രണ്ട് നിബദ്ധനകള്‍ മുന്നോട്ട് വച്ചു:
കമ്പനി നടത്തിപ്പിന്റെ മേല്‍നോട്ടം തന്റെ P.A.ക്കായിരിക്കും.
തന്റെ അനുവാദമില്ലാതെ ഒരു പ്രോജെക്റ്റും ഏറ്റെടുക്കരുത്.
-അങ്ങനെയാണ് ഒരു ‘നിര്‍മ്മാണ‘ കമ്പനിക്ക് “ബേബിസിറ്ററാ“യി ഞാന്‍ മാറിയത്.
പ്രശസ്ത ലേബര്‍ സപ്ലൈ ഏജന്‍സിയുടെ മാനേജര്‍ ദേവനെ കൊണ്ട് വന്നത് എഞ്ചിനീയര്‍ മോഹനായിരുന്നു. ഓരോ റിക്രൂട്ടിനും എത്ര ശതമാനം കമ്മീഷന് വേണമെന്ന് ഒരു ചെടിപ്പുമില്ലാതെ അയാള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി ഞാന്‍ പറഞ്ഞു: “ദേവന്, ഐ തിങ്ക് ഇറ്റ്സ് ടൈം ഫോര്‍ യു ടു ലീവ്!”
വളിച്ച ഒരു ചിരിയോടെ വാതില്ക്കല് തിരിഞ്ഞ് നിന്ന്, കൈകള്‍ കൂപ്പി, അയാള്‍ മൊഴിഞ്ഞു: ‘അണ്ണാ, ആളറിയാതെ പറഞ്ഞു പോയതാ; ഷെമീ! ഒരു തെറ്റൊക്കെ ഏത് പോലീസുകാരന്റെ മോനും പറ്റില്ലേ?“
എന്നിട്ട് രഹസ്യം പറയും പോലെ വായ് പൊത്തി, ‘എന്റെ അച്ഛന് ഒരു പോലീസുകാരനായിരുന്നൂ, കേട്ടോ’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗൌരവത്തിന്റെ നീര്‍ക്കുമിളകള്‍ തകര്‍ന്നു വീണത് സൌഹൃദത്തിന്റെ തെളിനീര് പ്രവാഹത്തിലേക്കായിരുന്നു.
"ഞങ്ങളുടെ മദ്രാസ് ഓഫീസില്‍ ഒരു സെക്രട്ടറിയുണ്ട്. വളരെ ഏബിളാ. അവള്‍ക്ക് ഗള്‍ഫില്‍ വന്നാല്‍ കൊള്ളാമെന്നൊരാശ. നിങ്ങളുടെ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കും, അവള്.”
അപ്പോയിന്റ്മെന്റില്ലാതെ ആരാണെന്നത്ഭുതപ്പെട്ടു, ഞാന്‍.
പാറിപ്പറന്ന മുടി ഒതുക്കി, തോളിലെ വാനിറ്റി ബാഗ് താഴെ വച്ച്, മുന്നിലെ കസേരയില്‍ അവളിരുന്നപ്പോള്‍ ദൃഷ്ടിയില് തടഞ്ഞത് അല്പം ഉയര്‍ന്ന, ഞൊറികളുള്ള വയറാണ്. പിന്നെ തൂങ്ങിക്കിടക്കുന്ന നീര്‍ക്കുടങ്ങളും.
സ്ത്രീസഹജ സ്വാഭാവികതയോടെ സാരി വലത് ഭാഗത്തേക്ക് വലിച്ചിട്ട് കണ്ണുകളുയര്‍ത്തി എന്നെ നോക്കി, അവള്.
‘ഗുഡ് മോണിംഗ് സര്” : സ്വരത്തിന് വേദനയുടെ താപം.
അവളുടെ ദൃഷ്ടികള്‍ ദീപ്തമായി. ധ്യാനത്തിലെന്നോണം അവ മുകളിലേക്കുയര്‍ന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ന്നു.
‘തനിക്ക് സ്വന്തമായി റൂമില്ലേ, അവിടെ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ലാ സര്; പഴയ ഒരു വില്ലയിലെ ഒറ്റ മുറിയിലാ അവര്‍ താമസിക്കുന്നത്. എന്റെ ഇരിപ്പും കിടപ്പുമെല്ലാം കോറിഡോറിലെ സോഫായിലായിരുന്നു. 300 ദിരംസിന് അതിലും നല്ല സ്ഥലം ദുബായില്‍ കിട്ടുമോ, സര്?’
കരുണയുടേയും സ്നേഹത്തിന്റേയും മഞ്ഞുമലകള്‍ ഒന്നിച്ചുരുകീ, എന്റെ മനസ്സില്‍.
“എനിക്ക് താമസിക്കാനൊരു സ്ഥലം ശരിയാക്കിത്തരണം, ഇന്ന് തന്നെ. ഞാനിനി അവിടെ കാല് കുത്തുന്ന പ്രശ്നമില്ല’.
‘ നിന്റെ സാധനങ്ങളെടുക്കാനെങ്കിലും കാല് കുത്തേണ്ടി വരില്ലേ, അവിടെ?’ : പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശ കലര്‍ത്തി ചോദിച്ചു, ഞാന്‍.
