ഓര്‍മ്മയില്‍ ഒരു വിഷു
ഓര്‍മ്മയില്‍ ഒരു വിഷു
ഉത്തരായനം കഴിഞ്ഞ് തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക് മുകളിലൂടെ പറന്നത്.
"ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ?"
അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത് കൊണ്ട് കൂട്ടിച്ചേര്‍ത്തു:
"കാപ്പി കുടിച്ചിട്ട്, നീയാ ഉമ്മറോം പടീം ചെത്തി വെടിപ്പാക്ക്"
ചേച്ചിമാര്‍ക്കും കിട്ടി ജോലി: "ചപ്പും ചവറുമൊക്കെ അടിച്ച് കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?"
ചേട്ടയെ പുറത്താക്കി, ഭഗോതിയെ കുടിയിരുത്തുന്ന പരിപാടിയാണല്ലോ സംക്രാന്തി.
കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ് വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു."ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്. റേഷന്‍ കടേടെ മുന്‍പി വച്ച് വിക്കാനാനപ്പന്‍ സമ്മതിച്ചു."
വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചിയില്‍ പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും....
"സാരല്യാ, ഇനീം ണ്ടല്ലൊ ഒരു ദിവസം.‘
മൂവന്തിക്ക് ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട് തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍ , കമ്പിത്തിരി കത്തിച്ച് ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങല്‍ , ശീല്‍ക്കാരങ്ങള്‍,ആര്‍പ്പുവിളീകള്‍ ...
ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി.
"അവരേക്കാള്‍ നല്ല പടക്കം നമുക്ക് പൊട്ടിക്കാടാ, വാ..."
ഇലഞ്ഞിമരത്തിന്റെ രണ്ട് കമ്പുകളൊടിച്ച് കൊണ്ട് വന്ന് ചേച്ചി ആളിക്കത്തുന്ന തീയിലേക്കിട്ടു.
'പട്..പട്.പടടാ.ടടടാ.."
ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച് പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ ഞാന്‍ കൈയടിച്ചു .
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.
"മോനേ, ഞാന്‍ പോയി വരട്ടെ."
നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍ .
'എവിടേക്കാ അച്ഛാ?"
ഞാന്‍ അച്ഛന്നരികിലേക്കോടി.
"തറവാട്ടില്‍ 'വീത് വയ്പ്’ ഇന്നല്ലേ?'
ഞാനത് മറന്ന് പോയിരുന്നു.
അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തിയും വിഷുവും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള ഗോവിന്ദന്‍ വെളിച്ചപ്പാട് തേരത്തേ തറവാട്ടിലെത്തിയിരിക്കും.കോടിമുണ്ട് വിരിച്ച പീഠത്തിനു മുന്‍പില്‍ , ഏഴ് തിരിയിട്ട് കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും
പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, ഓട്ടട, വറുത്തരച്ച കോഴിക്കറി ...
പിന്നെ മരിച്ച് പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ...
പട്ടാളക്കാരന്‍ വാസു നാട്ടിലുണ്ടെങ്കില്‍ വിശിഷ്ടാതിഥി ഒരു കുപ്പി ഹെര്‍ക്യുലീസ് റം ആയിരിക്കും.
വെളുപ്പിനേയെണീട്ട് വിഷുക്കണി.
പിന്നെ വിഷുക്കൈനീട്ടം.
അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞെത്തിയാല്‍ വിഷുക്കട്ട* മുറിക്കും.
പപ്പടം, പായസം, പഴം, ഉപ്പേരികള്‍ ....
എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ വിഷുസ്സദ്യ!
"പോയിട്ട് വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന മനസ്സിനെ കരയിലേക്കെത്തിച്ചു.
തറവാട് ബഹളമയം.
ഉമ്മറം നിറയെ അതിഥികള്‍ .
അടുക്കളയില്‍ നിന്നും ഒഴുകിയെത്തുന്ന കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം.
ഇതൊക്കെ ഇത് വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്ന് ഞാനത്ഭുതപ്പെട്ടൂ.
"ഞാനും വരട്ടെ, അച്ഛാ?"
ഞാനച്ഛന്റെ കൈയില്‍ തൂങ്ങി.
നിന്നെ ക്ഷണിച്ചിട്ടുണ്ടോ? എന്നായി ചേച്ചി.
'അച്ഛനെ ക്ഷണിച്ചിട്ടില്ലേ?"
"അച്ഛനെ മാത്രം. വിളിക്കാത്ത സദ്യക്ക് പോകാന്‍ നാണമില്ലേടാ": ചേച്ചി പുച്ഛിച്ചു.
"കൊതിച്ചി, ക്ഷണിക്കാത്ത ദ്വേഷ്യാ അവള്‍ക്ക്...വാ അച്ഛാ,"
അച്ഛന്റെ കൈയില്‍ പിടിച്ച് ഞാന്‍ നടന്നു.
തെക്കിനിയിലായിരുന്നു വീത് വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്. കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോള്‍ തന്നെ നല്ല 'ഫോമി'ലായിരുന്നു.
ഗോവിന്ദന്‍ വെളിച്ചപ്പാട് കിടപ്പിലായതിനു ശേഷം 'വീത് വയ്പ്' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക് കയറി.
വാതിലടഞ്ഞു.
ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ് പാക്കരന്‍ പിടിച്ച് മാറ്റി.
'നോക്കിയാല്‍ ആത്മാക്കള്‍ വീത് കൈപ്പറ്റാതെ തിരിച്ച് പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക് വച്ചു.
മിനിറ്റുകള്‍ക്ക് ശേഷം വാതില്‍ തുറന്ന് അച്ഛന്‍ പ്രസാദവിതരണം നടത്തി.
ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി.
കള്ള് കുപ്പി റാഞ്ചിയെടുത്ത് കൊച്ചമ്മായി അടുക്കളയിലേക്കോടി.
