്ലെങ്കിലോ?
മദ്രാസിലെ ഫ്രണ്ട് നാഗരാജന്‍ പറഞ്ഞു: “ഇങ്ങു പോരെ... ‘ലയോളയില്‍‘ എനിക്ക് പരിചയക്കാരുണ്ട്.“

ഇതിനിടെ സിംബയോസിസില്‍ അഡ്മിഷന്റെ ഫസ്റ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കട്ടൌട്ട് പോയിന്റ് 85% മാര്‍ക്സ്. മകന് 82.3% മാത്രമാണുള്ളത്. പിന്നെ മൂന്ന് ദിവസത്തിന് ശേഷം സെക്കന്റ് ലിസ്റ്റ് 83% ല്‍ റിലീസാ‍യി.ഏഴാം ദിവസം ഫൈനല്‍ ലിസ്റ്റ്- കട്ടൌട്ട്: 82.2%. അവസാനക്കാരന്റെ തൊട്ടു മുന്പിലായി മകന്റെ പേര്‍ നോട്ടീസ് ബോര്‍ഡില്‍.

സന്തോഷവാര്‍ത്ത എല്ലാരേയും വിളിച്ച് അറിയിച്ചുകൊണ്ടിരുന്നപ്പോഴാണോര്‍‍ത്തത്: ‘ദീപ പൂനയിലല്ലേ?“
വിളിച്ചപ്പോള്‍ പരിഭവങ്ങളുടെ ഭാണ്ടക്കെട്ടഴിച്ചു, അവള്‍.
“നേരെ ഇങ്ങു വാ, ഞാനിവിടെയുള്ളപ്പോള്‍ സര്‍ ഹോട്ടലില്‍ തങ്ങാന്‍‍ പാടില്ല”

ബാംഗളൂര്‍ വഴിയുള്ള ജെറ്റ് എയറില്‍ പൂനയിലെത്തുമ്പോള്‍‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നു ദീപ.
“എനിക്കറിയാം സര്‍ നേരെ ഹോട്ടലില്‍ പോകുമെന്ന്. അതുകൊണ്ടാ ഞാന്‍ കാറുമായി വന്നത്.“

BMC കോളെജ് റോഡില്‍ സമാന്യം നല്ല ഒരു ബില്‍ഡിംഗിലാണ് അവള്‍ താമസിച്ചിരുന്നത്. പ്ലസ് ടുവിനു പഠിക്കുന്ന മകള്‍: ഉജ്ജ്വല എന്ന ഉജ്വല്‍.‍ 6-ല്‍ പഠിക്കുന്ന മകന്‍: തുഷാര്‍.

-സ്വല്പം തടിച്ച ശരീരപ്രകൃതിയൊഴിച്ചാല്‍ അമ്മയുടെ തനി പകര്‍പ്പായിരുന്നു, ഉജ്ജ്വല.
അതേ ചിരി, അതേ പെരുമാറ്റം, അതേ അടഞ്ഞ ശബ്ദം.

കോളേജില്‍ അഡ്മിഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനും സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ അറ്റസ്റ്റ് ചെയ്യാനും ഫീസടക്കാനും എല്ലാം ഉജ്വലായിരുന്നു മുന്നില്‍. ആദ്യമാദ്യം അവളുടെ ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്യാന്‍ വിമുഖത തോന്നിയെങ്കിലും പിന്നീടെനിക്കത് ഒരസാധാരണ അനുഭവമായി മാറി. പൂനയിലെ ഇടുങ്ങിയ തെരുവുകളീലൂടെ ഒരു സര്‍ക്കസുകാരിയുടെ വിരുതോടെ അവള്‍ ബൈക്ക് പായിച്ചിരുന്നത് കിടിലമുണര്‍ത്തുന്ന ഒരോര്‍മ്മയാണിന്നും.


രാത്രി:
എന്റെ ബാഗിലുണ്ടായിരുന്നു ബക്കാര്‍ഡി ബോട്ടില്‍ ചോദിച്ച് വാങ്ങുകയായിരുന്നു, ദീപ. ഡൈനിംഗ് ടേബിളില്‍ അവളുണ്ടാക്കിയ ‘രഗ്ഡാ പട്ടീസും ടൊമാറ്റോ റൈസും‘ കഴിച്ച് പാതിരാ വരെ സംസാരിച്ചിരുന്നൂ, ഞങ്ങള്‍. അമ്മയുടെ ഗ്ലാസ്സിലെ ഓറഞ്ച് ജ്യൂസ് ചേര്‍ത്ത‍ ബക്കാര്‍ഡി, മകളുടെ വയറ്റിലാണ് ചെന്നെത്തുന്നത് എന്ന് ഞാനറിഞ്ഞപ്പോള്‍ ‍ അവള്‍ ചിരിച്ചു: “കമോണ്‍ അങ്കിള്‍, ഞാനും മമ്മിയും ഫ്രന്റ്സാ‍...വി ഹവ് നത്തിംഗ് ടു ഹൈഡ്.”