*************
ഗള്‍ഫ് ന്യൂസിന്റേയും ഖലീജ് റ്റൈംസിന്റേയും ക്ലാസ്സിഫൈഡുകള്‍ പരതലായിരുന്നു, പിന്നെ ഞങ്ങളുടെ പണി. വിവരമറിഞ്ഞ മറ്റ് സ്റ്റാഫംഗങ്ങളും കൂടെ കൂടി. അവസാനം കരാമയില്‍ ഷെയ്ക്ക് കോളനിയില്‍ ഒരു ഷയറിംഗ് അക്കൊമൊഡേഷന്‍ ഒത്ത് കിട്ടി.
‘കണ്ടോ, മാതാവെന്നെ കൈവിട്ടില്ല”: അഡ്വാന്‍സ് കൊടുത്ത്, ഫ്ലാറ്റുടമയായ ഗോവാക്കാരിയോട് യാത്ര പറഞ്ഞിറങ്ങവേ, രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കാതര മിഴികള്‍ എന്റേതിലൂന്നി തേങ്ങി, അവള്.
“സാറിന്റെ കടമൊക്കെ ഞാന്‍ എങ്ങനേയാ വീട്ടുക?”
അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നതും വലത് കണ്ണിലെ ചാരനിറമുള്ള മറുക് മേല്‍കീഴ് ചാഞ്ചാടുന്നതും നോക്കി നിന്നു ഞാന്‍.അവളുടെ നിശ്വാസങ്ങള്‍ക്കപ്പോള്‍ പ്രചണ്ഢമായ ഒരു മണല്‍ക്കാറ്റിന്റെ ചൂരും ചൂടും ചടുലതയും!
*************
ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ അവളെന്റെ ക്യാബിനിലെത്തും.
‘ദിവസവും കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, സര്: ’ അവള് പറയും.” ഈ ഒറ്റപ്പെട്ട ജീവിതമല്ലെങ്കിലെന്നെ ഭ്രാന്തിയാക്കി മാറ്റും.’
ഓഫീസ് കഴിഞ്ഞ് അവളെ റൂമില്‍ കൊണ്ട് വിടുക എന്നതു കൂടി എന്റെ ദിനചര്യയുടെ ഭാഗമാക്കിത്തീര്‍ത്തു, അവള്.
‘രാത്രി ഒറ്റക്ക് പോകാനെനിക്ക് പേടിയാ. പിന്നെ അത്രേം സമയം കൂടി സാറിനോട് സംസാരിക്കാല്ലോ?”
ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും കണ്ണൂരിലെ പെരളശ്ശേരിയില്‍ കുടിയേറിപ്പാര്‍ത്ത അവളുടെ പ്രപിതാക്കന്മാരെപ്പറ്റിയും മദ്രാസില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ജോലി നോക്കുന്ന ഭര്‍ത്താവ് തോമസ് ഇടിക്കുളയെന്ന ടോമിച്ചനെപ്പറ്റിയുമൊക്കെ ഞാന്‍ അടുത്തറിയുന്നത് ആ യാത്രകളിലാണ്.
“ടോമിച്ചന് സ്നേഹമുള്ളോനാ‘: ഭര്‍ത്താവിനെപ്പറ്റി പറയുമ്പോള്‍ അവളുടെ സ്വരം അനുരാഗത്തിന്റെ തേനുറവകളുതിര്‍ന്ന് കുതിരും.
“ഒരു ജോലി ശരിയാക്കി അച്ചായനേം ഇങ്ങോട്ട് കൊണ്ട് വരണം. സാറെന്നെ സഹായിക്കില്ലേ?’
ആ കണ്ണുകള്‍ തുറന്നടഞ്ഞു.
വലത് കണ്ണിലെ മറുക് ഒളിച്ചുകളി തുടര്‍ന്നു.
കണ്ണില്‍ മറുകുകളൊ പ്രകടമായ ചിഹ്നങ്ങളോ ഉള്ളവര്‍ അമാനുഷശക്തിയും അതീന്ദ്രീയജ്ഞാനവും ഒക്കെ ഉള്ളവരായിരിത്തീരുമെന്ന് എവിടെയാണ് വായിച്ചത് എന്നോര്‍ക്കാന്‍ ശ്രമിക്കയായിരുന്നൂ, ഞാനപ്പോള്‍.
**************
‘ഇന്നെന്റെ വെഡ്ഡിംഗ് ആന്നിവേഴ്സറിയാ’..
കൈയില്‍ ഒരു ടിന് ചോക്കളേറ്റുമായിട്ടായിരുന്നു രേഖയുടെ വരവ്.കൈയില്‍ ഭര്ത്താവയച്ച ‘ഹാപ്പി ആനിവേഴ്സറി‘ കാര്‍ഡുമുണ്ടായിരുന്നു. ’മിസ് യു, മിസ് യു’ എന്ന് ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്നൂ, കാര്‍ഡിന്റെ നാലു മൂലകളിലും.
“പ്രസവത്തിലേ കുഞ്ഞ് മരിച്ചില്ലായിരുന്നുവെങ്കില്‍ നാട് വിടുകയോ ടോമിച്ചനെ പിരിയുകയോ ചെയ്യേണ്ടി വരില്ലായിരുന്നു.“
ആഹ്ലാദം ജ്വലിച്ച് നിന്ന ആ മുഖത്ത് വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നത് പെട്ടെന്നാണ്.
