Wednesday, October 14, 2009

‘ജ്വാലകള്‍ ശലഭങ്ങള്‍‘ പ്രകാശനം : ചില ചിത്രങ്ങള്‍


2009 ഒക്ടൊബര്‍ 6.
കോഴിക്കോട് ടൌണ്‍ ഹാള്‍



‘ജ്യോനവന്റെ (നവീന്‍ ജോര്‍ജ്ജ്) അകാലനിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ശ്രീ ഗണേഷ് പന്നിയത്ത് (ചിത്രത്തിലില്ല)
ഇടത്ത് നിന്ന് : കൈതമുള്ള്, സിസ്റ്റര്‍ ജെസ്മി, ഡോ.സുകുമാര്‍ അഴീക്കോട്, ശ്രീ.യു എ ഖാദര്‍, ശ്രീ പി കെ പാറക്കടവ്, ഡോ. അസീസ് തരുവണ



ബ്ലോഗ് സാഹിത്യമാണ് നാ‍ളത്തെ സാഹിത്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്: യു എ ഖാദര്‍ മാഷ്.



ഉറങ്ങുകയല്ല, അഗാധമായ എന്തോ ചിന്തയിലാണ് ശ്രീ പൊയ്ത്തുംകടവ്.ഇടത് നിന്ന് രണ്ടാമത്: ലിപി അക്ബര്‍.
...‍ കുറു, നിരക്ഷര്‍, ജി.മനു, കുട്ടന്‍ മേനോന്‍, യൂസഫ്പ,പ്രമോദ്, മിന്നാമിനുങ്ങ് ഫാമിലി, ആഗ്നേയ ഫാമിലി, കലേഷ്, കോമരം.....ഒക്കെ എവിടേയാ?......(എന്റെ സ്വിസ് ചേച്ചിയെ കാണാം)



‘അതെ,ഇത് ജ്വാലകള്‍ ശലഭങ്ങള്‍”



“ദേ...എല്ലാരും കണ്ടല്ലോ?”



സന്തോഷത്തിന്റെ, സംതൃപ്തിയുടെ , നിര്‍വൃതിയുടെ നിമിഷം!



ബ്ലോഗെഴുത്തുകാരുടെ പേരുകള്‍ക്കെല്ലാം പുതുമയുണ്ട്: അഴീക്കോട് സാര്‍ പറയുന്നു.


“ജ്വാലകള്‍ ശലഭങ്ങള്‍‘ എന്ന പേര്‍ തന്നെ പുരാണങ്ങളില്‍ നിന്നെടുത്തതാണ്: അഴീക്കോട് സര്‍ തുടരുന്നു.



മലയാളിയുടെ വായന വളരെ ഉപരിപ്ലവമാണ്. മാധവിക്കുട്ടിയെ മലയാളികള്‍ വായിച്ച വിധം തന്നെ ഉദാഹരണമായെടുക്കാം.



.. ശശി ചിറയില്‍ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ സാധാരണ സാഹിത്യകാരന്മാര്‍ ഉപയോഗിക്കുന്ന തരം ഭാഷയല്ല...’



ഈ പുസ്തകം കൈയിലെടുത്താല്‍ വായിച്ച് തീരാതെ നിലത്ത് വയ്ക്കില്ല. അത് തീര്‍ച്ച: ഡോ അസീസ് തരുവണ.



‘പതിനഞ്ച് പെണ്ണനുഭവങ്ങള്‍‍ ......ഒരെണ്ണത്തിനെ തന്നെ മേയിക്കുന്നതിന്റെ വിഷമം എനിക്കല്ലേ അറിയൂ”: ഖാദര്‍ മാഷ്.



‘പു ക സാ യുടെ മീറ്റിംഗുണ്ട് മാഷേ’: ഖാദര്‍ മാഷും അഴീക്കോട് സാറും.



“മാഷ് എണിറ്റോളൂ, ഞാനുമുണ്ട്. വീട്ടില്‍ അവള്‍ ഒറ്റക്കാ”: ഖാദര്‍ മാഷ്



‘കണ്ടോ?, കോഴിക്കോട് ഉള്ളവരൊക്കെ സഹൃദയരാ.വടകരയിലും നല്ല ജനക്കൂട്ടമുണ്ടായിരുന്നു.’