ചെറിയ ആ അപാര്‍ട്മെന്റിന്റെ ഒരു മുറിയില്‍ ദീപ കിടന്നു. മറ്റേതില്‍ ഉജ്വലും തുഷാറും.
എത്ര നിര്‍ബന്ധിച്ചിട്ടും ഹാളിലെ സോഫ മതിയെനിക്കെന്ന് തീര്‍ത്ത് പറഞ്ഞൂ, ഞാ‍ന്‍.
ബക്കാര്‍ഡിയുടെ തേരിലേറിയതിനാല്‍ ഉറക്കം പെട്ടെന്ന് പറന്നെത്തി.

സോഫയില്‍ ഒരനക്കമനുഭവപ്പെട്ടപോലെ തോന്നി.

തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍.
പിന്നെ കാഴ്ച, റൂമില്‍ തങ്ങി നിന്ന അരണ്ട വെട്ടവുമായി താദാത്മ്യം പ്രാപിച്ചപ്പോള്‍, സ്ഥലജല വിഭ്രാന്തി.

എവിടെയാണ് ഞാന്‍? ആരാണ് കൂടെ?
ഓളങ്ങളായെത്തിയ ഓര്‍മ്മകള്‍ നിശ്ചലമായപ്പോള്‍ ഉജ്ജ്വല‍യെ തിരിച്ചറിഞ്ഞു.

“ നേരം വെളുത്തോ, ഉജ്വല്‍?“: ഞാന്‍ ചോദിച്ചു.
“ഇല്ലാ അങ്കിള്‍, റൂമില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ലാ. ഞാനിവിടെ കിടന്നോട്ടേ?”
വൈദ്യുതാഘാതമേറ്റതുപോലെ പിടഞ്ഞെണീറ്റു, ഞാന്‍.
‘ഉജ്വല്‍, വാട്ട്? വാട്ട് ഡിഡ് യു സേ? പോ... പോയിക്കിടക്ക്”
“ദെന്‍‍ അങ്കിള്‍, ഗിവ് മി അ ഗുഡ് നൈറ്റ് കിസ്....അ വില്‍ ഗോ...”: അവള്‍ കൊഞ്ചി.

എണീറ്റ് ലൈറ്റ് ഓണ്‍ ചെയ്തൂ, ഞാന്‍.“ആ ബക്കാര്‍ഡി കുടിച്ചിട്ടാ ഇങ്ങനെ. പിന്നെ നീ എപ്പഴും കാണുന്നുവെന്ന് മമ്മി പറഞ്ഞ ആ വൃത്തികെട്ട ഫിലിമുകളും. കൊച്ചുകുട്ടിയാ നീ ഉജ്വല്‍, എന്റെ മോളെപ്പോലെ.”
“നോ.. അങ്കിള്‍, യുവാര്‍ മിസ്റ്റേക്കണ്‍. ഞാനൊരു കൊച്ച് കുട്ടിയല്ല. ദുബായില്‍ വച്ച് തന്നെ ഞാന്‍ വലുതായല്ലോ?’

അവളെഴുന്നേല്‍‍ക്കാന്‍ ശ്രമിച്ചു.

സോഫയില്‍ പിടിച്ചിരുത്തി, ഒരു കൈ കൊണ്ട് ആ മുഖം പിടിച്ചുയര്‍ത്തി, കണ്ണുകളില്‍ ഉറ്റു നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചൂ:“ഉജ്വല്‍, എന്താ നീ പറയുന്നത്?”


മുഖത്ത് പടര്‍ന്ന മുടി പുറകിലോട്ടൊതുക്കി, കൈ കൊണ്ട് മുഖം തുടച്ച് അവള്‍ പറഞ്ഞു:“അങ്കിളിന്നറിയാത്തതല്ലല്ലോ മമ്മിയുടേയും ദീപക്കിന്റേയും കഥ. അയാള്‍ മിക്ക ദിവസവും വീട്ടില്‍ വരുമായിരുന്നു. മമ്മിയുമൊത്ത് അയാള്‍.....”

അവളൊന്ന് നിര്‍ത്തി.

“ചിലപ്പോള്‍ തീറ്റയും കുടിയും കിടപ്പുമെല്ലാം വീട്ടില്‍ തന്നെയാവും. പക്ഷെ ഒരു ദിവസം ഞാന്‍ മമ്മിയോട് തുറന്ന് പറഞ്ഞു: അയാളെ എനിക്കിഷ്ടമില്ല, അതുകൊണ്ടിനി അയാള്‍ വീട്ടില്‍ വരരുതെന്ന്. മമ്മി വാക്കു പാലിച്ചു. പിന്നെ അയാള്‍ വന്നിട്ടില്ല.”


നീണ്ട ഒരു നിശ്ശബ്ദതക്ക് ശേഷം അവള്‍ തുടര്‍ന്നു:

“ SSC പരീക്ഷ കഴിഞ്ഞ ദിവസം. മമ്മിക്കന്ന് ജോലി ഷാര്‍ജയിലെവിടേയോ ആയിരുന്നു. വാതില്‍ തുറന്ന് അയാള്‍ അകത്ത് കയറിയത് ഞാനറിഞ്ഞില്ല. ഒരു പക്ഷെ താക്കോല്‍ മമ്മിക്കയാള്‍ തിരിച്ച് കൊടുത്ത് കാണില്ല. സ്കൂള്‍ യൂണിഫോം മാറ്റുകയായിരുന്ന എന്നെ അയാള്‍ കടന്നു പിടിച്ചു. കരുത്തനായ ആ മൃഗത്തെ എത്ര നേരം എനിക്ക് ചെറുത്ത് നില്‍ക്കാനാവും, എനിക്ക്?”