“അതോടെ ജീവിതം മടുത്തു, സര്! ഒളിച്ചോടണമെന്നും സന്യാസിനിയാകണമെന്നും ഒക്കെ തോന്നി. അപ്പോഴാണ് സാറിന്റെ ഓഫര്‍ വന്നത്.’
‘എത്ര കാലമായി?’ : ഞാന്‍ ചോദിച്ചു.
“ആറു മാസം. കുഞ്ഞ് വയറ്റില്‍ വച്ചേ മരിക്കയായിരുന്നൂ.”
സാരി അല്പം മാറ്റി, ഞൊറികളുള്ള വലിയ തന്റെ വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു: ‘ഇത് കണ്ടോ..... മരുന്നുകളേറെ കഴിച്ചിട്ടും ചുരുങ്ങിയിട്ടില്ലിത് വരെ.“
പിന്നെ ഒരു ചെറുചിരിയോടെ ഒളികണ്ണിട്ടെന്നെ നോക്കി, കൈ മാറിടത്തിലേക്കുയര്‍ത്തി ബാക്കി സംശയവും ദൂരീകരിച്ചു: “ ദാ, ഇതിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഇപ്പഴും പാല് ചുരത്തും.”
ഒരു വെള്ളിയാഴ്ച വൈകുന്നേരം:
കൂട്ടുകാരന്റെ വീട്ടില്‍ സൊറപറച്ചിലും സുരപാനവും റമ്മികളിയുമൊക്കെയായി ഒത്ത് കൂടിയിരിക്കയായിരുന്നു, ഞങ്ങള്‍.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവഗണിച്ചു. പക്ഷേ നിര്‍ത്താതെ അത് ചിലച്ചപ്പോള്‍ പ്രിയതമ തന്നെ അതെടുത്ത് തന്നു: “ നോക്ക്, വല്ല അത്യാവശ്യകാര്യവുമാണെങ്കിലോ?”
ഗോവക്കാരി ആന്റിയായിരുന്നു, ലൈനില്‍. രേഖ കാലത്തേമുതല്‍ മുറിക്കുള്ളിലാണത്രേ. ആദ്യം മൌനവൃതത്തിലായിരുന്നെങ്കില്‍ ഇപ്പോള്‍ വയലന്റ് ആയിരിക്കുന്നു. മുറിയിലെ സാധനങ്ങള്‍ ഒന്നൊന്നായി എറിഞ്ഞുടക്കയാണവള്‍. ‘സര്‘ വന്നാലേ കതക് തുറക്കൂ എന്നാണ് നിലപാട്.
‘ഓഫീസ് കാര്യമാ, ഇപ്പോ വരാം’: എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്നിറങ്ങി.
ഞാന്‍ വിളിച്ചതും വാതില്‍ തുറന്നു, അവള്. എന്നിട്ട് ഒരു കുഞ്ഞിന്റെ നിഷ്കപടതയോടെ ഓടി വന്നെന്റെ തോളില്‍ ചാരി, തേങ്ങി.
‘സാറിനോട് സംസാരിക്കാതിരുന്നിട്ട് വട്ട് പിടിക്കുന്ന പോലെ... എന്നെ ഈ ഗുഹയില്‍ നിന്നെങ്ങോട്ടെങ്കിലും കൊണ്ട് പോകാമോ?‘
ദുബായ് ക്രീക്കില്‍, വളരെ വൈകും വരെ, കപ്പലണ്ടി കൊറിച്ചും തമാശകള്‍ പറഞ്ഞും നടന്നൂ, ഞങ്ങള്‍.
******************
രേഖയുടെ എമ്പ്ലോയ്മെന്റ് വിസ അപ്ലിക്കേഷന്‍ ലേബര്‍ ഡിപാര്‍ട്ട്മെന്റ് റിജെക്റ്റ് ചെയ്തു.
ക്വാളിഫൈഡ് ആയ ധാരാളം പേര് ദുബായില്‍ തന്നെ ഉള്ളപ്പോള്‍ എന്തിന് പുറത്ത് നിന്ന് കൊണ്ട് വരുന്നൂ എന്നായിരുന്നു അവരുടെ ചോദ്യം.
‘സാരമില്ല, റീസബ്മിറ്റ് ചെയ്താല്‍ മതി. ഇതൊക്കെ പതിവാ”: പി ആര് ഒ ആശ്വസിപ്പിച്ചു.
പക്ഷെ അതൊരനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. രേഖയുടെ സ്വഭാവത്തിലെ പെട്ടെന്നുള്ള നിറം മാറ്റങ്ങള്‍ അപ്പോഴേക്കും ആശങ്കയുടെയും ഭീതിയുടെയും മുള്ളുവേലികള്‍ പടര്‍ത്തിയിരുന്നു, എന്റെ മനസ്സില്‍.
‘ഒരു മാസത്തിന് ശേഷം റീ അപ്ലൈ ചെയ്യാം, രേഖാ; കിട്ടാതിരിക്കില്ല. PRO പറഞ്ഞത് നീയും കേട്ടതാണല്ലോ?’ : അവളെ എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഞാനുറപ്പ് നല്കി.
മദ്രാസില്‍ എത്തിയ ശേഷം രേഖയുടെ ഫോണ്‍ കോളുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. അപ്ലിക്കേഷന്‍ വീണ്ടും റിജെക്റ്റ് ആയി എന്ന നുണ എനിക്ക് പലവട്ടം ആവര്‍ത്തിക്കേണ്ടി വന്നൂ.