ആദ്യ പന്തിക്ക് ഇലയിട്ടപ്പോള്‍ ഞാനച്ഛന്റെയരികെ തന്നെയിരുന്നു.
കോഴിക്കറിയും പത്തിരിയും വിളമ്പിത്തുടങ്ങി.
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ....നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം': ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചു.
“ആരാടാ നിന്നെ ക്ഷണിച്ചേ? ആദ്യ പന്തിക്ക് തന്നെയിരിക്കണം പോലും.": ശബ്ദമമര്‍ത്തി പാപ്പനെന്റെ ചെവിയിലമറി. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ തോളെല്ലുകള്‍ ഞെരുങ്ങി.
ശപ്തനിമിഷത്തിന്റെ ചോരപൊടിച്ചിലില്‍ വിങ്ങി, കണ്ണീരണിഞ്ഞ്, കയ്യാലയിലഭയം തേടി എന്റെ ശരീരം. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തഴുകുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി.
നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം കാതുകളില്‍ അലയടിച്ചൂ: "വിളിക്കാത്ത സദ്യക്ക് ......"
പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ വീട്ടിലേക്കോടി.
കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട് വിലക്കി, മറുകൈകൊണ്ടെന്നെ അമ്മ കെട്ടിപ്പിടിച്ചൂ,
‘വാ മോനെ..ഞങ്ങ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..."
കഞ്ഞികുടി കഴിഞ്ഞഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈ പിടിച്ച് മുറ്റത്തെ ഇരുളിലേക്കിറങ്ങി.
പടിക്കല്‍ , കാനക്ക് മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേലിരുന്ന് അച്ചനെന്നെ മടിയിലിരുത്തി.
"നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ച. നമുക്കാ പൂവന്‍ കോഴിയെ കൊന്ന് കറി വച്ചാലോ?'
അച്ഛന്റെ വാക്കുകളില്‍ അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്നിരുന്നു.
'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍ ?”
ഞാന്‍ അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ.
അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായ ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍ ,രാവേറെ ചെന്നിട്ടും ഉറക്കം അമാന്തിച്ച് നിന്നു,
അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ പോലെ കാതുകളില്‍ മുഴങ്ങി.
എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :" നിങ്ങളൂണ് കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച് പിടിച്ചുള്ള മറുപടി: "തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്, എടുക്കട്ടേ?": വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളം കാണുമല്ലോ?."
------------------------------------------------
*വിഷുക്കട്ട:
പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത് വേവിക്കുന്നു. വറ്റുമ്പോള്‍ , ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കുക. കുഴമ്പ് പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങയും
ചേര്‍ക്കാം.)
ശര്ക്കരനീര് , മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാം.
60 comments:
ഉത്തരായനം കഴിഞ്ഞ് തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക് മുകളിലൂടെ പറന്നകന്നത്.
-----
ഗോമ്പിയുടെയും ഈസ്റ്റര്‍, വിഷുവാഘോഷങ്ങളുടേയൂം ഇടയില്‍ പെട്ട് മുങ്ങിയ ബ്ലോഗ് വാസികളെ, മടങ്ങി വരൂ....
-നമുക്ക് വായന വീണ്ടും തുടങ്ങാം!
ഈ വിഷുവിനും ഞാൻ ഈ ഗാനമാണു ഏറെ ആസ്വദിച്ചത്.
ശശിയേട്ടാ വിഷു ഓർമ്മയുണർത്തിയതിനു നന്ദി.
(ഇത്തിരി വൈകിപ്പോയെങ്കിലും)
"വിഷുപ്പക്ഷി ഏതോ കൂട്ടില്‍...!
വിഷാദാര്‍ദ്രമെന്തോ പാടി...,
നൂറു ചൈത്രാസന്ധ്യാരാഗം..!
പൂത്തു കാതില്‍, നിന്നാത്മാവില്‍....!"
'ഈ മണല്‍ക്കാടിലെ ഊഷര നിമിഷങ്ങളില്‍ മാധുര്യമുള്ള കണ്ഠങ്ങളിലൂടെ കരളിലേക്കൂര്‍ന്നിറങ്ങുന്ന ഗാനങ്ങള്‍ സാന്ദര്‍ഭികമായി സമ്മാനിക്കുന്ന മിഡിലീസ്റ്റിലെ മലയാളം പ്രക്ഷേപകരോടു ഞങ്ങള്‍ പ്രവാസികള്‍ എങ്ങനെ നന്ദി പറയും.
ശശിയേട്ടാ,
വൈകി കിട്ടിയ ഈ കൈനീട്ടത്തിന് ഒരു നിറകണ്‍ ചിരി.
നൊസ്റ്റാള്‍ജിയ എപ്പോഴും ചെടിക്കണമെന്നില്ല.പ്രത്യേകിച്ചും അതില്‍ അനുഭവത്തിന്റെ നൊമ്പരപ്പാടുകള്‍ ഉണ്ടാകുമ്പോള്‍
മഴത്തുള്ളിയിൽ വിഷുവിനുമുമ്പ് വായിക്കാതിരുന്നത് നന്നായി എന്ന് തിരിച്ചറിയുന്നു.
മുള്ളല്ല, കഠാര കുത്തിയിറക്കിയപോലെയാ തോന്നിയത്. കുറച്ചുനേരം തൊണ്ട വരണ്ടു.
സാരല്ല്യ. വേണ്ടി വന്നാൽ ഒരു പൂവൻ ഉണ്ടല്ലൊ.
നൊസ്റ്റാൽജിയ! നൊസ്റ്റാൽജിയ! പിന്നേം പിന്നേം നൊസ്റ്റാൽജിയ!
ഇന്നലത്തെ കാർബൻ പേപ്പറിന്മേൽ വെറും നഖം കൊണ്ട് പോറി അല്ലെ ഇന്നിന്റെ വെള്ളക്കടലാസിൽ ചിത്രങ്ങൾ മിഴിയുന്നത്?