- തല കുമ്പിട്ട് കുറച്ച് നേരം ഇരുന്ന ശേഷം അവള്‍ തുടര്‍ന്നു: “ അതാ അങ്കിള്‍, മമ്മി ആ കമ്പനീന്ന് രാജി വച്ചത്. എന്നെ ഇവിടെ കൊണ്ട് വന്ന് ബോര്‍ഡിംഗിലാ‍ക്കിയതും”

വിശ്വസിക്കാനാവാതെ, മരവിച്ച പ്രജ്ഞയുമായി, നിമിഷങ്ങളോളമിരുന്നൂ, ഞാന്‍. ഏറെക്കഴിഞ്ഞ് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ച് കട്ടിലില്‍ കൊണ്ട് പോയിക്കിടത്തി. പുതപ്പെടുത്ത് പുതപ്പിച്ചു. കണ്ണുകളില്‍ തുളുമ്പി നിന്ന ജലകണങ്ങള്‍ തുടച്ചു മാറ്റി.

മനസ്സില്‍ കവിഞ്ഞൊഴുകിയ വാത്സല്യത്തോടെ, കുനിഞ്ഞ് നെറ്റിയില്‍‍ ഒരുമ്മ വച്ചു.
എന്നിട്ട് പറഞ്ഞു:
“ഉജ്വല്‍ ബേട്ടീ, ഗുഡ് നൈറ്റ്...സ്ലീപ് വെല്‍”

27 comments:

Kaithamullu said...

കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അവള്‍ വിളിച്ചു: “സര്‍”

ഞാന്‍ നോക്കി, ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വികാരം ആ മുഖത്ത്. കവിള്‍ത്തടങ്ങള്‍ ചുവന്നു തുടുത്തിരിക്കുന്നു, വിറക്കുന്ന ലോലാധരങ്ങള്‍, ക്രമം തെറ്റിയ ശ്വാസോച്ഛാസം.....

-പെട്ടെന്ന് സീറ്റില്‍ നിന്ന് വഴുതി താഴേക്കിറങ്ങി അവള്‍. എന്നിട്ട് ‘കാര്‍ മാറ്റി‘ല്‍ കാല്‍മുട്ടുകളൂന്നി എനിക്കഭിമുഖമായിരുന്നു.

‘സീറ്റല്പം പിന്നിലേക്ക് നീക്കാമോ?’ അവള്‍ മന്ത്രിച്ചു.

പരിഭ്രമിച്ച് ചുറ്റും നോക്കി ഞാന്‍.

“ഇല്ല, ഇവിടെ ആരും വരില്ല. എത്ര വട്ടം വന്നിരിക്കുന്നൂ, ഞങ്ങളിവിടെ.”അവള്‍ പറഞ്ഞു.

*******
ഞാന്‍ ദുബായില്‍ വന്ന ശേഷം പരിചയപ്പെട്ട ‘ജ്വാല‘കളില്‍ 10-മത്തേത്.
(അക്കം ഇരട്ടിച്ചപ്പോള്‍ ജ്വാലകള്‍ ഇരട്ടകളായിപ്പോയത് യാദൃഛികം മാത്രം)

കുറുമാന്‍ said...

തേങ്ങയടിക്കുന്നു .

വായിച്ചു.....എന്ത് പറയാന്‍? ജീവിതത്തിന്റെ വിത്യസ്ഥമുഖങ്ങള്‍!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദൈവമേ ഏതോ ഒരു വരയുണ്ടായിരുന്നല്ലോ ;)ലക്ഷ്മണരേഖയോ മറ്റോ ഈ ബ്ലോഗ് ‘ഇന്ന് ഞാനാ രേഖ മറികടക്കും, ഇല്ലെങ്കില്‍ നാളെ’ എന്ന ടൈപ്പിലാ ഓരോ പോസ്റ്റും :)

ഓടോ: അവസാനം ഇത്തിരി നൊന്തു. പാവം.

മുസാഫിര്‍ said...

അസാധാരണമായ മനസ്സാന്നിദ്ധ്യമാണല്ലോ ശശിയേട്ടാ!തീവ്രമായ അനുഭവങ്ങള്‍ മാത്രമേ ഉള്ളു.പാളിച്ചകള്‍ ഇല്ല അല്ലേ?

Ajith Polakulath said...

വിറങ്ങലിച്ചുനില്ക്കാനല്ലാതെ എന്ത്?

വാത്സല്യവും കാമഭ്രാന്തും മിക്സായി വിളയാടുന്ന മെട്രോനഗരങ്ങളില്‍ രാപ്പാര്‍ക്കുന്നവര്‍ക്ക് ഒരു സന്ദേശം.

അധികമായുള്ള അടുപ്പങ്ങള്‍ അകറ്റുന്ന സ്നേഹബന്ധങ്ങള്‍

ജീവിതത്തിന്റെ നാനാമുഖങ്ങള്‍ കണ്ട് ശശിയേട്ടന്‍ എഴുതുന്നു, അതിന്റെ അഞ്ച് ശതമാനം പോലും
കാണാനും കേള്‍ക്കാനും സാധിക്കാത്ത എന്നെ പോലുള്ളവര്‍ക്ക് ഒരു വിവരണം.. വേണമെങ്കില്‍ ഒരു കഥ.