‘എന്താ അക്ബറെ, തന്റെ ‘ഡിസയറൊ‘ക്കെ നന്നായി ഓടുന്നില്ലേ?’



‘തുടര്‍ച്ചയായി എഴുതണം കേട്ടോ...അച്ചടി മാധ്യമങ്ങളില്‍ സജീവമാകൂ ഇനി’



“മാഷേ..എന്റെ മനസ്സ് നിറഞ്ഞു.... “



‘ഈ കുറുമാന്റെ പുസ്തകം കൊള്ളാല്ലോ അല്ലെ, വേണു?”



‘പെണ്ണനുഭവങ്ങള്‍ അല്ലല്ലോ, സത്യത്തില്‍ ഇത് ആണനുഭവങ്ങളല്ലേ?’: സിസ്റ്റര്‍ ജേസ്മി തുടങ്ങുന്നു.



പ്രസംഗം കേള്‍ക്കുന്ന കൈതമുള്ളിന്റെ മകള്‍, ഭാര്യ




പിന്നിലിരിക്കുന്ന കറുത്ത ഷെര്‍ട്ട് ജൂനിയര്‍ കൈതമുള്‍‍-പ്രശോഭ്.



‘കൈതമുള്ള് സാര്‍ ഒരു കള്ളകൃഷ്ണനേപ്പോലെയാണ്...”: സിസ്റ്റര്‍ ജെസ്മി കത്തിക്കേറുന്നു.



‘അടുത്ത കാലത്തൊന്നും ഇത്ര റീഡബിള്‍ ആയ ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല’: പി കെ പാറക്കടവ് മാഷ്.



‘ബ്ലോഗ് ബന്ധുക്കളേ, സുഹൃത്തുക്കളെ....”മരുവെടി.




എന്നാ എണീക്കാം,ഇനി നാടകം അല്ലേ?



സിസ്റ്ററുടെ ബ്ലോഗിന് ചേരുന്ന പേര്‍ കൈതച്ചക്കയെന്നല്ല, ‘ബബ്ലൂസ്’ എന്നാ.....: സരസമായ ഒരു നിമിഷം!




‘ബസ്തുക്കര’ നാടകത്തില്‍ നിന്ന്.



നാടകം കണ്ട് വികാരാധീനനായ ശ്രീ പൊയ്ത്തുംകടവ് സ്റ്റേജില്‍ ചാടിക്കയറി......(ശ്രീ നരിപ്പറ്റ രാജുവിന്റെ ഗ്രുപ്പിനോടോപ്പം)

30 comments:

Kaithamullu said...

അടിക്കുറിപ്പുകള്‍ എഴുതാന്‍ “ടൈം” കിട്ടീല്യാ. ഉടന്‍ ചെയ്യുന്നതായിരിക്കുമെന്ന് ഉറപ്പ് തരുന്നു.
സ്നേഹപൂര്‍വം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇപ്പോഴാ സമാധാനമായെ..ആശംസകള്‍

Sapna Anu B.George said...

ആശംസകൾ അഭിനന്ദനങ്ങൾ

PONNUS said...

ആശംസകള്‍ !!!!!!!!!

pandavas... said...

ശശിയേട്ടാ...
അടിക്കുറിപ്പ് വേഗം ഇടണേ....


vingish

മനസിലായോ എന്നെ ബോംബേലെ സുമേഷേട്ടന്റെ...

കുഞ്ഞന്‍ said...

ചേട്ടാ...

അകമഴിഞ്ഞ ആശംസകൾ..!

മാണിക്യം said...

കൈതേ ..ആശംസകള്‍
ചിത്രങ്ങള്‍ നന്നായി!
ഇതു വെറും 'ശലഭങ്ങള്‍' ആയെ ഉള്ളു
'ജ്വാലകള്‍'കൂടാവണമെങ്കില്‍ അടിക്കുറിപ്പ് അത്യന്താപേക്ഷിതം!

ഗീത said...

