Saturday, May 1, 2010

കോഴിക്കോടനങ്കം- വീഡിയോ

യു.എ. ഖാദര്‍ മാഷ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡിന്റെ തിളക്കവുമായി കഴിഞ്ഞാഴ്ച (രണ്ട് ദിവസമേ ഉണ്ടായുള്ളു) വന്ന് പോയി. ഖാദര്‍ മാഷ് പോയ ദിവസം കൊച്ച് കഥകളുടെ സുല്‍ത്താനായ പി കെ. പാറക്കടവ് മാഷെത്തി. കഥയുടെ കുലപതിയായ പത്മനാഭനും മറ്റൊരു ‘അവാര്‍ഡി‘യായ ടി എന്‍ പ്രകാശന്‍ മാഷുമൊത്തപ്പോള്‍ രംഗം സജീവമായി.അപ്പോഴാണ് ‘ന്റെ പുസ്തകപ്രകാശനത്തിന്റെ വിഡിയോ എവിടെ‘ എന്ന ചോദ്യമുയര്‍ന്നത്.

പാറക്കടവ് മാഷ് സ്ഥലം വിടും മുന്‍പ് എന്ന നിര്‍ബന്ധത്തോടെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ശ്രീരാഗിനേം കൂട്ടി യു-ട്യൂബില്‍ ‍ കയറുന്നു, ആദ്യമായി.

താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം, ട്ടോ!

കാര്യപരിപാടി:

സ്വാഗതം, പ്രകാശനം:

http://www.youtube.com/watch?v=AA2ijBLHe30&feature=digest

ശ്രീ. യു ഏ ഖാദര്‍ (അദ്ധ്യക്ഷന്‍) :
http://www.youtube.com/watch?v=gOX3jAUUqf4&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (1) :
http://www.youtube.com/watch?v=RAcAkPxdBk8&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (2) :
http://www.youtube.com/watch?v=IJJfPzhfcuY&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (3) :
http://www.youtube.com/watch?v=Xjv-xjFkiHI&feature=digest

ശ്രീ. പി.കെ.പാറക്കടവ്:
http://www.youtube.com/watch?v=xm81MFtjJUk&feature=digest

സിസ്റ്റര്‍ ജെസ്മി:

http://http//www.youtube.com/watch?v=f99VZaTW9wc

ഡോ: അസീ‍സ് തരുവണ:

http://http//www.youtube.com/watch?v=zltpZWlOXHY

11 comments:

Kaithamullu said...

പണ്ടൊരു ബ്ലോഗിണി ഇട്ട കമെന്റ് ഓര്‍മ്മ വരുന്നു:
‘ഒരു പൊത്തകത്തിന് എത്ര പ്രകാശനം, എന്ത് മാത്രം കോലാഹലം...‘

യുവര്‍ ഓണര്‍:

ഐ റെസ്റ്റ് മൈ കേസ്!

Mohamed Salahudheen said...

:)

ജെ പി വെട്ടിയാട്ടില്‍ said...

എന്തൊക്കെയാ ശശിയേട്ടാ ഇതെല്ലാം. ഒന്നും മനസ്സിലാകുന്നില്ലല്ലോ?
എന്താ തൃശ്ശൂര്‍ പൂരത്തിന് വരാഞ്ഞേ. ഞാനും കുട്ടന്‍ മേനോനും പൂരപ്പറമ്പില്‍ കുറേ കാത്തു.
ഡില്‍ഡോ ബോയ് എത്തിയിരുന്നു. അവന്റെ പേര് മറന്നു. ഞാനും കുട്ടന്‍ മേനോനും മഠത്തില്‍ വരവ് കാണാന്‍ പോയപ്പോള്‍ എന്നെ പറ്റിച്ച് കുട്ടന്‍ മേനോന്‍ ഡില്‍ഡോയെ തേടി കടന്ന് കളഞ്ഞു.
എന്നിട്ട് പറഞ്ഞു - പ്രകാശേട്ടന്‍ ഇവിടെ നിന്നോ.. കൈതമുള്ള് ഇപ്പോള്‍ വരുമെന്ന്....
ആനകളെല്ലാം പോയിട്ടൂം കൈതമുള്ളും ഇല്ലാ, മേനോനും ഇല്ലാ ആരുമില്ല.
വല്ലാത്ത കഷ്ഠമായി പോയി.........
ഇനി അടുത്ത പൂരത്തിന് കാണാം അല്ലേ...