ഒന്നും മറക്കാൻ വയ്യ രാമാ.
മഴത്തുള്ളിയില്‍ വായിച്ചിരുന്നു..
കൈതമുള്ള് കൊണ്ട് മനസ്സിലൊരു പോറൽ...
ശങ്കരാന്തിയും കോഴിയും...പലതും ഓർത്ത് പോയി.. നന്ദി..
കണ്ണു നിറഞ്ഞു പോയല്ലോ മാഷേ... എം.ടിയുടെ ഒരു ഓര്‍മ്മക്കുറിപ്പ് വായിച്ച ഒരു ഫീലിങ്ങ്...
നോവുന്നതെങ്കിലും നല്ല ഓര്‍മ്മക്കുറിപ്പ്.
[വിഷുക്കട്ട ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിച്ചത് നന്നായി... വീട്ടില്‍ ഉണ്ടാക്കാറുണെങ്കിലും എങ്ങനെ എന്ന് കൃത്യമായി അറിയില്ലായിരുന്നു]
ചേട്ടാ...
അന്നത്തെ ആ ചേട്ടന്‍ ഇപ്പോഴെവിടെ നില്‍ക്കുന്നു, അതാണ് ജീവിതം...ഇതു വായിച്ചപ്പോള്‍ ഞാനോര്‍ത്തത് കമ്പിത്തിരിയും പടക്കത്തിനും വേണ്ടി കരയുന്ന കാത്തിര്‍ക്കുന്ന പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ്, അവരുടെ ആ വേദന ഈ പോസ്റ്റിലൂടെ കാണാം.
നൊമ്പരം നിറയ്ക്കുന്ന നൊസ്റ്റാൾജിയ വീണ്ടും..അല്ലേ..? :(
ഈ വിഷുക്കട്ട..വിഷുക്കട്ട എന്ന് കേട്ടിട്ടുള്ളതല്ലാതെ എന്താണ് സാധനമെന്ന് അറിയില്ലായിരുന്നു. ഇപ്പോഴാണ് മനസ്സിലായത്. നന്ദി കേട്ടോ...
അനുഭവങ്ങളാകുന്ന കനലുകളാണല്ലോ ഏറ്റവും ശ്രേഷ്ടമായ വളം. താങ്കളുടെ വളര്‍ച്ചക്കും ആ വളം ഒരുപാട് ഊര്‍ജം പകരുന്നുന്ടെന്നു വിശ്വസിക്കട്ടെ.. ഞാന്‍ താങ്കളുടെ എല്ലാ രചനകളും വായിക്കാറുണ്ട്. കമന്റ്സ് ഒക്കെ ഇട്ടു തുടങ്ങിയത് ഇപ്പോളാനെന്നെ ഉള്ളു.. ആശംസകള്‍.. മൂലന്‍
വിഷു ...
ഓര്‍മകളില്‍ സന്തോഷങ്ങളോടൊപ്പം ദുഖങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നവര്‍ ധാരാളം
ഉണ്ട് ഈ ലോകത്ത് എന്നെ പ്പോലെ ,കൈതമുള്ളിനെപ്പോലെ കുറെ പേര്‍
എന്തിന്റെ ഒക്കെയോ പേരില്‍ ബന്ധുത്വം അതിരുകള്‍ ഇട്ടു തരം തിരിച്ചിരിക്കുന്ന
കുറെ ആളുകള്‍ ഉള്ള ഈ ലോകത്ത് ഇതുപോലെ ചില ദുഃഖങ്ങള്‍ അനുഭവിച്ചവര്‍ക്കും
അനുഭവിക്കുന്നവര്‍ക്കും അനുഭവിക്കാനിരിക്കുന്നവര്‍ക്കും ....ഭാവിയില്‍ പ്രതീക്ഷകളോടെ ജീവിക്കാമല്ലോ
ആ തിക്താനുഭവങ്ങള്‍ അല്ലെ നമുക്ക് നന്നായി ജീവിച്ചു കാണിക്കാന്‍ പ്രചോദനം നല്‍കുന്നത്
കൈതമുള്ളിന്റെ അനുഭവങ്ങള്‍ പലപ്പോഴും എനിക്കെന്റെത് തന്നെ ആണെന്ന് തോന്നും ഇതും അങ്ങനെ തന്നെ .....
വൈകിയ വിഷു ആശംസകള്‍ ....
ശശിയേട്ടാ...
ഇല്ലായ്മയുടെ ലോകത്തുനിന്ന് നൊമ്പരത്തില്‍ കുതിര്‍ത്തി മനസ്സിലിപ്പോഴും സൂക്ഷിക്കുന്ന ഇത്തരം കുറിപ്പുകള്‍ ഒരു പിടച്ചിലോടെയല്ലാതെ വായിച്ച് തീര്‍ക്കാന്‍ പറ്റില്ല.
ഇന്ന് ഇതുപോലെയുള്ള മറ്റൊരെണ്ണം കൂടെ കാണാന്‍ കഴിഞ്ഞു. ചിലപ്പോള്‍ കണ്ടുകാണും ഈ വീഡിയോ. കണ്ടിട്ടില്ലെങ്കില്‍ കാണണേ എല്ലാരും ? അറിയണേ സഹജീവികളുടെ ദുരിതങ്ങള്‍ ?
എച്ചിലെങ്കില്‍ എച്ചില്‍ കൊണ്ടുത്തരുന്ന സര്‍വ്വേശ്വരനോട് അവര്‍ നന്ദി പറയുമ്പോള്‍ നമ്മള്‍ എത്രപേര്‍ ആ വലിയ ശക്തിയെ സ്മരിക്കാറുണ്ട് ആര്‍ഭാടമായി ഭക്ഷണം കഴിക്കുന്നതിനുമുന്‍പ് ?