ശാസ്ത്രീയമായി ചിന്തിച്ചാല്‍ സ്ത്രീ - പുരുഷന്‍ എന്നാണ്, മനുഷ്യത്വത്തില്‍ സ്ത്രീ അമ്മ, ഭാര്യ ,സഹോദരി, മകള്‍ എന്നിങ്ങനെ അലങ്കരിക്കുന്നു.. പുരുഷനാണെങ്കില്‍ അച്ഛന്‍,ഭര്‍ത്താവ്,സഹോദരന്‍, മകന്‍ എന്നീ നിലകളിലും... അത് തരം തിരിച്ചുകാണാനുള്ള സന്മനസ്സാണ് മറ്റു ജീവികളില്‍ നിന്നും ’മനുഷ്യന്‍’ വ്യത്യസ്തനായത്.

ആ നല്ല മനുഷ്യന്റെ മുഖം ഇവിടെ ശശിയേട്ടന്‍ തന്റെ തനതായ ശൈലിയില്‍ നിര്‍ഭയം വിവരിച്ചുകാണുന്നു.

വാത്സല്യങ്ങള്‍ പോലും തെറ്റിദ്ധരിക്കുന്ന/തെറ്റിദ്ധ്രിക്കപ്പെടുന്ന കാലം ഇപ്പോഴാണ് സംജാതമായത്..തെറ്റില്‍ നിന്നും തെറ്റിലേക്ക് നയിക്കുന്ന ജനസമൂഹം ഇത് തുറന്ന മനസ്സോടെ വായിക്കട്ടെ..

കത്തിതീരാത്ത സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സാഹോദര്യത്തിന്റെ ജ്വാലകള്‍ ഇനിയും ജ്വലിക്കട്ടേ!!!

ഇനിയും എഴുതൂ ശശിയേട്ടാ.. ഞങ്ങള്‍ വായിക്കാനുണ്ട്

സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

asdfasdf asfdasdf said...

വളരെ ടച്ചിങ് ..
തീവ്രമായ അനുഭവസാക്ഷ്യങ്ങള്‍. ഇനിയും ജ്വലിക്കട്ടെ..

Unknown said...

അവസാനം നന്നായി വേദനിച്ചു കൈതമുള്ള് ചേട്ടാ. ജ്വാല കസറുന്നുണ്ട്.

ഓടോ: തിരുവില്ല്വാമലയില്‍ ഭജനയ്ക്ക് പോയ ചാത്തന്‍ എന്താ ഇവിടെ? :)

ഉണ്ണിക്കുട്ടന്‍ said...

കൈതേട്ടാ സമ്മതിച്ചിരിക്കുണൂ ഇങ്ങടെ കണ്ട്രോള്‍ .. ഇതു വരെ ഒരുത്തീം എന്റെ കണ്ട്രോള്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല..അതാണു ഞാന്‍ :) ഇനി എന്നാണാവോ..? എന്നാണ്‌ അടുത്ത പോസ്റ്റിടുന്നേന്ന്..

Visala Manaskan said...

ഇതും ജ്വലിച്ചു കൈതേ.. ഗംഭീരം!

ജ്വാലകളുടെ അവസാനം വായിക്കല്‍ നിര്‍ത്തിയാലോ എന്നൊരു തോന്നലുണ്ട് എന്നിലെ പയ്യന്‍ ചിന്തകള്‍ക്ക്. സംഗതി നമ്മുടെ ഇടിവാള്‍ പറഞ്ഞപോലെ ഇടക്ക് വച്ച് നിര്‍ത്തുന്നത്, ഗിരിജേല്‍ കരന്റ് പോയ പോലെ ഒരു ഫീലിങ്ങുണ്ടാക്കുമെങ്കിലും ചില ജ്വാലയുടെ അവസാനം വായിക്കുമ്പോള്‍, ‍തെങ്ങിന്റെ ചുവട്ടില്‍ നിന്ന് കുളിസീന്‍ കാണുന്ന പയ്യന്റെ തലയില്‍ ഉണക്ക നാളികേരം വന്ന് വീണ പോലെ ഒരു വേദനയോടെയുള്ള ഞെട്ടല്‍ ഉണ്ടാകുന്നു. അത് കഠിനമാണേ...യ്!!

(ഉണക്ക തേങ്ങ...അനുഭവത്തില്‍ നിന്ന് പറഞ്ഞതല്ല, ഭാവന ഭാവന!)

എനിക്കതല്ല മനസ്സിലാവാത്തെ... എന്തോരം കാലം നാട്ടില്‍ നടന്നു, എന്തോരം കാലം ഗള്‍ഫില്‍ ... ഗ്ലാമറസ് ജ്വാലകള്‍ പോട്ടേ... ഒരു ചൈന!! ങും ങ്ക്കും!

:)

Murali K Menon said...

അനുഭവങ്ങള്‍ നന്നായി എഴുതിയിരിക്കുന്നു.

ശ്രീ said...

അവസാനം കുറച്ചു നൊമ്പരപ്പെടുത്തി.