കൈതമുള്ളിനിനി കൈതപ്പൂവിന്റെ വാസനയാണ് ! മനം കവരുന്ന ആ വാസന എന്നെന്നും മലയാളികളുടെ മനസ്സുകളില്‍ തങ്ങിനില്‍ക്കട്ടേ.

ആശംസകളും അഭിനന്ദനങ്ങളും.

നരിക്കുന്നൻ said...

അടിക്കുറിപ്പുകൾ കണ്ടില്ല.
ആശംസകൾ!

നിരക്ഷരൻ said...

ശശിയേട്ടാ ....
ഇതെപ്പോ ? എവിടെവെച്ച് നടന്നു ?
ഒന്ന് അറിയിക്കായിരുന്നില്ലേ ? :) :)

ഞാന്‍ ഓടീ... :)

Unknown said...

അഭിനന്ദനങ്ങള്‍.. വാര്‍ത്ത‍ വേറെ എവിടെയോ കൂടെ കണ്ട ഓര്‍മ. സുഗന്ധം പരത്തുന്ന നോവായി കൈതമുള്ളങ്ങനെ പൂത്തുലയട്ടെ..

ഉപാസന || Upasana said...

kandu kandu...

aareyum manassilaayilla, azhiikode, khader nad Jesmi ye nivare ozhichchu.
:-)
Upasana

മലബാറി said...

Aasamsakal......

Appol ini pustakathinte vaayanem kachodavum podipodikkatte

K C G said...

ഇത്രയും ദിവസം കഴിഞ്ഞിട്ടും അടിക്കുറിപ്പ് ഇടാത്തതെന്തേ? വേദിയിലും സദസ്സിലും ഇരിക്കുന്ന വിശിഷ്ട വ്യക്തികള്‍ ആരൊക്കെയാണെന്ന് മനസ്സിലാവട്ടേ.

Kaithamullu said...

സോറി കൂട്ടരെ,
തിരക്ക്, തിരക്ക്...
കമെന്ടുകള്‍ പ്രസംഗത്തില്‍ നിന്നുള്ള വരികളാവട്ടെയെന്ന് ചിന്തിച്ചതിനാലാണ് വൈകുന്നത്.

വേദിയില്‍ സുകുമാര്‍ അഴീക്കോട്, യു എ ഖാദര്‍, സിസ്റ്റര്‍ ജെസ്മി, പാവം ഞാന്‍ എന്നിവരെക്കൂടാതെയുള്ളത് കൊച്ച് കഥകളുടെ സുല്‍ത്താനായ പി കെ. പാറക്കടവ് മാഷ്, പ്രസിദ്ധ എഴുത്തുകാരന്‍ ഡോ അസീസ് തരുവണ, കഥാകൃത്ത് ഗണേഷ് പന്നിയത്ത് എന്നിവരാണ്

ശിശു said...

ആശംസകള്‍, അനുമോദനങ്ങള്‍..
പോട്ടങ്ങള് കണ്ടു..പുസ്തകം കയ്യില്‍ കിട്ടി

നന്ദിനി.നന്ദിനി..

കന്നിനിലാവത്ത് കസ്തൂരി പൂശുന്ന
കൈതേ കൈതേ..

ഞാനോടി..

Kaithamullu said...

സുരേഷെ,
പുസ്തകം കൊണ്ട് ഓടണ്ടാ...ഒരിടത്തിരുന്ന് വായിച്ച് അഭിപ്രായം പറ...

രാരി രാരാരിരോ...

[ nardnahc hsemus ] said...

ശ്ശോ... അടി അടീ എന്നു കോട്ടോടി വന്നതാ..
കുറുപ്പന്മാരു കൊള്ളാം ട്ടോ....

:)

ആവനാഴി said...

മാഷെ,
ദേ ഇപ്പഴാ തകർപ്പനായത്; അടിക്കുറിപ്പു വന്നപ്പോൾ.
എന്നാലും ആ കള്ളകൃഷ്ണന്റെ വിലാസങ്ങളേ!

സസ്നേഹം
ആവനാഴി.

leojayan said...

adikkurippukal vannappol chithrangalkku jeevan thonni

AAAAAAsamsakal


leojayan from dubai

Anil cheleri kumaran said...

ആശംസകൾ..!