ഞാനിതുവരെ ചെയ്തിട്ടില്ല. പക്ഷെ, ഇന്നുമുതല്‍ ചെയ്യും. നന്ദി ശശിയേട്ടാ ഈ പോസ്റ്റിന് .
കരീം മാഷ്:
വിത്തും കൈക്കോട്ടും....എന്നാണ് ആദ്യം കേല്‍ക്കുക.
പിന്നെ വിഷുപ്പക്ഷിയുടെ ഗാനം:
‘കള്ളന്‍ ചക്കേട്ടു,
കണ്ടാ മിണ്ടണ്ടാ,
കൊണ്ട് തിന്നോട്ടെ’
എന്നായി മാറും.
ഇന്നും അതേറ്റ് പാടുന്നുണ്ടായിരിക്കും നാട്ടിന്‍ പുറത്തെ കുട്ടികള്‍, അല്ലേ?
രാധേയാ:
ഒരു നിറ കണ്‍ ചിരിക്ക് ഒരു കണ്ണടച്ച് ഒരു മറു ചിരി!
പാര്‍ത്ഥാ:
മൂന്നര കിലോയുണ്ടായിരുന്ന ആ പൂവനെ കൊല്ലാതിരുന്നതെത്ര നന്നായി! റേഷനരിയും പഞ്ചാരേം പിന്നെ ഒരു കിലോ റവയും ഒപ്പിച്ചു,
പകരം.
എതിരന്‍ കതിരവാ:
മനസ്സിന്റെ ഈ കൊച്ച് കൊച്ച് തിരിച്ച് നടത്തങ്ങളില്ലായിരുന്നുവെങ്കില്‍ സാമ്പത്തികമാന്ദ്യകാലത്തെ ജീവിതം എത്ര അരസികമാകുമായിരുന്നു?
യൂസഫ്പ:
ഇവിടെ വന്നതിന് നന്ദി, അവിടേയും!
പൊറാടത്ത്:
വീത് വയ്പൊക്കെ ഇപ്പഴും മുറ പോലെ
നടക്കുന്നു.പക്ഷെ തണ്ടൂരി ചിക്കനും സ്കോച്ച് വിസ്കിയുമൊക്കെ കാരണോന്മാര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്തോ?
ശ്രീ:
എനിക്കും വല്യ പിടിയില്ലായിരുന്നു വിഷുക്കട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി. ഭാര്യയടക്കം രണ്ട് ആധികാരിക കുക്കുകളെ കണ്‍സല്‍റ്റ് ചെയ്താണ് ‘വിധി‘യുടെ വിവരണം.
നന്ദി.
ബിന്ദു:
വിഷുക്കഞ്ഞിയായിരിക്കും പുത്തന്‍ വേലിക്കരയിലൊക്കെ ഉണ്ടാക്കാറുള്ളത്, അല്ലേ?
ഉച്ചക്ക് വയറ് നിറയെ സദ്യ ഉണ്ടാകുമെന്നതിനാല്‍ വിഷുക്കട്ട ബാക്കിയാവാറാണ് പതിവ്.
മൂലന്‍:
വളരെ താങ്ക്സ് ട്ടാ!
ഇനിയും വരിക.
കുഞ്ഞാ,
ഇന്നാള്‍ ‘കുറു‘ പറഞ്ഞതാ പെട്ടെന്നോര്‍മ്മ വരുന്നത്: 12 മണി കഴിഞ്ഞാല്‍ പിന്നെ സൂചി താഴോട്ടേ സഞ്ചരിക്കൂ. അത് പോലെ 6 മണി കഴിഞ്ഞാല്‍ മേലോട്ടൂം.
അല്ലേ?
പിരിക്കുട്ടീ,
സ്വന്തം ആങ്ങള മുടിയില്‍ ചുറ്റിപ്പിടിച്ച് വലിച്ചിഴച്ച് പടിക്ക് പുറത്താക്കിയെന്ന് ആവലാതിപ്പെട്ട് വീട്ടിലെത്തിയ അമ്മയുടെ പ്രസിദ്ധമായ ഒരാത്മഗതമുണ്ട്: ‘എന്റെ കുഞ്ഞാങ്ങളയല്ലേ? ഞാനതങ്ങ് ക്ഷമിച്ചു.“
അതാ കുട്ടീ ജീവിതം!
നിരക്ഷരാ:
ഒന്നും പറയാനില്ല.
വാ..സൌകര്യമായി നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുന്നൂ.
(ആ വിഡിയോ കൈപ്സ് ഇട്ടത് കണ്ടിരുന്നൂ)
വിഷു കട്ട എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതാണ് സാധനം എന്ന് എപ്പോഴാ അറിയുന്നത് ..
എന്തോ ഒരു നോവ് എവിടെയോ, നെന്ചില്‍ ഒരു വിമ്മിഷ്ടം, ലയിച്ചുള്ള എഴുത്തിനെ വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ലാ
നോവുന്നതെങ്കിലും നല്ല ഓര്‍മ്മക്കുറിപ്പ് (കട: ശ്രീ)
വിഷൂ കഴിഞ്ഞോണം വരാറായപ്പോഴാ ശശിയേട്ടാ ഇത് വായിക്കാന്‍ വന്നത്. പഴയ അനുഭവങ്ങള്‍ക്കൊക്കെ കാഞ്ഞിരക്കുരുവില്ലും കയിപ്പേറിയിരിക്കുന്നു അല്ലെ. നമ്മളുടെ മക്കള്‍ക്കൊന്നും ഇത്തരം അനുഭവം അനുഭവിക്കേണ്ടി വന്നിട്ടില്ല്ലല്ലോ,തല്‍ക്കാലത്തേക്കെങ്കിലും വരില്ലെന്നെങ്കിലും ഓര്‍ത്ത് നമ്മള്‍ മാതാപിതാക്കള്‍ക്ക് സമാധാനിക്കാം അല്ലെ ശശിയേട്ടാ?