അനിലൻ said...

ഉജ്ജ്വലം!!!

വേറെ വാക്കുകളില്ല

Dinkan-ഡിങ്കന്‍ said...

വളരെ നല്ല ഒരു റിയലിസ്റ്റിക് കഥ

Anonymous said...

ചിലര്‍ക്ക് സ്വന്തം പല്ലിട കുത്തി മണപ്പിച്ചാലും പോര അതു മറ്റുള്ളവരെ മണപ്പിക്കുകയും വേണം, എന്നാലേ ഒരു രസമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ മണപ്പിക്കാന്‍ വരുംബോള്‍ മുഖം തിരിച്ചു കൂടെ എന്നു വേണമെങ്കില്‍ ചോദിക്കാം.

പല്ലിട കുത്തി മണപ്പിക്കുന്നതിന്റെ മറ്റൊരു വകഭേദം തന്നെയാണ് സ്വന്തം magnanimity വരച്ചു കാട്ടുന്ന ഇത്തരം പോസ്റ്റുകള്‍.

80കളിലെ “സ്റ്റണ്ടി“നെ ഓര്‍മ്മിപ്പിക്ക്കുന്ന കഥ. ആരുടെയൊക്കെയോ അനുഭവങ്ങള്‍ കൂട്ടി കലര്‍ത്തി, സ്വന്തം മനസ്സിന്റെ വികലമായ ഭാവനയും ചേര്‍ത്ത് ഒരു ചാര്‍ത്ത്...അവസാനം ഒരു ക്ലീഷെ പുതപ്പിച്ചു കിടത്തലും, നെറ്റിയില്‍ ഉമ്മയും...

sandoz said...

കൊല്ല്..എന്നെ കൊല്ല് ശശി ചേട്ടാ.....
അല്ലേല്‍ ഞാന്‍ കത്തിക്ക്‌ കുത്തി സ്വയം ചാകും......

വടം വലിക്ക്‌ ഉപയോഗിക്കണ വമ്പന്‍ വടം കൊണ്ടുവന്നാ എന്റെ കണ്ട്രോളിനെ പിടിച്ച്‌ കെട്ടിയിട്ടത്‌....
പണ്ടാറടങ്ങാനായിട്ട്‌ ഈ നാട്ടില്‍ ഈച്ചേം ആട്ടി നടന്നിട്ട്‌ ഒരു കാര്യോമില്ലാ....

[ഇപ്പോ കൈ വിട്ട്‌ പോകും എന്ന തോന്നിപ്പിച്ച പല സ്ഥലത്തും എത്ര അനായാസമായിട്ടാ കഥ മുന്‍പോട്ട്‌ കൊണ്ട്‌ പോയത്‌.....അഭിനന്ദനസ്‌ കൈതാസ്‌....]

ദിലീപ് വിശ്വനാഥ് said...

ഇതൊരു ഫാന്റസിയാണ് എന്നു വിശ്വസിക്കാനാണ് എനിക്കു ഇഷ്ടം. എന്തായാലും കഥ നന്നായിട്ടുണ്ട്.

ആവനാഴി said...

കൈതക്കാട്ടില്‍ നിന്നുല്‍ഭവിച്ച ശിങ്കാരത്തേനരുവി കല്‍ക്കണ്ടപ്പാറകള്‍ക്കു മീതെ ഒഴുകി അറബിക്കടല്‍ ലക്ഷ്യമാക്കി പാഞ്ഞു.

.....അവള്‍ വെറും കയ്യോടെ അവനെ കാണാന്‍ വരാറില്ല. അന്നും തിരുവില്വാമലയില്‍ നേദിച്ച ഇളനീര്‍ക്കുടങ്ങളുമേന്തിയാണവള്‍ അവന്റെ കാബിനില്‍ എത്തിയത്.

ബിസിനസ്സിന്റെ ജ്വരം തലക്കുപിടിച്ചെങ്കിലും അക്കങ്ങളുടെ വിരസതയില്‍ ജീവിതം ഹോമിക്കുന്ന മുരടനല്ല ഈ കഥയിലെ നായകന്‍. ഹി ലവ്ഡ് ഗുഡ് തിംഗ്സ് ഇന്‍ ലൈഫ് ആന്‍ഡ് ഹാഡ് അന്‍ ഐ ഫോര്‍ ബ്യൂട്ടി.

അവന്റെ കണ്ണുകള്‍ ശലഭങ്ങളായി ലോ വെയ്സ്റ്റ് സാരിക്കും ലോ കട് ബ്ലൌസിനും ഇടയിലെ വെണ്ണക്കല്‍ പ്രദേശത്ത് ഒരു റിക്കൊണൈസാന്‍ശ് ഫ്ലൈറ്റു നടത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവനില്‍ അടിച്ചേല്‍പ്പിക്കുന്നത് പാതകമാകും. അവള്‍ക്കുമില്ലേ അതില്‍ പങ്ക്?