കാട്ടിപ്പരുത്തി said...

പുസ്തകം വാങ്ങി വായിച്ചു-
(ഓസിനെല്ലെന്നര്‍ത്ഥം)

ശരിക്കും ഇഷ്ടപ്പെട്ടു. (വെറും സുഖിപ്പിക്കലല്ല)

കൂടെ വാങ്ങാന്‍ പോയപ്പോള്‍ ഡി.സി ബുക്കുകാരന്‍ വിലപറഞ്ഞു. 15 ദിര്‍ഹം
തിരിച്ചു ചോദിച്ചു. അപ്പോ ഒരു പെണ്ണിനൊരു ദിര്‍ഹം അല്ലെ-

പയ്യന്‍ തിരിച്ചടിച്ചു

പുള്ളിക്കു ഒരു പതിനാറാമത്തതിനെ പരിചയപ്പെടുത്താന്‍ പേടിയാ, അതിനേയും പോസ്റ്റാക്കിയാലോ?

:)

Umesh Pilicode said...

:-0

സന്തോഷ്‌ പല്ലശ്ശന said...

മാഷെ ആദ്യായിട്ടാണ്‌ ഈ വഴിക്കൊക്കെ ഞാന്‍ വരുന്നത്‌ എന്നു തോന്നുന്നു നിശ്ചയമില്ലാ... പുസ്തകങ്ങള്‍ ഇഷ്ടമാണ്‌ അതോണ്ട്‌ ഓണ്‍ലൈനില്‍ നിങ്ങളുടെ പുസ്തകം വാങ്ങാന്‍ ഒരു ശ്രമം നടത്തി പക്ഷെ നടന്നില്ല എന്തോ കോട്രാക്ട്‌ കഴിഞ്ഞെന്നൊ മറ്റോ പറഞ്ഞു. ഉടനെ ശരിയാവുമെന്നു പ്രതീക്ഷീക്കാം അല്ലെ.... ???

smitha adharsh said...

പുസ്തകം കിട്ടിയില്ല..അടുത്ത ആഴ്ച നാട്ടില്‍ പോകുന്നുണ്ട്.കിട്ടുമോ?
പിന്നെ,സുഖമല്ലേ ശശിയേട്ടാ?

സുമേഷ് | Sumesh Menon said...

ശശ്യേട്ടാ ,
ഇവിടെ ആദ്യമാണ്. പക്ഷെ കൈതമുള്‍ക്കാട്ടില്‍ മുഴുവന്‍ കയറിയിറങ്ങിക്കഴിഞ്ഞു. മനസ്സ് നിറയെ നീറ്റലുമായി തിരിച്ചിറങ്ങി. വളരെ മനോഹരമായ സൃഷ്ടികള്‍ തന്നെയാണ് അങ്ങയുടെത്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയെടുത്ത അവയ്ക്ക് പത്തരമാറ്റ് തിളക്കമുണ്ട്. 'ജ്വാലകള്‍ ശലഭങ്ങള്‍' അച്ചടി മഷി പുരണ്ടതില്‍ അഭിനന്ദനം അറിയിക്കുന്നു.

നന്ദി.

Kaithamullu said...

ഞാ‍നല്പം വൈകി അല്ലേ?

ഈ വഴി വന്ന, ആശസകളറിയിച്ച എല്ലാര്‍ക്കും നന്ദി.

ഡിസി ബുക്സില്‍ കോപ്പികള്‍ കിട്ടും എന്നാണറിവ്. ലിപിയില്‍ തീര്‍ച്ചയായും.

സുമേഷ്മേനോന്‍,
നന്ദി.കൈതമുള്‍ക്കാട്ടില്‍ കയറി നീറ്റലനുഭവിച്ചതിന്!
ഹാ..
ഇനിയും കാണാം.

ഹരിയണ്ണന്‍@Hariyannan said...

oru pusthakamirakeennu vach ezhuthu nirthanda!

Athinulla praayamayilla!!
:)

ബഷീർ said...

വളരെ വളരെ വൈകിയെങ്കിലും ആശംസകൾ അഭിനന്ദനങ്ങൾ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എല്ലാ വിധ ഭാവുകങ്ങളും...