‘വിസ കിട്ടും വരെ ഇവിടെ മറ്റൊരു ജോലി നോക്കിയാലോ?’: അവള് ചോദിച്ചു.
‘അതെ, വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ?” ഞാന്‍ പിന്താങ്ങി.
********
"സര്, ടോമിച്ചന് അബുദാബിയിലുണ്ട്, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനീടെ വിസയിലാ“ : ഒരു രാത്രിയില്‍, രേഖയുടെ ഫോണ്‍ കോള്‍.
“ഓ, അഭിനന്ദനങ്ങള്‍’: ഞാന്‍ പ്രതിവചിച്ചു.
“പക്ഷെ ടോമിച്ചന് അത്ര ഹാപ്പിയല്ലെന്ന് തോന്നുന്നു. സാര്‍ ഈ നമ്പറിലൊന്ന് വിളിച്ച് സംസാരിക്കാമോ?”
75000 രൂപാ കൊടുത്ത് ഒരു മലയാളിയുടെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് തോമസ് എത്തിയിരിക്കുന്നത്. പക്ഷേ തന്റേത് വിസിറ്റ് വിസയാണെന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ശേഷമാണയാള്‍ മനസ്സിലാക്കുന്നത്.
ദിവസം 16 മണിക്കൂര്‍ ജോലി. വര്‍ക്ക് ഷോപ്പിന്നകത്താണ് ഓഫീസ്. അതും വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത, ടാക്സി പോലും ചെന്നെത്താത്ത ‘മുസഫ‘യിലെ ഒരു റിമോട്ട് ഏരിയായില്‍.
തിരിച്ച് പോകണമെന്ന് വാശി പിടിച്ചപ്പോള്‍ മുതലാളി പറഞ്ഞത്രേ: ‘തന്ന പണം തിരിയെ പ്രതീക്ഷിക്കണ്ടാ. മാത്രമല്ല വിസക്കും ടിക്കറ്റിനുമായി ചിലവാക്കിയ 5000 ദിര്‍ഹം നഷ്ടപരിഹാരമായി തരികയും വേണം!‘
മുതലാളിയോട് സംസാരിച്ചപ്പോല്‍ നഷ്ടപരിഹാരം 3000 ദിര്‍ഹമില്‍ ഒതുക്കാന്‍ അയാള്‍ തയ്യാറായി. ദുബായില്‍ വന്ന് പൈസ വാങ്ങിപ്പോകാന്‍ തോമസിന് ഒരു ദിവസത്തെ ലീവും അനുവദിച്ചു.
സന്ധ്യയാകാറായിരുന്നു തോമസ് ദുബായിലെത്തിയപ്പോള്‍. മിടുക്കനും മിതഭാഷിയുമായ ഒരു ചെറുപ്പക്കാരന്. ടാക്സി സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ പറഞ്ഞു: ‘രാത്രിയായല്ലോ തോമസ്, ഇനി നാളെയേ പോകാനൊക്കൂ”
‘സാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് രേഖ പ്രത്യേകം പറഞ്ഞിട്ടുണ്ട്’: അയാളുടെ ശബ്ദത്തില്‍ കുറ്റബോധം.
‘അബുദാബിയിലെത്തിയാല്‍ പോരല്ലോ? ആ മണല്‍ക്കാട്ടിലെത്തിപ്പെടണ്ടേ?”: എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചൂ, അയാള്‍.
രാത്രി:
രണ്ട് പെഗ്ഗ് മദ്യം അകത്ത് ചെന്നപ്പോഴേക്കും തോമസ് ഇടിക്കുള ഫ്ലാറ്റായി. കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിച്ച് തുടങ്ങി.
“നല്ലൊരു കുടുംബത്തില്‍ പിറന്നോനാ സാറെ ഞാന്‍. MSc പാസ്സാ, അതും ഫസ്റ്റ് ക്ലാസ്സില്‍. പ്രേമിച്ച് , വീട്ടുകാരെയൊക്കെ പിണക്കിയാ, ഞാന്‍ രേഖയെ കല്യാണം കഴിച്ചത്. അന്നൊക്കെ ഞങ്ങടെ വീടൊരു സ്വര്‍ഗമായിരുന്നു. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും ആധിക്യമൊഴിച്ചാല്‍ ഒരു പച്ചപ്പാവമായിരുന്നൂ, അവള്.’
നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നൂ, ഞാന്‍.
“പക്ഷെ നാളുകള്‍ ചെല്ലുന്തോറും ഞങ്ങടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നും അവള്‍ക്ക് പള്ളിയില്‍ പോണം. മാസത്തിലൊരിക്കല്‍ വേളാങ്കണ്ണീലും. പല രാത്രികളിലും ഉറങ്ങുകയേ ഇല്ല. എണീറ്റിരുന്ന് പ്രാര്‍ത്ഥിക്കും, ബൈബിള്‍ വായിക്കും, ഗീതങ്ങള്‍ ആലപിക്കും. മാതാവ് ശരീരത്തില്‍ അവേശിച്ചെന്നോണം കല്പനകള് പുറപ്പെടുവിക്കും. എല്ലാം ഞാന്‍ അനുസരിക്കണം; അല്ലേലവള്‍ അക്രമാസക്തയാകും.”