അവള്‍ സമര്‍ത്ഥയാണു. വിപദിധൈര്യമുള്ളവള്‍. റാസല്‍ഖൈമയിലേക്കുള്ള ഹൈവേ. അവളുടെ ഉഗ്രന്‍ ഫലിതങ്ങളില്‍ അവനു വയര്‍വേദനിക്കും വരെ തലതല്ലിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു നിമിഷം. കാര്‍ ഇടതുലൈനിലേക്കു കയറിയോ. ഹുങ്കാരത്തോടെ വിമാനവേഗത്തില്‍ എതിര്‍ദിശയില്‍ വരുന്ന മെഴ്സീഡിസ് അവളുടെ കണ്ണുകളില്‍പ്പെട്ടു. അവളുടെ കരാംഗുലികള്‍‍ സ്റ്റിയറിംഗ് വീലില്‍ അമര്‍ന്നു. മെല്ലെ ഒരു ക്ലൊക്ക് വൈസ് ടേണിംഗ്......(സ്റ്റിയറിംഗ് വീലില്‍ കൈകള്‍ രണ്ടിനു പകരം നാലു എന്നതിനു ഒരു ആള്‍ടര്‍നേറ്റീവ് എക്സ്പ്ലനേഷന്‍)

..............

ശൈലീവല്ലഭനായ കൈതയുടെ ഈ കഥ അതി മനോഹരമാണു. ആ തേനരുവിക്കരയിലിരിക്കാന്‍ ഇനിയൊരു ജന്മം കൂടി തരൂ എന്നു യാചിക്കാത്ത ഏതു കമിതാവുണ്ടീ ലോകത്തില്‍?

Anonymous said...

uvvee. avanazhikkenthaa oru dingolification?

ആവനാഴി said...

വയ്യ, എനിക്കിനി ഒരു നിമിഷം പോലും ഈ ഡിന്‍ഗോളിഫിക്കേഷനുമായി ജീവിക്കാന്‍ വയ്യ! എനിക്കിതു പറഞ്ഞേ തീരൂ.

നായകന്‍ നല്ലൊരു ചൂട്ടും കത്തിച്ചുപിടിച്ചുകൊണ്ട് വെടിമരുന്നുശാലക്കുചുറ്റും വട്ടമിട്ടു നടക്കുന്നു. ഇടക്കിടക്കു “ദേ, ഞാനിപ്പം തീ വക്കും” എന്നു പറഞ്ഞുകൊണ്ട് ചൂട്ടു ശാലയിലേക്കു ചൂണ്ടുന്നു. തീ ഇപ്പോള്‍ പിടിക്കും വലിയൊരു സ്ഫോടനം സമാഗതമെന്നു അനുവാചകര്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുമ്പോള്‍ ദേ നായകന്റെ മുമ്പില്‍ ലക്ഷ്മണരേഖ എന്നു പേരായ ഒരു വന്മതില്‍ പൊന്തിവരുന്നു. ചൂട്ടു ദൂരേക്കൊരേറു കൊടുത്തിട്ടു നായകന്‍ നായികയോടു പറയുന്നു: അയ്യേ എന്തായീ കാണിക്കണേ? നെണക്ക് ഒരു ആമ്പ്രന്നോനില്ലേ? അല്ല എപ്പഴും വരണില്ലാച്ചാലും അഥവാ ഇനി ആറു മാസം കൂടി വന്നു കേറിയാല്‍ത്തന്നെ ചന്തി നിലത്തുറപ്പിച്ചു നെന്റെ കയ്യീന്നു ഒരു ചായ വാങ്ങിക്കുടിക്കാന്‍ പോലും മെനക്കെടാതെ നിന്റെ നീലോല്‍പ്പലനയനങ്ങളില്‍ ഒരു നിമിഷം പോലും നോക്കി നില്‍ക്കാതെ നിന്റെ കവിളത്തൊന്നു നുള്ളാതെ ആ മരക്കോന്തന്‍ നേരെ മുംബാക്കു പറക്കൂന്ന്‌ച്ചാലും അവന്‍ നിന്റെ കഴുത്തില്‍ താലി കെട്ടിയവനല്ലേ? കെട്ട്യോന്‍ ജീവിച്ചിരിക്കെ ഒരു എക്സ്ട്രാമാരിറ്റല്‍ അഫയറിനു തുനിയ്യേ? അഡല്‍റ്ററി ഈസ് വണ്‍ ഓഫ് ദ മോസ്റ്റ് ഹീനസ് ക്രൈം ഓഫ് കണ്ടെമ്പൊററി സൊസൈറ്റീന്നു ഞാന്‍ പറഞ്ഞാലേ നിനക്കറിയൂ? വാട് എ ഷെയിം! ഉം, നിന്റെ കാഞ്ചീപുരം സാരി ഉലഞ്ഞിരിക്കുന്നു. ലജ്ജയില്ലേ നിനക്ക്? ദീപാ, ഡു യൂ ഹിയര്‍ മി? കമോണ്‍,ലെറ്റ് വാട് ഹാപ്പന്‍ഡ് നോട് ബോതര്‍ യൂ. ഞാനതെപ്പഴേ മറന്നു! ഉം നല്ല കുട്ടിയായിരിക്കൂ. അല്ലെങ്കില്‍ ദേ ഞാന്‍ ഇനി നിന്നോടു മിണ്ടൂല്ല. ... എന്നിട്ട് നേരെ ആക്സിലറേറ്ററില്‍ കേറി ഒറ്റ ചവിട്ട്. ശകടം ധൂളി പറപ്പിച്ചുകൊണ്ട് റാസല്‍ഖൈമ ലക്ഷ്യമാക്കി പാഞ്ഞു.