ശാരദാനിലാവ്,
വിഷുക്കട്ടയുണ്ടാക്കി തിന്ന് വിവരമറിയിക്കുമല്ലോ?
;-0)
കുറുപ്പിന്റെ കണക്ക് പുസ്തകം:
ആദ്യായിട്ടാണല്ലോ കാണുന്നേ?
താങ്ക്സ് ട്ടാ!
അഗ്രു:
നോവുന്ന കുറിപ്പ് ഇഷ്ടായല്ലോ?
കുറു:
നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതെന്തെന്ന് അവരറിയുന്നില്ലല്ലോ (നാം അറിയിക്കുന്നുമില്ല) അല്ലേ?
oru vishu katta kootiyundu ithinte koode undaakkunnath. ee kattayude koode sarkkara neeru cherthundaakkunnath.ithe pole ilayil parathi vachu murichedukkum. pappadamaanu combination
ചുള്ളന്‍സേ,
അതന്നെ ഇത്.
ശര്‍ക്കര ചേര്‍ക്കുന്നതും ശര്‍ക്കരനീര്‍ ചേര്‍ത്ത് കഴിക്കുന്നതും തമ്മിലാ അന്തരം!
ഒരു നിറകണ്‍ ചിരി.
നൊമ്പരങ്ങളും കഷ്ടപ്പാടും പൊതിഞ്ഞുവെച്ച പഴയ വിഷുപ്പടക്കങ്ങളെ ഞാനോര്‍ത്തു. മനസ്സിന്റെ ഒതുക്കങ്ങളില്‍ ഒളിച്ചുവെച്ചിരുന്ന ആ പണ്ടാറ ഓര്‍മ്മകള്‍ ഇതുവായിച്ചപ്പോള്‍ പൊന്തിവന്നു.
കണ്ണീരിന്റെ മറ!!!
(വിഷുക്കട്ടക്ക് മാങ്ങാക്കറിയാ ബെസ്റ്റ്, നല്ല മൂവാണ്ടന്‍ മാങ്ങ കഷ്ണമാക്കി തേങ്ങാപ്പാലിട്ട് വെച്ചത്. വിഷുക്കട്ട-വിഷുക്കഞ്ഞി പാവപ്പെട്ടവന്റെ വിഷുപലഹാരം (വിഷു സ്പെഷ്യല്‍) ആണെന്നറിയുമോ? കാശും സമ്പത്തുമുള്ളവന്‍ (തമ്പ്രാക്കാന്മാര്‍ എന്നു അന്ന്) വിഷുവിന് പായസമേ വെക്കു, അതു വെക്കാന്‍ പറ്റാത്തവന്‍, അന്നത്തെ (ഇന്നത്തേയും)..പാവപ്പെട്ടവന്‍ വിഷുവിന് നെല്ലുകുത്തരിയില്‍ തേങ്ങ ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി. അതാണ് വിഷുക്കഞ്ഞി. ഇന്നും പലര്‍ക്കും വിഷുക്കഞ്ഞി അറീയില്ല, ഉണ്ടാക്കാനും, പക്ഷെ പായസമേ അറിയൂ :) :)
Anubhavangal vallathe pollikkunnu. Oru pakshe samantharangalayathinalakam...!!!! Nannayirikkunnu. Ashamsakal...!!!
കഥ മഴത്തുള്ളിയില്‍ വായിച്ചതാ..
പിന്നെ കട്ട ഒരു ചര്‍ച്ചാവിഷയമായ സ്ഥിതിയ്ക്ക് പറയാ..
സംഗതി വിഷുകട്ടയ്ക്ക് മാങ്ങാക്കറി തന്നെ കേമന്‍!
പക്ഷെ, എനിയ്ക്കീ സാധനം ഇഷ്ടല്ല.. എല്ലാ കൊല്ലവും അമ്മയുണ്ടാക്കും വിഷുവിന്.. അമ്മയും അനിയനുമല്ലാതെ ഞാനും അച്ഛനും ഇത് കഴിയ്ക്കില്ല.. അനിയന് മാങ്ങാക്കറിയോടുള്ള പ്രിയം കൊണ്ടാ കഴിയ്ക്കുന്നേ.... അമ്മയാണേങ്കിലോ, അയല്പക്കത്തൊക്കെ വിഷു സ്പെഷ്യലായി കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കുന്നതാ..
പക്ഷെ ഇവിടെ മിനിയ്ക്കിഷ്ടാ...
ഇടയ്ക്കിടെ ഇതിന്റെ മധുര-വെര്‍ഷന്‍ ഉന്റാക്കി കഴിയ്ക്കാറൂണ്ട്!! അതാവുമ്പോ മാങ്ങാക്കറി വേണ്ടല്ലോ!
:)
ഹൊ. ഇതാണു ഓര്‍മ്മശക്തി എന്നു പറയുന്നത്. മേടസംക്രാന്തിയുടെ കാഹളവുമായി വിഷുപ്പക്ഷി പുരക്കുമുകളിലൂടെ പറന്നു പോയ സമയം പോലും എത്ര കൃത്യമായി ഓര്‍ത്തുവച്ചിരിക്കുന്നു!
ചിലര്‍ക്കു കല്യാണം കഴിച്ച ദിവസം എന്നാണെന്നുകൂടി ഓര്‍മ്മ വരില്ല.
“സ്നേഹം, സ്നേഹം” എന്നു പറച്ചിലേ ഉള്ളു. അവള്‍ കൊഞ്ചി.
“എനിക്കു നിന്നോടു സ്നേഹമല്ലേ ഉള്ളൂ വിലാസിനീ. നിന്നെയല്ലാതെ വേറെ ആരെയാ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്?” അയാള്‍ പ്രതിവചിച്ചു.
“എന്നാല്‍ ഒന്നു പറഞ്ഞേ, എന്നാ നമ്മുടെ കല്യാണം നടന്നത്?” ചഞ്ചലാക്ഷി വിട്ടു കൊടുക്കുന്ന ലക്ഷണമില്ല.