ഒരു പെഗ്ഗ് കൂടി വിഴുങ്ങി, തല കുടഞ്ഞു കൊണ്ടയാള്‍ തുടര്‍ന്നു:
‘മദ്രാസില്‍ ജോലിയുള്ള എന്റെ അനിയത്തി, ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി, രേഖ അവളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. കാരണമറിയോ: എനിക്ക് പെങ്ങളുമായി ലൈംഗിക ബന്ധമുണ്ടത്രേ!
അപ്പോഴേക്കും സഹനശക്തിയുടെ നെല്ലിപ്പലകയും കണ്ടിരുന്ന ഞാന്‍, നിര്‍ബന്ധിച്ച് അവളെ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്, ഏറെക്കാലമായി അവള് സ്കിസോഫ്രീനിയ എന്ന മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കയായിരുന്നെന്ന്. ‘
‘മരുന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ അവള് നോര്‍മലായി. പിന്നെ ഗര്‍ഭധാരണം, പ്രസവം, കുട്ടിയുടെ മരണം.....വിഷാദരോഗം വീണ്ടും തലപൊക്കി. ഭക്തിജ്വരത്തില്‍ വീണ് അവളെനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു. കുറച്ച് നാള് മാറിനിന്നാല്‍ ശരിയായേക്കുമെന്ന പ്രതീക്ഷയിലാണ് അവളെ ദുബായ്ക്ക് അയച്ചത്. മരുന്നുകള്‍ മുടങ്ങാതിരുന്നാല്‍ പ്രശ്നമില്ലെന്ന് ഡോക്ടറും പറഞ്ഞു.
ഇതാ സര്, ഇപ്പോത്തന്നെ നോക്കൂ. റിക്രൂട്ട്മെന്റില്‍ എക്സ്പെര്‍ട്ട് ആയ രേഖയാണ് എന്നെ ഇങ്ങോട്ടയച്ചത്. കൈയിലുള്ള പണമെല്ലാം കൊടുത്ത്, ജോലിയെന്തെന്നറിയാതെ, വിസിറ്റ് വിസയാണെന്നറിയാതെ.....
അവള് ചെയ്യുന്നത്, അതെന്തായാലും, അതാണ് ശരി... ആരും ചോദ്യം ചെയ്യാന്‍ പാടില്ല“: അയാള്‍ മുറുമുറുത്തു.
***************
രേഖയെ അവസാനമായി കണ്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരു പ്രോപെര്‍ട്ടിയുടെ സെയിത്സ് ഡീഡില്‍ ഒപ്പ് വയ്ക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍.
ഫോണ്‍ ചെയ്തപ്പോഴവള്‍ വാചാലയായി:
“എന്നെ കാണാതെ പൊയ്ക്കളയരുത്. പിന്നെ ടോമിച്ചന് സാറന്ന് കൊടുത്ത പൈസയും തിരിച്ച് തരണ്ടേ?’
അവള് തുടര്‍ന്നു:
“ഹോട്ടല്‍ സവേരയില്‍ തന്നെ മുറി കിട്ടിയത് നന്നായി. അതിനടുത്താ എന്റെ ഓഫീസ്. ഓഫീസിലേക്ക് പോകും വഴി ഞാന്‍ ഹോട്ടലില്‍ വരാം, കാലത്ത് 8 മണിക്ക്. ഒരു കണ്ടീഷന്‍: ‘മാല്‍ഗുഡി‘യില്‍ നിന്ന് എനിക്ക് മസാലദോശ വാങ്ങി തരണം.”
8 മണിക്കവള്‍ വന്നപ്പോള്‍ റെസ്റ്റോറന്റില്‍ പോകാന്‍ തയ്യാറായിരിക്കയായിരുന്നു, ഞാന്‍.
പക്ഷെ എന്തോ ഒരു പന്തികേടു പോലെ.....
ഉച്ചിയില്‍ കെട്ടിയ മുടി, ഉടഞ്ഞ വസ്ത്രങ്ങള്‍, ഉറപ്പില്ലാത്ത നോട്ടം,
-ഉറക്കത്തില്‍ നിന്നെണിറ്റ് വരും പോലെ.
“എന്താ രേഖേ, സുഖമില്ലേ? “: ഞാന്‍ ഉത്കണ്ഠാകുലനായി.
“ഒന്നുമില്ല“: വാ തുറന്നപ്പോള്‍ അസഹ്യമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ കലര്‍ന്നു.
വാതിലടച്ച് അവള് കട്ടിലില്‍ വന്നിരുന്നു.
പിന്നെ ഒരു കവറെടുത്ത് എനിക്ക് നീട്ടി: ‘ ഇതാ പൈസ, ഇപ്പഴത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം.”
വികാരമറ്റ വാക്കുകള്‍!
പിന്നെ എന്തോ ഓര്‍ത്തെന്നപോലെ പെട്ടെന്നെഴുന്നെറ്റു:“പോട്ടെ, ഓഫീസിലെത്താന്‍ വൈകി’
“ഓഫീസോ..ഇത്ര നേരത്തേയോ?”: ഞാനത്ഭുതപ്പെട്ടു.
കേള്‍ക്കാത്ത മട്ടില്‍, തിരിഞ്ഞ് നോക്കാതെ നടന്നു, അവള്.
************
റജിസ്ട്രാഫീസിലെ ജോലി തീര്‍ത്ത് ഹോട്ടലിലെത്തി, റൂം വെക്കേറ്റ് ചെയ്യും മുന്‍പ് എനിക്ക് തോന്നി അവളെ ഒന്ന് വിളിക്കണമെന്ന്.