അവള്‍ തന്റെ കരപല്ലവങ്ങളാല്‍ ഉതിര്‍ന്നു കിടന്ന മുടി നേരെയാക്കിക്കൊണ്ടു സ്പീഡോമിറ്ററില്‍ നോക്കി. MACH2 എന്നു തെളിഞ്ഞുനിന്നത് അവളില്‍ യാതൊരല്‍ഭുതവുമുണ്ടാക്കിയില്ല.

Anonymous said...

ശൈലീ വല്ലഭനായ ആവനാഴിയുടെ ഈ version അതി മനോഹരം. കാരണം അതില്‍ സ്വയം പുകഴ്ത്തലില്ല, ഹാസ്യം ഉണ്ട് താനും.

Kaithamullu said...

നന്ദി കുറുമാന്‍.

കുട്ടിച്ചാത്താ:
ലക്ഷ്മണരേഖ എവിടെയെന്നറിയാനും വേണം ഒരു പ്രായം, ട്ടാ! (അവള്‍ ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്നു-പഴയതൊക്കെ മറന്ന് മിടുക്കിയായി.)

മുസാഫിര്‍:
പാളിച്ചകളാധികം. അതു വായിക്കുവാനും ആസ്വദിക്കാനും ഉള്ള മനക്കരുത്ത് നല്ലപാതിക്ക് ഉണ്ടാക്കിക്കൊടുത്തിട്ട് വേണം ആ ഭാണ്ഡക്കെട്ടഴിച്ച് തുടങ്ങാന്‍.

അജിത്ത്:
കൌമാരവും യൌവനവും കലി തുള്ളും കാലം, കാമവും കാ‍മനയും രണ്ടു വഴിയേ നടക്കാറില്ല. തിരിച്ചറിവ് എന്ന വിവേകം പ്രായം മാത്രം തരുന്ന ഒരു സിദ്ധിയാണ്. സ്വയം തോളില്‍ തട്ടി
പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല, സ്വയം പുകഴ്ത്താനും! നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

കുട്ടന്‍ മേന്‍‌ന്നേ:
വളരെ വിലമതിക്കുന്നു തങ്കളുടെ കമെന്റ്.

ഉണ്ണിക്കുട്ടാ:
ഞാന്‍ മുന്‍പേ എഴുതി, കണ്ട്രോള്‍ മനസ്സില്‍ സ്വയം വളരുന്നതാണെന്ന്. അത് വളരും മുന്‍പേ നടക്കട്ടെ ആദ്യ “അഭിമുഖം”!

ദില്‍ബാ:
ജീവിതത്തിലെ ആദ്യാനുഭവങ്ങളാണ് അയാളുടെ ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിന് സഹായിക്കുന്നത്. ഉജ്ജ്വല്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു!

വിശാലാ:
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അമ്മ പറഞ്ഞു:‘മോനേ, പറമ്പിലിറങ്ങി നടക്കണ്ടാ. ഒരു കൊല്ലായി തെങ്ങ് കേറാനാള് വന്നിട്ടില്ല. തേങ്ങയൊക്കെ ഉണങ്ങി നില്‍ക്കയാ. തലയില്‍ വീഴും.”
പക്ഷേ ഞാന്‍ സമ്മതിച്ച് കൊടുത്തില്ല: ‘തെങ്ങ് ചതിക്കില്ലമ്മേ!ഇനീപ്പൊ വീഴണേങ്കി വീഴട്ടേ”
വീണില്ല, ഒരൊറ്റയെണ്ണം. പകരം കണ്ടു: നല്ല തടിയും നീളവുമുള്ള രണ്ടു കരിമൂര്‍ഖന്‍‌മാരെ!
-അങ്ങനെയൊക്കെയാണ് ‘സംഗതികള്‍’ വിശാലാ!

മുരളീമേനോന്‍, ശ്രീ, അനിലന്‍, ഡിങ്കന്‍:
നല്ല വാക്കുകള്‍ക്ക് നന്ദി!

അനോനീ:
സ്വയം പൊക്കാനും മഗ്നാനിമിറ്റിക്കും വേണ്ടി-എന്നല്ലേ വിവക്ഷ? പിന്നെന്താ പറഞ്ഞേ?
“-80കളിലെ “സ്റ്റണ്ടി“നെ ഓര്‍മ്മിപ്പിക്ക്കുന്ന കഥ. ആരുടെയൊക്കെയോ അനുഭവങ്ങള്‍ കൂട്ടി കലര്‍ത്തി, സ്വന്തം മനസ്സിന്റെ വികലമായ ഭാവനയും..“
സ്വന്തം വാക്കുകള്‍ കണ്ഠകോടാലിയാക്കിയ പല്ലില്ലാത്ത പാവം അനോനീ, എന്റെ സഹതാപങ്ങള്‍ നിന്നോട് കൂടെ!

സാന്‍ഡോ:
ആര്‍ട്ട് ഓഫ് കണ്ട്രോള്‍ എന്ന കോഴ്സിന് കഴിഞ്ഞ ഏതാനും ദശകങ്ങളായി പഠിച്ചോണ്ടിരിക്യാ.വളരെ ദാ‍ങ്ക്സ് ണ്ട് ട്ടാ!