Kaithamullu said...

ജേപി മാഷെ,
കഷ്ടായല്ലോ!

ന്നാലും ന്റെ ദേവദാസാ, അടുത്ത പൂരത്തിന് കാണാന്നല്ലേ ഞാന്‍ ഉറപ്പ് പറഞ്ഞത്? കൂട്ടന്‍ മേന്നാ‍യിരിക്കും‘ വഴി തെറ്റി‘പ്പോയത്!

ഒഴാക്കന്‍. said...

:)

ഒരു നുറുങ്ങ് said...

:)

Devadas V.M. said...

ശശിയേട്ടൻ പൂരത്തിന് വന്നിരുന്നോ? ഞാൻ കാലത്തു മുതൽ വൈകുന്നേരം വരെ മേനൊന്റെ ഒപ്പം ഉണ്ടായിരുന്നു. ശശിയേട്ടൻ വരുന്ന കാര്യം ഞാൻ അറിഞ്ഞില്ല :(

സോണ ജി said...

sashiyettaaaaaaaa

:)

Sulfikar Manalvayal said...

പ്രിയ "മുള്ള് എട്ടന് '
ഞാനീ ബ്ലോഗില്‍ പുതിയതാ....... എന്നെ ബ്ലോഗിന്റെ ലോകത്തേക്ക് നടത്തിയത് താങ്കളാ...
കാരണം ബ്ലോഗെന്ന ലോകം ഞാനാദ്യം അറിയുന്നതും താങ്കളുടെ പുസ്തക പ്രകാശനം വഴിയാ....
കാരണം അത് ചെയ്താതെന്റെ സുഹുര്തായിരുന്നു (ഷഫീക്) ..... നാം കണ്ടിട്ടുണ്ട്‌ ഒരിക്കല്‍ "ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്‍റെ" കൂടെ.
താങ്കളുടെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ ബ്ലോഗിന്‍റെ ബാല പാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്.....
നമസ്തേ ഗുരോ..... കഷ്ടകാലത്തിനു എന്‍റെ കൈ വിരലൊന്നും ദക്ഷിണ ചോദിക്കല്ലേ.
ഏതായാലും ഒരുപാട് നന്ദി.... പിന്നെ പുതിയതൊന്നും കാണുന്നില്ലല്ലോ.... പ്രതീക്ഷിക്കുന്നു. ഇനിയുമൊരുപാട് ........ കാത്തിരിക്കുന്നു പുതിയ സൃഷ്ടികല്‍കായി....

Kaithamullu said...

സുള്‍ഫീ,
ഞാനങ്ങ് സ്റ്റണ്‍‌ഡ് ആയിപ്പോയീഷ്ടാ.
ഷാര്‍ജയില്‍ വച്ച് കണ്ടതോര്‍മ്മിക്കുന്നു.

ഒരാള്‍ കൂടി കുടുംബത്തില്‍ വന്നത് സന്തോഷമുള്ള കാര്യം തന്നെ.
-ഉടനെ എന്തെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യൂ, ഗുരുദക്ഷിണയായി.
- ചില ‘ഗുല്‍മാലുകളില്‍’ചെന്ന് പെട്ടതിനാല്‍ മാസങ്ങളായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.അടുത്താഴ്ച തന്നെ ശ്രമിക്കാം, ട്ടോ.
നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ശരി ഇനി ഈ യൂ-ട്യൂബിലൊക്കെ ഒന്ന് പോയിനോക്കട്ടെ