“രേഖേ, എന്താണ് പ്രശ്നം? : ഞാന്‍ ചോദിച്ചു.
‘പ്രശ്നമോ, എന്ത് പ്രശ്നം? സാറെപ്പോഴാ പോകുന്നേ? ‘
‘പുറപ്പെടുകയായി. രേഖേ, നിനക്കെന്ത് പറ്റി? ഏത് കോലത്തിലാ നീയിന്ന് ഹോട്ടലില്‍ വന്നത്?“
“അതോ” : വരണ്ട ഒരു ചിരിയും അതിന്റെ പ്രതിധ്വനികളും കര്‍ണ്ണങ്ങളില്‍ അലയടിച്ചു. “ഇന്നലെ രാത്രി മാതാവ് എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. മാതാവ് പറയുകയാ... മോളെ, ഈ ലോകത്തില്‍ ഒരു പുരുഷനെപ്പോലും വിശ്വസിക്കരുത്; നിന്റെ സാറിനെപ്പോലും. ഹോട്ടലില്‍ നീ ഒറ്റക്കല്ലേ പോകുന്നത്. സൂക്ഷിക്കണം... എന്ന്.
അതാ രാവിലെ എണീറ്റപടി, പല്ലുതേക്കാതെയും കുളിക്കാതെയും വന്നത്. പ്രാകൃതമായ ആ കോലത്തില്‍ എന്നെ പ്രാപിക്കാന്‍ ഒരു പുരുഷനും ശ്രമിക്കയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു!”
31 comments:
യാത്രാക്ഷീണമുണ്ടെങ്കിലും പകുതിയടഞ്ഞ നീണ്ട കണ്‍പോളകള്‍ക്കുള്ളില്‍ ഓളം വെട്ടുന്ന തീക്ഷ്ണനയനങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല. വലത് കണ്ണില്‍ തടവ് ചാടാന്‍ വെമ്പുന്ന തവിട്ട് നിറമുള്ള ഒരു പാട്....
“കണ്ണിലെന്താ?’ എന്തോ കരടായിരിക്കുമെന്ന ധാരണയില്‍ ഞാന്‍ ചോദിച്ചു.
‘അത് എന്റെ ഭാഗ്യമറുകാണ്. ജന്മനാല് ഉള്ളതാ.” ആ മിഴികള്‍ എന്റെ മുഖത്ത് പാറിക്കളിച്ചു.
അറ്റം വളഞ്ഞ നാസികക്ക് താഴെ വൃത്താകൃതി തോന്നിക്കുന്ന ചായം തേക്കാത്ത കനം കുറഞ്ഞ അധരങ്ങള്‍, ഇരട്ടത്താടി, അല്പം നീണ്ട് മെലിഞ്ഞ കഴുത്ത്....
*********
എന്റെ മനസ്സിനെ ഏറ്റവും വേദനിപ്പിച്ചിച്ചിട്ടുള്ള ഒരു ജ്വാല. ഉമിത്തീയില്‍ നിന്ന് ഇന്നും പുറത്ത് വരാന്‍ കഴിയാത്ത രേഖ!
മാതാവിന്റെ ഓരോ ജോലി ഭാരങ്ങളേ... ഒടുവില്‍ പല്ലു തേക്കാതെ രേഖ വന്നത് ഒട്ടും ശരിയായില്ല. ഒരു ദിവസം പോയിക്കിട്ടി..
പതിവ് പോലെ രസകരമായിരുന്നു വിവരണം.
good one mashe..
ingane ethra ethra jeevithangal Rekhayepole.. :(
ശശിയേട്ടോ ഇതെന്താ കഥ.
വിവരണത്തില്‍ ഞാന്‍ നമിച്ചു.
ഈ മനുഷ്യനെക്കൊണ്ട് തോറ്റു എന്ന്
പറയണോ ജയിച്ചു എന്ന് പറയണോ ?
എത്ര മനോഹരമായ വിവരണം
ശശിയേട്ടാ, വിവരണം നന്നായിരിക്കുന്നു.
പാവം രേഖ!
കൊച്ചിന്റെ മരണമാണോ രേഖയെ ഈ സ്തിഥിയിലെത്തിച്ചത്?
ശശിയേട്ടന്റെ എഴുത്തിന്റെ ആ ഒരു ഭംഗിയെ പുകഴ്ത്താതെ വയ്യ. ഗംഭീരമായിട്ടുണ്ട്.
വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ എഴുതിവിടുന്ന ഞാനൊക്കെ ഇത് കണ്ട് പഠിക്കണം!
Expecting new post soon.
BIJU ,TVM
മാഷെ,
അനന്യസാധാരണമായ ശൈലീവല്ലഭത്വം കൊണ്ടു അനുഗൃഹീതമായ രചന.
പിന്നെ, കുറുക്കന് കുറുക്കനാണെങ്കില്‍ കണ്ണു കോയീന്റെ കൂട്ടില്‍ത്തന്നെ ആവാണ്ടെങ്ങന്യാ?
:)(ഒരു കുസൃതി നിറഞ്ഞ മന്ദഹാസം, അതാണു രണ്ടു കുത്തും ഒരു വക്രവും വച്ചു കാച്ചിയതില്‍ ഒളിഞ്ഞു കിടക്കുന്നത്!)