വാത്മീകി:
റിയാലിറ്റിയും ഫാന്റസിയും തമ്മിലുള്ള അകലം എത്ര? കമെന്റിന് നന്ദി.

ആവനാഴിമാഷേ,
ഏതോ ഒരു ഹിന്ദി സിനിമയില്‍, പാറമടയില്‍ തമിരടിച്ച് അതില്‍ നിറച്ച് വച്ച വെടിമരുന്നിന്നിടയിലൂടെ, ബീഡി വലിച്ചും തീ കൊളുത്തിയും അമിതാഭ് ബച്ചന്‍ നടന്ന് നീങ്ങുന്ന രംഗം ഓര്‍ക്കുന്നോ? ജീവിതത്തില്‍ മനഃസ്ഥൈര്യവും പക്വതയും ഉള്ളവര്‍ക്കിത് എളുപ്പമാണ്. അല്ലാത്തവര്‍....
(വെടിമരുന്ന് ശാലക്ക് ചുറ്റും കത്തിച്ച പന്തവുമായി ഓടുന്ന പിള്ളേരെ മാഷവതരിപ്പിച്ചതെനിക്കിഷ്ടമയി.)
ഒരുപാട് നന്ദി.

ഡിങ്കോലാപ്പ്യേ:
ആവനാഴിമാഷെപ്പോലെ നര്‍മ്മം അവതരിപ്പിക്കുന്നവര്‍ ഏറെയുണ്ടീ ബ്ലോഗില്‍. സ്വതസിദ്ധമായ ശൈലിയുള്ള വിശാലന്‍, കുറുമാന്‍,മനു, അരവിന്ദ്, സാന്‍ഡോസ്,പിന്നെ കൊച്ച് ത്രേസ്യ തുടങ്ങി ഏറെപ്പേര്‍. ഞാനവരുടെ അയല്‍ക്കാരന്‍ പോലുമല്ലല്ലോ?

ഫോണിലൂടെയും മെയിലില്‍ക്കൂടിയും അഭിപ്രായങ്ങളറിയിച്ച ദേവദാസ്, രജേഷ്, ബിജു, റുബിന മെഹ്ബൂബ്, ഇമ്മാനുവല്‍, പ്രീത എന്നിവര്‍ക്കും നന്ദി.

ആവനാഴി said...

"അതു വായിക്കുവാനും ആസ്വദിക്കാനും ഉള്ള മനക്കരുത്ത് നല്ലപാതിക്ക് ഉണ്ടാക്കിക്കൊടുത്തിട്ട് വേണം ആ ഭാണ്ഡക്കെട്ടഴിച്ച് തുടങ്ങാന്‍."

ഹരിയോ ഹര! അപ്പോള്‍ ഇതുവരെ പുറത്തു വന്നതൊക്കെ വെറും നീര്‍ക്കോലിക്കുഞ്ഞുങ്ങളായിരുന്നു അല്ലേ?

ഇനി ആ രാജവെമ്പാല ഇങ്ങോട്ടെഴുന്നള്ളിയാല്‍ എന്താ സ്ഥിതീന്നാ ഇപ്പഴത്തെ ചിന്ത. എന്റെ പൊന്നുംകുടത്തു മുത്തപ്പാ!

:)

സഹയാത്രികന്‍ said...

മാഷേ... അസ്സലായി.. എല്ലാരും പറഞ്ഞപോലെ... അവസാനം മനസ്സിലൊരു നൊമ്പരം...
പാവം കുട്ടീ ല്ലേ...
:(

Kaithamullu said...

സഹയാത്രികാ,
നന്ദി.

ആവനാഴിമാഷേ,
അനുഭവങ്ങള്‍ ഒരിക്കലും അതേപടി എഴുതാന്‍ പാടില്ല എന്ന് എഴുതിത്തുടങ്ങിയ ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്.അല്പസ്വല്പം വികൃതികള്‍ കാട്ടാത്ത ആരും കാണില്ലല്ലോ, അല്ലേ മാഷേ?

Anonymous said...

appol kuthendidathu kuthiyaal kollum alle. potte saramilla. enthokke mattu boologa paraspara sahaya sahakarana sanghakkaar paranjaalum seri, maashu ezhuthiyathu verum ikkili saahithyam thanne. allathe vere valya sambhavamonnumalla. oru sthree paksha viewpointil nokkiyaal vashalatharavum. sthreekale patti ithrayum thaana oru nilapaadullathu kondaa maashu athu marachu vekkaanum swayam glorify cheyyaanum ithra paadu pedunnathu ennu manasaasthra vivaksha.

Kalesh Kumar said...

Sasiyetta, teekshnamaya jwala!

Ugran ezhuth....

UAE yil njanundayirunnappol tammil parichayappedan sadhichillallo..

:(

ഹരിയണ്ണന്‍@Hariyannan said...

കിടക്കുന്നേനുമുന്‍പ് കൈതച്ചേട്ടന്റെ ഒരു കഥയെങ്കിലും വായിച്ചില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്നായി!

ഹോ...ഫയങ്കരം!!
ഒരു നല്ല സ്വപ്നം കണ്ടു;ഇനി ഉറങ്ങാം!!
:)