ലാപ് ടോപ്പിലെ ഫോള്‍ഡറിലെവിടെയോ തിയതി കുറിച്ചു വച്ചിട്ടുണ്ട്. ഓര്‍മ്മ വരുന്നുമില്ല.
എന്നാലും വിട്ടു കൊടുത്തില്ല.
“ആ തിയതിക്കെത്രയോ മുമ്പ് നീ എന്റെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു”
“അതെന്നു?”
മറുപടിയായി ഒരു കള്ളച്ചിരിയോടെ ഒരു പഴയ മലയാളഗാനം പാടി അയാള്‍. അന്നവള്‍ ഒരു താമരമൊട്ടായിരുന്നല്ലോ.
പിന്നെ അവള്‍ വേറൊന്നും ചോദിച്ചില്ല. കവിളിണകളില്‍ അരുണാഭ പടര്‍ന്നതും, കടക്കണ്ണുകള്‍ പരല്‍മീന്‍ കണക്കെ തുടിച്ചതും അയാള്‍ ശ്രദ്ധിച്ചു.
ഉത്തരായനം കഴിഞ്ഞു എന്നതുകൊണ്ട് കഥാകൃത്ത് ഉദ്ദേശിച്ചത് “പഴനിയില്‍ പോയി വന്നു” എന്നല്ലേ?
കൈതമുള്ളു മാഷിന്റെ കഥകള്‍ ഹൃദയസ്പര്‍ശിയാണു. അനുഭവത്തിന്റെ ചൂടും ചൂരുമുള്ള കഥകളാണവ എന്നതു തന്നെ കാരണം. ഒരു വിഷാദഗാനം പോലെ മധുരമാണു ഈ കൃതി.
സസ്നേഹം
ആവനാഴി
നരനെ ഒന്നു മറക്കാന്‍ ശ്രമിക്കുകയായിരുന്നു..
അത് ഒരിക്കലും ആവില്ലന്ന് മനസ്സിലായി കുസൃതി തുളുമ്പുന്ന പൂച്ചക്കണുകള്‍ ഒര്‍മകളെ പിന്‍ തുടരുന്നു.
അപ്പോഴാ "ഓര്‍മ്മയില്‍ ഒരു വിഷു"വന്നിറങ്ങിയത്
പണ്ട് ഒക്കെ ചെറുമരത്തില്‍ ആണിയോ കൂര്‍ത്ത മുനയുള്ള എന്തെങ്കിലും കൊണ്ട് പേരുകള്‍ കുറിച്ചിട്ടിരുന്നു മരം വലുതായപ്പോഴും ആ പാട് വളര്‍ന്ന് വിരൂപമായ വടുക്കളോടെ തായ്ത്തടിയില്‍ ഉണ്ടാവും. അച്ചന്‍ മരിച്ച്കഴിഞ്ഞ് തൊടിയിലൂടെ നടന്നപ്പോള്‍ പഴയ എഴുത്ത് പ്ലാവിന്റെ തടിയില്‍ കണ്ടു.....
ഈ കഥ വായിച്ചപ്പോഴും അതോര്‍ത്തു ചെറുപ്പത്തില്‍ കിട്ടുന്ന മുറിവുകള്‍ കരിഞ്ഞാലും അതിന്റെ വടുക്കള്‍ എക്കാലവും അവയെ ഓര്‍മപ്പെടുത്തും....
പിന്നെ എത്ര വിഷു കടന്നു പോയി! എത്ര കോഴിക്കറി വിളമ്പിക്കഴിഞ്ഞു എന്നാലും അച്ഛനോടൊപ്പം ഇരുന്ന ഇലയുടെ മുന്നില്‍ നിന്ന് എടുത്ത് മാറ്റിയ സംഭവം മറവിക്കും ദഹിക്കുന്നില്ല.
ഇനിയുള്ളവരെങ്കിലും ഓര്‍മ്മിക്കുക ചെറുബാല്യങ്ങള്‍ക്ക്
അഭിമാനമുണ്ട് വേദനയുണ്ട് വെറും വാക്കിനാല്‍ പോലും പിഞ്ചു മനസ്സുകളെ നോവിക്കാതിരിക്കുക.
"മനസ്സിന്റെ ഒതുക്കങ്ങളില്‍ ഒളിച്ചുവെച്ചിരുന്ന ആ പണ്ടാറ ഓര്‍മ്മകള്‍ ഇതുവായിച്ചപ്പോള്‍ പൊന്തിവന്നു.
കണ്ണീരിന്റെ മറ!!!"
- നന്ദാ, ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ!
SureshKumar punjhayil,
"samantharangalayathinalakam...!!!!"
അനുഭവങ്ങള്‍ക്ക് സമാനതകള്‍ ഏറെയാണ്, അല്ലേ?
(തലതിരിഞ്ഞ)സുമേഷ്,
‘എനിയ്ക്കീ സാധനം ഇഷ്ടല്ല.. എല്ലാ കൊല്ലവും അമ്മയുണ്ടാക്കും വിഷുവിന്.. അമ്മയും അനിയനുമല്ലാതെ ഞാനും അച്ഛനും ഇത് കഴിയ്ക്കില്ല.. അനിയന് മാങ്ങാക്കറിയോടുള്ള പ്രിയം കൊണ്ടാ കഴിയ്ക്കുന്നേ.... “
-ദേ, മറ്റൊരു സമാനത. ഇപ്പഴും വീട്ടിലുണ്ടാക്കാറില്ല ഈ സാധനം. പണ്ട് കഴിയാത്തോണ്ട്, ഇപ്പോ ആര്‍ക്കും ഇഷ്ടല്യാത്തോണ്ട്.
ആവനാഴി മാഷേ,
ജോലി തേടി ഒരുത്തരായണം നടത്തി വന്നതായിരുന്നു, മാഷെ അച്ഛന്‍!പഴനിക്ക് പോയതല്ലെങ്കിലും ഒരു ആസാമി പോലെയായിരുന്നു വരവ്!