എന്റെ വിത്സാ, തോറ്റോ അതോ ജയിച്ചോ? രണ്ടു പക്ഷവും കേറി പിടിക്കാതും.
മാഷുടെ കഥകള്‍ പ്ലോട്ടിലും അവതരണത്തിലും വേറിട്ടു നില്ക്കുന്നു. സ്വിസ്സ് ചോക്കളേറ്റിന്റെ അലിഞ്ഞലിഞ്ഞിറങ്ങുന്ന മാര്‍ദ്ദവം, രസമുകുളങ്ങളെ ഹര്‍ഷപുളകിതമാക്കുന്ന മാധുര്യം, ഇടക്കു നല്ല നാടന്‍ കാന്താരി കടിക്കുന്ന എരിവും ......
ഉം, അടുത്തതു പോരട്ടെ.
സസ്നേഹം
ആവനാഴി
ശശിയേട്ടാ എന്തോരം കഥാപാത്രങ്ങളാണല്ലേ ജീവിതയാത്രയില്‍ വന്നുപെടുന്നത്! അവരെ ഏറെനാളുകള്‍ക്കുശേഷം കണ്ടുമുട്ടുന്നതും സിനിമാകഥപോലെ അവിശ്വസനീയവും അവിചാരിതവും! ഇനിയുമെത്ര പറയാനിരിക്കുന്നു അല്ലേ? ഞങ്ങള്‍ കേള്‍ക്കുവാനും കാതോറ്ത്ത് ഓരോ നാളും പുതിയ പോസ്റ്റുകളുണ്ടോ എന്ന് തപ്പി ഇരിക്കുന്നു.. പോരട്ടെ വേഗം ബാക്കിയെല്ലാം ടപ്പെടപ്പേം എന്നായിട്ട്....
മുരളിയേട്ടാ,
അവള് എത്ര സുന്ദരി!
-പക്ഷേ വായ് നാറ്റം, വിയര്‍പ്പ് മണം....(ആരാ ഓടിപ്പോവാത്തേ?)
മനുജി,
നന്ദി.
മേന്ന്നേ,
ഏറെ പഴക്കമുള്ള ഭാഷയാ. ഇപ്പോ ഒന്നെടുത്ത് പോളീഷ് ചെയ്യാന്‍ തോന്നുന്നു.
വിത്സാ,
ഞാന്‍ തോറ്റു ഈ വിത്സനെക്കോണ്ട്!
കുറു,
രേഖ പണ്ടേ അങ്ങനെയായിരുന്നു.
- എന്റെ വളരെ അടുത്ത ഒരു കൂട്ടുകാരന്റെ (ഇപ്പോഴും ദുബായിലുണ്ട്, കുറുവിന്റെ തൊട്ടടുത്ത ബില്‍ഡിംഗില്‍) ഭാര്യക്കുമുണ്ടായിരുന്നു സ്കിസോഫ്രീനിയ. ഏറെ പാടുപെട്ട് ബിഷപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാ ആ വിവാഹബന്ധം വേര്‍പെടുത്തിയത്.
വിശാലാ,
പൊക്കല്ലേ....ഇത്ര എളിമ വേണോ?
അനൂപ്,
വളരെ താങ്ക്സ്!
ബിജൂ,
നന്ദി, ഇനിയും വരിക.
ആവനാഴി മാഷേ,
“സ്വിസ്സ് ചോക്കളേറ്റിന്റെ അലിഞ്ഞലിഞ്ഞിറങ്ങുന്ന മാര്‍ദ്ദവം, രസമുകുളങ്ങളെ ഹര്‍ഷപുളകിതമാക്കുന്ന മാധുര്യം, ഇടക്കു നല്ല നാടന്‍ കാന്താരി കടിക്കുന്ന എരിവും ......“
-ആ കാന്താരിയേയാണെനിക്കിഷ്ടം, എന്ന് മാത്രം പറഞ്ഞില്ലല്ലോ?
(I am floored!)
ഏറനാടാ,
അനുഭവങ്ങള്‍ സങ്കല്‍പ്പങ്ങളെപ്പോലും വെല്ലുവിളിക്കുന്നു, അല്ലേ.
ആ നല്ല മനസ്സിന് നന്ദി പറയുന്നില്ല, കാരണം അതെനിക്ക് കാണാം, അറിയാം!
റുബിന, രാജേഷ്, വീവി, നൌഫല്‍, രമേഷ്, വിനോദ്, ഇമ്മാനുവല്‍, ഹമീദ് എന്നിവര്‍ക്കും ബാക്കി സന്ദര്‍ശകര്‍ക്കും നന്ദി.
കഥ ഉഗ്ഗ്രന്‍ .., വിവരണം അത്യുഗ്ഗ്രന് … മേമ്പൊടിക്ക് സ്വല്പ്പം A യും ! നമോവാകം
നന്നായെഴുതിയിരിക്കുന്നു...
മാഷേ,
മനോഹരമായി എഴുതിയിരിയ്കുന്നു.
ആശംസകള്‍...
:)
nice.....really nice....
പാവം. സത്യത്തില്‍ അവര്‍ക്കു അസുഖമാണോ. വല്ലാത്തൊരു വിങ്ങല്‍ തോന്നുന്നു മനസില്‍.
കാര്‍വര്‍ണം:
അതെ,ഭര്‍ത്താവ് കൂടെയില്ലാ എന്നാണ് അവസാനമായി കേട്ടത്.