അതെ മാണിക്യം,
പിഞ്ച് മനസ്സില്‍ കൂര്‍ത്ത ആണികൊണ്ടെഴുതിയപോലെയാ ചില ലിഖിതങ്ങള്‍. വയസ്സന്മാരായിട്ടും “സ്കൂളി, മേരിടീച്ചറിന്റെ ക്ലാസില്‍ പെന്‍സില്‍ കൊണ്ട് നീയെന്നെ ഒരു കുത്ത് കുത്ത് കുത്തിയതൊര്‍മ്മയുണ്ടോടാ ഗോവിന്ദാ” എന്ന് ചോദിക്കുന്ന രാം പാപ്പനെ ഓര്‍മ്മ വരുന്നു.
നന്ദി.
ശശിയേട്ടാ..ഉഗ്രനായിട്ടുണ്ട്.. നല്ല വായനാ സുഖം തരുന്ന എഴുത്ത്
മാഷെ,
ഞങ്ങളുടെ ഭാഗത്തൊക്കെ തീര്‍ത്ഥാടനത്തിനു മാലയിട്ടിരിക്കുന്ന ആളെ കാണുമ്പോള്‍ ആളുകള്‍ ചോദിക്കും: അല്ലാ, എന്നാ വടക്കോട്ട്?
പഴനിക്കെന്നാ പോകുന്നതു എന്നാണു ചോദ്യത്തിന്റെ വ്യംഗ്യം.ശബരിമലക്കല്ല എന്നുറപ്പുള്ളപ്പോഴാണു ഈ ചോദ്യം.
ഉത്തരായനം കഴിഞ്ഞു എന്നു വായിച്ചപ്പോള്‍ വടക്കോട്ടെന്നാ എന്ന ചോദ്യം ഓര്‍മ്മ വന്നു. അതുകൊണ്ടാണു പഴനിയില്‍ പോയതല്ലേ എന്നു ചോദിക്കാനുള്ള കാരണം.
മാഷുടെ ബാല്യകാലത്തെ വേദന നിറഞ്ഞ അനുഭവങ്ങള്‍ അനുവാചകഹൃദയങ്ങളില്‍ ഉമിത്തീ പോലെ നീറിപ്പിടിക്കുന്നു മാഷെ.
അത്ര ശക്തമാണു മാഷിന്റെ എഴുത്ത്. ഇതിനെ സിദ്ധി എന്നേ വിളിക്കാന്‍ പറ്റൂ.
സസ്നേഹം
ആവനാഴി.
നേരത്തെ വായിച്ചിരുന്നു എന്നാലും കമന്റ് ഇപ്പോഴാണ് ഇടുന്നത്.പതിവു പോലെ ഓര്‍മ്മകളുടെ ഒരു പാട് ഓളങ്ങള്‍ ഉയര്‍ത്തിയ പോസ്റ്റ്.എന്റെ ജീവിതത്തിലെയും ഇതു പോലെ ചില കഥാ പാത്രങ്ങളെ ഇപ്രാവശ്യം വിഷുവിന് കണ്ടു.വയസ്സായി,ഓര്‍മ്മകളൊക്കെ പോയി..
.............................
എല്ലാം നല്ലതിനായിരുന്നെന്ന് അപ്പോള്‍ തോന്നി.
മനസ്സില്‍ എവിടെയോ ഒരു നൊമ്പരം.. അസ്സലായി
ഷമ്മി, ആവനാഴി, മുസാഫിര്‍, കണ്ണന്നുണ്ണി:
നന്ദി.
കാലം ...അതിന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല തന്നെ!
അനുഭവങ്ങൾക്ക് തീക്ഷണത പകരാൻ ഇത്തരം ഇല്ലായ്മകൾ പോലും ഇല്ലാതാവുന്ന ഇന്ന് ഈ ഓർമ്മക്കുറിപ്പുകൾ പോയ കാലത്തിന്റെ സ്മരണയോടോപ്പം നെഞ്ചിൽ നൊമ്പരമുണർത്തി.
പാവപ്പെട്ടവന്റെ ദു:ഖം അവന്റ് സങ്കടം അവന്റെ ആഗ്രഹങ്ങൾ അതൊക്കെ തീരിച്ചറിയാൻ ഇത്തരം അനുഭവങ്ങളിൽ വളർന്നവർക്ക് എളുപ്പം കഴിയുന്നത് കൊണ്ട് തന്നെ ഇവിടെ അഭിപ്രാായം രേഖപ്പെടുത്തിയ മിക്കവരും ഇത് നെഞ്ചിലേറ്റ് വാങ്ങിയത്.
അനുഗ്രഹങ്ങളിൽ ആഹ്ലാദിക്കുമ്പോൾ നന്ദികെട്ടവരായി മാറാാതിരിക്കാൻ നമുക്കാവട്ടെ
മുന്നെ വായിച്ചിരുന്നു. ഇന്ന് ഒന്ന് കൂടി വായിച്ചു.
മാഷെ,
കഥയോ , ഓര്‍മ്മക്കുറിപ്പോ എങ്ങനെ വിളിക്കണം എന്നറിയില്ല. രണ്ടുവട്ടം വായിച്ചു. പതിവുപോലെ കണ്ണ് നനയിപ്പിക്കുന്ന ശൈലി. ഹ്രുദ്യമായ ഭാഷ. വീണ്ടും കാത്തിരിക്കുന്നു.
നാടിന്‍റെ ഗന്ധ മുള്ള കഥകള്‍ എനിക്കൊത്തിരി ഇഷ്ടമായി
സുനില്‍, ചിരിപ്പൂക്കള്‍, ബഷീര്‍ വെള്ളറക്കാട്...
-സസ്നേഹം നന്ദി രേഖപ്പെടുത്തുന്നു!
ഹൃദയസ്പര്‍ശിയായ കഥ
കൈതമുള്ളേ... കണ്ണ് നനയിച്ചല്ലോ...
കുറുമാന്റെ ചോദ്യവും കുറുമാനുള്ള മറുപടിയും കണ്ടു... എത്ര വാസ്തവം!...
വീണ്ടും കാണാം...
വൈകിയെത്തിയ വായനയായതുകൊണ്ടാകാം ദു:ഖം കുറച്ച് ഏറിപ്പോയെന്നു തോന്നുന്നു.
രാവിലെ തന്നെ വല്ലാതെ നൊമ്പരപെടുത്തി,
""ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച് പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ കൈയടിച്ചു ഞാന്‍.
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.""
നല്ല വായനാസുഖം. താങ്കളുടെ വരികള്‍ ഞനാദ്യമായാണ് വായിക്കുന്നതെന്ന് തോന്നുന്നു.
എല്ലാം വായിച്ചിട്ട് ബാക്കി പരാമര്‍ശങ്ങള്‍ പറയാം.
ഭാവുകങ്ങള്‍
ജേപി,
എന്റെ ബ്ലോഗില്‍ കമന്റിട്ടെന്നോ?
-എനിച്ചിനി ചത്താ മതി!
(ആദ്യ 15 അനുഭവങ്ങളാണ് (ദുബായ്) പുസ്തകമായിറങ്ങുന്നത്. വായിച്ച് നോക്കുമല്ലോ?)
റോസാപ്പൂക്കള്‍, ബിലാത്തിപ്പട്ടണം,മാഹിഷ്മതി, വിനുവേട്ടന്‍:
എല്ലാര്‍ക്കും നന്ദി!
innannu ithu kandathu
nannayirikyunnu
അന്നാമ്മോയ്,
എവിടാ...കാണാറില്ലല്ലോ?
ഈ പോസ്റ്റ് മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു! ഇതിൽ
കൂടുതൽ ഒന്നും പറയാനില്ല, എനിക്ക്. ഒരുപാട് മുഖങ്ങൾ ഓർമ്മ വന്നു. ഒക്കെ വേദനിപ്പിക്കുന്ന ഓർമ്മകളാണ്. വയ്യ, അതൊക്കെയോർക്കാൻ.
(ഈ പോസ്റ്റ് ഞാൻ ഇപ്പോഴാണ് വായിച്ചത്. നേരത്തെ വരേണ്ടതായിരുന്നു. കഴിഞ്ഞില്ല.ക്ഷമിക്കുമല്ലോ.)
സമാനമായ പലതും
ഓർത്ത് പോയി.പക്ഷേ
വേദനിപ്പിച്ചവർ പലരും
അതിനേക്കാൾ വലിയ വേദനയിലാണു.
" നിങ്ങ ഊണു കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച് പിടിച്ചുള്ള മറുപടി:
"തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്, എടുക്കട്ടേ?"
വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളമുണ്ടല്ലോ.... കുടിച്ചോളാം....പിന്നെ."
ഗംഭീരം.. കണ്ണ് നിറയുന്നു. എന്‍റെ അച്ഛനേം അമ്മയെയും ഒക്കെ ഓര്‍മ വരുന്നു.
സ്നേഹതീരം:
വൈകിയാലും വന്നല്ലോ?
സന്തോഷം!
ഗുരുജി:
സത്യം.വേദന വിതച്ചവര്‍ ഇപ്പോള്‍ വേദന കൊയ്യൂന്നു.
രാഹുല്‍:
എനിക്കും അതെ,
ഓര്‍ക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയും!
ശശിയേട്ടാ.... ഏഷ്യാനെറ്റിലെ അഭിമുഖം കേട്ടു.....അഭിനന്ദനങ്ങള്‍
നന്ദി, മോഹനം.
ഓ.ടോ:
ഏഷ്യാനെറ്റ് റേഡിയോ -കുഴുർ വിത്സൻ -കൈതമുള്ള് അഭിമുഖം കേട്ടു (മുഴുവനായി കേൾക്കാൻ പറ്റിയില്ല) കേട്ടിടത്തോളം ..നന്നായിരുന്നു. കൈതമുള്ളിനു കുഴുരിനും അഭിനന്ദനങ്ങൾ.
പുസ്തകം പ്രസിദ്ധീകരിച്ചോ ? എവിടെ നിന്ന് വാങ്ങാൻ കഴിയും എന്നറിഞ്ഞാൽ കൊള്ളാാം
ബഷീര്‍,
താങ്ക്സ്.
ബുക്ക് അച്ചടിയിലാണ്.
സെപ്റ്റംബറില്‍ നാട്ടില്‍ പോകുമ്പോഴേ പ്രസാധനം ഉണ്ടാകൂ.
അറിയിക്കാം, ട്ടോ!
പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ...നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം':
കുതറിമാറാന്‍ ശ്രമിച്ചു, ഞാന്‍.
“വിളിക്കാതെ വന്നതും പോരാ, ആദ്യ പന്തിക്ക് തന്നെയിരിക്കണം, അല്ലേടാ?":
ഓര്‍മ്മയില്‍ ഒരു സ്പ്രെ കുപ്പിയുടെ മുന്നില്‍ നാണം കെട്ടുനിന്ന എന്റെ ആ പഴയ ദിവസത്തെ ഓര്‍മിപ്പിചു....
This medium is the best, it is supreme
Thanks
അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ നിന്നു, ഉറക്കം.
ശശിയേട്ടാ ...താങ്കളെ കണ്ടെത്താനും വായിക്കാനും ഞാന്‍ വളരെ വൈകിപ്പോയല്ലോ ...!
Someone's scratched my heart so painfully. It's literally bleeding. Got u from bindi kps blog. Was a trespasser there. Hats off..
+khureishi Beevi നന്ദി. വീണ്ടും കാണാം!
Post a Comment