ആര് ബീ:
നന്ദി.
ഹരിശ്രീ:
അശംസകള്ക്ക് നന്ദി അറിയിക്കുന്നു.
കണ്ണൂരാന്‍:
വന്നതിനും കമെന്റിയതിനും താങ്ക്സ്.
സാക്ഷരന്‍:
(A)യില്ലാതെന് ജീവിതം?
ശശിയേട്ടാ വായിച്ചു. വളരെ വ്യത്യസ്തമായ ഒരു കഥ പറച്ചില് ശൈലിയാണ് താങ്കളുടേത്. നന്നായിട്ടുണ്ട്.
ചാത്തനേറ്: അഗ്നിരേഖ രേഖ എന്ന പേരിനുവേണ്ടി ഇട്ടതോ ജ്വാല എന്നാക്കിയാല്‍ പഴേ പോസ്റ്റിന്റെ കമന്റായി സാല്‍ജോ എല്ലാത്തിലും ജ്വാല എന്ന് പറഞ്ഞത് കൊണ്ട് മാറ്റിയതോ?
ടൂത്ത് പേസ്റ്റിനും ബ്രഷിനും ജീവിതത്തില്‍ ഇത്രേം സ്ഥാനമുണ്ടല്ലേ?
സീസണല്ലേ ദില്ബന്റേം കുറൂന്റെം പാത പിന്തുടരുന്നു.സ്വാമിയേ ശരണമയ്യപ്പോ.
Great Work....:)
കൈതെ
...... ഞന്‍ ആദ്യമായാണ് രുചിച്ചുനോക്കുന്നത്.
ഫുള്ളും 10 മിനിറ്റോണ്ട് ഫിനിഷെയ്തു :)
എന്ന്,
ചക്ക
ആദ്യമായാണ് ഇവിടെ... നല്ല കഥ, നല്ല എന്റിംഗ്, നല്ല വിവരണം :)
അപ്പു,
നന്ദി.
കുട്ടിച്ചാത്താ,
മലയില്‍ പോയി വന്നോ? (പെണ്ണ് കിട്ടാന്‍ വേണ്ടി നേര്‍ന്നതായിരുന്നു, അല്ലേ?)
ജ്വാല തന്നെ, രേഖയായെന്ന് മാത്രം !
അല്ല, എവിടെ സാല്‍ജോ?
ജയേഷ്,
Thanks!
കാര്‍ട്ടൂണിസ്റ്റേ,
ഇടക്കിടെ ഈ വഴി വാ..മുള്ള് മാറ്റി ചക്ക മുറിച്ച് തരാം.
സുമേഷ്,
ഇഷ്ടായെന്നറിഞ്ഞ് സന്തോഷം.
-പിന്നെ മറവി സ്ഥിരമായുള്ള മറ്റൊരാള്‍ക്കും നന്ദി!
ടോമിച്ചന് രക്ഷപെട്ടെന്നറിഞ്ഞതില് സന്തോഷം.
രേഖയ്ക്ക് ബാല്യകാലത്തെ എന്തോ അനുഭവം കാരണമായിരിക്കും ഈ മനോനില വന്നു ഭവിച്ചത്. അവള് കുറ്റക്കാരി ആയിരിക്കുകയില്ല.
പതിവുപോലെ ഞാന്‍ എന്ന കഥാപാത്രം പെണ്ണിനെ കാണുമ്പോള്‍ ശരീര വടിവില്‍ വളരെ ശ്രദ്ധിച്ച് കഥ തുടരുന്നു.
അവള് കുളിച്ചൊരുങ്ങി വന്നിരുന്നെങ്കില്‍ ഹോടല്‍ സവേരയിലെ മുറി എങ്ങനെ മാറിപ്പോയേനേ. കുട്ടിച്ചാത്തന് പറഞ്ഞതു തന്നെ ശരി.
നല്ല രസായിട്ട് വായിച്ച് പോകാന്‍ പറ്റിയ എഴുത്ത്...
അതിലടങ്ങിയിരിക്കുന്ന ജീവിതങ്ങളും...!
ശശിയേട്ടാ... മനോഹരം... അതിമനോഹരം!!!
കൂടുതലൊന്നും പറയാനില്ല!
എതിരാ,
കുറെ നാളായല്ലൊ കണ്ടിട്ട്? പെണ്ണിന്റെ ശരീരവടിവില്‍ ശ്രദ്ധിക്കാത്ത ആണൊരുത്തന്റെ (പെണ്ണൊരുത്തിയും)ജീവിതം എന്തിന് കൊള്ളാം?
-പിന്നെ ഒരിക്കലും സവേരയില്‍ മുറി എടുത്തിട്ടില്ല. ഡി സി മാനറിലേക്ക് കൂറ് മാറി!
അഗ്രജാ,
നന്ദി.
-മനസ്സ് നിറഞ്ഞ സന്തോഷവുമറിയിക്കുന്നു.
prachandamaya oru manalkkattinte choodum chadulathayum ulla ezhuth...
Kalakkunnu Sasiyetta!
chettoooooooooo......,kalakki.....engane poyal kaithamullu kollum.chettan kaithamullalla.kaithapoovanu.thanks for your comments& suggestions.expecting more comments.
from
suma.
hello
kaitha mulle......
superb.........
Ente rabbe
Post a Comment